Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

അണി​യറയി​ൽ ഹീറോമോട്ടോകോർപ്പി​ന്റെ 'കുതി​ക്കുംസ്കൂട്ടറു"കൾ


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:54 PM

അണി​യറയി​ൽ ഹീറോമോട്ടോകോർപ്പി​ന്റെ 'കുതി​ക്കുംസ്കൂട്ടറു"കൾ 


14072564041.jpg

ഹൈ എന്‍ഡ് ബൈക്കുകള്‍ക്കൊപ്പം ശക്തിയേറിയ ഗിയറില്ലാ സ്‌കൂട്ടറുകളോടും യുവാക്കള്‍ക്ക്  കമ്പം ഏറിയതോടെ  പ്രമുഖ കമ്പനികള്‍ എന്‍ജിന്‍ ശേഷി കൂടിയ സ്‌കൂട്ടറുകളുടെ നിര്‍മാണത്തിന് വേഗതകൂട്ടി.

നിലവില്‍  മാസ്ട്രോ, പ്ളഷര്‍  എന്നീ  സ്‌കൂട്ടറുകള്‍  മാര്‍ക്കറ്റിലുള്ള ഹീറോ മോട്ടോകോര്‍പ്   മൂന്നു പുതിയ സ്‌കൂട്ടറുകളാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.  ഈവര്‍ഷം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നവയാണവ ഡാഷ് 110, ഡെയര്‍ 125, സിര്‍ 150.

2014 '16  കാലയളവിനുള്ളിലാണ്  സ്‌കൂട്ടര്‍ ലോഞ്ചിംഗ്  നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍,  കാലതാമസം കുറഞ്ഞേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.  ഹോണ്ട ആക്ടീവയ്ക്കു ബദലായുള്ള 110 സി സി ശേഷിയുള്ള ഡാഷ് ഇക്കഴിഞ്ഞ ജൂലായില്‍ പുറത്തിറങ്ങുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.   എന്നാല്‍,  ശക്തിയേറിയ സ്‌കൂട്ടറുകളോടുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതികരണം കണക്കിലെടുത്ത് 125 സി സി പവറുള്ള ഡെയര്‍ ആദ്യം നിരത്തിലിറക്കുമെന്നും കേള്‍ക്കുന്നു. 150 സി സി  കുതിപ്പുള്ള സിര്‍  എന്നൊരു സ്‌കൂട്ടറും നിര്‍മാണ പാതയിലാണ്.

9 പി.എസ് ശക്തിയുള്ള 125സി സി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഡെയറിന്റേത്. 9.5 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കുണ്ട്. മറ്റൊരു ഗിയറില്ലാ സ്‌കൂട്ടറും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ചില സെക്യൂരിറ്റി ഫീച്ചര്‍ ഡെയറിനൊപ്പം ഉണ്ടാകുമെന്ന് കേള്‍ക്കുന്നു.  എല്‍ഇ ഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ ഇ ഡി ടെയ്ല്‍ ലൈറ്റ്, ബൂട്ട് ലൈറ്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ് എന്നിവയുണ്ടാകും. മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനുകളാണ്.
150 വിഭാഗത്തില്‍ വരുന്ന സിര്‍ 157 സി സി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനുമായി അടുത്ത വര്‍ഷം  പുറത്തിറങ്ങും. 

 14 പി.എസ്  ശക്തിയും 12.7 എന്‍.എം ടോര്‍ക്കുമുണ്ടാകും.   മണിക്കൂറില്‍ 110 കി.മീ സ്പീഡ്  ആര്‍ജിക്കാന്‍ കഴിവുള്ള ആദ്യ ഇന്ത്യന്‍ ഗിയറില്ലാ സ്‌കൂട്ടറായിരിക്കും ഇതെന്ന്  ഹീറോ വിശ്വസിക്കുന്നു.
ബൈക്കുകളിലേതുപോലുള്ള പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ ഇ ഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ ഇ ഡി ടെയ്ല്‍ ലാമ്പ്, വിന്‍ഡ്സ്‌ക്രീന്‍, ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ ഇവ ശ്രദ്ധേയമാക്കും.



#2 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 10:01 PM

ivide und gulfil B) 

 

 

police kar upayogikkunna vandiyum ithaa :athe: but Honda anonnu nokkittilla 






0 user(s) are reading this topic

0 members, 0 guests, 0 anonymous users