Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                
Photo

Today's Top Stories (09-08-14)

Top Stories epaper Malayalam english paper news punchapaadam

  • Please log in to reply
48 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:27 AM

എന്‍ഡോസള്‍ഫാന്‍ നിരോധിക്കും: കേന്ദ്രം
21645_601852.jpgന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ് രാജ്യസഭയില്‍ ഉറപ്പുനല്‍കി. 

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി. രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമെന്യേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 എം.പി.മാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ലോക്‌സഭയില്‍ പി. കരുണാകരനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായ കാസര്‍കോട് പുനരധിവാസപാലിയേറ്റീവ് ആസ്പത്രി സ്ഥാപിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതനുസരിച്ച് 450 കോടിരൂപയുടെ പാക്കേജ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

സുപ്രീംകോടതി താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല പേരുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി. 1968ലെ കീടനാശിനി നിയന്ത്രണനിയമത്തിലെ 27(1) പ്രകാരം സംസ്ഥാനസര്‍ക്കാറിന് 60 ദിവസമേ നിരോധനം ഏര്‍പ്പെടുത്താന്‍ പറ്റൂ. എന്നാല്‍ 27(2) വകുപ്പനുസരിച്ച് കേന്ദ്രത്തിന് സ്ഥിരമായ നിരോധനം നടപ്പാക്കാം. അതുപ്രകാരം നിരോധനം കൊണ്ടുവരണം.

കീടനാശിനിപ്രയോഗത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും പരാതികളില്‍ വേഗം തീര്‍പ്പാക്കാന്‍ െ്രെടബ്യൂണല്‍ രൂപവത്കരിക്കുകയും വേണം. മരിച്ചവരുടെ ആശ്രിതര്‍ക്കും എന്‍ഡോസള്‍ഫാന്‍പ്രയോഗംമൂലം രോഗക്കിടക്കയിലുള്ളവര്‍ക്കും പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും രാജീവ് ആവശ്യപ്പെട്ടു. എന്‍. ബാലഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. 

 



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:28 AM

റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രതിസന്ധിയില്‍
ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പ്രതിസന്ധിയില്‍. റേഷന്‍ കടക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കാതെ കാര്‍ഡ് പുതുക്കലുമായി സഹകരിക്കേണ്ടെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

റേഷന്‍ കടക്കാരുടെ കമ്മീഷന്‍ വര്‍ധന നടപ്പാക്കുക, പഞ്ചസാരയും ആട്ടയും നേരിട്ട് റേഷന്‍ കടകളില്‍ എത്തിക്കുക, ലൈസന്‍സിക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഫിബ്രവരി 17ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. നാളിതുവരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ബഹിഷ്‌കരിച്ച് റേഷന്‍ കടക്കാര്‍ സമ്മര്‍ദ്ദതന്ത്രവുമായി രംഗത്തുവന്നിട്ടുള്ളത്. 

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് കേന്ദ്രം അനുവദിച്ച സമയപരിധി ഒക്ടോബറില്‍ അവസാനിക്കും. ഇതിനുള്ളില്‍ കാര്‍ഡുകള്‍ പുതുക്കി പ്രയോറിറ്റി (മുന്‍ഗണന) നോണ്‍ പ്രയോറിറ്റി (മുന്‍ഗണനയില്ലാത്ത) കാര്‍ഡുകള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യസുരക്ഷാ നിമയം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ ഭക്ഷ്യധാന്യവിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തോട് മറ്റു റേഷന്‍ സംഘടനകളും അനുകൂലിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. 

 



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:29 AM

നെഹ്രുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍
ആലപ്പുഴ: അറുപത്തിരണ്ടാമത് നെഹ്രുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 72 കളിയോടങ്ങള്‍ മാറ്റുരയ്ക്കും. ഇതില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ മത്സരവിഭാഗത്തിലും അഞ്ചെണ്ണം പ്രദര്‍ശന വിഭാഗത്തിലും ഒരെണ്ണം ഘോഷയാത്രയിലും പങ്കെടുക്കും. ഗവര്‍ണര്‍ ഷീലാദീക്ഷിതാണ് മുഖ്യാതിഥി. 

ഉച്ചയ്ക്ക് 1.45ന് വള്ളംകളി ആരംഭിക്കും. ഇതിനു മുമ്പായി മുഖ്യാതിഥി നെഹ്രുപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗവര്‍ണറെ കൂടാതെ സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവരും പങ്കെടുക്കും. 1952-ല്‍ രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ആലപ്പുഴ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ ജലമാമങ്കം. 

ഇരുട്ടുകുത്തി, ഓടി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. നെഹ്രുട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് 72 കളിയോടങ്ങള്‍ മത്സരിക്കുന്നത്. ചുണ്ടന്‍, വനിതകള്‍ തുഴയുന്ന തെക്കനോടി വള്ളങ്ങള്‍ എന്നിവയുടെ എണ്ണവും ഈ വര്‍ഷം കൂടി. വള്ളംകളിയോടനുബന്ധിച്ച് കരയിലും കായലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:30 AM

സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: സ്വകാര്യ ആസ്പത്രിയില്‍ പ്രാക്ടീസ് നടത്തി വന്നിരുന്ന വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. തെങ്ങണ മേഴ്‌സി നഴ്‌സിങ് ഹോമില്‍ പ്രാക്ടീസ് നടത്തിയിരുന്ന എരുമേലി പുത്തേട്ട് പി.എം.മോഹനകുമാരനെയാണ്(58) കോട്ടയം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ ഹോമിയോ ഡോക്ടറാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ മറവിലാണ് അലോപ്പതി ചികിത്സ നടത്തിയിരുന്നത്.
വിജിലന്‍സ് എസ്.പി. കെ.വി.ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. വിജിലന്‍സ് വിഭാഗത്തിലെ പോലീസുകാരിലൊരാള്‍ തലവേദനയും വയറുവേദനയുമാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച മോഹനകുമാരന്റെയടുത്ത് ചികിത്സയ്‌ക്കെത്തി. രോഗിയായെത്തിയ പോലീസുകാരനെ പരിശോധിച്ചശേഷം മോഹനകുമാരന്‍ ആന്റിബയോട്ടിക് ഗുളികകളും മരുന്നുകളുമാണ് കുറിച്ച് നല്‍കിയത്. രോഗം ഭേദമാകണമെങ്കില്‍ കുത്തിവയ്‌പ്പെടുക്കണമെന്നും പറഞ്ഞു. ഈ സമയം വിജിലന്‍സ് സംഘം ആസ്പത്രിയിലെത്തി മോഹനകുമാരനോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു സര്‍ട്ടിഫിക്കറ്റുമില്ലാതെയാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നതെന്ന് പോലീസ് സംഘത്തിന് വ്യക്തമായി. 1987-93 കാലഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പോലീസ് വിജിലന്‍സ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. രാജന്‍ കൂടെ പഠിച്ചവരുടെ പേരുകള്‍, ചികിത്സാരീതികള്‍ എന്നിവയെപ്പറ്റി ചോദിച്ചതോടെ ഇയാള്‍ കുടുങ്ങി. എരുമേലി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ ഡോക്ടറായി ജോലി നോക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി പാലപ്രയില്‍ മോഹന്‍സ് ഹോമിയോ ക്ലിനിക്ക് എന്ന സ്ഥാപനം വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. 

 



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:49 AM

ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണം
വാഷിങ്ടണ്‍: വടക്കന്‍ ഇറാഖിലെ എര്‍ബിലില്‍ സുന്നി സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക രണ്ടുതവണ വ്യോമാക്രമണം നടത്തി. വിമതരുടെ ഏഴ് വാഹനങ്ങളും പീരങ്കികളും വെള്ളിയാഴ്ച നടത്തിയ രണ്ടാമത്തെ വ്യോമാക്രമണത്തില്‍ തകര്‍ത്തുവെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

എഫ് എ 18 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ വ്യോമാക്രമണത്തിന് യുദ്ധവിമാനങ്ങള്‍ക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിച്ചു. എര്‍ബിലിന് സമീപം കുടുങ്ങിക്കിടക്കുന്ന യാസിദി വിഭാഗക്കാര്‍ക്ക് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഭക്ഷണവും വെള്ളവും എത്തിച്ചതിത് തൊട്ടുപിന്നാലെ ആയിരുന്നു വ്യോമാക്രമണം. 

ലേസര്‍ നിയന്ത്രിത ബോംബുകളാണ് വ്യോമാക്രമണത്തിന് ഉപയോഗിച്ചത്. ഇറാഖ് സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഐ എസ് ഐ എല്‍ വിമതരെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഇറാഖിലെ കുര്‍ദ് സ്വയംഭരണപ്രദേശത്തേക്കുള്ള ഐ.എസ്. വിമതരുടെ മുന്നേറ്റം തടയാനും ക്രിസ്ത്യന്‍, യസിദി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാനും നിയന്ത്രിത വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ചയാണ് അനുമതി നല്‍കിയത്. 4000 വര്‍ഷം പഴക്കമുള്ള വിശ്വാസം പിന്തുടരുന്ന യസീദി ന്യൂനപക്ഷം സുന്നി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് സിന്‍ജാര്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

എട്ടുവര്‍ഷം നീണ്ടുനിന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം അവസാനിച്ച് മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇറാഖില്‍ വീണ്ടും വ്യോമാക്രമണത്തിന് അനുമതി നല്‍കുന്നത്. സിന്‍ജാര്‍ പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്യുന്ന യസീദി ന്യൂനപക്ഷത്തെ വംശഹത്യ നടത്താനാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതെന്ന് വ്യോമാക്രമണത്തിന് അനുമതി നല്‍കിക്കൊണ്ട് ഒബാമ ആരോപിച്ചു.

 



#6 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,336 posts
5,164
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:57 AM

Ohoo :think: thanks for the updates Jayaram..




Users Awards

#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 09:58 AM

Ohoo :think: thanks for the updates Jayaram..

thanks for the support manasa mam



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:02 AM

ebola2.gif

ഡെല്ഹി: പടിഞ്ഞാറന് ആഫ്രിക്കന് രാജ്യങ്ങളില് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ എബോള എന്ന മാരകരോഗം ഇന്ത്യയില് ഇതുവരെ റിപോര്ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഏതെങ്കിലും വിധത്തില് എബോള രോഗാണുക്കള് ഇവിടെ എത്തിയിട്ടുണ്ടെങ്കില് അത് പടരാതിരിക്കാനുള്ള മുന്കരുതലുകള് എടുത്തുവരികയാണെന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളില് കര്ശന പരിശോധനയാണ് ഏര്പ്പെടുത്തിയിട്ടുള്ളത്. അതേസമയം എബോള രോഗാണുക്കള് പടരാതിരിക്കുന്നതിന് ജാഗ്രത പാലിക്കാന് കേന്ദ്രം നിര്ദേശം നല്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്രം എബോള ബാധിത രാജ്യങ്ങളില് 45,000 ഇന്ത്യക്കാര് വസിക്കുന്നതായി അറിയിച്ചത്. അതിനു പിന്നാലെയാണ് ഇപ്പോള് ജാഗ്രതാ നിര്ദേശവും നല്കിയിരിക്കുന്നത്.

എബോള ബാധിത രാജ്യങ്ങളില് നിന്നും വൈറസ് ബാധിതരായി ആളുകള് ഇന്ത്യയില് എത്താനുള്ള സാധ്യത മുന് നിര്ത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കിയത്. അതേസമയം എബോള രോഗം പശ്ചിമാഫ്രിക്കയില് പടര്ന്നു പിടിച്ച സാഹചര്യത്തില്, എബോളയ്ക്കെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോളവ്യാപകമായി അടിയന്തര ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു.

എബോള പടര്ന്നുപിടിച്ച സാഹചര്യത്തില് സ്വിറ്റ്സര്ലന്ഡില് വിളിച്ചു ചേര്ത്ത അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്ദേശം പുറപ്പെടുവിച്ചത്. വൈറസ് മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് മുന്കരുതല് നല്കിയിരിക്കുന്നത്. രോഗം പടര്ന്നു പിടിച്ച സാഹചര്യത്തില് ലൈബീരിയ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരുന്നതായാണ് ഇവിടെ നിന്നുള്ള സൂചന. രോഗം പടരാനുള്ള സാധ്യത മുന്നില് കണ്ട് എബോള സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള സര്വീസുകള് ചില വിമാന കമ്പനികള് നിര്ത്തിവെച്ചിട്ടുണ്ട്.



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:03 AM

o-GAZA-ATTACK-facebook.jpg

ജെറുസലേം: ഗസയില് 72 മണിക്കൂര് വെടി നിര്ത്തല് പ്രഖ്യാപനത്തിനു ശേഷം വീണ്ടും അക്രമം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വെടിനിര്ത്തല് അവസാനിച്ചതിനെ തുടര്ന്ന് ഹമാസ് തീവ്രവാദികള് ഇസ്രയേലിന് നേരെ വ്യോമാക്രമണം നടത്തി.

പത്തോളം റോക്കറ്റുകളാണ് ഗസയില് നിന്നും ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികള് തൊടുത്തുവിട്ടത്. ഇസ്രയേല് ദുരന്ത നിവാരണ സേന വക്താവാണ് ഇക്കാര്യം റിപോര്ട്ട് ചെയ്തത്. അതേസമയം അക്രമത്തില് നാശനഷ്ടങ്ങളൊന്നും റിപോര്ട്ട് ചെയ്തിട്ടില്ല.

ഈജിപ്തിന്റെ മധ്യസ്ഥതയില് ഇരുവിഭാഗങ്ങളുമായും വെവ്വേറെ ചര്ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 72 മണിക്കൂര് നേരം വെടിനിര്ത്തല് കരാര് നടത്തിയത്. അതേസമയം വെടിനിര്ത്തല് കരാര് ദീര്ഘിപ്പിക്കാന് താല്പ്പര്യമുള്ളതായി ഇസ്രയേല് അറിയിച്ചിരുന്നു.

അമേരിക്ക ഉള്പെടെയുള്ള ലോകരാഷ്ട്രങ്ങള് ഗസയിലെ അക്രമത്തില് പ്രതിഷേധിക്കുന്നതിനിടെയാണ് ഈജിപ്തിന്റെ മധ്യസ്ഥതയില് 72 മണിക്കൂര് വെടിനിര്ത്തലിന് ആഹ്വാനം ചെയ്തത്. നേരത്തെ മൂന്നു തവണ വെടിനിര്ത്തല് നടത്തിയിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല.

എന്നാല് ഗാസ തുറമുഖം തുറക്കുന്നതുള്പ്പടെയുള്ള നിരവധി ആവശ്യങ്ങള് നടപ്പിലാക്കുന്നതില് ഇസ്രയേല് പരാജയപ്പെട്ടതിനാല് മൂന്നു ദിവസമായി നീണ്ടു നിന്ന വെടിനിര്ത്തല് കരാര് ദീര്ഘിപ്പിക്കാന് താല്പ്പര്യമില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാല് ഈജിപ്റ്റിന്റെ മധ്യസ്ഥതയില് കെയ്റോയില് നടക്കുന്ന ചര്ച്ചയില് പങ്കുചേരുമെന്ന് ഹമാസ് വക്താവ് അറിയിച്ചിട്ടുണ്ട്.

ഗസയില് കഴിഞ്ഞ ഒരുമാസത്തോളമായി നടക്കുന്ന സംഘര്ഷത്തില് ഇതുവരെ 1900 പേര് മരിച്ചതായി ഇസ്രയേല് സേന വ്യക്തമാക്കിയിട്ടുണ്ട്. ഇതില് 1875 പേര് ഫലസ്തീനിലെ സാധാരണക്കാരാണെന്ന് അധികൃതര് സ്ഥിരീകരിച്ചു. റോക്കറ്റ് ആക്രമണത്തില് ഇസ്രയേലിന്റെ 64 സൈനികരും മൂന്ന് സാധാരണ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളും സംഘര്ഷത്തില് കൊല്ലപ്പെട്ടിട്ടുണ്ട്.



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:05 AM

03.jpg
നിലമ്പൂര്: ഫേസ്ബുക്കില് ലോകത്തോട് യാത്ര ചോദിച്ച് സ്റ്റാറ്റസ് ഇട്ട അഭിഭാഷകനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. പ്രമാദമായി നിലമ്പൂര് രാധാ കൊലക്കേസില് രണ്ടാം പ്രതിയായ ഷംസുദ്ദീന് വേണ്ടി കോടതിയില് ഹാജരായിരുന്ന നിലമ്പൂര് ബാറിലെ അഭിഭാഷകന് അഡ്വ. പി. ഷാനവാസിനെയാണ് (40) വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 11.20നായിരുന്നു ഷാനവാസിന്റെ അവസാന സ്റ്റാറ്റസ്. ഞാന് ഈ ലോകത്തോട് വിടവാങ്ങുന്നു നിങ്ങള് എന്നോട് ക്ഷമിക്കുക എന്ന ഒറ്റ വരി സ്റ്റാറ്റസായിരുന്നു ഷാനവാസ് ഫേസ്ബുക്കില് നല്കിയത്. ആത്മഹത്യയില് നിന്നും ഷാനവാസിനെ പിന്തിരിപ്പിക്കാന് സുഹൃത്തുക്കള് കമന്റുകള് നല്കി ശ്രമം നടത്തിയെങ്കിലും വെള്ളിയാഴ്ച ഷാനവാസിന്റെ മരണ വിവരമാണ് സുഹൃത്തുക്കള്ക്ക് അറിയാന് കഴിഞ്ഞത്.

അതേ സമയം ഷാനവാസിന്റെ മരണക്കുറിപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് വെള്ളിയാഴ്ച വൈകിട്ട്
ആറുമണിയോടെ നീക്കം ചെയ്തിട്ടുണ്ട്.



#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:07 AM

madani.jpg
ബാംഗളൂരു: ബാംഗളൂരു സ്ഫോടന കേസില് ജാമ്യം ലഭിച്ച് ചികിത്സയില് കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല് നാസര് മഅ്ദനി ജാമ്യ കാലാവധി നീട്ടികിട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഒരുമാസത്തെ ജാമ്യത്തില് പുറത്തിറങ്ങിയ മഅ്ദനിയുടെ ജാമ്യ കാലാവധി ആഗസ്ത് 11 ന് അവസാനിക്കുകയാണ്.

ചികിത്സ പൂര്ത്തിയാകാത്തതിനാല് ജാമ്യ കാലാവധി നീട്ടിത്തരണമെന്ന് മഅ്ദനി സുപ്രീംകോടതിയെ ധരിപ്പിച്ചു. ഈദ് നമസ്കാരത്തില് പങ്കെടുക്കാന് അനുമതി നിഷേധിച്ചതും മഅ്ദനി സുപ്രീം കോടതിയുടെ ശ്രദ്ധയില്പെടുത്തി. തന്റെ ആരോഗ്യനില സംബന്ധിച്ചുള്ള മെഡിക്കല് റിപോര്ട്ടിനൊപ്പമാണ് മഅ്ദനി ജാമ്യം നീട്ടികിട്ടാനുള്ള അപേക്ഷ നല്കിയത്.

ജാമ്യത്തില് പുറത്തിറങ്ങിയ ശേഷം കോടതി നിര്ദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും മഅ്ദനി കോടതിയെ ബോധിപ്പിച്ചു. മഅ്ദനിയുടെ ചികിത്സ പൂര്ത്തിയാക്കണമെങ്കില് മൂന്നു മാസത്തെ ചികിത്സയെങ്കിലും നടത്തണമെന്ന ഡോക്ടര്മാരുടെ നിര്ദേശത്തെ തുടര്ന്നാണ് കോടതിയെ സമീപിച്ചത്.



#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:10 AM

10742.jpg
മുംബൈ: അമീര് ഖാന്റെ വിവാദ പോസ്റ്റര് മറ്റൊരാള് കോപ്പിയടിച്ചതിന്റെ ചിത്രം സോഷ്യല് മീഡിയകളില് പ്രചരിക്കുന്നു. പൂര്ണ നഗ്നനായി പോസ്റ്ററില് പ്രത്യക്ഷപ്പെട്ട അമീര് ഖാന്റെ ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് നഗ്നനായി മലയാളിയെന്ന് സംശയിക്കുന്ന യുവാവ് ഒരു ഇലക്ട്രോണിക് ഉപകരണം കൊണ്ട് മാത്രം നാണം മറച്ച് ഫോട്ടോ പുറത്തുവിട്ടത്.

അമീര് ഖാന്റെ വിവാദ പികെ പോസ്റ്റര് ചുമരില് തൂക്കിയാണ് അപരന് പാരഡി പോസ്റ്ററുമായി രംഗത്തു വന്നത്. അപര പോസ്റ്ററിന്റെ കൂടുതല് വിവരങ്ങള് ലഭ്യമല്ലെങ്കിലും ഇൗ ചിത്രം എഡിറ്റ് ചെയ്തതാണെന്ന സംശയവും സോഷ്യല് മീഡിയയില് ചിലര് ഉന്നയിക്കുന്നുണ്ട്.

1973ല് പോര്ച്ചുഗീസ് സംഗീതജ്ഞനായ ഖ്വിം ബാറിറോസ് തന്റെ സംഗീത ആല്ബത്തിന്റെ പ്രമോഷനുവേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ സമാന രൂപമാണ് അമീര് ഖാന് കോപ്പിയടിച്ചത്. ഈ ചിത്രം തരംഗവും ഒപ്പം വിവാദവും ആയിരിക്കുമ്പോഴാണ് ഇതേ ചിത്രം വീണ്ടും, വീണ്ടും കോപ്പിയടിച്ച് കൊണ്ടിരിക്കുന്നത്.

പോസ്റ്ററിനെ കളിയാക്കി കൊണ്ട് മറ്റു നിരവധി പാരഡി പോസ്റ്ററുകളും വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.



#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:12 AM

ബംഗളൂരു: വിമാനയാത്രികര്ക്ക് കിടിലന് ഓഫറുമായി എയര് ഏഷ്യ വീണ്ടും രംഗത്ത്. ബജറ്റ് കാരിയറായ എയര് ഏഷ്യയുടെ പ്രമോഷണല് ഓഫര് അനുസരിച്ച് ചെന്നൈയില് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യാന് 438 രൂപയാണ് ഓഫര് ചെയ്യുന്നത്.

ഓഗസ്റ്റ് ഒന്പതു വരെയാണ് ഓഫര് അനുസരിച്ച് ടിക്കറ്റ് ബുക് ചെയ്യാനുള്ള അവസരം നല്കുന്നത്. ഓഗസ്റ്റ് 11നും 2015 ജനുവരി 29നും ഇടയിലുള്ള യാത്രകള്ക്ക് എയര് ഏഷ്യയുടെ ഓഫര് ലഭ്യമാകും. സീറ്റിന്റെ ലഭ്യത അനുസരിച്ച് മാത്രമാണ് ടിക്കറ്റ് നല്കുന്നത്. 

ബംഗളൂരു, ചെന്നൈ, ഗോവ, കൊച്ചി യാത്രകളുടെ ടിക്കറ്റ് നിരക്ക് 635 രൂപ മുതലാണ് . കൊച്ചിയില് നിന്ന് ബംഗളൂരു, ഗോവ യാത്രകള്ക്ക് 990 രൂപയും. സെപ്റ്റംബര് അഞ്ചു മുതല് എയര് ഏഷ്യയുടെ ബംഗളൂരു- ജയ്പൂര്, ബംഗളൂരു- ചണ്ഡീഗഡ് സര്വീസ് ആരംഭിക്കും. 3,999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

എയര് ഏഷ്യയുടെ ചുവടുപിടിച്ച് മറ്റ് ആഭ്യന്തര വിമാന സര്വീസുകളും കുറഞ്ഞ ചെലവില് യാത്ര വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര സര്വീസുകളിലെ എക്കോണമി ക്ലാസില് 1499 രൂപ മുതലുള്ള യാത്രാനിരക്കുമായി ജെറ്റ് എയര്വേയ്സും 1699 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി ഗോ എയര്, സ്പൈസ് ജെറ്റും രംഗത്തെത്തിയിരുന്നു.



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:15 AM

aEtu1nM.jpg

ബാലി:2004ലെ സുനാമി ദുരന്തത്തില് പെട്ട് മരിച്ചെന്ന് കരുതിയിരുന്ന പെണ്കുട്ടിയെ വര്ഷങ്ങള്ക്ക് ശേഷം മാതാപിതാക്കള്ക്ക് തിരിച്ചുകിട്ടി. ഇന്ത്യോനേഷ്യയിലെ ബാലിയിലാണ് സംഭവം.

ജന്നാഹ് എന്ന നാലു വയസുകാരിയെയാണ് 2004 ഡിസംബര് ആറിലെ സുനാമി ദുരന്തത്തില് മാതാപിതാക്കള്ക്ക് നഷ്ടപ്പെട്ടത്. ജന്നാഹ് ശക്തമായ സുനാമി തിരമാലയില്പെട്ട് മരിച്ചെന്നാണ് മാതാപിതാക്കള് കരുതിയിരുന്നത്. മകളുടെ വേര്പാടില് ദു:ഖിച്ചു കഴിഞ്ഞിരുന്ന മാതാപിതാക്കള് മകളുടെ തിരിച്ചുവരവില് ദൈവത്തിനു നന്ദി പറയുന്നു.

ഇക്കഴിഞ്ഞ ജൂണില് ജന്നാഹിന്റെ മാതൃസഹോദരന് ഇന്ത്യോനേഷ്യയിലെ വിദൂര ദ്വീപില് പെണ്കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെ കാണാനിടയായി. തുടര്ന്ന് അന്വേഷിച്ചപ്പോഴാണ് അത് കാണാതെ പോയ ജന്നാഹ് തന്നെയാണെന്ന് മനസിലായത്.

സുനാമി സമയത്ത് കടലിലൂടെ ഒഴുകി കൊണ്ടിരുന്ന ജന്നാഹിനെ ഒരു മീന്പിടുത്തക്കാരന് രക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള് ജന്നാഹിനെ വളര്ത്തുകയും സ്കൂളിലയക്കുകയും ചെയതു. മകളെ തിരിച്ചുകിട്ടിയതില് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് മകളെ തിരിച്ചുകിട്ടിയതെന്നും ജന്നാഹിന്റെ മാതാവ് ജമീല പറഞ്ഞു.



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,978
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 10:17 AM

വിഷന് 2030: ആരോഗ്യ വിദ്യാഭ്യാസ ഗ്ലോബല് സിറ്റി
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കോഴിക്കോട്, തൃശൂര്, തിരുവനന്തപുരം എന്നിവയെ ഗ്ലോബല് സിറ്റികളാക്കും. സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പാലക്കാടിനെയും ആരോഗ്യരംഗത്ത് മലപ്പുറത്തേയും ഗ്ലോബല് സിറ്റികളാക്കും. കൊച്ചി എല്ലാ രംഗങ്ങളിലും ഗ്ലോബല് സിറ്റിയായി മാറും. മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച വിഷന് 2030 ലൂടെ കേരളം വന് വികസനത്തിനു വഴിയൊരുക്കുന്നു.

അടുത്ത 20 വര്ഷം 7.5 വളര്ച്ചാനിരക്ക് നിലനിര്ത്തുവാനും പ്രതിശീര്ഷ വരുമാനം 4763 ഡോളറില് നിന്നും 2039ല് 19,000 ഡോളറിലേക്കും 2040ല് 36,000 ഡോളറിലേക്കും ഉയര്ത്തുവാനും ലക്ഷ്യമിടുന്നു. തൊഴിലില്ലായ്മ 9.9%ല് നിന്ന് 2% ആക്കുവാനും ദാരിദ്ര്യനിരക്ക് 7.1%ല് നിന്ന് ഒരു ശതമാനമാക്കാനും സാധിക്കണം.

തണ്ണീര്ത്തടങ്ങളും പശ്ചിമഘട്ടവും സംരക്ഷിക്കും. മാലിന്യങ്ങളില് 60-75 ശതമാനം വരെ റീസൈക്കിള് ചെയ്യണം. കേരളത്തെ ആഗോള ആരോഗ്യ വിദ്യാഭ്യാസ ഹബ്ബായി ബ്രാന്ഡ് ചെയ്യും. ഉന്നതവിദ്യാഭ്യസ രംഗത്തെ എന്റോള്മെന്റ് 48 ശതമാനമാക്കി ഉയര്ത്തുന്നതാണ്.

മെഡിക്കല്, നോളജ് ടൂറിസം എന്നിവയ്ക്ക് പ്രധാന്യം. ഈ മേഖലയില് കൂടുതല് പേര്ക്ക് നൈപുണ്യവികസനം. ടൂറിസം സ്കൂള് വിദ്യാഭ്യാസത്തില് ഉള്പ്പെടുത്തും. എല്ലാ ഗ്രാമീണ വീടുകളിലും ടെലിഫോണ്, എല്ലാ വീടുകളിലും ഇന്റര്നെറ്റ്, എല്ലാ സ്കൂളുകളിലും ഇന്റര്നെറ്റ്, എല്ലാ കോളജുകളിലും കംപ്യൂട്ടറും ഇന്റര്നെറ്റും. ഒരു വീട്ടില് ഒരാളെങ്കിലും കംപ്യുട്ടര് സാക്ഷരത നേടണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഐടി പാര്ക്കുകള്ക്കു പകരം സ്മാര്ട്ട് ടൗണ്ഷിപ്പുകള്.

കൃഷിക്ക് വ്യവസായങ്ങളുടേതിനു സമാനമായ പരിഗണന. വയബിലിറ്റി ഗ്യാപ് സപ്പോര്ട്ട്. സ്പെഷ്യല് അഗ്രി സോണുകളും നൂതന കൃഷി രീതികളും. ഫീല്ഡ് ഫാര്മേഴ്സ് സ്കൂളുകള് തുടങ്ങും. കൂടുതല് ശാസ്ത്രീയമായ രീതിയിലുടെ മീന്പിടിത്തവും മൂല്യവര്ധനയും. മത്സ്യത്തൊഴിലാളികള്ക്ക് ഇന്ഷ്വറന്സ്.

ഒരു ഗ്രാമത്തിന് ഒരു ഉല്പന്നവും ഒരു നഗരത്തില് ഒരു വ്യവസായവും ലക്ഷ്യമിടുന്നു. പരിസ്ഥിതിയോട് ഇണങ്ങുന്ന നൂതനസംരംഭങ്ങള്. ഭരണപരവും നിയമപരവുമായ കാര്യങ്ങളില് മാറ്റം. മെഷീനറികളില് സെയില്സ് ടാക്സ് ക്രെഡിറ്റ്. എല്ലാ കോര്പറേറ്റുകള്ക്കും നിര്ബന്ധിത ഗ്രീന് ആക്ഷന് പ്ലാന്. മാലിന്യനിര്മാര്ജന വ്യവസായ സംരംഭങ്ങള്ക്ക് പരിഗണന.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില് ട്രാന്സ്പോര്ട്ട് റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും. കര്ശനമായ ഡ്രൈവിങ് നിയമങ്ങള് കൊണ്ടുവരും. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്ക്കും സേവനങ്ങള്ക്കുമായുള്ള വ്യാവസായിക നയം കൊണ്ടുവരും. ഭൂവിനിയോഗം ആസൂത്രണം ചെയ്യുകയും നിക്ഷേപങ്ങളും പാര്ട്ണര്ഷിപ്പുകളും വര്ദ്ധിപ്പിക്കുകയും ചെയ്യും.

ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്ദ്ധിപ്പിക്കുകയും 30 വര്ഷത്തേക്ക് ബിഒറ്റി വ്യവസ്ഥയില് സ്വകാര്യ സംരംഭം അനുവദിക്കുകയും ചെയ്യല്, കാറ്റ്, സൗരോര്ജം, ബയോഗ്യാസ്, പ്ലാസ്റ്റിക് മാലിന്യം മുതലായവയില് നിന്ന് ഊര്ജോത്പാദനം, പുതിയ ഊര്ജാധിഷ്ഠിത വ്യവസായങ്ങളും കമ്പനികളും വികസിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു.

ആരോഗ്യമേഖലയിലെ പദ്ധതി വിഹിതം 0.6% ത്തില് നിന്നും 4-5% മാക്കി 2027-31 ല് വര്ദ്ധിപ്പിക്കുക, മാതൃ മരണ നിരക്ക് ലക്ഷത്തിന് 81 എന്നതില് നിന്നും 12 ആക്കുക, ശിശുമരണ നിരക്ക് ആയിരത്തിന് 13ല് നിന്നും 6 ആക്കുക, ഡോക്ടര്മാരുടെ എണ്ണം പതിനായിരംപേര്ക്ക് 9.9 എന്നതില് നിന്നും 65 ആക്കുക, നഴ്സുമാരുടേത് 34.6 എന്നതില് നിന്നും 70 ആക്കുക, എല്ലാര്ക്കും ആരോഗ്യ ഇന്ഷുറന്സ് നല്കുക, സര്ക്കാര് നിയന്ത്രണത്തോടെ സ്വകാര്യ ആരോഗ്യരക്ഷാ പദ്ധതി.

പാതകളും ഗതാഗതവുമുള്പ്പെടെയുള്ള പൊതുസൗകര്യങ്ങള് പ്രായമായവര്ക്ക് അനുയോജ്യമായ വിധത്തിലാക്കുക, വിവര വിനിമയ സാങ്കേതികവിദ്യയുടെ സഹായം വയോജനങ്ങള്ക്ക് ലഭ്യമാക്കുക, എല്ലാ വകുപ്പുകളിലും ഭാഷാന്യൂനപക്ഷ പദ്ധതികള് നടപ്പാക്കുക, തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക വികാസത്തിന് പദ്ധതികള് തുടങ്ങുക.

ഭരണനിര്വഹണരീതി മാറ്റാന് വിവര വിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുക, തീരുമാനം കൈക്കൊള്ളുന്നവര് പൗരന്മാരോട് ഉത്തരവാദപ്പെട്ടിരിക്കുന്നു എന്നുറപ്പാക്കല്,നിരീക്ഷണവും വിലയിരുത്തലും സ്ഥാപനവത്കരിക്കുക തുടങ്ങിയവ നടപ്പാക്കും.

2030 ഓടെ വിദ്യാഭ്യാസത്തില് ഒരു ആഗോള ബ്രാന്ഡ് സൃഷ്ടിക്കുക, മുഴുവന് കുഞ്ഞുങ്ങള്ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, എസ്സി/എസ.ടി വിഭാഗങ്ങളിലെ വിദ്യാഭ്യാസ അനുപാതം മറ്റുള്ളവരുടേതിന് തുല്യമാക്കുക, മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസാവശ്യങ്ങള്ക്ക്.

ഗവേഷണത്തില് സ്വകാര്യ പങ്കാളിത്തം. അക്കാദമിക് രംഗവും ഗവേഷണരംഗവും ബന്ധിപ്പിക്കും. സ്റ്റാര്ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. സ്വകാര്യ കണ്സള്ട്ടന്സി സ്ഥാപനങ്ങള്. വ്യവസ്ഥാപിതവും അല്ലാത്തതുമായ മേഖലകളിലെ തൊഴിലാളികളെയും സ്വയംതൊഴില് കണ്ടെത്തിയവരെയും ഉള്ക്കൊള്ളുന്ന ഒരു സാമൂഹിക സുരക്ഷിതത്വ സംവിധാനം. നൈപുണ്യാധിഷ്ഠിത തൊഴിലാളി സംഘടനകള്. ചൈനയുടെ തൊഴില് നയം.

നഗരങ്ങളിലെ വിനോദസഞ്ചാര, കാര്ഷികാനുബന്ധ, ഭക്ഷ്യസംസ്കരണ, പാരമ്പര്യ വ്യവസായ, പ്രതേ്യക സാമ്പത്തിക മേഖലകളെ ചെറു പട്ടണങ്ങളായി വികസിപ്പിക്കുകയും വ്യാവസായിക ഇടനാഴിയിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ഗ്രാമങ്ങളില് കാര്ഷിക-ഗ്രാമീണ വ്യവസായങ്ങളെ വികസിപ്പിക്കുകയും കാര്ഷികേതര വരുമാനം വൈവിധ്യവത്കരിക്കുകയും ചെയ്യും.






0 user(s) are reading this topic

0 members, 0 guests, 0 anonymous users