Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 221000 Yesterday, 06:45 PM Playing Teddy Goes Swimming Play Now!                sajujay has obtained a high score of 918 Yesterday, 03:25 PM Playing Blocks_2 Play Now!                PaTTaLam PuRuShu has obtained a high score of 1390 Yesterday, 02:37 PM Playing Against War Play Now!                PaTTaLam PuRuShu has obtained a high score of 2145 Yesterday, 02:35 PM Playing Advanced Curveball Play Now!                PaTTaLam PuRuShu has obtained a high score of 488 Yesterday, 12:40 PM Playing Tweety Buster Play Now!                
Photo

Today's Top Stories (10-08-14)

Today Top Stories epaper news english malayalam punchapaadam

  • Please log in to reply
39 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 12:50 PM

1897921_10152269044102139_1536939616_n.j
വാരണാസി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറെയും ബോഡിവുഡ് നടി രേഖയെയും കോണ്ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്ദേശം ചെയ്തത് രാഷ്ട്രീയ താത്പര്യങ്ങള്ക്ക് വേണ്ടിയാണെന്ന് ആം ആദ്മി പാര്ട്ടിയുടെ കുറ്റപ്പെടുത്തല്. കഴിഞ്ഞദിവസം സജീവ ക്രിക്കറ്റില് നിന്നും വിരമിച്ചിട്ടും സച്ചിന് രാജ്യസഭയില് ചര്ച്ചയില് പങ്കെടുക്കാത്തതില് സഭയില് വിമര്ശനം ഉയര്ന്നിരുന്നു. അതേസമയം രേഖയും രാജ്യസഭയില് ഒരു ചര്ച്ചയിലും പങ്കെടുക്കാറില്ല.

ഈ സാഹചര്യത്തിലാണ് എ.എ.പി നിലപാട് വ്യക്തമാക്കിയത്. കര്ഷകര്, കായികരംഗം, ജന്ലോക്പാല്, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് സച്ചിനും രേഖയും രാജ്യസഭയില് ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

സി.പി.എം നേതാവ് പി. രാജീവാണ് രേഖയും സച്ചിനും സഭയില് തുടര്ച്ചയായി ഹാജരാവാത്ത കാര്യം ശ്രദ്ധയില്പ്പെടുത്തിയത്. രേഖ മൂന്നു ദിവസവും സചിന് ഏഴു ദിവസവുമാണ് സഭയില് ഹാജരായതെന്നും രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനാലാണ് സഭയില് ഹാജരാകാതിരുന്നതെന്ന് സച്ചിന് വ്യക്തമാക്കിയിരുന്നു.

പണപ്പെരുപ്പം തടയാന് മോഡി സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്നും എ.എ.പി കുറ്റപ്പെടുത്തി. മോഡിയുടെ നേപ്പാള് സന്ദര്ശനം അഭിനന്ദനാര്ഹമാണെന്നും എന്നാല് പാക് അതിര്ത്തിയിലെ വെടിവെപ്പ് തടയാന് സര്ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും എ.എ.പി കുറ്റപ്പെടുത്തി.



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 12:51 PM

ഷാര്ജ: ഷാര്ജ എയര്പോര്ട്ടില് നിന്ന് മടങ്ങിയ മൂന്ന് സുഹൃത്തുക്കള് വാഹനാപകടത്തില് മരിച്ചു. വ്യാഴാഴ്ച ഷാര്ജ അല് ഐന് റോഡിലായിരുന്നു വാഹനാപകടം. അസ്ലം അബൂബക്കര് (25), ഷരീഫ് (30), നസീബുദ്ദീന് കുഞ്ഞിമുഹമ്മദ് (33) എന്നിവരാണ് മരിച്ചത്. മൂവരും മലയാളികളാണ്.

ഷാര്ജയില് നിന്ന് അല് ഐനിലേയ്ക്ക് പോകുന്നതിനിടയില് ഇവര് സഞ്ചരിച്ചിരുന്ന വാഹനം പാര്ക്ക് ചെയ്തിരുന്ന ട്രെയിലറില് ഇടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വാഹനത്തിലുണ്ടായിരുന്ന നാലാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിജനമായ സ്ഥലത്തുവെച്ച് പുലര്ച്ചെ 1.30ഓടെയായിരുന്നു അപകടം. അഡ്നോക് പെട്രോള് സ്റ്റേഷനിലെ ജീവനക്കാരനായ അസ്ലം ഈദാഘോഷങ്ങള്ക്ക് ശേഷം നാട്ടില് നിന്നും മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഇദ്ദേഹത്തെ കൂട്ടി മടങ്ങുകയായിരുന്നു സുഹൃത്തുക്കള്. 

അല് ഐനിലെ ഒരു കുടുംബത്തിലെ ഡ്രൈവറായിരുന്നു ഷരീഫ്. നസീബുദ്ദീന് കഫ്തീരിയ ജീവനക്കാരനാണ്.



#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 12:52 PM

http://propelsteps.files.wordpress.com/2...
വാരണാസി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറെയും ബോഡിവുഡ് നടി രേഖയെയും കോണ്ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്ദേശം ചെയ്തത് രാഷ്ട്രീയ താത്പര്യങ്ങള്ക്ക് വേണ്ടിയാണെന്ന് ആം ആദ്മി പാര്ട്ടിയുടെ കുറ്റപ്പെടുത്തല്. കഴിഞ്ഞദിവസം സജീവ ക്രിക്കറ്റില് നിന്നും വിരമിച്ചിട്ടും സച്ചിന് രാജ്യസഭയില് ചര്ച്ചയില് പങ്കെടുക്കാത്തതില് സഭയില് വിമര്ശനം ഉയര്ന്നിരുന്നു. അതേസമയം രേഖയും രാജ്യസഭയില് ഒരു ചര്ച്ചയിലും പങ്കെടുക്കാറില്ല.

ഈ സാഹചര്യത്തിലാണ് എ.എ.പി നിലപാട് വ്യക്തമാക്കിയത്. കര്ഷകര്, കായികരംഗം, ജന്ലോക്പാല്, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് സച്ചിനും രേഖയും രാജ്യസഭയില് ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

സി.പി.എം നേതാവ് പി. രാജീവാണ് രേഖയും സച്ചിനും സഭയില് തുടര്ച്ചയായി ഹാജരാവാത്ത കാര്യം ശ്രദ്ധയില്പ്പെടുത്തിയത്. രേഖ മൂന്നു ദിവസവും സചിന് ഏഴു ദിവസവുമാണ് സഭയില് ഹാജരായതെന്നും രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനാലാണ് സഭയില് ഹാജരാകാതിരുന്നതെന്ന് സച്ചിന് വ്യക്തമാക്കിയിരുന്നു.

പണപ്പെരുപ്പം തടയാന് മോഡി സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്നും എ.എ.പി കുറ്റപ്പെടുത്തി. മോഡിയുടെ നേപ്പാള് സന്ദര്ശനം അഭിനന്ദനാര്ഹമാണെന്നും എന്നാല് പാക് അതിര്ത്തിയിലെ വെടിവെപ്പ് തടയാന് സര്ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും എ.എ.പി കുറ്റപ്പെടുത്തി.

 

angane palathum parayum.




Users Awards

#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 12:55 PM

paragon.jpg

ദുബൈ: യുഎഇയിലെ സൗത്ത് ഇന്ത്യന് റെസ്റ്റോറന്റ് ശൃംഖലയായ കാലിക്കറ്റ് പാരഗണ് റെസ്റ്റോറന്റ് ഉടമ 10 മില്യണ് ദിര്ഹം ആവശ്യപ്പെട്ട് എമിറേറ്റ്സിലെ 15 റെസ്റ്റോറന്റുകള്ക്ക് നോട്ടീസ് അയച്ചു. കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായി 75 വര്ഷങ്ങള്ക്ക് മുന്പ് ആരംഭിച്ച കാലിക്കറ്റ് പാരഗണ് റെസ്റ്റോറന്റ് കഴിഞ്ഞ 9 വര്ഷമായി യുഎഇയില് റെസ്റ്റോറന്റുകള് നടത്തിവരികയായിരുന്നു. 

നോട്ടീസ് ലഭിച്ച 15 റെസ്റ്റോറന്റുകളും കാലിക്കറ്റ് പാരഗണ് റെസ്റ്റോറന്റിന്റെ അംഗീകൃത വ്യാപാര പേരുകളായ 'കാലിക്കറ്റ്', പാരഗണ് എന്നീ പേരുകള് ഉപയോഗിച്ചതിന്റെ പേരിലാണ് നടപടി. കാലിക്കറ്റ് പാരഗണില് നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ ജീവനക്കാരാണ് വിവിധ എമിറേറ്റുകളിലായി റെസ്റ്റോറന്റുകള് തുറന്നത്. 

ഈ പേരുകള്ക്ക് മുന്പില് തലശ്ശേരി, മലബാര്, കുമരകം തുടങ്ങി സ്ഥലപ്പേരുകളും റെസ്റ്റോറന്റുകളുടെ പേരുകള്ക്ക് മുന്പ് ഉപയോഗിക്കുന്നുണ്ട്. ഈ റെസ്റ്റോറന്റുകള് ഏതെങ്കിലും തരത്തിലുള്ള കേസുകളില് ഉള്പ്പെട്ടാല് അത് ദുബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് പാരഗണ് റെസ്റ്റോറന്റ് എല്.എല്.സിയുടെ സല്പേരിനെ ബാധിക്കുമെന്നതിനാലാണ് നിയമനടപടിക്ക് മുതിര്ന്നതെന്ന് മാനേജിംഗ് ഡയറക്ടര് സുമേഷ് പന്ഹികെയില് ചെറുവരി പറഞ്ഞു.



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 12:57 PM

ഫേസ്ബുക്ക് തോക്ക്!
Facebook-gun.jpg

വരാണസി: ഫേസ്ബുക്ക് വഴി പ്രവര്ത്തിപ്പിക്കാവുന്ന തോക്കുമായി വരാണസിയിലെ വിദ്യാര്ത്ഥി. രാജ്യപ്രതിരോധത്തിന് കൂടുതല് ശക്തി നല്കാന് പര്യാപ്തമായ കണ്ടുപിടുത്തമാണ് വരാണസി അശോക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് മാനേജ്മെന്റിലെ വിദ്യാര്ത്ഥിയായ ശ്യാം ചൗരസ്യയുടേത്. ഫേസ്ബുക്ക് ഗണ് ഓപ്പറേഷര് എന്നാണ് ഈ കണ്ടുപിടുത്തത്തിന്റെ പേര്. 

ഫേസ്ബുക്കിന്റെ ഉപയോഗമാണ് ചൗരസ്യയെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്. തോക്ക് ഇന്റര്നെറ്റ് വഴി കമ്പ്യൂട്ടറുമായി ഘടിപ്പിക്കും. തോക്കിനുള്ളില് ഹ്യൂമന് സെന്സര് ഘടിപ്പിച്ചിരിക്കണം. കൂടാതെ തോക്കിന് മുകളില് ഒരു വെബ്ക്യാമും ഘടിപ്പിക്കണം. ശത്രു തോക്കിന്റെ പരിധിയിലെത്തിയാല് ഉടന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൈനീകന് വെടിയുതിര്ക്കാം. 

ഈ തോക്ക് പ്രവര്ത്തിപ്പിക്കാന് ഒരു രഹസ്യ കോഡുണ്ട്. സൈനീകന്റെ വിരലടയാളവുമായി സാമ്യമുള്ളതാകണം ഈ രഹസ്യ കോഡ്.

Facebook-gunവിരലടയാളവും കോഡും തമ്മില് ഒത്തുവന്നാലുടനെ ഓട്ടോമാറ്റിക് ആയി സന്ദേശം ലാപ്ടോപ്പില് നിന്ന് മറ്റ് ലാപ്ടോപ്പുകളിലേയ്ക്ക് അയക്കപ്പെടും. സൈനീകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഈ തോക്ക് രാജ്യരക്ഷയ്ക്ക് മുതല്ക്കൂട്ടാകും.


#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:00 PM

India-Indipendence-day.jpg

ന്യൂഡല്ഹി: ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഡല്ഹിയിലെ ജനങ്ങള്. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനത്തില് ചെങ്കോട്ടയിലെ പതിനായിരം സീറ്റുകളില് സാധാരണക്കാര് സ്ഥാനം പിടിക്കും. സ്വാതന്ത്ര്യ ദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് സാക്ഷിയാകാന് ഡല്ഹി നിവാസികള്ക്ക് അവസരമൊരുങ്ങുകയാണ്.

കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തില് പങ്കെടുക്കാനെത്തുന്നവര്ക്ക് ഡല്ഹി ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് ബസുകളില് സൗജന്യ യാത്രകള് നല്കും. ആഗസ്റ്റ് 15 രാവിലെ 6 മുതല് 10 വരെയാണ് സൗജന്യയാത്ര. 

ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്ണത്തില് പ്രത്യക്ഷപ്പെടുന്ന സ്കൂള് വിദ്യാര്ത്ഥികള്ക്ക് സമീപമാണ് പൊതുജനങ്ങള്ക്കായി സീറ്റുകള് ഒരുക്കുന്നത്. ഇതിനായി സജ്ജീകരണങ്ങള് ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള് ഡല്ഹി ട്രാന്സ്പോര്ട്ട് കോര്പ്പറേഷനും ഒരുക്കുന്നുണ്ട്. 


  • Eda Sureshe likes this

#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:01 PM

22rahul-gandhi11.jpg
ഡെല്ഹി: ഉത്തര്പ്രദേശില് അടുത്തിടെയുണ്ടായ വര്ഗീയ കലാപങ്ങള് ആസൂത്രിതമായി ചെയ്തതാണെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി. സാധാരണക്കാരെ തമ്മിലടിപ്പിക്കാനും അതില് നിന്നും ലാഭം കൊയ്യാനുമാണ് ഇത്തരം കലാപങ്ങള് സൃഷ്ടിക്കുന്നതെന്നും രാഹുല് ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന വര്ഗീയ കലാപങ്ങളെപ്പറ്റി ചര്ച്ച ചെയ്യണമെന്ന കോണ്ഗ്രസിന്റെ ആവശ്യം സ്പീക്കര് നിരാകരിച്ചതിനെ തുടര്ന്ന് കഴിഞ്ഞദിവസം രാഹുലിന്റെ നേതൃത്വത്തില് എം.പിമാര് ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.അതേസമയം രാഹുലിന്റെ പരാമര്ശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു.

കോണ്ഗ്രസിന്റെ മതേതരനിലപാട് ജനങ്ങള് തള്ളിക്കഞ്ഞതാണെന്നും എന്നാല് ഇക്കാര്യം ഇതുവരെ രാഹുല് ഗാന്ധിക്ക് മനസ്സിലാക്കാന് കഴിഞ്ഞിട്ടില്ലെന്നും ബി.ജെ.പി നേതാവ് മുഖ്താര് അബ്ബാസ് നഖ് വി കുറ്റപ്പെടുത്തി.



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:03 PM

ജസ്വന്ത് സിംഗ് 'കോമ'യില്
jaswant-singh.jpg

ഡല്ഹി: മുന് ബിജെപി നേതാവ് ജസ്വന്ത് സിംഗ് കോമയില്. കഴിഞ്ഞ ദിവസം രാത്രി തലയ്ക്ക് പരിക്കേറ്റ് ഡല്ഹിയിലെ റെഫറല് ആശുപത്രിയില് പ്രവേശിപ്പിച്ച ജസ്വന്ത് സിംഗിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപോര്ട്ട്. സിംഗിനെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. 

വിവരമറിഞ്ഞപ്പോള് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിംഗിന്റെ കുടുംബത്തോട് ഫോണില് സംസാരിച്ചു. എന്.സി.പി നേതാവ് ശരത് പവാര്, മകള് സുപ്രിയ സൂള്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, സമാജ് വാദി പാര്ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവരും ആശുപത്രി സന്ദര്ശിച്ചു. 

വെള്ളിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വസതിയില് വെച്ചാണ് ജസ്വന്ത് സിംഗ് ബോധരഹിതനായി വീണത്. മസ്തിഷ്കാഘാതമാകാം കാരണമെന്നാണ് സൂചന. വീഴ്ചയില് അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു


#9 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:05 PM

 

ഫേസ്ബുക്ക് തോക്ക്!
http://2.bp.blogspot.com/--pbF8q2Ycu0/U-...

വരാണസി: ഫേസ്ബുക്ക് വഴി പ്രവര്ത്തിപ്പിക്കാവുന്ന തോക്കുമായി വരാണസിയിലെ വിദ്യാര്ത്ഥി. രാജ്യപ്രതിരോധത്തിന് കൂടുതല് ശക്തി നല്കാന് പര്യാപ്തമായ കണ്ടുപിടുത്തമാണ് വരാണസി അശോക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് മാനേജ്മെന്റിലെ വിദ്യാര്ത്ഥിയായ ശ്യാം ചൗരസ്യയുടേത്. ഫേസ്ബുക്ക് ഗണ് ഓപ്പറേഷര് എന്നാണ് ഈ കണ്ടുപിടുത്തത്തിന്റെ പേര്. 

ഫേസ്ബുക്കിന്റെ ഉപയോഗമാണ് ചൗരസ്യയെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്. തോക്ക് ഇന്റര്നെറ്റ് വഴി കമ്പ്യൂട്ടറുമായി ഘടിപ്പിക്കും. തോക്കിനുള്ളില് ഹ്യൂമന് സെന്സര് ഘടിപ്പിച്ചിരിക്കണം. കൂടാതെ തോക്കിന് മുകളില് ഒരു വെബ്ക്യാമും ഘടിപ്പിക്കണം. ശത്രു തോക്കിന്റെ പരിധിയിലെത്തിയാല് ഉടന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൈനീകന് വെടിയുതിര്ക്കാം. 

ഈ തോക്ക് പ്രവര്ത്തിപ്പിക്കാന് ഒരു രഹസ്യ കോഡുണ്ട്. സൈനീകന്റെ വിരലടയാളവുമായി സാമ്യമുള്ളതാകണം ഈ രഹസ്യ കോഡ്.

Facebook-gunവിരലടയാളവും കോഡും തമ്മില് ഒത്തുവന്നാലുടനെ ഓട്ടോമാറ്റിക് ആയി സന്ദേശം ലാപ്ടോപ്പില് നിന്ന് മറ്റ് ലാപ്ടോപ്പുകളിലേയ്ക്ക് അയക്കപ്പെടും. സൈനീകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഈ തോക്ക് രാജ്യരക്ഷയ്ക്ക് മുതല്ക്കൂട്ടാകും.

 

 

ithinu fbumai ulla relation entha ???




Users Awards

#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:06 PM

pinarayi.jpg

a-b-bardhan.jpg

തിരുവനന്തപുരം: തലസ്ഥാനത്തെ ലോക്സഭാ സ്ഥാനാര്ത്ഥിയായി ബെന്നറ്റ് ഏബ്രഹാമിനെ നിശ്ചയിക്കുന്ന കാര്യത്തില് ആദ്യം തീരുമാനമെടുത്തത് സിപിഎം, അവസാന അനുമതി നല്കിയത് സിപിഐ ദേശീയ നേതൃത്വം. ഈ രണ്ടു കാര്യങ്ങളുള്പ്പെടുത്താത്ത റിപ്പോര്ട്ടാണ് സിപിഐ അന്വേഷണ കമ്മീഷന് തയ്യാറാക്കിയിരിക്കുന്നത്. 

എന്നാല് സിപിഎമ്മിന്റെയും ദേശീയ നേതൃത്വത്തിന്റെയും പങ്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങള് സിപിഐ സംസ്ഥാന കൗണ്സില് നിയോഗിച്ച അന്വേഷണ കമ്മീഷനു ലഭിച്ചതായാണു സൂചന. ആ വിവരങ്ങള് റിപ്പോര്ട്ടില് ഉള്പ്പെടുത്താത്തതു സംബന്ധിച്ചു ദുരൂഹത നിലനില്ക്കുകയുമാണ്. ആരോപണ വിധേയരായ സിപിഐ നേതാക്കള്ക്കെതിരെ അച്ചടക്ക നടപടിയുാവുകയും അവര് തുറന്നു പറയുകയും ചെയ്താല് മാത്രമേ ഈ വിവരങ്ങള് പുറത്തു വരാന് ഇടയുള്ളു. സ്വാഭാവികമായും സിപിഎമ്മിനും സിപിഐ ദേശീയ നേതൃത്വത്തിനും ബെന്നറ്റ് കൊടുത്ത പണത്തിന്റെ വിവരങ്ങളും പുറത്തുവരേണ്ടിവരും.

മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവുമായ ആനാവൂര് നാഗപ്പനെയാണ് ആദ്യം ബെന്നറ്റ് ഏബ്രഹാമിന്റെ ആളുകള് സമീപിച്ചതെന്നാണു വിവരം. തുടര്ന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ആനാവൂര് നാഗപ്പനും ബെന്നറ്റ് ഏബ്രഹാമുമായി സംസാരിച്ചു. അടുത്ത ഘട്ടമായി അവര് സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി സംസാരിക്കുകയും അദ്ദേഹത്തിന് ബെന്നറ്റിന്റെ അവകാശവാദങ്ങള് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. 

2009ലെ തെരഞ്ഞെടുപ്പില് ശശി തരൂരിനെതിരെ മല്സരിച്ച സിപിഐ ജില്ലാ നേതാവ് പി. രാമചന്ദ്രന് നായര്ക്ക് ലഭിച്ച രണ്ടേകാല് ലക്ഷത്തോളം വോട്ടുകള്ക്കു പുറമേ താന് സ്ഥാനാര്ത്ഥിയാകുന്നതോടെ ഉറപ്പാകുന്ന ലത്തീന് കത്തോലിക്കാ വോട്ടുകളും ചേരുമ്പോള് വിജയം ഉറപ്പാകുമെന്നായിരുന്നു വാദം. സീറ്റ് സിപിഐയുടേത് ആണെങ്കിലും ഇടതുമുന്നണി എന്ന നിലയിലും മുന്നണിയെ നയിക്കുന്ന പാര്ട്ടി എന്ന നിലയിലും സിപിഎമ്മിന്റെ തീരുമാനം നിര്ണായകമാണ് എന്നതിനാലാണ് ആദ്യം അവരെ കണ്ടതത്രേ. ബെന്നറ്റിന്റെ വാദങ്ങള് കേട്ട പിണറായി അപ്പോള് തീരുമാനം പറഞ്ഞില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളായ അടുത്ത നേതാക്കളുമായിക്കൂടി സംസാരിച്ച ശേഷം അടുത്ത ദിവസം 'ഓക്കേ' പറഞ്ഞു. സീറ്റ് സിപിഐയുടേത് ആയതിനാല് അവരോടു സംസാരിച്ച് സ്ഥാനാര്ത്ഥിത്വം ഉറപ്പാക്കുന്ന ചുമതല ബെന്നറ്റിനെത്തന്നെ ഏല്പിച്ചു. 

ഇതേത്തുടര്ന്ന് ബെന്നറ്റ് ഏബ്രഹാം രാമചന്ദ്രന് നായരുമായി സംസാരിച്ചു. രാമചന്ദ്രന് നായരാണ് സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയുമായും ദേശീയ നിര്വാഹക സമിതി അംഗമായ മുന് മന്ത്രി സി ദിവാകരനുമായും ബെന്നറ്റ് വിഷയം സംസാരിച്ചത്. വിജയ സാധ്യത സംബന്ധിച്ച കണക്കുകള് മാത്രമല്ല, തെരഞ്ഞെടുപ്പു ചെലവ് പൂര്ണമായും താന് വഹിച്ചുകൊള്ളാമെന്ന ബെന്നറ്റിന്റെ ഉറപ്പും നേതാക്കള്ക്ക് ആകര്ഷകമായിതോന്നി. അതിനു പുറമേ അവരെ ആകര്ഷിച്ച ഘടകങ്ങള് വേറെന്തൊക്കെയാണ് എന്നാണ് ഇനി പുറത്തുവരാനുള്ളത്. ബെന്നറ്റ് പാര്ട്ടിക്ക് കൊടുത്തതായി സിപിഐ കമ്മീഷന് കണ്ടെത്തിയ ഒരുകോടിയോളം രൂപ പോയ വഴികളും ഇതില്പെടും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും നടപടി.

ലോകസഭാ തെരഞ്ഞെടുപ്പ് ആയതിനാല് സംസ്ഥാന ഘടകത്തിനു മാത്രമായി തീരുമാനമെടുക്കാന് സാധിക്കില്ലെന്നും ദേശീയ നേതൃത്വത്തിന്റെ കൂടി അനുമതി വേണമെന്നും ദിവാകരന് വ്യക്തമാക്കിയതോടെയാണ് ആ വഴിക്കുള്ള നടപടികള് നീങ്ങിയത്. ഈ ഘട്ടത്തിലൊന്നും സംസ്ഥാന സെക്രട്ടറി പന്ന്യന് രവീന്ദ്രന് ചിത്രത്തിലേ വന്നിട്ടില്ലെന്നാണു ബെന്നറ്റിന്റെ സ്ഥാനാര്ത്ഥിത്വത്തെ തുടക്കം മുതല് എതിര്ത്ത സിപിഐ നേതാക്കള് പറയുന്നത്. 

ബെന്നറ്റും ദിവാകരനുമാണ് ഡല്ഹിക്കു പോയത്. മുന് ദേശീയ സെക്രട്ടറി എ.ബി. ബര്ദനുമായി സംസാരിച്ചു. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് ബര്ദന് ഇക്കാര്യത്തില് ഇടപെട്ടത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തങ്ങള് എതിര്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഈ നടപടിക്രമങ്ങളുടെ ഭാഗമായി സിപിഎമ്മിനും സിപിഐ ദേശീയ നേതൃത്വത്തിനും തെരഞ്ഞെടുപ്പ് ഫിലേക്ക് ബെന്നറ്റ് പണം കൊടുത്തോ എന്നു വ്യക്തമായിട്ടില്ല.


  • Sree Ranjini likes this

#11 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:06 PM

http://2.bp.blogspot.com/-cZ_Y6LBNAvc/U-...

ന്യൂഡല്ഹി: ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഡല്ഹിയിലെ ജനങ്ങള്. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനത്തില് ചെങ്കോട്ടയിലെ പതിനായിരം സീറ്റുകളില് സാധാരണക്കാര് സ്ഥാനം പിടിക്കും. സ്വാതന്ത്ര്യ ദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് സാക്ഷിയാകാന് ഡല്ഹി നിവാസികള്ക്ക് അവസരമൊരുങ്ങുകയാണ്.

കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തില് പങ്കെടുക്കാനെത്തുന്നവര്ക്ക് ഡല്ഹി ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് ബസുകളില് സൗജന്യ യാത്രകള് നല്കും. ആഗസ്റ്റ് 15 രാവിലെ 6 മുതല് 10 വരെയാണ് സൗജന്യയാത്ര. 

ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്ണത്തില് പ്രത്യക്ഷപ്പെടുന്ന സ്കൂള് വിദ്യാര്ത്ഥികള്ക്ക് സമീപമാണ് പൊതുജനങ്ങള്ക്കായി സീറ്റുകള് ഒരുക്കുന്നത്. ഇതിനായി സജ്ജീകരണങ്ങള് ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള് ഡല്ഹി ട്രാന്സ്പോര്ട്ട് കോര്പ്പറേഷനും ഒരുക്കുന്നുണ്ട്. 

 

 

:good:




Users Awards

#12 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:07 PM

 

ജസ്വന്ത് സിംഗ് 'കോമ'യില്
http://2.bp.blogspot.com/-a4sXDYbHuyw/U-...

ഡല്ഹി: മുന് ബിജെപി നേതാവ് ജസ്വന്ത് സിംഗ് കോമയില്. കഴിഞ്ഞ ദിവസം രാത്രി തലയ്ക്ക് പരിക്കേറ്റ് ഡല്ഹിയിലെ റെഫറല് ആശുപത്രിയില് പ്രവേശിപ്പിച്ച ജസ്വന്ത് സിംഗിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപോര്ട്ട്. സിംഗിനെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. 

വിവരമറിഞ്ഞപ്പോള് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിംഗിന്റെ കുടുംബത്തോട് ഫോണില് സംസാരിച്ചു. എന്.സി.പി നേതാവ് ശരത് പവാര്, മകള് സുപ്രിയ സൂള്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, സമാജ് വാദി പാര്ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവരും ആശുപത്രി സന്ദര്ശിച്ചു. 

വെള്ളിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വസതിയില് വെച്ചാണ് ജസ്വന്ത് സിംഗ് ബോധരഹിതനായി വീണത്. മസ്തിഷ്കാഘാതമാകാം കാരണമെന്നാണ് സൂചന. വീഴ്ചയില് അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു

 

 

:pray: nallathu varuthane


  • JayaraMeTTaN likes this


Users Awards

#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:09 PM

:pray: nallathu varuthane

thank you suru for the support



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:10 PM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപകീര്ത്തിപ്പെടുത്തി ശ്രീലങ്കന് പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റില് ചിത്രവും ലേഖനവും വന്നതിന് തൊട്ടുപിന്നാലെ അതിനു മറുപടി നല്കി കൊണ്ട് അണ്ണാ ഡിഎംകെ പ്രവര്ത്തകരുടെ പോസ്റ്റര്. ശ്രീലങ്കന് പ്രസിഡന്റ് മഹിന്ദ രാജപക്സെയെ അപഹസിക്കുന്ന പോസ്ററുകള് ഡി എം കെ പ്രവര്ത്തകര് തമിഴ് നാട്ടില് പലയിടങ്ങളിലും പതിപ്പിച്ചിരിക്കയാണ്.

സോഷ്യല്മീഡിയയിലും രാജപക്സെക്കെതിരായ പോസ്റുകള് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 
ജയലളിതയെ അപസിക്കുന്ന വിധത്തിലുള്ള വിവാദലേഖനവും ചിത്രവും പിന്വലിച്ച് ശ്രീലങ്ക നിരുപാധികം മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലങ്കന് പ്രസിഡന്റിനെ പരിഹസിക്കുന്ന പോസ്ററുകള് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില് പ്രത്യക്ഷപ്പെട്ടത്.

ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പ്രണയ ലേഖനമെഴുതുന്നു എന്ന തലക്കെട്ടോടു കൂടിയ ലേഖനവും ചിത്രവുമായിരുന്നു ശ്രീലങ്കന് പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റില് കാണപ്പെട്ടത്. ചിത്രം തമിഴ്നാട്ടില് വന് വിവാദമുണ്ടാക്കിയിരുന്നു. ഇതേതുടര്ന്നാണ് ശ്രീലങ്ക വിവാദലേഖനവും ചിത്രവും പിന്വലിച്ച് മാപ്പുപറഞ്ഞത്.

എന്നാല് അതിനു മറുപടിയായി മഹിന്ദ രാജപക്സെ ജയലളിതയോട് മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്ന ഫോട്ടോ അടങ്ങുന്ന ഫ്ളെക്സാണ് അണ്ണാ ഡി എം കെ പ്രവര്ത്തകര് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില് പതിപ്പിച്ചത്. 'അമ്മേ ഞാന് വലിയ തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കണേ' എന്ന വാചകവും ഫ്ളെക്സില് ഉള്പെടുത്തിയിട്ടുണ്ട്. സിംഹത്ത പ്രകോപ്പിപ്പിക്കരുതെന്നെഴുതിയ മറ്റൊരു പോസ്റ്ററില് ശ്രീലങ്കന് പ്രസിഡന്റിനെ കഴുതയായി ചിത്രീകരിച്ചിരിക്കുന്നു. സോഷ്യല് മീഡിയയിലും സമാനമായ ചിത്രങ്ങള് പ്രചരിപ്പിക്കുന്നുണ്ട്.

തമിഴന്റെ കണ്മുന്നിലെത്തിയാല് രജപക്സെയുടെ മരണം ഉറപ്പാണെന്ന പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വാചകമൊന്നുമില്ലാത്ത മറ്റൊരു പോസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം പോസ്റ്ററുകള്ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഒരു രാഷ്ട്രത്തലവനെ ഇത്തരത്തില് പരിഹസിക്കുന്നതിലൂടെ അമ്മ ഭക്തര് പരിധി വിടുകയാണെന്ന വിമര്ശനമാണ് ഉയര്ന്നിരിക്കുന്നത്. എന്നാല് ചിത്രങ്ങളെ പറ്റി എഐഎഡിഎംകെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 01:15 PM

പന്ന്യനെതിരെ വിമര്‍ശവുമായി വെഞ്ഞാറമൂട് ശശി
തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഉയര്‍ന്ന വിവാദം വീണ്ടും പുകയുന്നു. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി തരംതാഴ്ത്തപ്പെട്ട ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി രംഗത്തെത്തി. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഉത്തരവാദിത്വം പന്ന്യന്‍ രവീന്ദ്രനാണെന്ന് അദ്ദേഹം ആരോപിച്ചു. ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്‍ അമിത താത്പര്യമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിക്കുവേണ്ട ഗുണങ്ങളില്ലാത്ത വ്യക്തിയാണ് പന്ന്യന്‍ രവീന്ദ്രനെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം വ്യക്തികള്‍ സെക്രട്ടറിയായി ഇരിക്കുന്നതിന്റെ ദോഷങ്ങളാണ് താന്‍ അടക്കമുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. സ്വന്തമായി തീരുമാനമെടുക്കാനും നടപ്പിലാക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ് പന്ന്യന്‍ രവീന്ദ്രന്‍. അദ്ദേഹം ഫുട്‌ബോളിനെക്കുറിച്ച് പുസ്തകം എഴുതുകയും സിനിമ കാണുകയുമൊക്കെ ചെയ്യുന്നത് നല്ലകാര്യംതന്നെ പക്ഷെ സെക്രട്ടറിക്കുവേണ്ട ഗുണങ്ങള്‍ അദ്ദേഹത്തിനില്ല.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണമാണ് തനിക്ക് നേരിടേണ്ടിവന്നത്. അങ്ങനെയെങ്കില്‍ എത്ര മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും. മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തി നിലനിര്‍ത്താന്‍ പന്ന്യന്‍ രവീന്ദ്രനാണ് ശ്രമിക്കുന്നത്. വാര്‍ത്ത ചോര്‍ത്തുന്നത് പന്ന്യനല്ലെങ്കില്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണം നിഷേധിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, തന്നെ തരംതാഴ്ത്തിയ നടപടി അംഗീകരിക്കില്ലെന്ന് മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനീതി നേരിടേണ്ടിവന്നു. നടപടിക്കെതിരെ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചയുടെയും തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ സംഘടനാ രീതികളില്‍നിന്ന് വ്യതിചലിച്ചതിന്റെയും പേരില്‍ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയ മൂന്നു നേതാക്കളെ സംഘടനാതലത്തില്‍ തരംതാഴ്ത്താന്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.സി.പി.ഐ. നിയമസഭാ കക്ഷിനേതാവും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സി. ദിവാകരനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കാനും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്താനും ആയിരുന്നു തീരുമാനം.

 







Also tagged with one or more of these keywords: Today, Top, Stories, epaper, news, english, malayalam, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users