Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

Today's Top Stories (05-08-14)

Today Top Stories paper news Malayalam english epaper 2014 august

  • Please log in to reply
24 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:30 AM

ലിബിയയില്‍ നിന്ന് 44 നഴ്‌സുമാര്‍ കൊച്ചിയിലെത്തി
21646_600955.jpg
അങ്കമാലി: ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ മടങ്ങിയെത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്നവരാണ് മടങ്ങിയെത്തിയത്. കലാപബാധിതപ്രദേശങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ബസ്സില്‍ അയല്‍രാജ്യമായ ടുണീഷ്യയിലെത്തിച്ച് അവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ദുബായിലെത്തിച്ചു. 

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് രാവിലെ 8.40 ഓടെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നോര്‍ക്ക ഉദ്യോഗസ്ഥരുടെ സംഘത്തെ ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിയോഗിച്ചിരുന്നു. നഴ്‌സുമാര്‍ക്ക് 2000 രൂപ വീതം സഹായവും നോര്‍ക്ക വിതരണം ചെയ്തു. നഴ്‌സുമാരുടെ ബന്ധുക്കള്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

വിമാനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ഡല്‍ഹിയിലാണ് ഇറങ്ങുക. കേന്ദ്ര സര്‍ക്കാറാണ് ഇവര്‍ക്ക് ടിക്കറ്റെടുത്ത് നല്‍കിയിരിക്കുന്നത്. ലിബിയയില്‍ കുടുങ്ങിയിട്ടുള്ള മറ്റു മലയാളികളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാള്‍ട്ട, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും വിമാന സര്‍വീസ്.

നാട്ടിലെത്തണമെന്ന് 118 പേരാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ ആദ്യസംഘമാണ് തിരിച്ചെത്തിയത്. ഇതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിക്കാത്ത ഒട്ടേറെ നഴ്‌സുമാര്‍ ഇപ്പോഴും ലിബിയയിലുണ്ട്.

ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ 350ഉം അവിടെ മറ്റൊരു ആശുപത്രിയില്‍ 60ഉം നഴ്‌സുമാരുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇവരെല്ലാവരും വൈകാതെ നാട്ടിലെത്തുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

 


  • VIjayeTTan, Malar, KD Videsi and 1 other like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:31 AM

കെ.എസ്.ആര്‍.ടി.സി.ക്ക് പണം നല്‍കില്ലെന്ന് ധനവകുപ്പ്
21645_600897.jpgതിരുവനന്തപുരം: മുടങ്ങിയ പെന്‍ഷന്‍ നല്‍കാന്‍ വഴിയില്ലാതെ കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയില്‍. പെന്‍ഷന്‍ഫണ്ടിലേക്കുള്ള വിഹിതം നല്‍കാനാവില്ലെന്ന ധനവകുപ്പിന്റെ നിലപാടാണ് കാരണം. മൂന്നുമാസമായി പെന്‍ഷന്‍ കിട്ടാതെ കെ.എസ്.ആര്‍.ടി.സി.യിലെ 38,000 ഓളം വരുന്ന പെന്‍ഷന്‍കാര്‍ ദുരിതത്തിലാണ്. 

മാസം 20 കോടി രൂപയാണ് ധനവകുപ്പ് നല്‍കേണ്ടത്. ഇത് കിട്ടാത്തതിനാല്‍ സ്വന്തംനിലയ്ക്ക് ഭാഗിക പെന്‍ഷന്‍ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. ശ്രമം തുടങ്ങി. തത്കാലം ഈ മാസം 2,700 രൂപവീതം സ്വന്തം ഫണ്ടില്‍നിന്ന് നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി തേടിയതായി മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ പറഞ്ഞു. കോടതി നിര്‍ദേശിച്ച പ്രകാരം നിത്യവരുമാനത്തില്‍നിന്ന് പെന്‍ഷനായി മാറ്റിവെച്ചിരിക്കുന്നതാണ് ഈ തുക. കോടതി അനുവദിച്ചാല്‍ തുടര്‍ന്നുള്ള മാസങ്ങളിലും ഇത് തുടരാന്‍ കഴിയും. 


പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ ഒരു പൈസയും തരേണ്ടതില്ല, പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാനുള്ള അനുമതി മാത്രം നല്‍കിയാല്‍ മതിയെന്നാണ് മന്ത്രിയുടെ നിലപാട്. പെന്‍ഷന്‍ ഫണ്ടിന്റെ കാര്യത്തില്‍ ധനവകുപ്പും ഗതാഗതവകുപ്പും രൂക്ഷമായ തര്‍ക്കത്തിലാണ്. പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ധനവകുപ്പ് ഫണ്ട് നിഷേധിക്കുന്നത്. എന്നാല്‍, നിര്‍ദേശങ്ങളിലേറെയും നടപ്പാക്കിയിട്ടും ധനവകുപ്പ് നിഷേധാത്മക നിലപാടിലാണെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട്. 

തകര്‍ച്ചയിലായ കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാനാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പെന്‍ഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ 240 കോടി രൂപ നല്‍കും. കോര്‍പ്പറേഷന്‍ 240 കോടി രൂപ കണ്ടെത്തും. അതായത് സര്‍ക്കാറും കെ.എസ്.ആര്‍.ടി.സി.യും മാസം 20 കോടിവീതം കണ്ടെത്തണം. കെ.എസ്.ആര്‍.ടി.സി.യുടെ 20 കോടിയില്‍ എട്ടുകോടി നിത്യവരുമാനത്തില്‍നിന്ന് ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് നീക്കിവെക്കുന്നതാണ്. 12 കോടി യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന സാമൂഹിക സുരക്ഷാസെസും. എന്നാല്‍, ഇത് പിരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എട്ടുകോടിയില്‍ നിന്നാണ് 2,700 രൂപ വീതം പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ കോടതിയുടെ അനുമതി തേടിയത്. 

പുനരുദ്ധാരണപാക്കേജിന്റെ ഭാഗമായി, സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന പെന്‍ഷന്‍ഫണ്ട് മാത്രമായി നടപ്പാക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. നഷ്ടം കുറയ്ക്കാനും വരുമാനം കൂട്ടാനുമുള്ള വ്യക്തമായ പദ്ധതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് കെ.എസ്.ആര്‍.ടി.സി. അത് ചെയ്തില്ലെന്ന് ധനവകുപ്പ് ആരോപിക്കുന്നു. 

എന്നാല്‍, നഷ്ടത്തിലുള്ള 2,000 സര്‍വീസുകളില്‍ 541 എണ്ണം ലാഭത്തിലാക്കാനുള്ള നടപടിയെടുത്തെന്ന് കെ.എസ്.ആര്‍.ടി.സി. കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മറ്റുവഴികളിലൂടെ വരുമാനം കണ്ടെത്താന്‍ കൊറിയര്‍ സര്‍വീസ് തുടങ്ങാനും തീരുമാനിച്ചു. കെ.ടി.ഡി.എഫ്.സി.യില്‍ നിന്ന് അമിത പലിശയ്‌ക്കെടുത്ത വായ്പ കുറഞ്ഞ പലിശയ്ക്കുള്ള ബാങ്ക് വായ്പയായി പുനഃക്രമീകരിക്കാനും തീരുമാനിച്ചു..
ബസ്സും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കണമെന്നാണ് ധനവകുപ്പിന്റെ മറ്റൊരു നിര്‍ദേശം. ഇതിന് സര്‍ക്കാറിന്റെ നയപരമായ തീരുമാനം വേണം. സൗജന്യപാസ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിലും തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണ്. ഈയിനത്തില്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഒരുകൊല്ലം നല്‍കേണ്ടത് 220 കോടിയാണ്. ഇത് നല്‍കിയാല്‍ മാത്രം പ്രതിസന്ധി തത്കാലം പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട്. 

ചെലവുചുരുക്കല്‍ ഉള്‍െപ്പടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കെ.എസ്.ആര്‍.ടി.സി.യിലെ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. നിര്‍ദേശങ്ങള്‍ അനുസരിച്ച് വ്യക്തമായ കര്‍മപരിപാടികളുമായി മുന്നോട്ടുവന്നാലേ ഫണ്ടിന്റെ കാര്യത്തില്‍ അനുകൂലതീരുമാനമുണ്ടാകൂവെന്ന് ധനവകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. അടുത്ത മന്ത്രിസഭായോഗം ഇത് ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.

  • KD Videsi and Sree Ranjini like this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:32 AM

പ്രിയങ്ക നേതൃപദവിയിലേക്കെന്ന് വീണ്ടും വാര്‍ത്ത
21645_600911.jpgന്യൂഡല്‍ഹി: വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് വരുമെന്ന് വീണ്ടും വാര്‍ത്തകള്‍. എന്നാല്‍ പാര്‍ട്ടിയോ നേതാക്കളോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷയായോ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായോ പ്രിയങ്ക വരുമെന്നാണ് പറയുന്നത്. ജനാര്‍ദന്‍ ദ്വിവേദിയാണ് ഇപ്പോള്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി.

സോണിയാ ഗാന്ധിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുലുമായി കൂടിയാലോചിച്ചായിരിക്കും ഇത്. പ്രിയങ്ക നേതൃപദവിയിലേക്ക് വരണമെന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ അഭിപ്രായമുണ്ട്. 


#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:33 AM

ഇറച്ചിക്കോഴി വളര്‍ത്താന്‍ 'സ്റ്റാര്‍ട്ടര്‍'മുതല്‍ 'ഫിനിഷര്‍'വരെ
21645_600902.jpgപാലക്കാട്: പിറന്നുവീഴുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍മുതല്‍ ഇറച്ചിയാക്കും മുമ്പ് നല്‍കുന്ന ഫിനിഷര്‍വരെയുള്ള തീറ്റയില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍. 

ആദ്യത്തെ 30 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുകിലോയോളം തീറ്റ അകത്താക്കുന്ന ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ ഇതിന്റെ മുക്കാല്‍പങ്കോളം തൂക്കം കൈവരിക്കുന്നു. രോഗബാധ തടയാന്‍ കോഴികള്‍ക്ക് നല്‍കുന്ന ആന്‍റിബയോട്ടിക്കുകളുടെ അളവ് നിശ്ചയിക്കുന്നത് കര്‍ഷകരും നിശ്ചിത വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്ത സൂപ്പര്‍വൈസര്‍മാരും. അമിതമായി ആന്‍റിബയോട്ടിക്കുകള്‍ അടിച്ചുകയറ്റുന്ന ഇറച്ചി കഴിക്കുന്നതുമൂലം വൃക്കയും ഹൃദയവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്കുണ്ടാവുന്ന ഗുരുതരമായ രോഗങ്ങള്‍, മൊത്തം പ്രതിരോധശേഷിയില്‍ വരുന്ന ചോര്‍ച്ച ഇവയെക്കുറിച്ചൊന്നും ധാരണയില്ലാത്തവരാണിവര്‍. 

ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഫലപ്രദസംവിധാനങ്ങളില്ല. എല്ലാ പഞ്ചായത്തുകളിലും മൃഗാസ്പത്രികളുണ്ടെങ്കിലും ഇവിടങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം അമിതലാഭംമാത്രം ലക്ഷ്യമാക്കുന്ന ഈ വിഭാഗം കോഴിക്കര്‍ഷകര്‍ക്കാവശ്യമില്ല. ഇതുസംബന്ധിച്ച് പഠനം നടത്തുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍തന്നെയാണ് കോഴിഫാമുകളിലെ അമിത 'വിഷവത്കരണത്തെ'ക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ വളര്‍ത്തുന്ന കോഴികളുടെ കോശങ്ങളിലടിഞ്ഞുകൂടുന്ന ആന്റിബയോട്ടിക്കുകളുടെ നല്ലൊരു ശതമാനവും ഇറച്ചിയില്‍ നിലനില്‍ക്കുന്നതായി ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട പഠനഫലം വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചര്‍ച്ചാവിഷയമായതിനെത്തുടര്‍ന്ന് താത്കാലികമായെങ്കിലും സംസ്ഥാനത്തെ കോഴിവില്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ചിക്കന്‍ ശീലമായിക്കഴിഞ്ഞ മലയാളി ഈ വാര്‍ത്തകളുടെ ചൂടാറുന്നമുറയ്ക്ക് പൊരിച്ച ചിക്കനും 'ലെഗ് പീസി'നുമായി തിരക്കുകൂട്ടുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. 

പാലക്കാട്ടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലൂടെമാത്രം പ്രതിമാസം 45 ലക്ഷം കിലോഗ്രാം ഇറച്ചിക്കോഴിയാണ് കേരളത്തിലേക്കെത്തുന്നത്. ഇതില്‍ ഭൂരിഭാഗവും നടുപ്പുണി ചെക്‌പോസ്റ്റിലൂടെയാണ്. ഏതാണ്ട് ഇത്രത്തോളംത്തന്നെ കോഴികളെ നികുതിവെട്ടിച്ച് ഊടുവഴികളിലൂടെ സംസ്ഥാനത്തെത്തിക്കുന്നുണ്ട്. ജില്ലയില്‍മാത്രം ഇരുനൂറിലേറെ കോഴിഫാമുകളുണ്ട്. ഇവിടങ്ങളിലേക്കും നിശ്ചിത ഇടവേളകളില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എത്തിക്കുന്നു. ഫാമുകളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരുടേയോ അവരുടെ ബിനാമികളുടേയോ പേരിലുമാണ്.
നാടന്‍കോഴിക്ക് രണ്ടുകിലോയെങ്കിലും തൂക്കമുണ്ടാവാന്‍ ശരാശരി ഒരുവര്‍ഷത്തിലേറെയെടുക്കുമ്പോഴാണ് ബ്രോയിലര്‍ ചിക്കന്‍ കുഞ്ഞുങ്ങള്‍ 40 ദിവസത്തിനകം രണ്ടരമുതല്‍ മൂന്നുകിലോവരെ തൂക്കമുണ്ടാക്കുന്നത്.

തീറ്റകളില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍

സ്റ്റാര്‍ട്ടര്‍ എന്നറിയപ്പെടുന്ന തീറ്റകളില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകളുണ്ടെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. നിയോമൈസിന്‍, ഓക്‌സി ടെട്രാസൈക്ലൂന്‍, ഡോക്‌സിസൈക്ലിന്‍, എന്‍ട്രോഫ്‌ലോക്‌സാസിന്‍, ടൈലോഫിന്‍, അമോക്‌സിലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് തീറ്റയില്‍ കൂടിയ അളവില്‍ കാണപ്പെടുന്നത്. കോഴിത്തീറ്റകളില്‍ ആന്റിബയോട്ടിക്കുകള്‍ക്കുപുറമേ വളര്‍ച്ച ത്വരപ്പെടുത്തുന്ന പ്രോബയോട്ടിക്‌സ് (ശരീരത്തിന് ആവശ്യമുള്ള യീസ്റ്റ്‌പോലുള്ള ബാക്ടീരിയകള്‍), ഫംഗസ്ബാധക്കെതിരെയുള്ള മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. 

കോഴികള്‍ക്ക് ഭീഷണിയായ പൂപ്പല്‍ വിഷബാധ ഏല്‍ക്കാതിരിക്കാനുള്ള യു.ടി.ടി.പി. എന്നറിയപ്പെടുന്നവയും ധാതുക്കളും അടങ്ങിയ തീറ്റ നല്‍കി വളര്‍ത്തിയെടുക്കുന്ന കോഴിയിറച്ചി മാംസം എന്നതിനേക്കാള്‍ രാസമിശ്രിതമായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂയെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് മൃഗചികിത്സകരുടെ നിര്‍ദേശങ്ങളൊന്നുമില്ലാതെ എന്‍ട്രോഫ്‌ലോക്‌സാസിന്‍ കൂടിയ അളവില്‍ നല്‍കുന്നതായും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഫാമില്‍ അണുബാധയോ രോഗങ്ങളോ കണ്ടെത്തിയാലും വിദഗ്ധ നിര്‍ദേശമില്ലാതെ തന്നെയാണ് കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നത്. മനുഷ്യര്‍ക്ക് രോഗബാധയുണ്ടായാല്‍ മരുന്നുഷാപ്പുകളില്‍നിന്ന് ആന്റിബയോട്ടിക്കുകള്‍ കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടിവേണം. എന്നാല്‍, കോഴികള്‍ക്കുള്ളത് സുലഭമാണ്. 

  • VIjayeTTan, Sree Ranjini and Eda Sureshe like this

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:34 AM

Modi prays at Pashupatinath, offers 2,500 kg of sandalwood
 
Kathmandu: Indian Prime Minister Narendra Modi Monday prayed at Pashupatinath temple here, granted Rs.25 crore to build a 'dharamshala' in the temple complex and offered 2,500 kg of sandalwood.

Wearing a saffron coloured kurta-pyjama with a shawl draped on his shoulder and forearm, Modi paid obeisance at Pashupatinath temple before leaving to meet President Ram Baran Yadav.

Modi is on a two-day visit to Nepal, a first by an Indian prime minister in 17 years. His visit ends Monday.

Regarded as the most sacred temple of Hindu Lord Shiva in the world, Pashupatinath temple's existence dates back to 400 A.D. The richly-ornamented pagoda houses the sacred linga or phallic symbol of Lord Shiva. Thousands of pilgrims from all over the world come here, the temple's web site said.

Brahmins welcomed Modi by chanting the Veda at the main gate of the temple.

The Pashupatinath temple management committee gifted Modi a picture of Pashupatinath.

Modi announced Rs.25 crore for the temple and the money will be spent to build a 400-bed Dharmashala in Pashupatinath area, according to member secretary of Pashupatinath Area Development Committee Govind Tondon. 

Modi also gifted 2,500 kg of sandalwood.

Chief priest Ganesh Bhatta who performed the puja, offered a rare chandan paste prepared from four lingas of Pashupatinath. This is rare and only gifted to very important dignitaries, said Tondo.

IANS


#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:35 AM

Two women involved in blackmail case remanded
 
Thiruvananthapuram: Two women suspects in the 'blackmail sex scam', who surrendered before police, were Monday remanded to judicial custody by a court here.

The two were produced before a local court in connection with the case of suicide of a person stated to be victim of the gang which allegedly lured several persons, including politicians and businessmen, into sex traps and used their videos to blackmail them for money.

The court remanded them to judicial custody for 14 days and they were sent to Attkulagara Sub jail for Women in the city, police said.

They were charged with abetting the suicide of a businessman at nearby Venjaramood last month, who ended his life allegedly due to blackmail threat by the gang.

The women had had surrendered before police at Kochi on August 2. They were brought to the state capital as part of the probe into the suicide of the businessman.

The two women have allegedly played a key role in the scam, police said.

The case took a sensational turn when another accused Jayachandran was arrested on July 24 here, where he had allegedly used a room in the MLA's hostel as a hideout.


#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:36 AM

SFI activists vandalise exam hall
 
Kottayam: The SFI activists unleashed an act of vandalism inside exam hall at Gandhian Studies in the MG University. The protestors headed by SFI district secretary K S Sarath tore away answer sheets and also manhandled a KSU leader, who was attending the exams.

The activists had earlier demanded that the SFI members, who were suspended on charge of attacking the security staff of the university, be allowed to attend their exams. The VC had informed the enquiry by syndicate sub-committee into the incident is underway and a decision would be taken once the panel submits its report. 

Against this background, the SFI activists vandalised the exam hall.


#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:37 AM

Keralite killed in Libya
 
00204_203062.jpgPandalam: A Keralite was killed in mortar shell attack by rebel forces in the war-torn Libya on Sunday.

Sources said Soloman Daniel (59) hailing from Mattapally of Nooranad in Alappuzha district, had been working as turner at J&B Company in Tripoli for the last 10 years. Soloman was hit by shells while returning to his quarters after work around 11 am on Sunday.

Solomon had visited his family two months ago.

The tragedy struck Solomon as he was planning to return to India in the wake of ongoing conflict in Libya. He had called the family two days ago and told them that he would be reaching home later this week.

He is survived by wife Jessie and children Shyni, Shyji and Shaiju. 

Meanwhile, the first batch of over 50 nurses from Kerala, who left Libya, are expected to reach home on Tuesday. They arrived at Tunis by road from Libya two days ago and were expected to be flown home from there. 

(with inputs from PTI)


#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:38 AM

നൈജീരിയയില്‍ രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എബോള
അബൂജ: എബോള ബാധിച്ച് മരിച്ച ലൈബീരിയക്കാരനെ ചികില്‍സിച്ച ലാഗോസിലെ ഡോക്ടര്‍ക്ക് എബോള ബാധിച്ചതായി നൈജീരിയന്‍ അധികൃതര്‍. മരിച്ച ലൈബീരിയക്കാരനുമായ ബന്ധപ്പെട്ട എഴുപതോളം പേര്‍ നിരീക്ഷണത്തിലാണെന്നും നൈജീരിയന്‍ ആരോഗ്യ മന്ത്രി ഒനിബുച്ചി ചുക്വു അറിയിച്ചു. ഇവരിലെ എട്ട് പേര്‍ക്ക് ലാഗോസില്‍ ഏകാന്തവാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

പാട്രിക് സോയര്‍ എന്ന ലൈബീരിയക്കാരനാണ് നേരത്തേ എബോള ബാധിച്ച് ലാഗോസില്‍ വെച്ച് മരിച്ചത്. ലൈബീരിയന്‍ ധനകാര്യ മന്ത്രാലയത്തിലെ ജോലിക്കാരനായ ഇയാള്‍ക്ക് സഹോദരിയില്‍ നിന്നാണ് രോഗം ബാധിച്ചത്. 

പശ്ചിമാഫ്രിക്കന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലാഗോസിലെത്തിയപ്പോഴായിരുന്നു മരണം. ഇയാളെ ചികില്‍സിച്ച ആസ്പത്രി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. 

ഇതുവരെ പശ്ചിമാഫ്രിക്കയിലാകെ 1440 പേരെ എബോള ബാധിക്കുകയും 826 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 


#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:38 AM

സിവില്‍ സര്‍വീസ് പരീക്ഷ: ഇംഗ്ലീഷ് മാര്‍ക്ക് പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍
21645_600909.jpgന്യൂഡല്‍ഹി: സിവില്‍സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ(സി-സാറ്റ്) രണ്ടാംപേപ്പറിലെ ഇംഗ്ലീഷ് വിഭാഗം അന്തിമമാര്‍ക്കിന് പരിഗണിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 2011-ല്‍ ഈ പരീക്ഷയെഴുതിയവര്‍ക്ക് 2015-ല്‍ മറ്റൊരു അവസരം നല്‍കുമെന്നും േപഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയില്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അഭിരുചിപരീക്ഷ സി-സാറ്റില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ രണ്ടാഴ്ചയോളമായി നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ ഉറപ്പ്. എന്നാല്‍, ഇക്കാര്യത്തില്‍ പരീക്ഷാനടത്തിപ്പുകാരായ യൂണിയന്‍ പബ്ലൂക് സര്‍വീസ് കമ്മീഷന്റെ(യു.പി.എസ്.സി) തീരുമാനം പുറത്തുവന്നിട്ടില്ല. സഭയില്‍ മന്ത്രിയുടെ വിശദീകരണത്തിന് ശേഷവും സമരം തുടരുകയാണ്. 
പ്രശ്‌നപരിഹാരത്തിനായി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നേക്കുമെന്നറിയുന്നു. നേപ്പാളിലുള്ള പ്രധാനമന്ത്രി തിരിച്ചെത്തിയാലുടനെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും.

യു.പി.എസ്.സി പ്രാദേശികഭാഷകളെ അവഗണിക്കുന്നുവെന്നാരോപിച്ച് തിങ്കളാഴ്ചയും പാര്‍ലമെന്‍റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ബഹളംവെച്ചു. രാജ്യസഭ രണ്ടുതവണ നിര്‍ത്തിവെക്കേണ്ടി വന്നു. ഇംഗ്ലൂഷ് അഭിരുചിപരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ലെന്ന തീരുമാനത്തിന് കൃത്യമായ സമയം നിര്‍ദേശിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാറിനായില്ല.

ശൂന്യവേളയില്‍ വിഷയമവതരിപ്പിച്ച ജനതാദള്‍-യു നേതാവ് ശരത് യാദവ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന് കുറ്റപ്പെടുത്തി. ഹിന്ദിഇതര പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതാവരുത് തീരുമാനമെന്ന് എ.െഎ.എ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ഇടതുപാര്‍ട്ടികള്‍ എന്നിവയിലെ അംഗങ്ങളും ആവശ്യപ്പെട്ടു. 'തെക്കേ ഇന്ത്യയില്‍നിന്നുള്ള കുട്ടികള്‍ക്ക് ഹിന്ദിയേക്കാള്‍ കൂടുതല്‍ മനസ്സിലാവുന്നത് ഇംഗ്ലീഷാണ്. അവരെക്കുറിച്ച് എന്തു പറയുന്നു'- മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വയലാര്‍ രവി ചോദിച്ചു. ഡി.എം.കെ. അംഗം കനിമൊഴിയും അദ്ദേഹത്തെ പിന്തുണച്ചു. 

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്നുതവണ സര്‍ക്കാര്‍ സഭയില്‍ പ്രസ്താവന നടത്തിയതാണെന്നും രമ്യമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും പാര്‍ലമെന്ററികാര്യസഹമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയെങ്കിലും വ്യക്തമായ സമയക്രമം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാല്‍ പരിഹാരം ആകുമ്പോള്‍ സഭയെ അറിയിക്കാെമന്നായിരുന്നു മന്ത്രിയുടെ മറുപടി. 

സിവില്‍സര്‍വീസ് പ്രാഥമിക പരീക്ഷയിലെ രണ്ടാംപേപ്പറാണ് ഇപ്പോള്‍ വിവാദമായത്. 200 മാര്‍ക്കുള്ള ഈ പേപ്പറിലെ ആറു വിഭാഗങ്ങളില്‍ ഒന്നായ ഇംഗ്ലീഷ് ഭാഷ, ഗ്രഹണശേഷിയാണ് വിദ്യാര്‍ഥികള്‍ ചോദ്യംചെയ്യുന്നത്. ആദ്യ പേപ്പറിന് യോഗ്യത നേടാന്‍ 30 മാര്‍ക്ക് മതി. പക്ഷെ, വിവാദമായ രണ്ടാംപേപ്പറിന് 70 മാര്‍ക്ക് ലഭിക്കണം. ഈ നിബന്ധന പിന്നാക്ക മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സിവില്‍സര്‍വീസ് സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുമെന്നാണ് വാദം. 

2011-ല്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നശേഷം ഗ്രാമീണ-പിന്നാക്ക മേഖലകളില്‍നിന്നുള്ളവരുടെ വിജയശതമാനം കുറഞ്ഞതായി ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 2014 സിവില്‍ സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി ആഗസ്ത് 24-നാണ്.


#11 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:39 AM

Varthakal vayichu Jayaram... :read:  :)


  • JayaraMeTTaN likes this


Users Awards

#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 10:48 AM

Varthakal vayichu Jayaram... :read:  :)

thanks for the encouragement



#13 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 12:40 PM

Sherikkum punchapaadathinte reporter thanne! thanks jayaram! :thanks:


  • JayaraMeTTaN likes this

#14 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 01:01 PM

 

ഇറച്ചിക്കോഴി വളര്‍ത്താന്‍ 'സ്റ്റാര്‍ട്ടര്‍'മുതല്‍ 'ഫിനിഷര്‍'വരെ
http://images.mathrubhumi.com/images/201...പാലക്കാട്: പിറന്നുവീഴുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍മുതല്‍ ഇറച്ചിയാക്കും മുമ്പ് നല്‍കുന്ന ഫിനിഷര്‍വരെയുള്ള തീറ്റയില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍. 

ആദ്യത്തെ 30 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുകിലോയോളം തീറ്റ അകത്താക്കുന്ന ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ ഇതിന്റെ മുക്കാല്‍പങ്കോളം തൂക്കം കൈവരിക്കുന്നു. രോഗബാധ തടയാന്‍ കോഴികള്‍ക്ക് നല്‍കുന്ന ആന്‍റിബയോട്ടിക്കുകളുടെ അളവ് നിശ്ചയിക്കുന്നത് കര്‍ഷകരും നിശ്ചിത വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്ത സൂപ്പര്‍വൈസര്‍മാരും. അമിതമായി ആന്‍റിബയോട്ടിക്കുകള്‍ അടിച്ചുകയറ്റുന്ന ഇറച്ചി കഴിക്കുന്നതുമൂലം വൃക്കയും ഹൃദയവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്കുണ്ടാവുന്ന ഗുരുതരമായ രോഗങ്ങള്‍, മൊത്തം പ്രതിരോധശേഷിയില്‍ വരുന്ന ചോര്‍ച്ച ഇവയെക്കുറിച്ചൊന്നും ധാരണയില്ലാത്തവരാണിവര്‍. 

ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഫലപ്രദസംവിധാനങ്ങളില്ല. എല്ലാ പഞ്ചായത്തുകളിലും മൃഗാസ്പത്രികളുണ്ടെങ്കിലും ഇവിടങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം അമിതലാഭംമാത്രം ലക്ഷ്യമാക്കുന്ന ഈ വിഭാഗം കോഴിക്കര്‍ഷകര്‍ക്കാവശ്യമില്ല. ഇതുസംബന്ധിച്ച് പഠനം നടത്തുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍തന്നെയാണ് കോഴിഫാമുകളിലെ അമിത 'വിഷവത്കരണത്തെ'ക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ വളര്‍ത്തുന്ന കോഴികളുടെ കോശങ്ങളിലടിഞ്ഞുകൂടുന്ന ആന്റിബയോട്ടിക്കുകളുടെ നല്ലൊരു ശതമാനവും ഇറച്ചിയില്‍ നിലനില്‍ക്കുന്നതായി ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട പഠനഫലം വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചര്‍ച്ചാവിഷയമായതിനെത്തുടര്‍ന്ന് താത്കാലികമായെങ്കിലും സംസ്ഥാനത്തെ കോഴിവില്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ചിക്കന്‍ ശീലമായിക്കഴിഞ്ഞ മലയാളി ഈ വാര്‍ത്തകളുടെ ചൂടാറുന്നമുറയ്ക്ക് പൊരിച്ച ചിക്കനും 'ലെഗ് പീസി'നുമായി തിരക്കുകൂട്ടുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. 

പാലക്കാട്ടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലൂടെമാത്രം പ്രതിമാസം 45 ലക്ഷം കിലോഗ്രാം ഇറച്ചിക്കോഴിയാണ് കേരളത്തിലേക്കെത്തുന്നത്. ഇതില്‍ ഭൂരിഭാഗവും നടുപ്പുണി ചെക്‌പോസ്റ്റിലൂടെയാണ്. ഏതാണ്ട് ഇത്രത്തോളംത്തന്നെ കോഴികളെ നികുതിവെട്ടിച്ച് ഊടുവഴികളിലൂടെ സംസ്ഥാനത്തെത്തിക്കുന്നുണ്ട്. ജില്ലയില്‍മാത്രം ഇരുനൂറിലേറെ കോഴിഫാമുകളുണ്ട്. ഇവിടങ്ങളിലേക്കും നിശ്ചിത ഇടവേളകളില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എത്തിക്കുന്നു. ഫാമുകളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരുടേയോ അവരുടെ ബിനാമികളുടേയോ പേരിലുമാണ്.
നാടന്‍കോഴിക്ക് രണ്ടുകിലോയെങ്കിലും തൂക്കമുണ്ടാവാന്‍ ശരാശരി ഒരുവര്‍ഷത്തിലേറെയെടുക്കുമ്പോഴാണ് ബ്രോയിലര്‍ ചിക്കന്‍ കുഞ്ഞുങ്ങള്‍ 40 ദിവസത്തിനകം രണ്ടരമുതല്‍ മൂന്നുകിലോവരെ തൂക്കമുണ്ടാക്കുന്നത്.

തീറ്റകളില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍

സ്റ്റാര്‍ട്ടര്‍ എന്നറിയപ്പെടുന്ന തീറ്റകളില്‍ കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകളുണ്ടെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. നിയോമൈസിന്‍, ഓക്‌സി ടെട്രാസൈക്ലൂന്‍, ഡോക്‌സിസൈക്ലിന്‍, എന്‍ട്രോഫ്‌ലോക്‌സാസിന്‍, ടൈലോഫിന്‍, അമോക്‌സിലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് തീറ്റയില്‍ കൂടിയ അളവില്‍ കാണപ്പെടുന്നത്. കോഴിത്തീറ്റകളില്‍ ആന്റിബയോട്ടിക്കുകള്‍ക്കുപുറമേ വളര്‍ച്ച ത്വരപ്പെടുത്തുന്ന പ്രോബയോട്ടിക്‌സ് (ശരീരത്തിന് ആവശ്യമുള്ള യീസ്റ്റ്‌പോലുള്ള ബാക്ടീരിയകള്‍), ഫംഗസ്ബാധക്കെതിരെയുള്ള മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. 

കോഴികള്‍ക്ക് ഭീഷണിയായ പൂപ്പല്‍ വിഷബാധ ഏല്‍ക്കാതിരിക്കാനുള്ള യു.ടി.ടി.പി. എന്നറിയപ്പെടുന്നവയും ധാതുക്കളും അടങ്ങിയ തീറ്റ നല്‍കി വളര്‍ത്തിയെടുക്കുന്ന കോഴിയിറച്ചി മാംസം എന്നതിനേക്കാള്‍ രാസമിശ്രിതമായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂയെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് മൃഗചികിത്സകരുടെ നിര്‍ദേശങ്ങളൊന്നുമില്ലാതെ എന്‍ട്രോഫ്‌ലോക്‌സാസിന്‍ കൂടിയ അളവില്‍ നല്‍കുന്നതായും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഫാമില്‍ അണുബാധയോ രോഗങ്ങളോ കണ്ടെത്തിയാലും വിദഗ്ധ നിര്‍ദേശമില്ലാതെ തന്നെയാണ് കൂടിയ അളവില്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നത്. മനുഷ്യര്‍ക്ക് രോഗബാധയുണ്ടായാല്‍ മരുന്നുഷാപ്പുകളില്‍നിന്ന് ആന്റിബയോട്ടിക്കുകള്‍ കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടിവേണം. എന്നാല്‍, കോഴികള്‍ക്കുള്ളത് സുലഭമാണ്. 

 

 

 

ini engane chicken tinnum.

:chey:

 

thhanks for sharing jayetta
 




Users Awards

#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 August 2014 - 01:49 PM

Sherikkum punchapaadathinte reporter thanne! thanks jayaram! :thanks:

thanks for the encouragement and support







Also tagged with one or more of these keywords: Today, Top, Stories, paper, news, Malayalam, english, epaper, 2014, august

0 user(s) are reading this topic

0 members, 0 guests, 0 anonymous users