Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                
Photo

Today's Top Stories (07-08-14)

Paper epaper Malayalam english news paper news top stories august punchapaadam

  • Please log in to reply
49 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 10:55 AM

മൂന്ന് നില വീട് മണ്ണില്‍ താഴ്ന്നു; മാതാപിതാക്കളും മകളും മരിച്ചു
21646_601424.jpg

ആലുവ: പൈപ്പ്‌ലൈന്‍ റോഡില്‍ കുന്നത്തേരി ജംഗ്ഷനു സമീപം മൂന്നുനില വീട് മണ്ണിലേക്ക് താഴ്ന്ന് മാതാപിതാക്കളും മകളും മരിച്ചു. തരക്പീടികയില്‍ ഷാജഹാന്‍ (48), ഭാര്യ സെയ്ഫുന്നിസ (34), മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐഷ (13) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. മഴ തോരാതെ നിന്നതോടെ കെട്ടിടത്തിനു ചുറ്റും വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകിയതാണ് കെട്ടിടം ഇടിഞ്ഞുതാഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൂന്നു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്. ആലുവ അഗ്‌നിശമന സേന സ്ഥലത്തെത്തി രാത്രി 10 മണിയോടെ ഐഷയെ പുറത്തെടുത്തെങ്കിലും ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. 

ഷാജഹാന്റെ മൃതദേഹം രാത്രി 12 മണിയോടെയും സെയ്ഫുന്നിസുടെ മൃതദേഹം പുലര്‍ച്ചെ ഒരു മണിയോടെയുമാണ് പുറത്തെടുത്തത്. കെട്ടിടത്തിനു താഴെ കടയും ഒന്നാം നിലയിലും മുകളിലും ആളുകള്‍ താമസിക്കുന്നതുമായിരുന്നു. താഴെ നിലയിലൂടെ മാത്രമേ പുറത്തേക്ക് ഇറങ്ങാനാകുമായിരുന്നുള്ളൂ. കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞ് മണ്ണിലേക്ക് താഴുകയായിരുന്നു.
21646_601425.jpg
വീടിനു പുറത്തായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) ദുരന്തത്തില്‍ പെടാതെ രക്ഷപ്പെട്ടു. സാബിര്‍ വീടിന്റെ ജനാലയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് കെട്ടിടം താഴേയ്ക്ക് ഇരിക്കുന്നത് കണ്ടത്. ഉടന്‍ ഒച്ചവെച്ച് പുറത്തിറങ്ങിയെങ്കിലും അകത്തുനിന്ന് മാതാപിതാക്കള്‍ക്കും മകള്‍ക്കും ഇറങ്ങാനായില്ല. അവര്‍ അകത്ത് കുടുങ്ങുകയായിരുന്നു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെല്‍ഡിങ് വര്‍ക്‌ഷോപ്പ് ഉണ്ടായിരുന്നു. ഇതിലെ ബംഗാളി തൊഴിലാളികള്‍ മുകളിലെ നിലയില്‍ താമസിച്ചിരുന്നു. ഇവര്‍ ശബ്ദംകേട്ട് താഴേയ്ക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു. ഇവരിലാരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ജെ.സി.ബി. ഉപയോഗിച്ച് മണ്ണുമാറ്റിയാണ് ഐഷയെ പത്ത് മണിയോടെ പുറത്തെടുക്കാനായത്. 

സംഭവമറിഞ്ഞ് ഈ ഭാഗത്ത് വന്‍ ജനാവലിയാണ് ഓടിക്കൂടിയത്. ആലുവ, ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര ഫയര്‍സ്‌റ്റേഷന്‍ യൂണിറ്റുകളില്‍ നിന്നായി നാല്പതോളം അഗ്‌നിശമന േസനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും എത്തി.

 



#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 10:55 AM

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവച്ചു
21646_601427.jpg
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവച്ചു. കാലാവധി തീരാന്‍ ഒരു മാസം ശേഷിക്കെയാണ് രാജി. ബുധനാഴ്ച രാത്രി സിനിമാവകുപ്പിന്റെ ചുമതലവഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി തീരുമാനം അറിയിച്ചത്. രാജി നല്‍കിയ ശേഷം ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങി. 

മലയാളത്തിലും ബോളിവുഡിലുമായി സിനിമകളുടെ തിരക്കുള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍സമയം ചിലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയിലെ അന്തരീക്ഷം തൃപ്തികരമായിരുന്നില്ല. ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടിവന്നു. വിഷമമുണ്ടാക്കിയ കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ മാസം 25 ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍ രാജിവെച്ചിരുന്നു. 

ബിനാപോളിന് പിന്നാലെ പ്രിയദര്‍ശനും കൂടി ഒഴിയുന്നതോടെ പുതിയ ടീമിന്റെ കീഴിലാകും ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ നടത്തിപ്പ്. ചലച്ചിത്ര അക്കാദമിയിലെ ഭിന്നതകളാണ് ഇരുവരുടെയും രാജിയിലേക്ക് നയിച്ചത്.

ഗണേഷ്‌കുമാര്‍ മന്ത്രിയായിരിക്കെ 2011 ജൂലായ് 14 നാണ് അദ്ദേഹം മുന്‍കൈയെടുത്ത് പ്രിയദര്‍ശനെ അക്കാദമിയുടെ തലപ്പത്തെത്തിച്ചത്. ആഗസ്ത് 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ആഗസ്ത് 31 ന് ശേഷം നിലവിലെ അക്കാദമി ഭരണസമിതി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:02 AM

വന്‍വികസനം ലക്ഷ്യമിട്ട് 'വിഷന്‍-2030'
തിരുവനന്തപുരം: കൊച്ചിയെ ഗ്ലോബല്‍ നഗരമാക്കുമെന്ന് മന്ത്രിസഭായോഗം അംഗീകരിച്ച 'വിഷന്‍-2030' വ്യക്തമാക്കുന്നു.
ഇതിന് പുറമെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഗ്ലോബല്‍ നഗരങ്ങളുണ്ടാകും.വിദ്യാഭ്യാസ മേഖലയില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങള്‍ക്കായിരിക്കും ഈ പദവി. സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പാലക്കാടിനെയും ആരോഗ്യരംഗത്ത് മലപ്പുറത്തെയും ആഗോള നഗരങ്ങളാക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ മേഖലകളായി തിരിച്ച് ഗതാഗത റഗുലേറ്ററി അതോറിട്ടി രൂപവത്കരിക്കുമെന്നും വിഷന്‍ 2030 വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലെ വീടുകളില്‍ ഇന്‍ര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കും. 2030-നകം കേരളത്തില്‍ കൈവരിക്കേണ്ട നേട്ടങ്ങളുടെ കര്‍മപദ്ധതിയാണ് വിഷന്‍ 2030.

2030-ലെത്തുമ്പോള്‍ തൊഴിലില്ലായ്മ രണ്ട് ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ഗ്രാമത്തിലും ഒരു ഉത്പന്നം; ഓരോ നഗരത്തിലും ഒരു വ്യവസായം എന്ന രീതിയിലും പദ്ധതികള്‍ ആവിഷ്‌കരിക്കും.

ദാരിദ്ര്യനിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കും. മാലിന്യനിര്‍മാര്‍ജന വ്യവസായ സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

വിഷന്‍2030ന് അംഗീകാരമായി; വിദഗ്ദ്ധസമിതിക്ക് രൂപംനല്‍കും


തിരുവനന്തപുരം: കേരളത്തിന്റെ വിവിധ മേഖലകളിലെ വികസനത്തിനായി സര്‍ക്കാര്‍ രൂപം നല്‍കിയ വിഷന്‍2030ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിന്റെ പ്രവര്‍ത്തന നടത്തിപ്പിനും അവലോകനത്തിനുമായി വിദഗ്ദ്ധസമിതികള്‍ക്ക് രൂപംനല്‍കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാരിസ്ഥിതിക സുസ്ഥിര വികസനം, സാമൂഹിക സുസ്ഥിരവികസനം എന്നിവയെ ആധാരമാക്കി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.

ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, തൊഴില്‍ കമ്പോളത്തെ കാര്യക്ഷമമാക്കല്‍, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നിവയ്ക്കും പൊതുവായ സമ്പദ്‌വികസനത്തിനും വിഷന്‍2030ല്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിവിധ തലങ്ങളില്‍ വിഷന്‍2030 സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു.

വാര്‍ഷിക പദ്ധതിയുമായും പഞ്ചവത്സര പദ്ധതിയുമായും ഇതിനെ കൂട്ടിയോജിപ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. 
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധസമിതികള്‍ ആവശ്യമായി വന്നത്.

 



#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:04 AM

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം: നിയന്ത്രണം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി. ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക ജില്ലാതലത്തിലും ഇനംതിരിച്ചും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച് മാനേജര്‍ക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഇതടക്കമുള്ള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സംസ്ഥാനത്ത് നടപ്പാക്കിയ അധ്യാപക പാക്കേജിന്റെയും അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇതോടെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും വരും. ഇല്ലാത്ത തസ്തികകളിലേക്ക് നിയമിക്കുകയും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി അംഗീകാരം വാങ്ങുകയും ചെയ്യുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍പ് മാനേജര്‍ നിയമനം നടത്തിയശേഷം സര്‍ക്കാര്‍ അനുമതി നല്കുകയായിരുന്നു. 

അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്‌കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും. 

യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും. 

കെ.ഇ.ആറില്‍ വരുത്തുന്ന മറ്റ് പ്രധാന ഭേദഗതികള്‍ :


* 51 എ പ്രകാരമുള്ള അവകാശത്തിന് അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. 

* അധ്യാപകരെ വിലയിരുത്തുന്നതിനായി ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ചെയര്‍മാനുമായിരിക്കും. സമിതിയില്‍ മറ്റംഗങ്ങളെ കണ്‍വീനര്‍ നിയോഗിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യും. 

*എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമിക്കണം. 

*പ്രഥമാധ്യാപകന്‍ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാകുക, അവധി മൂലമുള്ള ഒഴിവ്, പരിശീലനത്തിനും മറ്റും പോകുന്നതുമൂലമുള്ള ഒഴിവ്, ഡെപ്യൂട്ടേഷന്‍ മൂലമുള്ള ഒഴിവ്, മറ്റ് താത്കാലിക ഒഴിവുകള്‍ എന്നിവ അധ്യാപക ബാങ്കില്‍ നിന്ന് നികത്തണം. അധിക അധ്യാപകരെ നിലനിര്‍ത്താനുള്ള താത്കാലിക സംവിധാനമാണ് അധ്യാപക ബാങ്ക്. 

* അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും. അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്ക് അവരവരുടെ മാതൃവിദ്യാലയങ്ങളിലേ ഭാവിയില്‍ നിയമനത്തിന് അവകാശമുള്ളൂ. 

* ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 150 കുട്ടികളും ആറുമുതല്‍ എട്ടുവരെ 100 കുട്ടികളുമുള്ള സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക അനുവദിക്കും. അവരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കും. പകരം നിയമനം അധ്യാപക ബാങ്കില്‍ നിന്ന് നടത്തും.

* 2010-11 ലെ ഏകീകൃത തിരിച്ചറിയല്‍ രേഖ പ്രകാരം ഓരോ സ്‌കൂളിലുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും അധ്യാപക തസ്തിക നിര്‍ണയിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അധ്യാപകരുടെ വിവരം പ്രഥമാധ്യാപകന്‍ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം. 

* ആറാം പ്രവൃത്തിദിവസത്തിലെ കുട്ടികളുടെ എണ്ണം അന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഏകീകൃത തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. ഇത് ജൂണ്‍ 15 നകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കും. 15 ന് അവര്‍ ഡി.ഡിമാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം. 

മെറിറ്റ് പരിഗണിക്കേണ്ടി വരും


* ജൂലായ് 15 നകം എല്ലാ വര്‍ഷവും അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവിറക്കും. ജൂലായ് 15 മുതല്‍ തസ്തിക നിര്‍ണയത്തിന് പ്രാബല്യമുണ്ട്. 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം നേടിയവരാണോയെന്ന് നോക്കിയായിരിക്കും അവരുടെ നിയമനത്തിന് അംഗീകാരം നല്കുക. 2011 ജൂണ്‍ ഒന്നുമുതലായിരിക്കും ഇവരുടെ നിയമനത്തിന് അംഗീകാരം. അതിന് മുമ്പുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി കണക്കാക്കില്ല. 

നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് ഈ ഭേദഗതി. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് മാനേജര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാമെങ്കിലും അവിടെ മെറിറ്റ് പാടേ ഒഴിവാക്കാന്‍ ബുദ്ധിമുട്ട് വരും. നിലവില്‍ ഹൈസ്‌കൂള്‍ വരെയുള്ള നിയമനങ്ങളില്‍ അഭിമുഖം നടത്തണമെന്ന് വ്യവസ്ഥയില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ അഭിമുഖം നിര്‍ദേശിക്കുന്നുണ്ട്. 

സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ അത് പെരുപ്പിച്ചുകാട്ടി 13,000 ഓളം അധ്യാപകരാണ് അധികമായുള്ളത്. വിദ്യാര്‍ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനം വന്നപ്പോഴാണ് ഇല്ലാത്ത കുട്ടികളും അതിന്റെ അടിസ്ഥാനത്തില്‍ നിലനിന്ന അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാനും ഭാവിയില്‍ ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്താതിരിക്കാനുമുള്ള മുന്‍കരുതലായാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

 


  • Sree Ranjini likes this

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:13 AM

കഞ്ചാവുവേണോ എന്നുചോദിച്ച് നഗരത്തില്‍ കുട്ടിയുടെ പരസ്യവില്പന
കുട്ടിയെ കഞ്ചാവുവില്പനയ്ക്ക് വിട്ട ആള്‍ അറസ്റ്റില്‍


പത്തനംതിട്ട: കഞ്ചാവുവേണോ എന്ന് പരസ്യമായി ചോദിച്ച് വില്പനയ്ക്കിറങ്ങിയ ബാലന്‍ നഗരത്തിന് ഞെട്ടലായി. നാട്ടുകാരുടെയും എക്‌സൈസിന്റെയും സമയോചിത ഇടപെടലില്‍ കുട്ടിയെ സമീപിച്ച് വിവരം ശേഖരിച്ചതോടെ യഥാര്‍ഥ വില്പനക്കാരന്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ക്ക് സമീപമാണ് സംഭവം. 

14 വയസ്സുള്ള പത്തനംതിട്ട സ്വദേശിയായ കുട്ടിയാണ് കഞ്ചാവുവേണോ എന്ന് ചോദിച്ചത്. പത്തുപേരോട് ഇങ്ങനെ ചോദിച്ചു. ഈ അന്വേഷണം കേട്ട് പന്തികേടുതോന്നിയ ഒരാള്‍ എക്‌സൈസിനെ വിവരമറിയിച്ചു. അവര്‍ കുട്ടിയെ രഹസ്യമായി നിരീക്ഷിച്ചു. കുട്ടിയെ പിടിച്ച് ചോദിച്ചപ്പോള്‍ത്തന്നെ കഞ്ചാവ് ഏല്പിച്ച ആളെ കാണിച്ചു. എക്‌സൈസ് ഇയാളെ പിടിച്ചു. ചെന്നീര്‍ക്കര സ്വദേശി സോമന്‍(39) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി റാന്നി സ്വദേശി ഷിജു ഓടി രക്ഷപ്പെട്ടു.

മുമ്പ് ചില കേസുകളില്‍ പ്രതിയായ ബാലനെ ഇവര്‍ കഞ്ചാവുവില്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു. കഞ്ചാവുവില്പനയുടെ ദോഷവും ഗൗരവവും അറിയാതെയാണ് കുട്ടി ഇതിനിറങ്ങിയതെന്നാണ് വിവരം. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും. പത്ത് പൊതികളിലായി ഒരു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

 


  • Sree Ranjini likes this

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:15 AM

Cabinet approves amendments to Juvenile Justice Act
 
New Delhi : The union cabinet Wednesday gave its nod to amend the Juvenile Justice Act that will pave the way for 16/18-year-olds to be treated as adults when involved in heinous crimes.

The decision was taken at a meeting of the cabinet, chaired by Prime Minister Narendra Modi, informed sources said.

The amended bill will now be sent to parliament for approval.

The amendment will empower Juvenile Justice (JJ) Boards to take a call on whether to treat 16/18-year-olds as adults in cases of heinous crimes.

Such convicted juveniles may face a jail term but will not be awarded life sentence or death penalty.

Currently, if an accused person is found to be a juvenile (under 18 years), he is tried by the JJ Board and, if convicted, is sent to a juvenile home for a period of three years.

Women and Child Development Minister Maneka Gandhi said in the Lok Sabha last week that the move to amend the act was aimed to act as a deterrent for child offenders committing such crimes and will also protect the rights of the victim.

The sources said the other amendments in the Juvenile Justice (Care and Protection of Children) Act, 2000, include bringing in more clarity in the role and procedures of statutory structures such as Child Welfare Committees and Juvenile Justice Boards, and strengthening punitive measures for offences committed against children.

New offences such as corporal punishment, ragging and using a child for vending, peddling, carrying, supplying or smuggling any intoxicating liquor, narcotic drug or psychotropic substance and streamlining and strengthening measures for adoption, including providing statutory status to the Central Adoption Resource Authority (CARA) have also been added, they said.

The amended law makes it mandatory for all child care institutions to register or pay a stringent penalty in case of non-compliance.

The government has fast-tracked clearance of the bill - which was sent for inter-ministerial consultations only last week - in the backdrop of perceived lack of business in the ongoing parliament session.

The ministry is keen to introduce the juvenile justice bill in the ongoing parliament session, which ends Aug 14.

Child rights activists have, however, opposed the decision to amend the act.

Child rights body Save the Children said Wednesday it would have liked to see more debate and discussion before the government cleared the amendment to the JJ Act.

'We should not have knee-jerk reaction to one or two incidents involving children and retraction from this well-defined philosophy is not called for. We believe all children under 18 years of age should be dealt with in the JJ system, irrespective of crime and the same is reflected in the current law,' it said in a statement.

Sanjay Gupta of NGO Chetna, working in the field of child rights, said: 'Before introspecting the failure of recommendations of the JJ Act and reasons of children being pushed into crime, lowering age will not serve purpose. It is a complete eye-wash.'

 


  • Sree Ranjini likes this

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:16 AM

Holiday for schools in Ernakulam district
 
Ernakulam: All educational institutions including professional colleges will be closed on Thursday in Ernakulam district owing to heavy rains. The district collector announced holiday for all schools coming under CBSE Kendra Vidhyalas too. The Higher Secondary Improvement exams will take place as schedule.

 



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:18 AM

Dubai keen on bidding for Olympics: Officials
 
Dubai: The Gulf Arab sheikdom has plans to expand its existing sports facilities across the emirate and eyes submitting a bid to host the Olympic Games.

Ali Omar, the director of Dubai Sports Council (DSC) sports development department, said that submitting a candidature as host city to the international Olympic committee (IOC) was still on the agenda, reports Xinhua.

'Hosting the Olympics is a dream. We hope to submit such a bid within the next eight years, God willing,' he said.

The next two Olympic Games will be held in 2016 in Rio de Janeiro, Brazil, and in 2020 in Tokyo, Japan. The bidding process for the host city for 2024 has not yet started. Berlin has expressed interest in bidding for the Games in 10 years.

Omar said that Qatar did a good job to win the FIFA World Cup in 2022.

'Qatar's move has brought the world's attention to professional sports in the whole Gulf Arab region,' he added.

In December of 2006, Qatar's capital Doha hosted the 15th Asian Games, a first for any Arab city.

While Dubai managed to attract numerous international sports competitions in various disciplines like tennis (Dubai Duty Free Grand Prix), table tennis (GAC GROUP 2013 ITTF World Tour Grand Finals), swimming or diving, a major event is yet to take place.

With the Dubai Sports City, Dubai harbours a complete district that provides football and cricket stadiums as well as sports academies on a surface of 50 million square feet.

Bringing the Asian Cup to Dubai would also be an option, said Ahmed Al Sharif, the DSC secretary general.

He briefed the media on Dubai's achievements in hosting professional sports events and in enhancing sport facilities and events on health for the general public.

Al-Sharif said that Dubai has built a number of high-tech stadiums, and more stadiums and facilities would be needed across the emirate for a bid for a major global sports competition.

 



#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:21 AM

Rupee falls to five-month low
 
00204_203175.jpgMumbai: The Indian rupee fell to 61.34 against a dollar on Wednesday from its previous close of 60.85, attributed to the exiting of foreign funds from the markets.

The partially convertible rupee fell to its lowest mark in the last five months in early trade at the Interbank Foreign Exchange Markets here.

Analysts' said that huge outflow of foreign money in equities markets and sale of American currency by banks and exporters weakened the Indian currency position.

'Today's movement is impacted by international economic and geo-political situation,' Anindya Banerjee, currency analyst, Kotak Securities, told IANS.

'Going forward US fed decision on interest rates and stimulus easing have to seen to know the impact it have on the emerging markets, especially India.'

Data with the National Securities Depository Limited (NSDL) showed that foreign funds were net sellers Tuesday in the markets to the tune of $112.91 million, or Rs.688.97 crore. 

The Indian currency touched a high of 61.41 and low of 61.02 against a dollar in the intra-day. The rupee was quoted at 61.19 against a dollar at 2.40 p.m. Indian Standard Time (IST).

IANS

 


  • Sree Ranjini likes this

#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:39 AM

കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണ വേട്ട
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. പണമെത്തിച്ച നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിക്കടുത്ത് പാരിക്കുഴി താഴത്ത് ഒരു വീടുവളഞ്ഞാണ് വടകര പോലീസ് ഇവരെ പിടികൂടിയത്.

 



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:41 AM

യൂണിയന്‍ സമ്മേളനം: കുമളി ഡിപ്പോയില്‍ 18 ഷെഡ്യൂള്‍ റദ്ദാക്കി
കുമളി: കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയിലെ 18 ഷെഡ്യൂളുകള്‍ റദ്ദാക്കി. സി.ഐ.ടി.യു യൂണിയനില്‍ പെട്ട തൊഴിലാളികള്‍ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് ജീവനക്കാരില്ലാത്തതിനാല്‍ ഷെഡ്യൂള്‍ റദ്ദാക്കേണ്ടിവന്നത്.

 



#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:42 AM

കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കണം: ഹൈക്കോടതി
21646_601449.jpg
കൊച്ചി: കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നഷ്ടം പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കുന്നത് ആലോചിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് എജി കോടതിയെ അറിയിച്ചു.

എത്രകാലം സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ പറ്റും. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുകയല്ല ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യം. കോര്‍പറേഷനെ രക്ഷിക്കാന്‍ ഒരു പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് എജി കോടതിയെ അറിയിച്ചു. ഫിബ്രവരിയില്‍ പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഭീമമായ പെന്‍ഷന്‍ ബാധ്യതയാണ് തങ്ങളെ ഇത്രവലിയ ബാധ്യതയുണ്ടാക്കുന്നതെന്ന് എജി ബോധിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങിയതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്.

 


  • Sree Ranjini likes this

#13 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 11:45 AM

Jayaram ravile pani thudangiyo? nice job :good: .... :thanks:


  • JayaraMeTTaN likes this

#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 12:01 PM

Jayaram ravile pani thudangiyo? nice job :good: .... :thanks:

thanks chinchu for the support



#15 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 07 August 2014 - 12:06 PM

vaathakalellam vaayichu ... :read:

 

Thanks for sharig Jayaram... :thanks:  :)




Users Awards





Also tagged with one or more of these keywords: Paper, epaper, Malayalam, english, news, paper news, top, stories, august, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users