Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

Today's Top Stories (08-08-14)

Paper epaper Top Stories News english malayalam punchapaadam

  • Please log in to reply
42 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:21 AM

ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി
21645_601640.jpgവാഷിംഗ്ടണ്‍ ഡി.സി: വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷങ്ങളെയോ അമേരിക്കന്‍ പൗരന്മാരെയോ ആക്രമിച്ചാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേനയെ വീണ്ടും അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ദേശീയസുരക്ഷാ ഉപദേശകരമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖാറഖോഷും സമീപ പ്രദേശങ്ങളും സുന്നി വിമതര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് കുര്‍ദ് സ്വയംഭരണപ്രദേശത്തേക്ക് കൂട്ടപ്പലായനമാണ് നടക്കുന്നത്. പരിഭ്രാന്തരായ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളാണ് സുന്നി വിമതരില്‍ നിന്ന് രക്ഷനേടാന്‍ പലായനം ചെയ്യുന്നത്. 

വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു നിന്ന് കുര്‍ദിഷ് പെഷ്മര്‍ഗ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ഒറ്റ രാത്രികൊണ്ട് പ്രദേശം സുന്നിവിമതരുടെ നിയന്ത്രണത്തിലായത്. 

സുന്നി വിമതരുടെ പ്രധാന കേന്ദ്രമായ മൊസൂളിനും കുര്‍ദിഷ് അര്‍ധ സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ അര്‍ബിലിനും ഇടയിലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഖാറഖോഷ്. ഇവിടത്തെ ജനസംഖ്യ അമ്പതിനായിരത്തോളം വരും.

കഴിഞ്ഞ കുറേനാളുകളായി ഈ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തിലായിരുന്നു. ക്രിസ്ത്യാനികളും ശബക് ഷിയ ന്യൂനപക്ഷവും അധിവസിക്കുന്ന താല്‍ ഖൈഫില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. വിമതര്‍ ക്രിസ്ത്യന്‍ പള്ളികള്‍ ൈകയേറി കുരിശുകള്‍ നീക്കിയതായും 1500 ഓളം ൈകയെഴുത്ത് പ്രതികള്‍ നശിപ്പിച്ചതായും കാല്‍ദിയന്‍ പാത്രിയര്‍ക്കീസ് ലൂയിസ് സാക്കോ പറഞ്ഞു.

 



#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:22 AM

പദ്മനാഭസ്വാമി ക്ഷേത്രം: പാത്രക്കുളം ഒഴിപ്പിക്കണമെന്ന് ഭരണസമിതി
21647_601598.jpgന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന പാത്രക്കുളം നികത്തിയത് നിയമവിരുദ്ധമായാണെന്ന് ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി കെ. പി. ഇന്ദിര സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാലറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ക്ഷേത്രത്തിന്റെ ആചാരങ്ങളുമായി ബന്ധമുള്ള പാത്രക്കുളം ഒഴിപ്പിച്ച് ക്ഷേത്രത്തിന് തിരികെനല്‍കുന്നതിന് നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ജലസേചനത്തിന് ഉപയോഗിച്ചിരുന്ന പാത്രക്കുളം നിയമവിരുദ്ധമായി നികത്തി കെട്ടിടം നിര്‍മിച്ചു. ഇത് വാടകയ്ക്ക് നല്‍കുകയാണ്. തീര്‍ത്ഥപാദമണ്ഡപം എന്നറിയപ്പെടുന്ന ഈ വസ്തുവിന് സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും അത് പിന്നീട് റദ്ദാക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഭരണസമിതി അധ്യക്ഷ ചൂണ്ടിക്കാട്ടുന്നു. 

ക്ഷേത്രത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴിപ്പിക്കേണ്ടത് സുരക്ഷയ്ക്ക് ആവശ്യമാണെന്നും 66 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിത്രാനന്ദപുരം കുളത്തിന്റെ വടക്കേക്കരയിലെ കൈയേറ്റം ഒഴിപ്പിക്കണം. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ചാല്‍ തീര്‍ത്ഥാടകര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ദൂരെനിന്ന് വരുന്നവര്‍ക്ക് ക്ഷേത്രത്തിന് സമീപം താമസിക്കുന്നതിനും ദര്‍ശനം നടത്തുന്നതിനും സൗകര്യങ്ങളില്ല. 

ജൂലായ് 27 വരെ ക്ഷേത്രത്തില്‍ കാണിക്കയിനത്തില്‍ 1.34 കോടിരൂപ ലഭിച്ചു. ക്ഷേത്രത്തിനു ചുറ്റും 58 കാണിക്കവഞ്ചികളാണുള്ളത്. കണക്കെടുപ്പിന്റെ അന്നു മാത്രമേ കാണിക്കകള്‍ തുറക്കൂ. കാണിക്കപ്പുരയില്‍ കൂടുതല്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെയായി ഏഴ് ക്യാമറകളാണ് വെച്ചിട്ടുള്ളത്. കാണിക്കപ്പുരയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കിഴക്കുവശത്തെ പ്രവേശനകവാടത്തിലും അഗ്രശാല ഗണപതിക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും രണ്ട് സ്റ്റീല്‍ഡോര്‍ സ്ഥാപിക്കും. 

ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന ചന്ദനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറയൂരില്‍ നിന്ന് നല്ല ചന്ദനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ലറകള്‍ക്ക് മുകളിലുള്ള ഇടനാഴി വൃത്തിയാക്കിയിട്ടുണ്ട്. ഉത്സവമഠം ഒഴിപ്പിക്കുന്ന മുറയ്ക്ക് സുരക്ഷാച്ചുമതലയുള്ള പോലീസുകാരെ അങ്ങോട്ടേക്ക് മാറ്റും. 

നമ്പിമഠത്തിന്റെ പുനരുദ്ധാരണത്തിന് നടപടിയെടുക്കും. നമ്പിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടാനും നടപടിയെടുക്കുമെന്ന് ഇടക്കാലറിപ്പോര്‍ട്ടില്‍ പറയുന്നു. 


#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:23 AM

ഓണപ്പരീക്ഷ എത്തി; പാഠപുസ്‌കകവിതരണം പൂര്‍ത്തിയായില്ല
തിരുവനന്തപുരം: ഓണപ്പരീക്ഷ അടുത്തിട്ടും 30 ശതമാനത്തോളം കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ഇനിയും കിട്ടിയില്ല. അധ്യാപകര്‍ക്ക് പുതിയ പാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള കൈപ്പുസ്തകങ്ങളും കിട്ടിയില്ല. 

30 ശതമാനമെന്നത് വിദ്യാഭ്യാസവകുപ്പിന്റെ ഏകദേശ കണക്കാണ്. എന്നാല്‍ കിട്ടാത്തവര്‍ ഇതിലേറെയുണ്ടെന്നാണ് അധ്യാപകരുടെ പരാതി. എത്രത്തോളം വിതരണം ചെയ്തുവെന്നോ, ഇനി ഏതൊക്കെ സ്ഥലങ്ങളിലാണ് കിട്ടേണ്ടതെന്നോ വ്യക്തമായ വിവരവുമില്ല. 

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നീ ക്ലാസ്സുകളിലെ മുഴുവന്‍ പുസ്തകങ്ങളും 11-ാം ക്ലാസ്സിലെ ഭാഷാപുസ്തകങ്ങളുമാണ് ഇത്തവണ മാറിയത്. ഈ പുസ്തകങ്ങളാണ് പ്രധാനമായും കിട്ടാനുള്ളത്. രണ്ട്, നാല്, ആറ്, എട്ട് ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ മാറിയിട്ടില്ല. എന്നാല്‍ ഈ ക്ലാസ്സുകളിലെ പുസ്തകങ്ങളും ഇനിയും കിട്ടാനുണ്ട്. ഈ പുസ്തകങ്ങള്‍ അടുത്തവര്‍ഷം മാറുകയാണ്. അതിനാല്‍ ഇവ കൂടുതല്‍ അച്ചടിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് വിദ്യാഭ്യാസവകുപ്പ് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്)ക്ക് നല്‍കിയിരിക്കുന്നത്. കെ.ബി.പി.എസിനാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാനുള്ള ചുമതല. 

വിദ്യാര്‍ത്ഥികളുടെ യു.െഎ.ഡി നമ്പര്‍ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ അച്ചടിച്ച പാഠപുസ്തകങ്ങളുടെ എണ്ണം കൂടുതലാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ നല്ലൊരുവിഭാഗം കുട്ടികള്‍ക്കും പുസ്തകങ്ങള്‍ കിട്ടിയില്ലെന്നാണ് പരാതി. തങ്ങള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ അനുസരിച്ചുള്ള പുസ്തകങ്ങളുടെ അച്ചടി ജൂണ്‍ അവസാനം പൂര്‍ത്തിയാക്കിയെന്നാണ് കെ.ബി.പി.എസ് അധികൃതര്‍ അവകാശപ്പെടുന്നത്. വിതരണത്തിലെ താളപ്പിഴയാണ് പുസ്തകങ്ങള്‍ കിട്ടാത്തതിന് കാരണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. 

ചില ഉപജില്ലകളില്‍ ചില പുസ്തകങ്ങള്‍ കിട്ടാനില്ലാത്തപ്പോള്‍ മറ്റുചില ഉപജില്ലകളില്‍ പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നു. പുസ്തകങ്ങള്‍ എവിടെയൊക്കെയാണ് കെട്ടിക്കിടക്കുന്നതെന്ന് കണ്ടെത്തി കിട്ടാത്തസ്ഥലങ്ങളില്‍ എത്തിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കിട്ടാനുള്ള സ്ഥലങ്ങളുടെ വിവരവും വേണ്ട പുസ്തകങ്ങളുടെ കണക്കും കിട്ടാതെ വിതരണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കെ.ബി.പി.എസ് അധികൃതരും പറയുന്നു. 

ആവശ്യമുള്ള പുസ്‌കകങ്ങളെല്ലാം അച്ചടിച്ചുവെന്ന് ആവകാശപ്പെടുമ്പോഴും ചില പുസ്തകങ്ങള്‍ വീണ്ടും അച്ചടിക്കാനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസിന് നല്‍കാനിരിക്കുകയാണ്. ഏതൊക്കയാണ് ഇനിയും അച്ചടിക്കേണ്ടതെന്ന കണക്കെടുപ്പ് നടക്കുന്നതയുള്ളൂ. ഓണപ്പരീക്ഷയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ അതിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 

അധ്യാപകരുടെ കൈപ്പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായിട്ടില്ല. ജൂണ്‍മാസം അധ്യാപകര്‍ പഠിപ്പിക്കേണ്ട പാഠഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി യുടെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. ജൂലായില്‍ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളെപ്പറ്റി ആഗസ്തായിട്ടും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം കിട്ടിയിട്ടില്ല. 


#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:25 AM

കെ.എസ്.ആര്‍.ടി.സിക്ക് 240 കോടി നല്‍കും
സെസിനും ഗ്രൂപ്പ് ഇന്‍ഷുറന്‍സിനും അനുമതി 
പരമാവധി സെസ് അഞ്ചുരൂപ 
ടിക്കറ്റെടുക്കുന്നവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ്
ചെറിയ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം


21647_601614.jpgതിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാനാവാതെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് 240 കോടിരൂപ നല്‍കാന്‍ ധാരണയായി. ഇതിനായി വികസനത്തിനും നവീകരണത്തിനുമുള്ള പദ്ധതി കെ.എസ്.ആര്‍.ടി.സി ധനവകുപ്പിന് സമര്‍പ്പിക്കണം. 

ടിക്കറ്റിന്‍മേല്‍ സെസ് ചുമത്താനും അതില്‍നിന്ന് യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ധനവകുപ്പ് അംഗീകാരം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.

മുന്നുമാസത്തെ പെന്‍ഷന്‍ മുടങ്ങിയെങ്കിലും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളെടുക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് പണം നല്‍കില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. 

പെന്‍ഷന്‍ഫണ്ടിലേക്ക് 240 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തേ സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്നാക്കം പോകാനാവില്ലെന്ന കര്‍ശനനിലപാടിലായിരുന്നു മന്ത്രി തിരുവഞ്ചൂര്‍. ഇതെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായ തീരുമാനമുണ്ടായത്. 
പെന്‍ഷന്‍ ഫണ്ട് എന്നപേരില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി പണം നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ ധനവകുപ്പ് ഉറച്ചുനിന്നു. അതിനാലാണ് വികസന നവീകരണ പാക്കേജ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി ഇത് സമര്‍പ്പിക്കും.

വെള്ളിയാഴ്ച ചേരുന്ന ധനവകുപ്പിന്റെ സെക്രട്ടറിതല സമിതി ഇത് പരിഗണിച്ച് തീരുമാനമെടുക്കും. ഏതുപാക്കേജിന്റെ പേരിലായാലും മാസം 20 കോടിരൂപ ലഭിച്ചാല്‍ അത് പെന്‍ഷന്‍ നല്‍കാനായി കെ.എസ്.ആര്‍.ടി.സിക്ക് നീക്കിവെക്കാം. സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് ഇത് വലിയ ആശ്വാസമാവും. 

പെന്‍ഷന്‍ഫണ്ടിന് പണം കണ്ടെത്താന്‍ ടിക്കറ്റില്‍ സെസ് ചുമത്താനുള്ള നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ സുരക്ഷയില്‍ ശ്രദ്ധിക്കുന്നില്ലെന്നും സാമൂഹിക പ്രതിബദ്ധത കാട്ടുന്നില്ലെന്നും ഹൈക്കോടതിയില്‍നിന്നുവരെ വിമര്‍ശമുയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് ഈ സെസ് ഗ്രൂപ്പ് ഇന്‍ഷുറന്‍സിനുള്ള പ്രീമിയം എന്നനിലയില്‍ ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശംവെച്ചത്. 

ഇതോടെ ടിക്കറ്റെടുക്കുന്നവരെല്ലാം ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും. ചെറിയ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വലിയ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ നിശ്ചയിക്കുന്ന തുകയായിരിക്കും ലഭിക്കുക. 
15 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് ഒരുരൂപയും 25ന് മേലുള്ളതിന് രണ്ടുരൂപയും 50 രൂപയ്ക്ക് മൂന്നുരൂപയും 75ന്റെ ടിക്കറ്റിന് നാല് രൂപയും നൂറിന് മുകളിലുള്ളതിന് അഞ്ചുരൂപുമാണ് സെസ്. അഞ്ചുരൂപയായിരിക്കും കൂടിയ സെസ്. ഇതിലൂടെ മാസം 12 കോടി രൂപ കിട്ടും. ഇന്‍ഷുറന്‍സ് പദ്ധതി തയ്യാറാകുന്ന മുറയ്ക്ക് സെസ് പിരിക്കും. 

നവീകരണ പാക്കേജിനുള്ള തുക മാസം 20 കോടി രൂപ വീതമായിരിക്കും സര്‍ക്കാര്‍ അനുവദിക്കുക. കെ.എസ്. ആര്‍.ടി.സിയും ഇത്രയുംതുക മാസം നീക്കിവെക്കണം. ഇതായിരിക്കും പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിക്കുക. 

 



#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:27 AM

വലിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഖനനാനുമതി ഒഴിവാക്കി
പി.കെ. ജയചന്ദ്രന്‍
കൊച്ചി: ഖനനത്തില്‍ ഹരിത ട്രിബ്യൂണല്‍ പിടിമുറുക്കിയതിന്റെ വിവാദങ്ങള്‍ തുടരുന്നതിനിടെ, വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖനനാനുമതി വേണ്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 

ഫ്ലൂറ്റുകള്‍ ഉള്‍പ്പടെയുള്ള താമസസംവിധാനങ്ങള്‍, 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് തറയൊരുക്കാന്‍ ഇനി മുതല്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണ്ടെന്നാണ് വ്യവസായ വകുപ്പിന്റെ ഉത്തരവ്. ഉടമയ്‌ക്കോ കെട്ടിടം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ക്കോ ഇഷ്ടംപോലെ, ഒരു നിയന്ത്രണവുമില്ലാതെ മണ്ണും മറ്റ് ധാതുക്കളും എടുക്കാന്‍ അവസരം നല്‍കുന്നതാണ് ഉത്തരവ്. 

വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് തറയൊരുക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ സ്ഥലത്തെ മണ്ണും മറ്റും നീക്കേണ്ടിവരും. വലിയ ഉയരമുള്ള കെട്ടിടമാണെങ്കില്‍ അതനുസരിച്ച് അടിത്തറ നിര്‍മിക്കണം. താരതമ്യേന കൂടുതല്‍ ആഴത്തില്‍ ചിലപ്പോള്‍ കുഴിയെടുക്കേണ്ടിയും വരും. ഈ പ്രവര്‍ത്തനങ്ങള്‍, ആ പ്രദേശത്തെ പരിസ്ഥിതിയേയും മറ്റ് നിര്‍മ്മിതികളേയും ബാധിക്കാതിരിക്കാനാണ് വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുമ്പ് ഖനനാനുമതി നേടിയിരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണവും നിര്‍മിതിയുടെ സുരക്ഷിതത്വവും മുന്‍നിര്‍ത്തിയായിരുന്നു ഇത്. 

ഖനനാനുമതി വേണമെങ്കില്‍ കളക്ടര്‍ നല്‍കുന്ന എതിര്‍പ്പില്ലാ രേഖയും പരിസ്ഥിതി വകുപ്പിന്റെ അനുമതിപത്രവും ആവശ്യമായിരുന്നു. ഇപ്പോള്‍, ഖനനാനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിലൂടെ ഈ രണ്ട് സര്‍ട്ടിഫിക്കറ്റിനും പ്രസക്തിയില്ലാതായി. കെട്ടിടം നിര്‍മിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കുന്ന സാധാരണ അനുമതി രേഖയുണ്ടെങ്കില്‍ ആര്‍ക്കും വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനായി തറ കുഴിക്കാം. മണ്ണും മറ്റും ധാതുക്കളുമെടുക്കാം. ഇവിടെനിന്ന് പുറത്തേക്ക് മണ്ണുകൊണ്ടുപോവുകയാണെങ്കില്‍ അതിന്റെ തോതനുസരിച്ച് സര്‍ക്കാരിന് റോയല്‍റ്റി നല്‍കണമെന്ന് ഇപ്പോഴത്തെ ഉത്തരവിലുണ്ട്. 

 



#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:31 AM

Party wants leadership role for Priyanka Gandhi, says Congress
 
The Congress has said the party wants all three members of the Gandhi family to take leadership role amid growing indication about a larger role for Priyanka Gandhi in party affairs.

There have been media speculation that Priyanka is likely take up a formal responsibility in the party as the general secretary of the crucial Hindi state of Uttar Pradesh.

'Everybody from all over India want that all members of Gandhi family should come in politics. We want that all three of them should take the leadership role in the party,' party spokesperson Shobha Oza told reporters on Thursday.

She was replying to a question about a poster that came up in Allahabad proclaiming that Priyanka Gandhi Vadra would soon be joining active politics.

A banner which came out a couple of days ago read 'Congress ka Moon, Priyanka is coming soon (The key face of Congress Priyanka is joining politics soon)'.?

Oza's remarks in the official briefing of the AICC comes a day after senior Congress leader and a Gandhi family loyalist Oscar Fernandes said on Wednesday that Priyanka should have a more active role in the Congress and that she should take up an 'important responsibility'.

When asked if Priyanka's entry would not be treated as a vote of no-confidence in Rahul, he had said, 'There is no comparison. Rahul is the vice-president of the party, Sonia is the president. Another member of the Gandhi family would strengthen the party.'

Congress in the past has said it is up to Priyanka to take a decision whether she wants to take up a larger and more formal role.

The Gandhi family has not spoken on the issue. PTI

 



#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:32 AM

Show me development, says Tata as Trinamool hits out at him
 
Kolkata: A day after Ratan Tata said he could not see much of industrial activity in West Bengal, the ruling Trinamool Congress in the state Thursday launched a scathing attack on the Tata Sons' chairman emeritus, saying he was 'suffering from delusion' and has 'lost his mind'.

The veteran industrialist subsequently hit back, saying he would be delighted if shown the development projects that he missed out.

He clarified that the comments concerned only his drive from the Kolkata airport to a hotel via the Rajarhat area and not the state.

While state Finance and Industries Minister Amit Mitra said Tata was suffering from delusion and advised him that he should indulge in his hobby of flying, Urban Development Minister Firhad Hakim said the industrialist might have 'lost his mind' after retiring as chairman of the conglomerate.

'He should carry on with his hobby of flying. I am surprised that his company officials did not brief him properly. He does not know about the expansion of his own group companies in West Bengal... he is suffering from delusion,' Mitra said.

He said there was a long list of industries eager to set up shop in Bengal.

Continuing the attack, Hakim asked why Tata wasn't joining politics when he was making such comments.

'Even a blind can see the development that has happened around. Why doesn't he join politics and directly jump into the fray instead of making comments. It seems he has lost his mind,' Hakim said.

Asserting that Mitra's anger was needless, Tata said in a statement on Twitter that he would be delighted if the minister could show him the industrial projects that he missed out.

'Mitra might believe that I have lost my mind. I would be delighted if he could show me what industrial development projects I missed while driving through Rajarhat. If he cannot, then I would have to conclude that he has a very fertile imagination,' Tata said.

'I made no comment about the industrial development of the state. Mitra's comments are therefore, surprising,' he said.

Asked to comment about Kolkata during an interactive programme, Tata Wednesday said he could not see much of industrial development.

'Certainly there is unbelievable change in terms of buildings and development, but it still looks like a countryside underdevelopment. There is a great deal of movement both commercial and residential but you don't see that much signs of industrial development,' he had said.

The ministers' attack on Tata came in for sharp criticism from political rivals who said the state's industrial scenario was precarious and not anywhere near the rosy picture painted by the Trinamool.

'Even a lunatic knows what is good for him but not the Trinamool. If somebody has lost her mind then it is the chief minister and the Trinamool supremo (Mamata Banerjee),' said state Congress president Adhir Ranjan Chowdhury.

Speaking on the same lines, Communist Party of India-Marxist leader Sujon Chakraborty and state BJP president Rahul Sinha too accused the ruling party of destroying industry in the state with its policies and extortive politics.

 



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:33 AM

England trail India by 39 runs
 
Manchester: England were batting at 113/3, trailing India by only 39 runs, at the close of play on Day 1 of the fourth cricket Test being played at Old Trafford here Thursday.

After bowling out India for 152, the hosts did well to lose only three wickets in the final session of play.

Ian Bell is batting at 45 not out while Chris Jordan is yet to get off the mark at stumps.

 



#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:35 AM

Pakistan to hand over captured BSF trooper on Friday
 
New Delhi: Pakistani authorities on Thursday assured their BSF counterparts that a jawan, who was captured in their territory after being swept away by a strong current of the Chenab river in Jammu and Kashmir, will be handed back on Friday.

BSF sources said a company commander-level flag meeting was held at 2.45 p.m. in the Nikowal border post area in Jammu's Sunderbani sector between Border Security Force and the Pakistan Rangers who said the BSF jawan, Satyasheel Yadav (30), would return on Friday.

'The stipulated time of handover of our trooper has been set at 3 p.m. Some formalities will be done by the Rangers and then they would hand over Yadav back to us,' the sources said.

Officials said they were informed that Yadav was in good condition and he is understood to have gone through some rounds of questioning by Pak intelligence and security sleuths.

Yadav was out on a patrol with three other personnel in the Paragwal—Khour sub—sector of general area Akhnoor when the boat they were travelling in developed a problem on Wednesday.

Officials said that when the patrol squad was negotiating a narrow bend in the river in this sector, the engine of the motorboat failed.

A rescue boat later sent to fetch the BSF men was taken by three personnel but Yadav was swept in the strong current as the rope holding him snapped and he subsequently landed 400 metres away in the Sialkot sector of Pakistan where he was picked up by the villagers initially and then handed over to the Rangers, they said.

BSF Director General D K Pathak had earlier today said today said that the force was making all efforts to secure its jawan.
'We have sent a request note through our Wagah frontier and have also requested for a Commandant level flag meeting.
We are making all efforts to secure our trooper and I hope that he will sent back to us very soon,' Pathak had said.

The BSF chief added that the trooper had reached the Pakistan territory 'accidentally' and he was not part of any 'action' that the border guarding force was conducting on Wednesday when the incident happened.

In Lahore, a senior Rangers official said, 'We have decided to free the Indian soldier. We have completed his interrogation. He will be handed over to the BSF in the presence of the media after a flag meeting with BSF in Sialkot on Friday morning.'

PTI

 



#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:37 AM

Don't use 'draconian' Section 66A as weapon: CPI-M MP
 
New Delhi: The arrest of a Kerala youth for posting on social media comments critical of Prime Minister Narendra Modi had its echo in the Rajya Sabha on Thursday with a CPI-M member asking the government not to use the 'draconian' Section 66A of the IT Act as a weapon.

Under Section 66A of the IT Act, sending offensive or menacing messages through electronic communication service and sending false messages to cheat, mislead or deceive people or to cause annoyance to them is punishable. The maximum punishment is three years of imprisonment with a fine.

A youth Rajeesh from Allanchery, stated to be member of CPI (M) youth wing DYFI, was arrested on Tuesday in Kerala for posting 'derogatory' remarks against Modi on Facebook.

Raising the matter during Zero Hour, P Rajeev (CPI-M) said action was taken against the youth under section 66A of the IT Act.

He said earlier too the House has debated this section and then Leader of the Opposition Arun Jaitley had supported him on the issue and the UPA government had then promised to reconsider it but 'this government is following the same path'.

'Reconsider 66A, which is a draconian rule, which is ultra vires to the Constitution and against Freedom of Speech and Expression...Do not use this as a weapon against innocent youths' who express their views openly, he said.

Rajeev also pointed out that earlier also an engineering student was arrested for criticising the Prime Minister on Facebook.

Noting that while every newspaper and television channel has the right to criticise the Prime Minister and the government, this draconian IT rule goes beyond Constitutional provisions and makes even a critical post a crime.

A number of Opposition members associated themselves with Rajeev.

Renuka Chowdhary (Cong) said two television channels in Telangana have been 'arbitrarily shut down for last six weeks' as they were critical of the state government.

TRS member K Keshav Rao strongly objected to Chowdhary's remarks leading to a war of words between the two for quite sometime. TRS has a government in Telangana.PTI

 



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:38 AM

E-toll plazas across India by 2015
 
New Delhi: Electronic toll plazas will come up across India by 2015, the Lok Sabha was informed Thursday.

Minister of State for Road Transport and Highways Krishanpal Gurjar said the government had implemented the electronic toll collection system on 10 toll plazas on the Mumbai-Ahmedabad highway.

He said the system will be implemented across India by 2015.

The minister said the government had received complaints of long queues of motorists at toll plazas and added that the electronic toll plazas would ensure a seamless movement of traffic.

IANS

 



#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:40 AM

ട്രെയിനിൽ ഓടിക്കയറുമ്പോൾ വീണാൽ ഇനി കാശു കിട്ടില്ല 

 

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ റെയിൽവെ നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവെ ഭേദഗതി നിയമത്തിൽ പറയുന്നു. നഷ്‌ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടത് അതാതു സ്ഥലത്തെ ട്രൈബ്യൂണലിൽ മാത്രമാണെന്നും ഭേദഗതി വരുത്തി.

 

അശ്രദ്ധമായി നടന്നു പ്ളാറ്റ്‌ഫോമിലേക്ക് വീഴുന്നതും ഓടുന്ന ട്രെയിനിന്റെ വാതുക്കൽ നിൽക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഭേദഗതി പ്രകാരം റെയിൽവെ ഉത്തരവാദി ആയിരിക്കില്ല. ട്രെയിനിനു മുന്നിൽ ചാടി ആത്‌മഹത്യ ചെയ്യൽ, മറ്റു ക്രിമിനൽ കുറ്റങ്ങൾ എന്നിവയ്‌ക്കും ഇനി മുതൽ നഷ്‌ടപരിഹാരം നൽകില്ല. നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങളും ഭേദഗതിയിലുണ്ട്. യാത്രക്കാരൻ ടിക്കറ്റ് എടുത്ത സ്‌റ്റേഷൻ, എവിടേക്കാണോ യാത്ര ചെയ്യുന്നത്, നഷ്‌ടം അല്ലെങ്കിൽ അപകടം സംഭവിച്ച സ്ഥലം എന്നിവിടങ്ങളിൽ മാത്രമെ അപേക്ഷ നൽകാനാവൂ. പലയിടങ്ങളിൽ ഒരേസമയം  അപേക്ഷ നൽകി ഈ സൗകര്യം ദുരുപയോഗപ്പെടുത്തുന്നത് തടയാനാണിത്.



#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:41 AM

ജസ്വന്ത് സിംഗ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ 


14074739558jaswant.JPG

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും വിമത ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗിനെ വീണ് പരിക്കേറ്റതിനെ തുടർന്ന് സൈന്യത്തിന്റെ കീഴിലുള്ള ആർ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെ വസതിയിലെ വീട്ടിൽ വച്ചാണ് ജസ്വന്ത് സിംഗിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. 

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജസ്വന്ത് സിംഗിനെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു വരികയാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. രാജസ്ഥാനിൽ താൻ ജനിച്ച ബാർമർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി  മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.



#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:42 AM

പാകിസ്ഥാൻ പിടികൂടിയ ബി.എസ്.എഫ് ജവാനെ ഇന്ന് കൈമാറും 


1407423972jawan.jpg

ജമ്മു/ന്യൂഡൽഹി: ചെനാബ് നദിയിൽ പട്രോളിങ്ങിനിടെ ഒഴിക്കിൽപ്പെട്ട് പാക് അതിർത്തിയിലേക്ക് ഒഴുകിപ്പോയ ബി.എസ്.എഫ് ജവാൻ സത്യശീൽ യാദവിനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ്  നിയന്ത്രണരേഖയിലെ സുന്ദർബനി സെക്ടറിൽ നടന്ന ബി.എസ്.എഫിന്രെയും പാക് റേഞ്ചേഴ്സിന്രെയും കമാൻഡർതല ഫ്ളാഗ് മീറ്റിങ്ങിലാണ് യാദവിനെ കൈമാറാൻ ധാരണയായത്. 

ജവാനെ വിട്ടു നൽകുന്നതിന് മുന്പായി റേഞ്ചേഴ്സിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ജവാനെ കൈമാറാമെന്നാണ് ധാരണയായിരിക്കുന്നതെന്നും ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം യാദവ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടുണ്ടെന്നും പാക് സൈന്യം ഇന്ത്യയെ അറിയിച്ചു.


ബുധനാഴ്ച രാവിലെ അംഖ്നൂർ മേഖലയിൽ ചെനാബ് നദിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ബി.എസ്.എഫ് ജവാൻ സത്യശീൽ യാദവ്(33)​ ഒഴുക്കിൽപ്പെട്ടത്. പട്രോളിങ്ങിനിടെ സൈനികരുടെ ബോട്ട് കേടായി. മറ്റോരു ബോട്ട് സൈനികരെ രക്ഷിക്കാൻ എത്തിയെങ്കിലും ആ ബോട്ടിലേക്ക് കയറിൽ പിടിച്ച് കയറുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് സത്യശീൽ യാദവ് പാക് അതിർത്തിയിലെ സിയാൽകോട്ട് സെക്ടറിലേക്ക് ഒഴുകിപ്പോയി. പാക് തീരത്തടിഞ്ഞ ജവാനെ ഗ്രാമവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹത്തെ പാക് റേഞ്ചേഴ്സിനും ഐ.എസ്.ഐക്കും കൈമാറി.

യാദവിനെ വിട്ടുകിട്ടാനുള്ള ചർച്ചകൾക്ക് ഇന്ത്യൻ സേന പാക് റേ‌ഞ്ചേഴ്സിനെ വ്യാഴാഴ്ച ഫ്ളാഗ് മീറ്റിങ്ങിനായി ക്ഷണിക്കുകയായിരുന്നു.



#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 August 2014 - 10:46 AM

കണ്‍സ്യുമര്‍ ഫെഡില്‍ അരിവില മൂന്നു രൂപ കുറഞ്ഞു  
 
 
 

1407472557_1407472557_rice_in_a_wooden_s

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യുന്ന അരിവില പൊതുവിപണിയേക്കള്‍ 25% കുറഞ്ഞു. കിലോഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 25 രൂപയ്ക്കാണ് ഇന്ന് വില്‍പ്പന നടത്തുക. സബ്‌സിഡി നിരക്ക് ഏകീകരിക്കുന്നതോടെ അരിവിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന സൂചനയുണ്ട്. സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതോടെ 30% വരെ വില കുറയും. അരിക്കു പുറമേ മറ്റു സാധനങ്ങള്‍ക്കും ഗണ്യമായ വിലക്കുറവുണ്ടാകും.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് വിപണി വിലയേക്കാള്‍ 60% വില കുറച്ചാണ് കണ്‍സ്യൂമര്‍ ഫെഡ് വഴി വില്‍പ്പന നടത്തിയിരുന്നത്. ഇത്തവണ അത് നടപ്പാകാതെ വന്നതോടെ റംസാന്‍ വിപണിയില്‍ കനത്ത വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. ഇതോടെ ജനരോഷം ശക്തമാകുകയും കണ്‍സ്യൂമര്‍ ഫെഡിന്റെ തട്ടിപ്പ് പുറത്തുവരികയും ചെയ്തതോടെയാണ് സബ്‌സിഡി ഏകീകരിച്ച് വില കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.

 







Also tagged with one or more of these keywords: Paper, epaper, Top, Stories, News, english, malayalam, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users