Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

Today's Top Stories.. (04-08-14)

Paper News Malayalam English epaper 2014

  • Please log in to reply
36 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:01 AM

നേപ്പാളിന് ഇന്ത്യയുടെ 6000 കോടി സഹായം
*പ്രധാനമന്ത്രി മോദി നേപ്പാളില്‍
*മൂന്ന് കരാറുകള്‍ ഒപ്പിട്ടു
* 17 വര്‍ഷത്തിന് ശേഷം നേപ്പാളിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി


21645_600685.jpgകാഠ്മണ്ഡു : അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തിയ പ്രധാനമന്ത്രി, ഭരണഘടന അസംബ്ലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 17 വര്‍ഷത്തിന് ശേഷം നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ഇതിനുപുറമേ മൂന്ന് കരാറുകളിലും മോദിയും നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയും ഒപ്പിട്ടു. നേരത്തേ 25 കോടി ഡോളറിന്റെ (1,500 കോടി രൂപ) സഹായം എക്‌സിം ബാങ്ക് വഴി നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേയാണ് 6,000 കോടിയുടെ സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

നേപ്പാളിന്റെ സമഗ്ര വികസനത്തിന് ഹിറ്റ് (എച്ച്.ഐ.ടി.) പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. റോഡ് വികസനത്തിന് ഹൈവേ, വിവര സാങ്കേതിക രംഗത്ത് ഐ-വെ, വൈദ്യുതി മേഖലയിലെ സഹകരണത്തിന് ട്രാന്‍സ്വേ എന്നിങ്ങനെ ത്രിതല പദ്ധതിക്കാണ് സഹായം. നേപ്പാളിന് നല്‍കുന്ന വൈദ്യതിയുടെ അളവ് ഇരട്ടിയാക്കും. അതേസമയംതന്നെ ജലവൈദ്യുതി പദ്ധതികള്‍ക്ക് സഹായം നല്‍കും. 

കൃഷി, കാര്‍ഷികസംസ്‌കരണം, വിനോദ സഞ്ചാരം, വിദ്യഭ്യാസം, പരിസ്ഥിതി എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് അസംബ്ലി അംഗങ്ങള്‍ സ്വീകരിച്ചത്. നേപ്പാളി ഭാഷയിലായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. 

അയഡിന്‍ കലര്‍ന്ന ഉപ്പ് കയറ്റുമതി ചെയ്യുന്നാനുള്ള 6.9 കോടി ഡോളറിന്റെ കരാര്‍ ആണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടവയില്‍ ഒന്ന്. അയഡിന്റെ കുറവുമൂലമുണ്ടാകുന്ന തൊണ്ടമുഴ എന്ന രോഗം നേപ്പാളികള്‍ക്കിടയില്‍ സാധാരണമാണ്. ഇത് പരിഹരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. പഞ്ചേശ്വര്‍ വിവിധോദ്ദേശ്യപദ്ധതി, നേപ്പാളി ടെലിവിഷനും ദൂരദര്‍ശനും തമ്മില്‍ സഹകരണം, എന്നിവയാണ് ഒപ്പിട്ട മറ്റ് കരാറുകള്‍.

ഞായറാഴ്ച ത്രിഭുവന്‍ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി സുശീല്‍ കുമാര്‍ കൊയ്രാള, ഉപപ്രധാനമന്ത്രിമാരായ ബാംദേവ് ഗൗതം, പ്രകാശ് മാന്‍സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഭരണഘടന അസംബ്ലിയില്‍ വിദേശരാജ്യ പ്രതിനിധി പ്രസംഗിക്കുന്നത് ഇത് രണ്ടാംതവണ മാത്രമാണ്. 1990-ല്‍ ജര്‍മന്‍ ചാന്‍സലര്‍ ആയിരുന്ന ഹെല്‍മുട്ട് കോളിന് മാത്രമാണ് മോദിക്ക് മുന്‍പ് അസംബ്ലിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.

 


  • Nightingale, KD Archith and VIjayeTTan like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:02 AM

കോഴിയിറച്ചി വില്‌പന കുത്തനെ ഇടിഞ്ഞു
21645_600680.jpgആലപ്പുഴ: മലയാളിക്ക് കോഴിയിറച്ചിയോടുള്ള പ്രിയം കുറയുന്നു. സംസ്ഥാനത്ത് കോഴിയിറച്ചി വില്പന കുത്തനെ ഇടിഞ്ഞു.

സംസ്ഥാനത്ത് ശരാശരി 18-20 ലക്ഷം കിലോ കോഴിയിറച്ചിയാണ് ഒരുദിവസം വില്പന നടന്നിരുന്നത്. എന്നാല്‍, ഇത് നാലുലക്ഷം കിലോയായി കുറഞ്ഞുവെന്നാണ് കണക്ക്.

കോഴികളില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നതായുള്ള പഠനത്തിന്റെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതാണ് വില്പന കുറയാന്‍ കാരണമെന്ന് ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍ പറഞ്ഞു.

പാലക്കാട് ഗോപാലപുരം ചെക്ക്‌പോസ്റ്റ് വഴിയാണ് സംസ്ഥാനത്ത് ഏററവും കൂടൂതല്‍ കോഴി വരുന്നത്. 100-110 ലോഡ് വണ്ടിയാണ് ശരാശരി വന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ മുപ്പതിന് താഴെ ലോഡ്മാത്രമാണ് ഈ ചെക്ക്‌പോസ്റ്റ് വഴി വരുന്നത്. മറ്റ് ചെക്ക് പോസ്റ്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ലോഡുമായി വന്ന പല വാഹനങ്ങളും വില്പന നടത്താതെ കിടക്കുകയാണ്. 

കോഴിയിറച്ചി വില്പന കുറഞ്ഞതോടെ മറ്റ് ഇറച്ചിവിഭവങ്ങളുടെയും മീനിന്റെയും വില്പന കൂടി. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി കോഴി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവരും ബീഫ്, മട്ടന്‍ തുടങ്ങി ഇറച്ചിവിഭവങ്ങളിലേക്ക് തിരിഞ്ഞു. 

വില്പന കുറഞ്ഞെങ്കിലും വിലയില്‍ മാറ്റമില്ല. 100-110 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില.

  • Nightingale likes this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:03 AM

തമിഴ്‌നാട്ടില്‍ അന്യസംസ്ഥാനക്കാരുടെ കണക്കെടുക്കുന്നു
സാമൂഹികക്ഷേമവകുപ്പും പോലീസും നടപടി തുടങ്ങി
ആദ്യഘട്ടത്തില്‍ വാടകക്കാരുടെ വിവരം ശേഖരിക്കും

ചെന്നൈ: തമിഴ്‌നാട്ടിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം ശേഖരിക്കാനായി സംസ്ഥാന സാമൂഹികക്ഷേമവകുപ്പും പോലീസും നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ചെന്നൈയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ കണക്കുകളാണ് ശേഖരിക്കുന്നത്. വീട്ടുടമസ്ഥരോടും ലോഡ്ജ് ഉടമകളോടും അവരുടെ അധീനതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങള്‍ ആഗസ്ത് നാല് മുതല്‍ നല്‍കാന്‍ സിറ്റി പോലീസ് ഉത്തരവിട്ടു. സപ്തംബര്‍ 30 ആണ് അവസാന തീയതി. സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അപകടത്തില്‍പ്പെട്ട് മരിക്കുന്നവരെ തിരിച്ചറിയാനുമാണ് കണക്കുകള്‍ ശേഖരിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളിലേക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലേക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് എത്തിയത്. ഇവരുടെ കൃത്യമായ കണക്കുകള്‍ ഇനിയും സംസ്ഥാന സര്‍ക്കാറിന് എടുക്കാനായിട്ടില്ല. 2012-ല്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ചെന്നൈയില്‍ മൗലിവാക്കത്ത് 11 നിലകെട്ടിടം തകര്‍ന്നുവീണ് 61 അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. തിരുവള്ളൂരില്‍ സ്വകാര്യ ഗോഡൗണിന്റെ മതില്‍തകര്‍ന്ന് 11 ആന്ധ്രപ്രദേശ് സ്വദേശികളും മരിച്ചു. നഗരത്തില്‍ ഉയര്‍ന്ന വേതനം ലഭിക്കുമെന്നതിനാലാണ് തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്.

ചെന്നൈയിലെ എറ്റവും വലിയ ഗതാഗതസംവിധാനമായ മെട്രോ റെയിലിന്റെ നിര്‍മാണത്തില്‍ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ എത്രപേരുണ്ടെന്നും താമസസൗകര്യങ്ങളെക്കുറിച്ചും സര്‍ക്കാറിന് ധാരണയില്ല. കുടുംബമായി നിര്‍മാണത്തൊഴിലിനെത്തുന്ന ഇവരുടെ കുട്ടികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. നഗരങ്ങളില്‍ പോലീസും മറ്റിടങ്ങളില്‍ കെട്ടിടനിര്‍മാണക്ഷേമവകുപ്പും ചേര്‍ന്നാണ് തൊഴിലാളികളുടെ എണ്ണം ശേഖരിക്കുന്നത്.

സുരക്ഷിതമായ താമസസൗകര്യമുണ്ടായിരുന്നെങ്കില്‍ മൗലിവാക്കത്തെ കെട്ടിടദുരന്തത്തില്‍ ഇത്രയേറെ തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. മൗലിവാക്കത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍തന്നെയാണ് 180 തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. തിരുവള്ളൂരിലും ഒട്ടും സുരക്ഷിതത്വമുണ്ടായിരുന്നില്ല.

തമിഴ്‌നാടിന്റെ വികസനപ്രവര്‍ത്തനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പങ്ക് തള്ളിക്കളയാനാകില്ല. അന്യസംസ്ഥാനതൊഴിലാളികളില്ലെങ്കില്‍ നഗരങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിക്കും. ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് എറ്റവും കൂടുതല്‍ തൊഴിലാളികള്‍ തമിഴ്‌നാട്ടിലെത്തിയിട്ടുള്ളത്. 600 രൂപ മുതല്‍ 800 രൂപവരെയാണ് ചെന്നൈയില്‍ നിര്‍മാണതൊഴിലാളികള്‍ക്ക് കൂലി. വടക്കന്‍സംസ്ഥാനങ്ങളില്‍ പരാമാവധി 300 രൂപവരെയേ കൂലിയുള്ളൂ.

ചെന്നൈയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിറകില്‍ വടക്കന്‍ സംസ്ഥാനക്കാരുടെ പങ്ക് വെളിപ്പെട്ടിരുന്നു. ചിലര്‍ വീട് വാടകയ്‌ക്കെടുത്തും കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നു. 2012-ല്‍ നീലാങ്കരയില്‍ നടന്ന രണ്ട് ബാങ്ക് കവര്‍ച്ചകളുമായി ബന്ധപ്പെട്ട് അഞ്ച് ഉത്തരേന്ത്യന്‍ സ്വദേശികളെ ഏറ്റുമുട്ടലില്‍ കൊന്നിരുന്നു.

  • Nightingale likes this

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:04 AM

ചൈനയില്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 367 ആയി
ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ ചുരുങ്ങിയത് 367 പേരെങ്കിലും മരിച്ചു. 1881 പേര്‍ക്ക് പരിക്കേറ്റതായും കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ചൈന വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികസമയം വൈകിട്ട് നാലരയ്ക്കാണ് ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

മലമ്പ്രദേശമായ ക്വിയോജിയയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ഭൂകമ്പം അതിജീവിക്കാന്‍ ശേഷിയില്ലാത്ത വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെയുള്ളതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കുന്നു.

രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയതായി ചൈനാ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 1974ല്‍ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ 1500 ലേറെപ്പേര്‍ മരിച്ചിരുന്നു. 2012ല്‍ 80 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2008ല്‍ യുന്നാന്റെ അയല്‍പ്രദേശമായ സിച്ചുനിലുണ്ടായ വന്‍ഭൂകമ്പത്തില്‍ പതിനായിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു.


#5 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:05 AM

കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിന് ഭർത്താവ് ഭാര്യയെ മൊഴിചൊല്ലി
Posted on Keralakaumudi: Sunday, 03 August 2014
 

യുപി: പിഞ്ചു കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിൽ കുപിതനായ ഭർത്താവ് ഭാര്യയെ മൊഴിചൊല്ലി. അലിഗറിലെ സരായ് രെഹ്‌മാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പണിക്കാരനായ യുവാവ് മുറാദാബാദ് സ്വദേശിനിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നതായി യുവതി അവരുടെ വീട്ടിൽ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവതിയുടെ വീട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഒന്നര മാസം മുൻപ് ഇവർക്കൊരു കുഞ്ഞ് ജനിച്ചു. എന്നാൽ കുഞ്ഞ് തന്രെ കിടക്കയിൽ മൂത്രമൊഴിക്കാൻ പാടില്ല എന്ന് ഇയാൾ ഭാര്യക്ക് കർശനമായ നി‌ർദ്ദേശം നൽകി. തന്നെക്കൊണ്ട് ആകുന്ന പോലെയെല്ലാം യുവതി അത് പാലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസം കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇതോടെ കുപിതനായ ഭർത്താവ് ഭാര്യയെ സമുദായത്തിന്രെ മുന്നിലേക്ക് കൂട്ടിക്കൊണ്ടു വന്ന് മൊഴി ചൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സമുദായത്തിന്രെ രീതിയനുസരിച്ച് ഭ‌ർത്താവ് തലാക്ക് ചൊല്ലിയതിനാൽ  അവർക്കും ഒന്നും ചെയ്യാനായില്ല.


  • VIjayeTTan and JayaraMeTTaN like this


Users Awards

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:07 AM

കുട്ടികളെ തല്ലുന്നത് ശിക്ഷാര്‍ഹം: അഞ്ച് വര്‍ഷം വരെ ജയില്‍വാസം
21646_600735.jpg
ന്യൂഡല്‍ഹി: ചൂരല്‍പ്രയോഗം നടത്തി കുട്ടിയെ നന്നാക്കാമെന്ന ചിന്ത ഉപേക്ഷിച്ചേക്കൂ. കുട്ടിയെ തല്ലി നന്നാക്കാന്‍ പോയാല്‍ ഇനി ശിക്ഷിക്കപ്പെടുക കുട്ടിയായിരിക്കില്ല തല്ലുന്നവര്‍ക്കായിരിക്കും. ഒന്നും രണ്ടുമല്ല അഞ്ച് വര്‍ഷം വരെ ജയില്‍വാസം കിട്ടാം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും ശാരീരികമായി പീഡിപ്പിക്കുന്നതിനും ശിക്ഷ അഞ്ച് വര്‍ഷം വരെയാകും.

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ് കുട്ടിയെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം പൊളിച്ചെഴുതി പുതിയ ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നത്. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷട്ര നിയമങ്ങളുടെയും തത്വസംഹിതകളുടെയും അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.

കലാലയങ്ങളിലെത്തുന്ന പുതുമുഖങ്ങളെ റാഗ് ചെയ്ത് ആസ്വദിക്കുന്നവര്‍ക്കും പുതിയ ബില്ലില്‍ മൂന്നു വര്‍ഷം വരെ ശിക്ഷയുണ്ട്. റാഗിങ് കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവരെ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്നത് നിര്‍ബന്ധമാക്കി. റാഗ് ചെയ്യുന്ന കുട്ടികള്‍ മാത്രമല്ല മാനേജ്‌മെന്റും സമാധാനം പറയേണ്ടിവരും.

ബില്ലിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനയ്ക്കായി കൈമാറി. വൈകാതെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കുട്ടിയെ തല്ലുകയോ അധിക്ഷേപിക്കുകയോ ചെയ്‌തെന്ന് ജുവനൈല്‍ കോടതി കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലാവധി മൂന്നു വര്‍ഷം വരെയാകും. ശാരീരിക പീഡനം കുട്ടിക്ക് കടുത്ത മാനസിക സംഘര്‍മുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം കഠിനം തടവും 50,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴ ഒരു ലക്ഷവുമായി ഉയരും. ഭിന്നശേഷിയുള്ള കുട്ടിക്ക് നേരെയാണ് പീഡനമെങ്കില്‍ ശിക്ഷ ഇരട്ടിയാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പസാക്കിയാല്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് വിലക്കിയിട്ടുള്ള 40 ഓളം രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരും.

റാഗിങ് കേസുകളില്‍ അന്വേഷണവുമായി സ്ഥാപനം സഹകരിക്കാതിരിക്കുകയോ അധികാരികളുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ ചുമതലവഹിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് മൂന്നു വര്‍ഷമാണ് ശിക്ഷ. കൂടാതെ ഒരു ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും.

നിയമവിരുദ്ധമായി കുട്ടിയെ ദത്ത് എടുക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്ക് കാരണമാകാം. 

കുട്ടികളെ വില്‍ക്കുക, കാരിയര്‍മാരായി ഉപയോഗിക്കുക,, മദ്യവും മയക്കുമരുന്നും കടത്താന്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും ഏഴ് വര്‍ഷം ശിക്ഷ കിട്ടാം

ബലാത്സംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ 16 വയസ്സിന് മുകളിലും എന്നാല്‍ 18 വയസ്സിന് താഴെയും ഉള്ളവരാണെങ്കില്‍ അവരുടെ വിചാരണ ക്രിമിനല്‍ കോടതിയില്‍ തന്നെ നടത്തണം. എന്നാല്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും അവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാന്‍ പാടില്ല.

  • Nightingale, VIjayeTTan and Sree Ranjini like this

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:09 AM

കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിന് ഭർത്താവ് ഭാര്യയെ മൊഴിചൊല്ലി
Posted on Keralakaumudi: Sunday, 03 August 2014
 

യുപി: പിഞ്ചു കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിൽ കുപിതനായ ഭർത്താവ് ഭാര്യയെ മൊഴിചൊല്ലി. അലിഗറിലെ സരായ് രെഹ്‌മാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പണിക്കാരനായ യുവാവ് മുറാദാബാദ് സ്വദേശിനിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നതായി യുവതി അവരുടെ വീട്ടിൽ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവതിയുടെ വീട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഒന്നര മാസം മുൻപ് ഇവർക്കൊരു കുഞ്ഞ് ജനിച്ചു. എന്നാൽ കുഞ്ഞ് തന്രെ കിടക്കയിൽ മൂത്രമൊഴിക്കാൻ പാടില്ല എന്ന് ഇയാൾ ഭാര്യക്ക് കർശനമായ നി‌ർദ്ദേശം നൽകി. തന്നെക്കൊണ്ട് ആകുന്ന പോലെയെല്ലാം യുവതി അത് പാലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസം കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇതോടെ കുപിതനായ ഭർത്താവ് ഭാര്യയെ സമുദായത്തിന്രെ മുന്നിലേക്ക് കൂട്ടിക്കൊണ്ടു വന്ന് മൊഴി ചൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സമുദായത്തിന്രെ രീതിയനുസരിച്ച് ഭ‌ർത്താവ് തലാക്ക് ചൊല്ലിയതിനാൽ  അവർക്കും ഒന്നും ചെയ്യാനായില്ല.

 

ho kashtam....



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:09 AM

CWG: India to punish arrested officials if misbehaviour proved
 
NEW DELHI: Action will be taken against two Indian officials if reports of their misbehaviour on the sidelines of the Commonwealth Games in Glasgow are proved, Sports Minister Sarbananda Sonowal said on Sunday.

Local media reported a top official of the Indian Olympic Association (IOA) and a wrestling referee were arrested in Glasgow in separate incidents and would appear in court on Monday.

The IOA official has been charged with drink driving while the referee has been accused of assault, television channels said adding the officials were not part of the Indian contingent in Glasgow.

'If whatever the media have reported so far is right, definitely our ministry will take appropriate action in this regard,' sports minister Sonowal told reporters.

IOA president N Ramachandran said he was waiting for a detailed report before commenting on the issue.

REUTERS

  • Nightingale and VIjayeTTan like this

#9 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:10 AM

Best possible budget given in current circumstances: Jaitley
 
New Delhi: Finance Minister Arun Jaitley Saturday said he has given the best possible budget, providing growth opportunities, in the current circumstances.

'In the circumstances when we got a paralysed economy in inheritance, we have tried to give the country a best possible budget with growth opportunities,' he said at a Bharatiya Janata Party event here.

'Holding stalled decision making and anti-growth taxation policy followed by the Congress governments responsible for a low rate of five percent economic growth during last three years,' he contended.

Jaitley assured that under the leadership of Prime Minister Narendra Modi, a constant growth rate will be maintained and that the government will not hesitate to take any positive step to raise the economy.

He said though the country is passing through a tough economic situations, yet the government have allowed substantial tax relief for industry because it believes in encouraging home production and wishes to bring Indian industry to compete with China globally. 

'Rise in economic activity will by itself bring additional taxes in the economy. Similarly, we have allowed excise relief for small scale industry raising the investment limit to Rs.25 crore,' he said.

Jaitley noted that that to increase electricity production in the country, tax relief on all investments in power sector will be provided till 2017 and also promised increased investment in banking industry.

'Under the guidance of the PM, a scheme shall soon be launched with a government investment of Rs.2,80,000 crore in banking to take government banks to each and every citizen of the country,' he said.

'This will on one hand encourage small savings while on the other shall encourage loans for rural sector.'

IANS

  • Nightingale and Sree Ranjini like this

#10 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:19 AM

ellam vayichu Jayaram..  :read:

:thanks: for sharing


  • JayaraMeTTaN likes this


Users Awards

#11 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:21 AM

മോഡിയുടെ വളര്‍ത്തുമകനെ മാതാപിതാക്കള്‍ക്ക്‌ കൈമാറി; വൈകാരിക മുഹൂര്‍ത്തത്തില്‍ ജീത്തിന്റെ അമ്മ തേങ്ങി!  
 
1407122451_modi.jpg

കാഠ്‌മണ്ഡു: കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു മകനെ പോറ്റി വളര്‍ത്തിയിരുന്നു! ജീത്ത്‌ ബഹാദുര്‍ സാരു മാഗര്‍ എന്ന 27 കാരന്‍ വളര്‍ത്തുമകനെ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക്‌ കൈമാറി. ജീത്തിനെ വളര്‍ത്തിയ മോഡി ഒരു നേപ്പാളി വ്യവസായിയുടെ സഹായത്താലാണ്‌ ജീത്തിന്റെ നേപ്പാളിലെ നവാല്‍പരാസി ജില്ലയിലുളള കുടുംബത്തെ കണ്ടെത്തിയത്‌.

മോഡി താമസിച്ചിരുന്ന അതേ ഹോട്ടലിലാണ്‌ ജീത്തിന്റെ കുടുംബത്തിനും താമസമൊരുക്കിയിരുന്നത്‌. മോഡിക്കൊപ്പം നേപ്പാളിലേക്ക്‌ യാത്രചെയ്യാന്‍ കഴിയുമെന്നോ അവിടെ തന്റെ കുടുംബവുമായി ഒത്തുചേരാന്‍ കഴിയുമെന്നോ കരുതിയിരുന്നില്ല എന്ന്‌ ജീത്ത്‌ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ' താന്‍ ജീത്തിന്‌ ജന്‍മം നല്‍കുക മാത്രമേ ചെയ്‌തിട്ടുളളൂ. മോഡിയാണ്‌ അവന്‌ എല്ലാം നല്‍കിയത്‌' എന്നായിരുന്നു അമ്മ ഖഗിസാര പറഞ്ഞത്‌.

1998 ല്‍ സഹോദരന്‍ ദശരഥിനൊപ്പമാണ്‌ ജീത്ത്‌ ഇന്ത്യയിലെത്തിയത്‌. സഹോദരന്‍ ഡല്‍ഹിയില്‍ ഒരു വീട്ടില്‍ ജോലിക്കു കയറി. അധികം താമസിക്കാതെ ജീത്തും അടുത്തൊരിടത്ത്‌ ജോലി കണ്ടെത്തി. എന്നാല്‍ ജോലിസാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ രാജസ്‌ഥാനിലേക്ക്‌ വണ്ടികയറി. എന്നാല്‍ അവിടെയും നല്ലൊരു ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക്‌ മടങ്ങാന്‍ തീരുമാനിച്ചതാണ്‌ വഴിത്തിരിവായത്‌.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരിലേക്ക്‌ ട്രെയിന്‍ കയറിയെങ്കിലും ട്രെയിന്‍ മാറി കയറി എത്തിപ്പെട്ടത്‌ ഗുജറാത്തിലെ അഹമ്മദാബാദിലും. ഈ യാത്രയില്‍ സഹായം ചോദിക്കാന്‍ മോഡിയുടെ വീട്ടിലേക്ക്‌ പുറപ്പെട്ട ഒരു സ്‌ത്രീയെ പരിചയപ്പെട്ടു. അതോടെ ജീത്തിന്റെ ഭാഗ്യം മാറിമറിഞ്ഞു. മോഡി പയ്യനെ ഏറ്റെടുക്കുകയും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്‌തു. ഇപ്പോള്‍ ജീത്ത്‌ റായ്‌ സര്‍വകലാശാലയില്‍ ബിബിഎ ചെയ്യുകയാണ്‌. മോഡി ഗുജറാത്തിനെ മാറ്റിമറിച്ചത്‌ പോലെ ഇന്ത്യയില്‍ നന്നായി പഠിച്ച്‌ നേപ്പാളിനെ മാറ്റുകയാണ്‌ ലക്ഷ്യമെന്നും ജീത്ത്‌ പറയുന്നു.


  • Nightingale and JayaraMeTTaN like this


Users Awards

#12 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:22 AM

Lakshmi Mittal’s bid to buy mountain sparks row in UK

Mittal-afp_0_0_0.jpg
 

London: Indian steel tycoon Lakshmi Mittal has bid for an iconic mountain range in Britain, sparking protests from local people who believe the move could make the area a playground for the super-rich.

The 2,850ft-high Blencathra mountain, which towers above the Northern Fells in the picturesque Lake District region of Cumbria, was put on the market by Earl of Lonsdale Hugh Lowther in May, with an 1.75 million pounds asking price. Funds from the sale of the 2,676-acre plot will go towards paying off the reported 9 million tax he owes from his father's inheritance, who died eight years ago.

Nicknamed the Saddleback due to its distinctive, sweeping ridge, the mountain was celebrated as "one of the grandest objects in Lakeland" by renowned fellwalker and author Alfred Wainwright, and was an inspiration to Lake Poet Samuel Taylor Coleridge.

Concerned that the announcement of the sale would see the mountain become a playground for the super-rich, 'the Friends of Blencathra' local residents group put in a bid for the mountain, and applied to Eden District Council to make the area a community asset to secure it from private hands, the 'Independent' newspaper reported.

But on Friday, John Robson, director of selling agents H&H Land and Property, confirmed the Friends of Blencathra were unsuccessful.

He explained in a statement that the Lonsdales had accepted an offer from an unnamed party which exceeded the guide price for the mountain.

It has now emerged the unnamed party is the London-based Mittal, CEO of world's largest steel-maker ArcelorMittal and one of the richest Indians. This has resulted in the Friends of Blencathra lodging a protest to prevent the historic peak from falling into the hands of a foreign landowner.

The agent's statement read: "Prior to reaching this decision we had discussions earlier today with representatives from The Friends of Blencathra. We have taken into account both their offer and the fact that there is a significant shortfall between this and the successful offer." "The reason behind the sale of Blencathra is to realise capital for inheritance tax following the death of the 7th Earl of Lonsdale in 2006. The Estate's solicitor has been instructed to proceed with the sale and we expect the matter to be completed reasonably quickly," the statement said.


  • Nightingale and JayaraMeTTaN like this


Users Awards

#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:24 AM

ellam vayichu Jayaram..  :read:

:thanks: for sharing

 

thanks for the support sreemam



#14 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:25 AM

 

മോഡിയുടെ വളര്‍ത്തുമകനെ മാതാപിതാക്കള്‍ക്ക്‌ കൈമാറി; വൈകാരിക മുഹൂര്‍ത്തത്തില്‍ ജീത്തിന്റെ അമ്മ തേങ്ങി!  
 
http://www.mangalam.com/sites/default/fi...

കാഠ്‌മണ്ഡു: കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു മകനെ പോറ്റി വളര്‍ത്തിയിരുന്നു! ജീത്ത്‌ ബഹാദുര്‍ സാരു മാഗര്‍ എന്ന 27 കാരന്‍ വളര്‍ത്തുമകനെ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക്‌ കൈമാറി. ജീത്തിനെ വളര്‍ത്തിയ മോഡി ഒരു നേപ്പാളി വ്യവസായിയുടെ സഹായത്താലാണ്‌ ജീത്തിന്റെ നേപ്പാളിലെ നവാല്‍പരാസി ജില്ലയിലുളള കുടുംബത്തെ കണ്ടെത്തിയത്‌.

മോഡി താമസിച്ചിരുന്ന അതേ ഹോട്ടലിലാണ്‌ ജീത്തിന്റെ കുടുംബത്തിനും താമസമൊരുക്കിയിരുന്നത്‌. മോഡിക്കൊപ്പം നേപ്പാളിലേക്ക്‌ യാത്രചെയ്യാന്‍ കഴിയുമെന്നോ അവിടെ തന്റെ കുടുംബവുമായി ഒത്തുചേരാന്‍ കഴിയുമെന്നോ കരുതിയിരുന്നില്ല എന്ന്‌ ജീത്ത്‌ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ' താന്‍ ജീത്തിന്‌ ജന്‍മം നല്‍കുക മാത്രമേ ചെയ്‌തിട്ടുളളൂ. മോഡിയാണ്‌ അവന്‌ എല്ലാം നല്‍കിയത്‌' എന്നായിരുന്നു അമ്മ ഖഗിസാര പറഞ്ഞത്‌.

1998 ല്‍ സഹോദരന്‍ ദശരഥിനൊപ്പമാണ്‌ ജീത്ത്‌ ഇന്ത്യയിലെത്തിയത്‌. സഹോദരന്‍ ഡല്‍ഹിയില്‍ ഒരു വീട്ടില്‍ ജോലിക്കു കയറി. അധികം താമസിക്കാതെ ജീത്തും അടുത്തൊരിടത്ത്‌ ജോലി കണ്ടെത്തി. എന്നാല്‍ ജോലിസാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ രാജസ്‌ഥാനിലേക്ക്‌ വണ്ടികയറി. എന്നാല്‍ അവിടെയും നല്ലൊരു ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക്‌ മടങ്ങാന്‍ തീരുമാനിച്ചതാണ്‌ വഴിത്തിരിവായത്‌.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരിലേക്ക്‌ ട്രെയിന്‍ കയറിയെങ്കിലും ട്രെയിന്‍ മാറി കയറി എത്തിപ്പെട്ടത്‌ ഗുജറാത്തിലെ അഹമ്മദാബാദിലും. ഈ യാത്രയില്‍ സഹായം ചോദിക്കാന്‍ മോഡിയുടെ വീട്ടിലേക്ക്‌ പുറപ്പെട്ട ഒരു സ്‌ത്രീയെ പരിചയപ്പെട്ടു. അതോടെ ജീത്തിന്റെ ഭാഗ്യം മാറിമറിഞ്ഞു. മോഡി പയ്യനെ ഏറ്റെടുക്കുകയും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്‌തു. ഇപ്പോള്‍ ജീത്ത്‌ റായ്‌ സര്‍വകലാശാലയില്‍ ബിബിഎ ചെയ്യുകയാണ്‌. മോഡി ഗുജറാത്തിനെ മാറ്റിമറിച്ചത്‌ പോലെ ഇന്ത്യയില്‍ നന്നായി പഠിച്ച്‌ നേപ്പാളിനെ മാറ്റുകയാണ്‌ ലക്ഷ്യമെന്നും ജീത്ത്‌ പറയുന്നു.

 

 

athu kollamallo



#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 August 2014 - 10:25 AM

Lakshmi Mittal’s bid to buy mountain sparks row in UK

London: Indian steel tycoon Lakshmi Mittal has bid for an iconic mountain range in Britain, sparking protests from local people who believe the move could make the area a playground for the super-rich.

The 2,850ft-high Blencathra mountain, which towers above the Northern Fells in the picturesque Lake District region of Cumbria, was put on the market by Earl of Lonsdale Hugh Lowther in May, with an 1.75 million pounds asking price. Funds from the sale of the 2,676-acre plot will go towards paying off the reported 9 million tax he owes from his father's inheritance, who died eight years ago.

Nicknamed the Saddleback due to its distinctive, sweeping ridge, the mountain was celebrated as "one of the grandest objects in Lakeland" by renowned fellwalker and author Alfred Wainwright, and was an inspiration to Lake Poet Samuel Taylor Coleridge.

Concerned that the announcement of the sale would see the mountain become a playground for the super-rich, 'the Friends of Blencathra' local residents group put in a bid for the mountain, and applied to Eden District Council to make the area a community asset to secure it from private hands, the 'Independent' newspaper reported.

But on Friday, John Robson, director of selling agents H&H Land and Property, confirmed the Friends of Blencathra were unsuccessful.

He explained in a statement that the Lonsdales had accepted an offer from an unnamed party which exceeded the guide price for the mountain.

It has now emerged the unnamed party is the London-based Mittal, CEO of world's largest steel-maker ArcelorMittal and one of the richest Indians. This has resulted in the Friends of Blencathra lodging a protest to prevent the historic peak from falling into the hands of a foreign landowner.

The agent's statement read: "Prior to reaching this decision we had discussions earlier today with representatives from The Friends of Blencathra. We have taken into account both their offer and the fact that there is a significant shortfall between this and the successful offer." "The reason behind the sale of Blencathra is to realise capital for inheritance tax following the death of the 7th Earl of Lonsdale in 2006. The Estate's solicitor has been instructed to proceed with the sale and we expect the matter to be completed reasonably quickly," the statement said.

 

ividengumillathathu kondano UKyil poyathu>

athu ethandu vivadam aayathu pole undu







Also tagged with one or more of these keywords: Paper, News, Malayalam, English, epaper, 2014

0 user(s) are reading this topic

0 members, 0 guests, 0 anonymous users