Jump to content








Toggle Scoreboard
ibProArcade Scoreboard

Maar Paapa has obtained a high score of 32500 Today, 12:57 PM Playing Uber Breakout 2 Play Now!                PaTTaLam PuRuShu has obtained a high score of 450 Today, 12:42 PM Playing Alien Attack Play Now!                SahiL KottappuraM has obtained a high score of 206 Today, 11:32 AM Playing Alien Attack Play Now!                SahiL KottappuraM has obtained a high score of 168 Today, 11:28 AM Playing Avalance Bull Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 36060 Yesterday, 10:11 PM Playing Acid Factory Play Now!                
Photo

സഞ്ജുവിന്റെ സെലക്ഷന് വഴിവെച്ചത് ധോനിയുടെ പ്ലാന്‍ 'ബി'


  • Please log in to reply
6 replies to this topic

#1 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,592 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 11:40 AM

                  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ് വഴിതുറന്നത് ടീം ക്യാപ്റ്റന്‍ മേഹേന്ദ്രസിങ് ധോനിയുടെ താത്പര്യമാണെന്ന് സൂചന. അടുത്തവര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി മറ്റൊരാളെ നിയോഗിച്ച് ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ധോനിക്ക് പദ്ധതിയുണ്ടെന്നും അതിനുവേണ്ടി മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധോനി ആഗ്രഹിച്ചിരുന്നെന്നും ഇന്ത്യന്‍ ക്യാപ്റ്റനുമായി ഏറെ അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ധോനിക്ക് പ്രായം 33 കഴിഞ്ഞു. ഇനിയും ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍ ഈ മൂന്നു റോളുകളും ഒരുമിച്ച് കൊണ്ടുപോവുക ദുഷ്‌കരമാവുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മറ്റൊരു വിക്കറ്റ് കീപ്പറെ ദൗത്യമേല്‍പ്പിക്കുക എന്നത് ധോനി നേരത്തെതന്നെ തയ്യാറാക്കിയ പ്ലാന്‍ 'ബി' യിലുള്ളതാണ്. അത് മനസ്സില്‍വെച്ചാണ് ദിനേഷ് കാര്‍ത്തിക്കിനെയും നമന്‍ ഓജയെയും പാര്‍ഥിവ് പട്ടേലിനേയും മറ്റും ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോനിതന്നെ മുന്‍കൈയെടുത്തത്. ലോകകപ്പിനു ശേഷം ധോനി ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ചേക്കുമെന്നും അതുകൊണ്ടുതന്നെ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വളര്‍ന്നു വരുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന് താത്പര്യമില്ലെന്ന പ്രചാരണത്തില്‍ പൊരുളില്ലെന്നും ധോനിയുടെ സുഹൃത്തുക്കള്‍ പറയുന്നു. 
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ശനിയാഴ്ച സമാപിച്ച 'എ' ടീമുകളുടെ ഏകദിന ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചതാണ് ക്യാപ്റ്റന് സഞ്ജുവില്‍ താത്പര്യം തോന്നാന്‍ കാരണം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തകര്‍ച്ചയെ നേരിടുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജു 81 റണ്‍സ് നേടി ടീമിനെ വിജയത്തിനടുത്തെത്തിച്ചു. മത്സരം ഇന്ത്യ 28 റണ്‍സിന് തോറ്റെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് ടീമിന് നല്കിയ ആത്മവിശ്വാസം വലുതായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ഓസ്‌ട്രേലിയയിലെ വിക്കറ്റില്‍ തന്നെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് എന്നത് നിര്‍ണായകമായി.

ഇംഗ്ലണ്ടില്‍ ആദ്യ മത്സരങ്ങളില്‍തന്നെ സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. ഏകദിന ക്രിക്കറ്റില്‍ ധോനി അരങ്ങേറ്റം കുറിച്ച സമയത്ത് അന്നത്തെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വണ്‍ഡൗണായി പരീക്ഷിച്ചതുപോലെ സഞ്ജുവിനേയും ബാറ്റിങ് നിരയില്‍ നേരത്തെ ഇറക്കാന്‍ ഇന്ത്യന്‍ നായകന്‍ തുനിഞ്ഞേക്കും. സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളില്‍തന്നെ വിക്കറ്റ് കീപ്പറായി കളിപ്പിച്ച് ധോനി സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളിലേക്ക് മാറിയാലും അദ്ഭുതപ്പെടാനില്ല.


  • VijayeTTan, Malar, JayaraMeTTaN and 3 others like this


Users Awards

#2 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 11:43 AM

Thattippaanu ee kali....

Ennaalum, ithu post cheyyaan kaanicha efforts is really appreciable...



#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 31,260 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 11:43 AM

dhonikk inganoru budhi thonniyath kaaryam aayi...anganeyenkilum oru malayali teamil ethiyallo!  :thanks:  ghado .... nice share....


  • Malabar SultaN likes this

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 11:47 AM

dhonide oru planinge




Users Awards

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 12:00 PM

entha oru planning alle....



#6 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,454 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 02:59 PM

good thinking  :super:  thanks 4 the share ghado  :thankyou:



#7 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,387 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 09:49 AM

Let Sanju shine like a star in Indian cricket field :yes: All da best Sanju






0 user(s) are reading this topic

0 members, 0 guests, 0 anonymous users