Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                aanil45 has obtained a high score of 0 Yesterday, 11:29 PM Playing Bowling 3 Play Now!                aanil45 has obtained a high score of 2 Yesterday, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Yesterday, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Yesterday, 05:58 PM Playing Monkey Jumper Play Now!                
Photo

  • Please log in to reply
11 replies to this topic

#1 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,933 posts
  • Location:MELBOURNE , AUSTRALIA
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 12:50 PM

 
 

 
                  08-apotacary.jpg
 
 
 
ഡോക്ടര്‍ വിജയ് നമ്പ്യാര്‍. അപ്പോത്തിക്കിരി എന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖനായ ന്യൂറോ സര്‍ജനാണ്. വിജയ് നമ്പ്യാരി(സുരേഷ്‌ഗോപി)ല്‍ പ്രതീക്ഷയര്‍പ്പിച്ച് കോടിക്കണക്കിനു രൂപയാണ് ആശുപത്രി മുതലാളിമാര്‍ ആശുപത്രിയില്‍ ചെവലിട്ടിരിക്കുന്നത്. ആക്‌സിഡന്റില്‍ ചലനശേഷി നഷ്ടപ്പെട്ടുകൊണ്ട് വിജയ് നമ്പ്യാരെ ഈ ആശുപത്രിയില്‍ തന്നെ കൊണ്ടുവരികയാണ്. അദ്ദേഹത്തിന്‌റെ ഭാര്യ നളിനി (അഭിരാമി) ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. പരുക്കേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്ന അവസ്ഥയിലെത്തിയിരിക്കുന്ന വിജയ് നമ്പ്യാരെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണെന്നാണ് സഹ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്താണ് ഇദ്ദേഹം ചികില്‍സിച്ചിരുന്ന സുബി ജോസഫ് (ജയസൂര്യ) അദൃശ്യസാന്നിധ്യമായി കടന്നുവരുന്നത്.
 
സുബി സ്വന്തം ജീവിതംപറയുമ്പോഴാണ് കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന മരുന്നുപരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വിദേശകമ്പനികളുടെ മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സയുടെ പേരില്‍ കുത്തിവയ്ക്കുകയാണ്. മനുഷ്യരെ ഗിനിപന്നികളായി പരീക്ഷിക്കുന്നു. അത്തരം പരീക്ഷണങ്ങള്‍ക്ക് ഇരയായ ആളാണ് സുബി. ജീവിച്ചു മരിക്കുന്നവരുടെ അപ്പോത്തിക്കിരി കമ്പംമേട്ടിലെ പാവപ്പെട്ടൊരു കുടുംബത്തില്‍ നിന്നാണ് സുബി വരുന്നത്. അച്ഛന്‍(ഇന്ദ്രന്‍സ്), അമ്മ (സീമ ജി. നായര്‍), സഹോദരന്‍ (നീരജ് മാധവ്) എന്നിവര്‍ക്കൊപ്പം മാറാതലവേദനയുമായിട്ടാണ് സുബി വരുന്നത്. വിജയ് നമ്പ്യാരാണ് സുബിയെ ചികില്‍സിക്കുന്നത്. ആശുപത്രിയില്‍ കെട്ടാന്‍ പണമില്ലാതെ വന്നപ്പോള്‍ സൗജന്യ ചികില്‍സയുടെ പേരില്‍ അവനില്‍ ഡോക്ടര്‍ മരുന്നുപരീക്ഷണം നടത്തുന്നു. എന്നാല്‍ മുമ്പ് താന്‍ നടത്തിയ പരീക്ഷണത്തില്‍ മരിച്ചു പോയവരും ഇപ്പോള്‍ മരിച്ചുജീവിക്കുന്നവരും ഡോക്ടറുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ ആശുപത്രി ഉടമകളോട് എതിര്‍ത്തുപറയാന്‍ ഡോക്ടര്‍ക്കു കഴിയുന്നുമില്ല. വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടാണ് ഡോക്ടര്‍ ജീവിക്കുന്നത്. അപ്രതീക്ഷിതമായി അയാള്‍ താന്‍ ചികില്‍സവരെ പലയിടത്തായി കാണുന്നു. ഒരു മായയിലെന്നപോലെ അവര്‍ കടന്നുവരുമ്പോള്‍ ഡോക്ടറുടെ ജീവിതം താളം തെറ്റുന്നു. അതാണ് അയാളെ അപകടത്തില്‍കൊണ്ടെത്തിക്കുന്നതും. ദൈവത്തിന്റെ കൈകള്‍ സാത്താന്റെ കൈ ആയിപോയപ്പോള്‍ ദൈവം തന്നെ നല്‍കിയ ശിക്ഷ. ജീവച്ഛവമായി കിടക്കുന്ന ഈ ഡോക്ടറില്‍ പോലും ആശുപത്രി അധികൃതര്‍ മരുന്നുപരീക്ഷണത്തിനു തയാറാകുന്നു എന്നത് നെഞ്ചിടിപ്പിക്കുന്നൊരു അനുഭവമായി മാറുകയാണ്. എന്നാല്‍ ആയിരങ്ങളുടെ പ്രാര്‍ഥനാഫലമായി ഡോക്ടര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ആ തിരിച്ചുവരവ് പലതും പുറത്തുപറയുന്നു. അതാണ് അപ്പോത്തിക്കരിയുടെ തുടര്‍ സംഭവങ്ങള്‍.
 

അപ്പോത്തിക്കിരി സംവിധായകന്റെ സിനിമ തന്നെ

മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുരേഷ്‌ഗോപി നായകനായ മേല്‍വിലാസം എന്ന ചിത്രം കേരളത്തില്‍ ചര്‍ച്ചയാകുന്നത്. പട്ടാളക്കോടതിയിലെ വിചാരണമുറിയില്‍ പട്ടാളക്കാരന്‍ അനുഭവിക്കുന്ന ജാതീയത വിഷയമാക്കി ചെയ്ത മേല്‍വിലാസത്തിന്റെ പ്രത്യേകത ക്യാമറ ആ പട്ടാളക്കോടതി വിട്ടുപോകുന്നില്ല എന്നതായിരുന്നു. നാലുചുമരുകള്‍ക്കുള്ളില്‍ നിന്നൊരു ധീരപരീക്ഷണം. കേരളത്തിലെ തിയറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും സംവിധായകനായ മാധവ് രാംദാസ് എന്ന തൃശൂര്‍ക്കാരന്‍ ശ്രദ്ധിക്കപ്പെട്ടു.
 
സുരേഷ്‌ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം താരങ്ങളുടെ പ്രകടനത്തിനപ്പുറം തിരക്കഥയ്ക്കു പ്രാധാന്യം നല്‍കിയൊരു ചിത്രമായിരുന്നു. അപ്പോത്തിക്കിരി സംവിധായകന്റെ സിനിമ തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കാനാണ് മാധവ് രാംദാസ് ശ്രമിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല ഇതിലെ പ്രമേയം. കാരണം ഇതില്‍ പറയത്തക്ക പ്രണയമോ സംഘട്ടനമോ ആവേശംക്കൊള്ളിക്കുന്ന സംഭാഷണമോ ന്യൂജനറേഷന്‍ ചീത്തവിളിയോ ഒന്നുമില്ല. എന്നാല്‍ പ്രേക്ഷകര ചിന്തിപ്പിക്കാന്‍ പറ്റിയ പല കാര്യങ്ങളും ഇതിലുണ്ട്. അതിലൊന്ന് സാധാരണക്കാരായ രോഗികളെ ചികില്‍സയുടെ പേരില്‍ കൊള്ളയടിക്കുന്നതിനെക്കുറിച്ചു തന്നെയാണ്. ചെറിയ രോഗങ്ങള്‍ക്കു പോലും വലിയ ചികില്‍സയും മരുന്നും നല്‍കുന്ന ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മരുന്നുകമ്പനികളുടെയും ഒത്തുകളികളാണ് ആശുപത്രിക്കുള്ളില്‍ ക്യാമറ കൊണ്ടുപോയി മാധവ് രാംദാസ്‌കാട്ടിത്തരുന്നത്.
 
ജയസൂര്യ, ആസിഫ് അലി എന്നീ താരങ്ങളെ സിനിമയില്‍ കിട്ടിയാല്‍ അവരുടെ ഫാന്‍സുകാരെ തൃപ്തിപ്പെടുത്താനെങ്കിലും സംവിധായകന്‍ ഒരു പാട്ടോ പ്രേമമോ കൊണ്ടുവരും. ജയസൂര്യയാണെങ്കില്‍ ഒരുതമാശയെങ്കിലും. പക്ഷേ താരങ്ങളെയല്ല സംവിധായകന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അവരിലെ നടന്‍മാരെയാണ്. ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി നല്ലൊരു വേഷം ചെയ്തുവെന്ന് ധൈര്യസമേതം പറയാം കഴിയും. സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് മാധവ് രാംദാസ് തെളിയിക്കുകയാണ്. നമ്മുടെ മുഖ്യധാരാ സംവിധായകരെല്ലാം നല്ല സിനിമകള്‍ എടുക്കാന്‍ മറന്നുപോകുകയോ സ്വന്തം സിനിമ തന്നെ കോപ്പിയടിക്കുകയോ ചെയ്യുന്ന കാലത്ത് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംവിധായകരിലാണ് ഇനി പ്രതീക്ഷ. ഈ സിനിമ ബോക്‌സ് ഓഫിസില്‍ ഹിറ്റായില്ലെങ്കിലും നല്ലൊരു മലയാള സിനിമയായി തന്നെ അംഗീകരിക്കപ്പെടും.
 

ഡോക്ടര്‍മാര്‍ കണ്ടിരിക്കേണ്ട അപ്പോത്തിക്കിരി

ദൈവത്തിന്റെ കൈകളാണ് ഒരു ഡോക്ടറുടേത്. ദൈവത്തിനു നേരിട്ടു ചെയ്യാന്‍ സാധിക്കാത്തത് ഡോക്ടറുടെ കൈകളിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ ദൈവത്തിന്റെ കൈകള്‍ ഇന്നു ശുദ്ധമാണോ? ആതുരാലയമല്ല അറവുശാലയോ എന്നു തോന്നിപ്പോകില്ലേ ചില ആശുപത്രികളില്‍ പോയാല്‍. മരുന്നുപരീക്ഷണത്തിന്റെ കാണാപ്പുറങ്ങളിലേക്കു കൊണ്ടുപോകുന്ന മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി എന്ന പുതിയ ചിത്രമായിരിക്കും വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നു. മരുന്നിനു പകരം മരണം നല്‍കുന്ന ഡോക്ടര്‍മാരെയെല്ലാം ഇരുത്തിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ചിത്രം കേരളം ഒന്നടങ്കം കാണേണ്ടതാണെന്നു നിസംശയം പറയാം. മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളുടെ ഫോര്‍മുലയില്‍ ഒരു ചിത്രമല്ല അപ്പോത്തിക്കിരി. ആ പ്രതീക്ഷയോടെ ആരും സിനിമ കാണാനും പോകരുത്.
 
ജയസൂര്യയും ആസിഫ് അലിയും അഭിനയിക്കുന്നതിനാല്‍ ബാംഗഌര്‍ ഡെയ്‌സ് പോലെയോ വിക്രമദാത്യന്‍ പോലെയൊ ഉള്ളൊരു ചിത്രമല്ല അപ്പോത്തിക്കരി. നമ്മുടെ സമൂഹത്തിലെ ക്രൂരയാഥാര്‍ഥ്യങ്ങളെയാണ് സംവിധായകന്‍ എടുത്തുകാണിക്കുന്നത്. മരുന്നു പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ പരീക്ഷണം നടത്തുന്ന ഡോക്ടറുടെ ജീവിതത്താളം തെറ്റിക്കുന്നതും ഒടുവില്‍ അദ്ദേഹം ദൈവത്തിന്റെ കൈ ആയി പ്രവര്‍ത്തിക്കുന്നതുമാണ് പ്രമേയം.
 
ഡോക്ടര്‍മാര്‍ കണ്ടിരിക്കേണ്ട അപ്പോത്തിക്കിരി ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി അഭിനയിക്കുന്നൊരു ചിത്രമാണിത്. ജയസൂര്യ, ആസിഫ് അലി, മീരാ നന്ദന്‍, ഇന്ദ്രന്‍സ്, അരുണ്‍, രാഘവന്‍, നീരജ് മാധവ്, തമ്പി ആന്റണി, ജയരാജ് വാര്യര്‍ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറക്കൊലത്തിനു ശേഷം അഭിരാമി അഭിനയിക്കുന്നൊരു ചിത്രം കൂടിയാണിത്. മാധവ് രാംദാസ് തന്നെയാണു കഥ എഴുതിയത്. തിരക്കഥ, സംഭാഷണം മാധവ് രാംദാസും ഹേമന്ത്കുമാറും. ഹരിനായരുടെ കാമറാണ് പ്രേക്ഷകരെ സിനിമ ഇഷ്ടപ്പെടാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ, ഇരുത്തി ചിന്തിപ്പിക്കുന്നൊരു ചിത്രമാണ് അപ്പോത്തിക്കരി.
 

ജയസൂര്യയുടെയും സുരേഷ്‌ഗോപിയുടെയും പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ജയസൂര്യ എന്ന നടനിലെ പ്രതിഭയെ ആണ് മാധവ് രാംദാസ് ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണെന്ന് ഉറപ്പിച്ചു പറയാം. കേരളത്തിലെ ഡോക്ടര്‍മാരെങ്കിലും ഈ ചിത്രം കണ്ടിരുന്നെങ്കില്‍ ഒത്തിരിപേരിലെ നന്മ ഒന്നുകൂടി തിളങ്ങുമെന്ന് ഉറപ്പാക്കാം.

 

ജയസൂര്യയുടെ അപ്പോത്തിക്കിരി

ഒരു കഥാപാത്രത്തിനായി 12 കിലോ തൂക്കം കുറച്ചു ജയസൂര്യ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയിട്ടു കുറേയായി. പികെ എന്ന ചിത്രത്തിനു വേണ്ടി ആമിര്‍ഖാന്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടു എന്നുപറയുന്നതുപോലെയൊരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടേ ഇതിനെ പലരും കണ്ടിരുന്നുള്ളൂ. സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ പല തന്ത്രങ്ങളും ഉണ്ടാകുമല്ലോ. എന്നാല്‍ അപ്പോത്തിക്കിരി എന്ന ചിത്രം കണ്ടാല്‍ ജയസൂര്യ എന്തിനു ഇങ്ങനെ കഷ്ടപ്പെടാന്‍ തയാറായി എന്നു മനസ്സിലാകും. മരുന്നുപരീക്ഷണമാണ് സിനിമയുടെ പ്രമേയം.
 
മാരകമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗി മേക്കപ്പിട്ട് സുന്ദരനായിട്ടാണു നമ്മുടെ സിനിമകളിലൊക്കെ കാണാറുള്ളത്. എന്നാല്‍ യഥാര്‍ഥൊരു രോഗിയാണെന്നു ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ജയസൂര്യയുടെ ഈ പരീക്ഷണം. അതിനു ഫലവുമുണ്ടായി. സുബി ജോസഫ് എന്ന മലയോരക്കാരനായി ജയസൂര്യ ഈ സിനിമയില്‍ ശരിക്കും കയ്യടി വാങ്ങുകയാണ്. ജയസൂര്യയുടെ അപ്പോത്തിക്കിരി വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപയ്യന്‍ എന്നചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുമ്പോള്‍ ഈ നടന്‍ ഇത്രയധികം നന്നാകുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ ചിത്രത്തിനു ശേഷം വന്ന സിനിമകളൊക്കെ ഏറെക്കുറെ ഒരേപോലെ തന്നെയായിരുന്നു. പിന്നീട് ഷാഫിയുടെ സിനിമയിലൂടെയ ജയസൂര്യ കോമഡിതാരം എന്ന ഇമേജ് നേടിയെടുത്തു. എന്നാല്‍ ആ ഇമേജില്‍ തന്നെ കുരുങ്ങിക്കിടക്കാനായിരുന്നു കുറേകാലം വിധി.
 
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം വന്നപ്പോള്‍ ജയസൂര്യയുടെയും നല്ലകാലം വന്നു. അരുണ്‍കുമാറിന്റെ കോക്ക്‌ടെയില്‍ വന്നതോടെ ജയസൂര്യയുടെ ഇമേജ് തന്നെ മാറി. പിന്നീട് അനൂപ് മേനോനൊപ്പം ചേര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് ചെയ്തു. അതും ജയസൂര്യയുടെ ഇമജ് മാറ്റിയെടുത്തു. അതോടെ നല്ല സിനിമ ചെയ്യണമെന്ന കാഴ്ചപ്പാട് ജയസൂര്യയ്ക്കും വന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ കോമഡി ഒരിക്കല്‍ കൂടി ചെയ്തു വിജയിപ്പിച്ചു. ഏതുതരം വേഷവും തന്റ ൈകയില്‍ ഭദ്രമാണെന്നു തെളിയിക്കുകയാണ് ജയസൂര്യ. അടുത്തിടെ റിലീസ്‌ചെയ്ത ഹാപ്പിജേര്‍ണി എന്ന ചിത്രത്തില്‍ അന്ധനായി്ട്ടാണ് അഭിനയിച്ചത്. അപ്പോത്തിക്കരിയിലെ വേഷം ജയസൂര്യയ്ക്ക് പല അംഗീകാരങ്ങളും നേടി കൊടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

 

  • Sagaav NettooraN, Malar, JayaraMeTTaN and 1 other like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 12:54 PM

indu valare nalla vivaranam. :super: .cinema kanda pole thonnunnu!   :thanks:



#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 12:57 PM

 

 
 
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം വന്നപ്പോള്‍ ജയസൂര്യയുടെയും നല്ലകാലം വന്നു. അരുണ്‍കുമാറിന്റെ കോക്ക്‌ടെയില്‍ വന്നതോടെ ജയസൂര്യയുടെ ഇമേജ് തന്നെ മാറി. പിന്നീട് അനൂപ് മേനോനൊപ്പം ചേര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് ചെയ്തു. അതും ജയസൂര്യയുടെ ഇമജ് മാറ്റിയെടുത്തു. അതോടെ നല്ല സിനിമ ചെയ്യണമെന്ന കാഴ്ചപ്പാട് ജയസൂര്യയ്ക്കും വന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ കോമഡി ഒരിക്കല്‍ കൂടി ചെയ്തു വിജയിപ്പിച്ചു. ഏതുതരം വേഷവും തന്റ ൈകയില്‍ ഭദ്രമാണെന്നു തെളിയിക്കുകയാണ് ജയസൂര്യ. അടുത്തിടെ റിലീസ്‌ചെയ്ത ഹാപ്പിജേര്‍ണി എന്ന ചിത്രത്തില്‍ അന്ധനായി്ട്ടാണ് അഭിനയിച്ചത്. അപ്പോത്തിക്കരിയിലെ വേഷം ജയസൂര്യയ്ക്ക് പല അംഗീകാരങ്ങളും നേടി കൊടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
 

 

 

appol nalla oru padam aanalle? kollam.. nalla review



#4 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 03:03 PM

Very Good Jagan....



#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 August 2014 - 10:36 AM

കോഴിക്കോട്: മുക്കത്ത് നടന് സുരേഷ് ഗോപിക്കെതിരേ യൂത്ത് കോണ്ഗ്രസിന്റെ പ്രതിഷേധം. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ അപ്പോത്തിക്കിരി പ്രദര്ശിപ്പിക്കുന്ന തീയറ്ററിലേക്കായിരുന്നു പ്രതിഷേധപ്രകടനം. സിനിമ പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചു. നേരത്തെ, മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരേ സുരേഷ് ഗോപി നടത്തിയ വിമര്ശനങ്ങളാണ് യൂത്ത് കോണ്ഗ്രസിന്റെ പ്രതിഷേധങ്ങള്ക്കു കാരണമായത്.

ആറന്മുള വിമാനത്താവള വിഷയത്തില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ നിലപാടിനെ രൂക്ഷമായി വിമര്ശിച്ച സുരേഷ് ഗോപിക്കെതിരേ കാഞ്ഞങ്ങാട്ടെ കോണ്ഗ്രസുകാരും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ സിനിമകള് ബഹിഷ്കരിക്കാന് കാഞ്ഞങ്ങാട് കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയും ആഹ്വാനം ചെയ്തിരുന്നു.

മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്ശം പിന്വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില് ബഹിഷ്കരണവുമായി മുന്നോട്ടു പോകുമെന്നായിരുന്നു മുന്നറിയിപ്പ്. സുരേഷ് ഗോപിയാകട്ടെ മാപ്പു പറയാന് തയാറായിട്ടുമില്ല. അതിനിടെയാണ് മുക്കത്ത് സിനിമയുടെ പ്രദര്ശനം തടസപ്പെടുത്തിയത്. ജനകീയ മികവിന് അന്തര്ദേശീയ പുരസ്കാരം ലഭിച്ച നേതാവാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തെ സുരേഷ് ഗോപിയെ പോലൊരു സിനിമാ നടന് വിമര്ശിച്ചത് ശരിയല്ലെന്നുമാണ് കോണ്ഗ്രസിന്റെ പ്രാദേശിക നേതാക്കള് ചൂണ്ടിക്കാട്ടുന്നത്.

സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്ററുകള് പോലും പതിക്കാന് അനുവദിക്കരുതെന്നായിരുന്നു ആവശ്യമെന്നും എന്നാല് തല്ക്കാലം ഇതു മതിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു ആറന്മുളയില് സിനിമാ സ്റ്റൈലിലുള്ള സുരേഷ് ഗോപിയുടെ വിമര്ശനം.

സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെയും സാംസ്കാരികവകുപ്പിന്റെയും നേതൃത്വത്തില് നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചായിരുന്നു സുരേഷ് ഗോപിയുടെ തകര്പ്പന് 'ഡയലോഗ്'. നരേന്ദ്ര മോദിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി ഉമ്മന്ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന് കുര്യാക്കോസും പറഞ്ഞിരുന്നു.

അതിനിടെ സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്പോത്തിക്കിരി തന്റെ ചിത്രമല്ലെന്ന് ഫേസ്ബുക്കില് സുരേഷ് ഗോപി പോസ്റ്റിട്ടു. സുരേഷ് ഗോപിക്കു പുറമേ ജയസൂര്യയും ആസിഫുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേല്വിലാസം എന്ന ചിത്രത്തിനു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിരിക്കിരിയുടെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഹരിനായര് ആണ്. ചിത്രം ഒരു താരത്തിന്റെ പേരില് അറിയപ്പെടേണ്ടതല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇത് ആസിഫ് അലി ചിത്രമാകില്ല. ജയസൂര്യയുടെ ചിത്രമാകില്ല. സുരേഷ് ഗോപിയുടെ ചിത്രമേ ആയിരിക്കില്ല. മറിച്ച് പ്രേക്ഷകരുടെ ചിത്രമായിരിക്കും.- സുരേഷ് ഗോപി പറയുന്നു.



#6 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,336 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 August 2014 - 02:19 PM

നെറ്റില്‍ വരുമ്പോള്‍ കാണാം... :thanks: ജഗന്നാഥന്‍




Users Awards

#7 GeeThaNjaLi

 
GeeThaNjaLi

    Nokkukutti

  • VIP Members
  • 3,530 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 September 2014 - 06:15 AM

nalla vivaranam.

cinimayenna kalaye ishtappedunna aarum kanan kothikkunna chithram thanneyanu appothikkiri. vivaranathil paranjathu pole asif aliyum jayasuryayum ullathukond oru pranayamo, comedyo, sankattanamo pratheekshichu chellunnavarkku nirasha thane aayirikkum, marichu ee lokathilekku, lokathil nadakkunna kazhchakalilekku kannu thurannu nokkuvan prerippikkunna cinema thanneyanu enthukondum appothikkiri.

 

"APPOTHIKKIRI" enathukondu enthanu udheshikkunnathennu njan palathavana alochichirunnu cinema kanum munpu vare...

 

Pandu nammude kochu keralathil, rogikale chikilsikkan varunna vaidyanmareyanu "APPOTHIKKIRI" ennu vilichirunnath. enthukondum oru aashupathri muzhu neela chithrathinu, doctorsineyum vaidyashasthratheyum athile pareekshanangaleyum kurich parayunna cinimakku ee title thane uchitham.

 

kudathe,, annathe kkalathe appothikkirikal , (manushyarude rogam mattan nokkunna vaidyanmareppole) aavanam innathe doctors, akkangalekkal manushyayussinu vila nalkanam enna sandesham kudi Madhav Ramdas tharunnund... 

 

abhinayathinte karyathil ellarum malsarichu abhinayichu bangiyakkiyittund ororutharude kathapathrangalum,,,,indransinu verittoru vesham thanneyayirunnu,sadarana nattinpurathukaranaya achanayi abhinayichath....jayasurya thakarthu,,,,adhehathile abhinethavine sharikkum

utilise cheythath directorude kazhivu thanne....samshayamilla...

 

Asif aliyum ulla bagangal nannakki ennu parayam...

 

suresh gopiyude thakarppan abhinayangal nerathe nammal kandittudu, athukondu thanne  ellaruredyum pratheekshakallkkum appuram ee cinimayilum adheham kazcha vechu...

 

 

IN a Nut Shell parayuvanenkil, oru entertainment mathramayi cinemaye kanunnavarkku pattiyathalla ee cinema,,,,paattum dancum comedyum onnumilla ithil,ennal cinima kazhinju irangumpol nammude manassil chinthikkanayi enthokkeyo avasheshippikkunnund samvidayakan,,,,

 

ella malayalikalum avashyam kandirikkenda cinema thanne ....



#8 kureekattil

 
kureekattil

    Nokkukutti

  • Members
  • 37 posts
  • Gender:Male
  • Country: Country Flag
 

Posted 04 September 2014 - 03:52 PM

Njan Appothecary..changansserry dhanyil kandirunnu....eduth parayenda oru negative BGM mathram aayrunnu.....otherwise it's a great attempt....brave attempt


  • KD Archith likes this

#9 vettu666

 
vettu666

    Nokkukutti

  • Members
  • 109 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 October 2014 - 12:57 AM

thks



#10 vettu666

 
vettu666

    Nokkukutti

  • Members
  • 109 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 October 2014 - 12:57 AM

gud one



#11 vettu666

 
vettu666

    Nokkukutti

  • Members
  • 109 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 October 2014 - 12:57 AM

:super:



#12 vettu666

 
vettu666

    Nokkukutti

  • Members
  • 109 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 October 2014 - 12:58 AM

  :kalakki:







Also tagged with one or more of these keywords: അപ്പോത്തിക്കിരി, Apothecary, Apothecary-Malayalam Movie, Movie News in Malayalam, Suresh gopi Movies, Movies - Jayasurya, Suresh Gopi - Apothecary, Apothecary review, Malayalam Movie reviews

0 user(s) are reading this topic

0 members, 0 guests, 0 anonymous users