Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

അവതാരം - Malayalam Movie Review

അവതാരം Malayalam Movie Reivew

 • Please log in to reply
9 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 09 August 2014 - 06:59 PM

വല്ലാത്തൊരു 'അവതാരം' തന്നെ 


1407042134avatharam.jpg

പ്രണയിച്ച് വിവാഹിതരായവരാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ സുധാകരനും (കെ.ബി.ഗണേശ് കുമാർ)​ ഭാര്യ വത്സല ജോർജും (ശ്രീജയ)​. ജേഷ്ഠൻ സുധാകരന്റെ അപകടമരണത്തിനു ശേഷം ചേട്ടത്തിക്കും മകൾക്കുമൊപ്പം ഇടുക്കിയിലെ ബൈസൺവാലിയിൽ നിന്ന് മെട്രോ നഗരമായ കൊച്ചിയിലേക്ക് വരികയാണ് പൊതുപ്രവർത്തകനായ മാധവൻ മഹാദേവൻ (ദിലീപ്)​. സഹോദരന്‍റെ ഇൻഷ്വറൻസ് തുക വാങ്ങിയെടുക്കുകയും ചേട്ടത്തിക്ക് ജോലി ശരിയാക്കുകയുമാണ് മാധവന്റെ ലക്ഷ്യം. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടെ യാദൃശ്ചികമായി മാധവൻ മനസിലാക്കുന്നു,​ തന്റെ ചേട്ടന്റെ മരണം കൊലപാതകമാണെന്ന്. പിന്നെ അത് ചെയ്തതവരെ കണ്ടെത്താൻ മാധവൻ ശ്രമിക്കുന്നു. ജോഷി സംവിധാനം ചെയ്ത അവതാരം എന്ന സിനിമ പുരോഗമിക്കുന്നത് ഇങ്ങനെയാണ്. 

ദിലീപ് നായകനായ റൺവേ,​ ലയൺ തുടങ്ങിയ ജോഷിയുടെ സിനിമകൾ3avatharam.jpgശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ നിലവാരത്തിലേക്ക് ഉയരാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് പ്രേക്ഷകന് സംശയം ഉണ്ടായേക്കും. 

തിരക്കഥയിലെ പാളിച്ച തന്നെയാണ് സിനിമയുടെ നിലവാരം താഴ്ത്തുന്നത്. സാധാരണ ദിലീപ് ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ തിരക്കഥാകൃത്തിന് കഴിയാതെ പോയി. ദിലീപിന്റെ മാസ്റ്റർ പീസായ കോമഡിയിലേക്ക് അദ്ദേഹത്തെ സ്വതന്ത്രനായി വിടാനും തിരക്കഥാകൃത്ത് അനുവദിച്ചിട്ടില്ല.  

വില്ലന്മാരുടെ കൂടി സിനിമ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കൊച്ചി അടക്കി വാണിരുന്ന കരിന്പൻ ജോൺ എന്ന 3avatharam1.jpgഗുണ്ടാത്തലവനെ അവതരിപ്പിക്കുന്ന ജോയ് മാത്യു പല്ലു കൊഴിഞ്ഞ സിംഹമാണ്. അത് അലറിയാൽ ആരാണ് ഞെട്ടുക എന്ന് ചിന്തിക്കാൻ കഴിയും.  ഗതകാല സ്മരണകൾ അയവിറക്കി ഒന്നോ രണ്ടോ ഫുൾബോട്ടിൽ വില കൂടിയ മദ്യവും അകത്താക്കി അകത്തളങ്ങളിലിരുന്ന് ആക്രോശിക്കലാണ് മൂപ്പരുടെ പണി. ക്ളൈമാക്സിൽ കരിന്പൻ ജോണിന് എന്തു സംഭവിക്കുമെന്നത് കണ്ടറിയണം.  

ഷമ്മി തിലകൻ (സി.ഐ ജീവൻ)​,​ ജോബി (മിഥുൻ രമേശ്)​,​ ടിപ്പർ ജോർജ് (അനിൽ മുരളി)​ അങ്ങനെ പോകുന്നു വില്ലന്മാരുടെ നീണ്ടനിര. അവിശുദ്ധ കൂട്ടുകെട്ടുള്ള പൊലീസ് ഓഫീസറുടെ വേഷം ഷമ്മി തിലകന് ഒരിക്കലും വെല്ലുവിളിയേ അല്ല. ബാബു നന്പൂതിരി അവതരിപ്പിക്കുന്ന മൂർത്തി എന്ന കഥാപാത്രവും ശ്രദ്ധേയമാണ്.    

3avatharam3.jpgനായികയായി അഭിനയിച്ച മണിമേഖലയെ (ലക്ഷ്മി മേനോൻ)​ ഇൻഷ്വറൻസ് കന്പനിയിലെ ജീവനക്കാരിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.  

എണ്ണമറ്റ കഥാപാത്രങ്ങളും അനാവശ്യ രംഗങ്ങളുമാണ് സിനിമയുടെ ഏറ്റവും വലിയ മറ്റൊരു പരാധീനത. ഇടവേള ബാബു,​ തെസ്നി ഖാൻ,​ പ്രേം പ്രകാശ്,​ സിദ്ദിഖ്,​ വിനയപ്രസാദ്,​ അഞ്ജു അരവിന്ദ്,​ ദേവൻ,​ വത്സല മേനോൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ല.  

മികച്ചൊരു ക്ളൈമാക്സുള്ള ഒരു ക്രൈം ത്രില്ലർ കാണാൻ ആഗ്രഹിച്ച് ചെല്ലുന്നവരെ നിരാശരാക്കുന്ന സിനിമയാണ് അവതാരം. എന്നാൽ ദിലീപിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും സംവിധായകൻ നടത്തിയിട്ടുണ്ട്.   


 • KhaLiL GibraN, ChanDu AshaN , Malabar SultaN and 1 other like this

#2 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,178 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 09 August 2014 - 07:04 PM

:chey: kathirunu kanam.

thnks for review


 • JayaraMeTTaN likes this


Users Awards

#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 09 August 2014 - 07:18 PM

:chey: kathirunu kanam.

thnks for review

oru dileep fans entertainer aakane chance ullu#4 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 31,178 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 09 August 2014 - 07:26 PM

stiram style anel kolilla
Users Awards

#5 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,462 posts
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 09 August 2014 - 08:33 PM

Dileepinte padam onnum kananulla thrani ippo illa :sigh: 

 

review kku nanni :thanks: #6 Malabar SultaN

Malabar SultaN

  Nokkukutti

 • TOP Member
 • 1,387 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 August 2014 - 09:41 AM

Jayaram bro :thanks: for da review#7 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 01:04 AM

thks#8 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 01:04 AM

gud one#9 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 01:04 AM

:kalakki:#10 vettu666

vettu666

  Nokkukutti

 • Members
 • 109 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2014 - 01:05 AM

  :super:Also tagged with one or more of these keywords: അവതാരം, Malayalam, Movie, Reivew

0 user(s) are reading this topic

0 members, 0 guests, 0 anonymous users