Jump to content
Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo

ആ സമയം വരട്ടെ - An Interview With Singer Sithara


  • Please log in to reply
No replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:45 PM

ആ സമയം വരട്ടെ 

140764684110sithara.jpg

പാട്ടുകൾക്ക് പ്രത്യേകം ചന്തം നൽകിയ ഗായികയാണ് സിതാര. ഇപ്പോൾ സിതാരയുടെ വീട്ടിൽ അമ്മയുടെ പാട്ട് കേൾക്കാൻ കൊതിച്ചിരിക്കുന്ന ഒരാളുണ്ട്, ഒരു വയസുകാരി സാവൻ ഋതു. പൊന്നുമോൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്മ ജീവിതം ശരിക്കും ആസ്വദിക്കുകയാണ് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ ഈ ഗായിക. അതിനിടയിൽ പുതിയ പാട്ടുകളും പാടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണമെന്ന പക്ഷക്കാരിയായ, നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന സിതാരയ്ക്കൊപ്പം അൽപ്പനേരം.

മോളുടെ അമ്മ
അമ്മയായുള്ള ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.മോൾക്ക് ഇപ്പോൾ ഒരു വയസ് തികഞ്ഞു. മോളുടെ കൂടെയാണ് കൂടുതൽ നേരവും. എല്ലാ അമ്മമാരെയും പോലെ തന്നെ ഒരു പ്രത്യേക അനുഭവമാണ് മോളുടെ കൂടെ ചെലവഴിക്കുന്ന നിമിഷങ്ങൾ. അതു നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. അതേ സമയം പാട്ടും സജീവമായി തന്നെ കൂടെയുണ്ട്. 'മിസ്റ്റർ ഫ്രോഡി' ലെ പാട്ടാണ് ഏറ്റവും ഒടുവിൽ വന്നത്. മലയാളത്തിലും തമിഴിലുമായി 12 ഓളം ഗാനങ്ങൾ പുറത്തിറങ്ങാനുമുണ്ട്.

മറക്കാത്ത നിമിഷങ്ങൾ
പ്രസവം കഴിഞ്ഞ്  ലേബർറൂമിൽ നിന്നും വാർഡിലേക്ക് മാറ്റുന്ന സമയത്ത് അവിടെയുണ്ടായിരുന്ന നെഴ്‌സുമാർ അവർക്കു വേണ്ടി ഒരു പാട്ട് പാടുമോന്ന് ചോദിച്ചിരുന്നു. ജീവിതത്തിൽ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. സെല്ലുലോയിഡ് സിനിമയിലെ 'ഏനുണ്ടോടീ  അമ്പിളിച്ചന്തം' എന്ന പാട്ടായിരുന്നു പാടിയത്. ഞാൻ ഏറെ സന്തോഷിച്ച നിമിഷമായിരുന്നു മകളുണ്ടായപ്പോൾ. മനസു നിറഞ്ഞു സന്തോഷത്തോടെ തന്നെ  അവർക്കു വേണ്ടി പാടുകയും ചെയ്തു.

പ്രാർത്ഥിക്കാത്ത വിശ്വാസി
തികഞ്ഞ ഈശ്വരവിശ്വാസിയാണ്. പക്ഷേ, ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വളരെ കുറവാണ്. തിരക്കുകൾക്കിടയിൽ നിന്ന് പ്രാർത്ഥിക്കുവാൻ 10sithara1.jpgഎനിക്ക് സാധിക്കാറില്ല. മനസിൽ ആത്മീയത സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രാർത്ഥിക്കുന്നതിന്  ആരാധനാലയങ്ങളിൽ തന്നെ പോകണമെന്ന് വിശ്വസിക്കുന്നില്ല. ക്ഷേത്രങ്ങളിൽ പോകുമ്പോൾ പലപ്പോഴും എനിക്ക് പ്രാർത്ഥിക്കാൻ കഴിയാറില്ല. അവിടത്തെ വാസ്തു വിദ്യകളും മറ്റുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഏകാഗ്രതയോടെ ചെയ്യേണ്ട കാര്യമായിട്ടാണ് ഞാൻ പ്രാർത്ഥനയെ കാണുന്നത്. അതു കൊണ്ടു തന്നെ പ്രാർത്ഥനയ്ക്ക് ഏറെ സമയം കണ്ടെത്തുന്നതും വീട്ടിൽ തന്നെയായിരിക്കും.

സിനിമയിലേക്ക്
റിയാലിറ്റി ഷോകളിൽ പങ്കെടുത്തു കൊണ്ടായിരുന്നു സംഗീത ലോകത്തേക്കുള്ള കടന്നു വരവ് എന്നു വേണമെങ്കിൽ പറയാം. മലയാള ടെലിവിഷനിൽ റിയാലിറ്റി ഷോകൾ ആരംഭിച്ച സമയം. അന്ന്പ്രാധാനപ്പെട്ട മൂന്നു ചാനലുകൾ നടത്തിയ മൂന്നു റിയാലിറ്റി ഷോകളിലും വിജയിയാവുകയും ചെയ്തു. അത് കണ്ടാണ്  വിനയൻ സാറിന്റെ ഭാര്യ നീനചേച്ചി എന്നെക്കുറിച്ച് അദ്ദേഹത്തോട്  പറയുന്നതും ഞാൻ സിനിമാപിന്നണി ഗായികയാകുന്നതും. 2006 ൽ 'അതിശയൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാപിന്നണി ഗായികയായി തുടക്കമിട്ടത്.  റിയാലിറ്റി ഷോകൾ  കണ്ടിട്ടായിരുന്നു ചേച്ചി എന്നെക്കുറിച്ച് സാറിനോട് പറഞ്ഞത്.

നൃത്തമുള്ള മനസ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ടു വർഷം തുടർച്ചയായി ഞാൻ കലാതിലകമായിരുന്നിട്ടുണ്ട്. ചെറിയ പ്രായത്തിൽ ശരിക്കും സംഗീതത്തേക്കാളും കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത് നൃത്തത്തെയായിരുന്നു. സംഗീതം പഠിക്കുന്നുണ്ടായിരുന്നെങ്കിലും നൃത്തത്തിൽ തുടരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇനി എന്തായാലും ഉടനെ നൃത്തത്തിലേക്ക് ഉണ്ടാകില്ല. ശരിക്കും പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ അതിലേക്ക് ശ്രദ്ധിക്കാൻ കഴിയൂ. മനസിൽ നിന്നും നൃത്തത്തെ അകറ്റിയിട്ടില്ല. പറ്റിയൊരു അവസരം വരുമ്പോൾ തീർച്ചയായും നൃത്തം തുടരുക തന്നെ ചെയ്യും.

പാട്ടുകളെല്ലാം ഇഷ്ടം
എനിക്ക് പഴയകാലത്തെയും പുതിയ കാലത്തെയും ഗാനങ്ങളെ ഒരു പോലെ ഇഷ്ടമാണ്. എല്ലാക്കാലത്തും നല്ല ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. 1950 കളിലായാലും ഇപ്പോഴായാലും നല്ല ഗാനങ്ങളെല്ലാം തന്നെ യാതൊരു വേർതിരിവുകളുമില്ലാതെ ഞാൻ കേൾക്കാറുമുണ്ട്, ആസ്വദിക്കാറുമുണ്ട്. പഴയത് പുതിയത് അങ്ങനെ ഒരു വേർതിരിവ് ഇല്ല. മെലഡിയും ഫാസ്റ്റ് നമ്പറുകളുമൊക്ക ഞാൻ ഒരുപോലെ ആസ്വദിക്കുന്നു.

യാത്രകൾ
യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുള്ള ആളാണ് ഞാൻ. നിരവധി സ്റ്റേജ് ഷോകൾ കേരളത്തിനകത്തും പുറത്തും ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ 10sithara2.jpgധാരാളം യാത്രകൾ ചെയ്യാനും സാധിച്ചിട്ടുണ്ട്. ഷോ കഴിഞ്ഞ് കിട്ടുന്ന സമയം മുഴുവൻ യാത്രക്കു തന്നെയാണ് ചെലവഴിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തമായ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഏതു നാട്ടിൽ ചെന്നാലും അവിടത്തെ ഭക്ഷണം കഴിക്കാൻ പരമാവധി ശ്രമിക്കും.

പ്രതീക്ഷിക്കാത്ത ഹിറ്റുകൾ
സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ ലഭിക്കുന്നത്  ശരിക്കുമൊരു പ്രോത്സാഹനം തന്നെയാണ്. ഇനി അഥവാ കിട്ടിയില്ലെങ്കിലും സങ്കടപ്പെടാനൊന്നും പോകാറില്ല. ഒരു പാട്ടിലും ഒരു തരത്തിലുമുള്ള അമിത പ്രതീക്ഷകൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ നന്നാകുമെന്ന് കരുതി പാടുന്നവയൊന്നും ഹിറ്റ് ആകണമെന്നില്ല. പ്രതീക്ഷിക്കാത്തത് പലതും ഹിറ്റാകാറുമുണ്ട്.

ഞാൻ
ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഒരു കാര്യത്തിലും അമിതമായി സന്തോഷിക്കാറോ അമിതമായി ദു:ഖിക്കാറോ ഇല്ല. കുടുംബവുമായി ഏറെ അറ്റാച്ച്ഡ് ആണ് ഞാൻ. വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളു. മനസു കൊണ്ട് ഞാൻ ബോൾഡാണെന്ന് തന്നെ വിശ്വസിക്കുന്നു. ചുറ്റിലുമുള്ളവരുടെ നന്മകൾ മാത്രം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ.

വിമർശനങ്ങൾ
വിമർശിക്കുന്ന വ്യക്തിയെ അടിസ്ഥാനമാക്കിയാകും വിമർശനങ്ങളെ നോക്കി കാണുക. തീർച്ചയായും ഏതു തരം വിമർശനം കേട്ടാലും വീണ്ടുമതിനെക്കുറിച്ച്  ഇരുത്തി ചിന്തിക്കുക തന്നെ ചെയ്യും. വെറുതെയാണ് വിമർശിക്കുന്നതെന്ന് എനിക്ക് തോന്നിയാൽ ഞാനതിനെ അവഗണിക്കും. അല്ലാത്ത പക്ഷം, വിമർശനങ്ങളെ ഉൾക്കൊണ്ട് അതിനെ തരണം ചെയ്യാൻ ശ്രമിക്കും.

അഭിനയമോ
അഭിനയം ഒരിക്കലും എന്റെ മേഖലയായി ഞാൻ കാണുന്നേയില്ല. ഇപ്പോൾ എന്റെ മനസിൽ പൂർണമായും സംഗീതം മാത്രമേ ഉള്ളു. ഒരുപാട് കച്ചേരികൾ നടത്തണം,10sithara3.jpgകൂടുതൽ കൂടുതൽ സംഗീതത്തെ അറിയണം, മനസിലാക്കണം ഇതെല്ലാം മനസിലുണ്ട്. ആലാപനത്തിനു പുറമേ രചനയ്ക്കും സംഗീത സംവിധാനത്തിനും താത്പര്യമുണ്ട്. പക്ഷേ, അതൊന്നും ഉടനേ ഉണ്ടാകില്ല. വായനയോട് താത്പര്യം ഉണ്ട്. മനസിൽ തോന്നുമ്പോൾ തന്നെ ചെറുതായിട്ട് വരികളൊക്കെ കുറിച്ചിടാറുണ്ട്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതെല്ലാം എന്റെ ആഗ്രങ്ങൾ മാത്രമാണ്. ദൈവം അനുഗ്രഹിച്ചാൽ ഇതെല്ലാം നടക്കുമെന്ന് തന്നെ വിശ്വസിക്കുന്നു.

കുടുംബം
വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി. ഭർത്താവ് ഡോ. സജിഷ്. മോൾ സാവൻ ഋതുവാണ് ഇപ്പോൾ വീട്ടിലെ താരം. അച്ഛൻ ഡോ. കൃഷ്ണകുമാർ. നന്നായി പാടും. അമ്മ സാലി കൃഷ്ണകുമാർ. അമ്മയാണ് എന്നെ സംഗീതലോകത്തേക്ക് എത്തിച്ചത്. ഞാൻ വലിയൊരു ഗായിക ആകണമെന്ന് ഏറെ ആഗ്രഹിച്ചതും അമ്മയായിരുന്നു.


  • KhaLiL GibraN likes this
0 user(s) are reading this topic

0 members, 0 guests, 0 anonymous users