Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ കൊതിച്ചതും വിധിച്ചതും-


  • Please log in to reply
No replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 08:13 PM

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ കൊതിച്ചതും വിധിച്ചതും- 


14071800871.jpg

നാലു കൊല്ലം മുമ്പ് ന്യൂഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ കായിക ലോകം സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പുകയായിരുന്നു. കാരണം ചരിത്രത്തിലാദ്യമായി ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ രണ്ടാംസ്ഥാനത്തേക്ക് എത്തിയത് ഡൽഹിയിൽവച്ചാണ്.  അവസാനദിവസം സൈന നെഹ്‌വാൾ വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ നേടിയ സ്വർണത്തിന്റെ തിളക്കത്തിൽ ഇംഗ്ളണ്ടിനെ മറികടന്നാണ് 2010 ൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരായത്.

കഴിഞ്ഞ രാത്രി 20-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണപ്പോൾ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതേക്ക് താഴ്ന്നു.  നാലുകൊല്ലംമുമ്പ് 101 മെഡലുകൾ നേടിയിരുന്നവർ ഇക്കുറി 64 മെഡലിൽ ഒതുങ്ങി. സ്വന്തം മണ്ണിൽ ഏത് രാജ്യവും മിടുക്കുകാട്ടുമെന്നതും ഇന്ത്യയ്ക്ക്  മെഡൽ പ്രതീക്ഷയുണ്ടായിരുന്ന പലയിനങ്ങളും ഗ്ളാസ്ഗോയിൽ ഒഴിവാക്കിയിരുന്നതും  മാറ്റി നിറുത്തിയാലും  അഞ്ചാം സ്ഥാനം ഇന്ത്യൻ കായിക വേദിക്ക് വലിയ പ്രതീക്ഷകളൊന്നും നൽകുന്നില്ല എന്നതാണ് സത്യം. ഇക്കുറി ഇന്ത്യ 15 സ്വർണവും 30 വെള്ളിയും 19 വെങ്കലവുമാണ് നേടിയത്. ഡൽഹിയിൽ സ്വർണമെഡലുകൾ മാത്രം 38 എണ്ണമുണ്ടായിരുന്നു. പുരുഷവിഭാഗത്തിൽ നിന്നാണ് ഇന്ത്യ ഇക്കുറി 9 സ്വർണങ്ങൾ നേടിയത്. വനിതാവിഭാഗത്തിൽനിന്ന് ആറ് സ്വർണം ലഭിച്ചു.

ഇക്കുറി ഗെയിംസിന് തിരിക്കുമ്പോൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുക എന്നതുമാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് ഇന്ത്യൻ പരിശീലകർ പറഞ്ഞത്.  ഗെയിംസ് അവസാനിക്കുമ്പോൾ അവർക്ക് ലക്ഷ്യം നേടാനായി എന്ന് പറയാൻ കഴിയും. എന്നാൽ 2008 ബെയ്ജിംഗ് ഒളിമ്പിക്സിലെ മൂന്ന് മെഡലിൽ നിന്ന് 2012 ൽ ആറിലേക്ക് ഉയർന്നതുപോലെ ഡൽഹിയിലെ 101 ൽ നിന്ന് അല്പം മുന്നോട്ട് പ്രതീക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയാതെപോയതെന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന  ചില ഇനങ്ങളിലെങ്കിലും വെള്ളിയിലോ വെങ്കലത്തിലോ ഒതുങ്ങേണ്ടിവന്നത് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിച്ചുവെന്ന് പറയാതെ വയ്യ. എന്നാൽ എക്കാലവും മെഡൽ ബാങ്കായ ഇനങ്ങളിൽ ഇന്ത്യ അത്ര മോശമായതുമില്ല.

216 അംഗ സംഘമാണ് ഗ്ളാസ്ഗോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനെത്തിയത്. ഷൂട്ടിംഗിൽ നിന്നാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം മെഡലുകൾ ലഭിച്ചത്. 17 എണ്ണം. നാല് ഷൂട്ടിംഗ് താരങ്ങൾക്കാണ് സ്വർണം ലഭിച്ചത്. ഒൻപത് വെള്ളി മെഡലുകളും നാല് വെങ്കലങ്ങളും ഇന്ത്യൻ  വെടിയുണ്ടകളേറ്റുവീണു. അഭിനവ് ബിന്ദ്ര, അപൂർവ്വി ചന്ദേല, ജിത്തുറായ്, രാഹി സർനോബത്ത് എന്നിവരാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. ഒളിമ്പിക്സിലെ ആദ്യ ഇന്ത്യൻ വ്യക്തിഗത സ്വർണമെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ഈ സ്വർണ നേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസ് മത്സരവേദിയോടുതന്നെ വിട പറഞ്ഞു. സീനിയർ താരങ്ങളായ ഗഗൻ നാരംഗും മാനവ് ജിത് സന്ധുവും വെള്ളിയിലും വെങ്കലത്തിലുമൊക്കെ  ഒതുങ്ങിയതാണ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നേരിയ തിരിച്ചടിയായത്.
ഗുസ്തിക്കാരാണ് മെഡൽ വേട്ടയിൽ രണ്ടാംസ്ഥാനത്ത്. അഞ്ച് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലങ്ങളുമടക്കം 13 മെഡലുകൾ ഗോദയിൽ നിന്ന് ലഭിച്ചു. അമിത് കുമാർ, ബബിത കുമാരി, സുശീൽകുമാർ, യോഗേശ്വർ ദത്ത്, വിനേഷ് എന്നിവർ സ്വർണമണിഞ്ഞു. ഇവരടക്കം 11 ഇന്ത്യക്കാരാണ് ഗുസ്തി ഫൈനലിലെത്തിയത്. ഇതിൽ ബജ്റംഗ്, ലളിത, രാജീവ് തൊമാർ, യുദിയാൻ തുടങ്ങിയ പ്രതിഭാശാലികൾ തോൽവിയറിഞ്ഞ് വെള്ളിയുടെ തണലിലേക്ക് വഴിമാറി.

വെയ്റ്റ് ലിഫ്ടിംഗുകാരും മോശമാക്കിയില്ല. മൂന്ന് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ 12 മെഡലുകൾ അവർ എടുത്തുയർത്തി. സുഖൻ ദേയ്, സഞ്ജിത, സതീഷ് എന്നിവരാണ് സ്വർണ മെഡലണിഞ്ഞ ഭാരോദ്വാഹകർ. പവർ ലിഫ്ടിംഗിൽ വെള്ളി നേടി രജീന്ദർ രഹേലുവും  വെങ്കലം നേടി സാക്കിന ഖാത്തൂനും തങ്ങളാൽ കഴിയുന്നത് ചെയ്തു. ഹോക്കിയിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റ് വെള്ളി മെഡക്കൽ നിലനിറുത്തി. കഴിഞ്ഞ അഞ്ചുതവണയായി ആസ്ട്രേലിയയാണ് കോമൺവെൽത്ത് ഗെയിംസ് ഹോക്കി ചാമ്പ്യൻമാർ. കഴിഞ്ഞതവണ 8-0ത്തിനാണ് ഫൈനലിൽ തോറ്റിരുന്നത് എങ്കിൽ ഇത്തവണ 4-0 ആയി മാർജിൻ കുറച്ചു എന്നതിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാം.

ബാഡ്മിന്റണാണ് മുന്നേറ്റമുണ്ടാക്കിയ മറ്റൊരിനം. ഒരു സ്വർണമടക്കം നാല് മെഡലുകൾ ഇന്ത്യ നേടി. പുരുഷ സിംഗിൾസിൽ 32 കൊല്ലത്തിന് ശേഷം സ്വർണം നേടുന്ന ഇന്ത്യൻ താരമായി പി. കാശ്യപ് റെക്കാഡിട്ടു. അശ്വിനി പൊന്നപ്പ സഖ്യം വെള്ളിയും ഗുരുസായ് ദത്തും സിന്ധുവും വെങ്കലവും നേടി. ടേബിൾ ടെന്നിസിൽ അന്തോണി അമൽ രാജ്-ശരത് കമാൽ സഖ്യം വെള്ളി നേടി. സ്ക്വാഷാണ് ഇന്ത്യ  അത്ഭുതം കാട്ടിയ ഇനം.
വനിതാ ഡബിൾസിൽ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ സ്വർണം സ്വന്തം പേരിൽ കുറിച്ചത് മലയാളിയായ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും ചേർന്നാണ്. അത്‌ലറ്റിക്സിൽ മൂന്ന് മെഡലുകൾ നേടി ആശ്വാസം കണ്ടു. വികാസിന്റെ സ്വർണവും സീമയുടെ വെള്ളിയും അർവിന്ദറിന്റെ  വെങ്കലവുമാണ് ട്രാക്കിൽ നിന്ന് ഇന്ത്യ  നേടിയത്. ജിംനാസ്റ്റിക്സിൽ ദിപ കർമാകറുടെ വെങ്കലം അപ്രതീക്ഷിതമായിരുന്നു.

ബോക്സിംഗാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഒറ്റ സ്വർണം പോലും നേടാനായില്ല. ഫൈനലിലെത്തിയ  നാല് ഇന്ത്യൻ താരങ്ങളും തോറ്റ് വെള്ളിയിൽ ഒതുങ്ങി. ഇവരിൽ വിജേന്ദർ സിംഗും ദേവേന്ദ്രയും ഉൾപ്പെടുന്നു.
ഗെയിംസിലെ മലയാളിത്തിളക്കം ദീപികയിലും ഹോക്കി ടീമിലെ പി.ആർ. ശ്രീജേഷിലുമൊതുങ്ങുന്നു. അത്‌ലറ്റിക്സിൽ ടിന്റുലൂക്ക, മയൂഖ ജോണി തുടങ്ങിയവരൊക്കെ നിരാശപ്പെടുത്തി.






0 user(s) are reading this topic

0 members, 0 guests, 0 anonymous users