Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

മെര്‍ക്കിന്റെ സ്മാര്‍ട്ട് കാറുകള്‍


  • Please log in to reply
3 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2014 - 12:05 PM

മെര്‍ക്കിന്റെ സ്മാര്‍ട്ട് കാറുകള്‍ 
 

21647_600177.jpg


'തിങ്ക് സ്‌മോള്‍' എന്നത് ഒരു പരസ്യവാചകമാണ്. ആഗോള കാര്‍ വിപണിയെത്തന്നെ അടിമുടി മാറ്റി മറിച്ച വാചകം. രണ്ടാം മഹായുദ്ധത്തിന് ശേഷം ജര്‍മന്‍ കമ്പനിയായ ഫോക്‌സ് വാഗണ് ജീവശ്വാസം നല്‍കിയത് പ്രശസ്തരായ പരസ്യ ക്യാമ്പെയിനര്‍മാരായ ജൂലിയന്‍ കോനിഗും ഹെല്‍മുട്ട് ക്രോണും ചേര്‍ന്ന് നിര്‍മിച്ച തിങ്ക് സ്‌മോള്‍ എന്ന അഡ്വര്‍ട്ടൈസിങ് ക്യാമ്പെയിനായിരുന്നു. അതുവരെ വലിയ കാറുകളില്‍ ചെറുതൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്ന അമേരിക്കക്കാര്‍ക്കു വരെ ഫോക്‌സ് വാഗണ്‍ ബീറ്റില്‍ എന്ന ചെറുകാര്‍ സമ്മാനിച്ചത് രാഷ്ട്രീയപരമായുള്ള വെല്ലുവിളികളെക്കൂടി അതിജീവിച്ചാണ്. 

നാസി-ജര്‍മ്മനിയില്‍ നിന്നുമെത്തുന്ന കാറുകള്‍ സ്വീകരിക്കാന്‍ ആഗോള സമൂഹത്തിന് അക്കാലത്തുണ്ടായിരുന്ന മടിയും ഈ പരസ്യത്തിന് വഴിമാറിക്കൊടുത്തു. വലിയൊരു പേജില്‍ സാധാരണയില്‍ കവിഞ്ഞ വൈറ്റ് സ്‌പേസിനുള്ളില്‍ ചെറിയൊരു കാറിന്റെ ചിത്രവുമായി വന്ന ആ പരസ്യത്തിന് ഇന്നും വളരെയേറെ പ്രസക്തിയുണ്ടെന്ന് തെളിയിക്കുകയാണ് മറ്റൊരു ജര്‍മന്‍ കമ്പനിയായ മെഴ്‌സഡിസ് ബെന്‍സ്. സ്മാര്‍ട്ട് ഫോര്‍ ടു സ്മാര്‍ട്ട് ഫോര്‍ ഫോര്‍ എന്നീ കാറുകളാണ് സ്മാര്‍ട് ഈസ് സ്‌മോള്‍ സന്ദേശം വിപണിയില്‍ പ്രചരിപ്പിക്കുന്നത്.

 

21647_600178.jpg


വില കുറച്ചെത്തിയിരിക്കുന്ന മെര്‍ക്കിന്റെ ഈ സ്മാര്‍ട്ട്കാറുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് നഗങ്ങളിലെ നരകയാത്രകളെ വെറുക്കുന്ന ഉപഭോക്താക്കളെയാണ്. സ്മാര്‍ട്ട് ഫോര്‍ ടുവിന് വില 11,000 യൂറോ (ഏതാണ്ട് 8.96 ലക്ഷം രൂപ) യാണെങ്കില്‍ സ്മാര്‍ട്ട് ഫോര്‍ ഫോറിന് വെറും 600 യൂറോ (48800 രൂപ) മാത്രമാണ്. വില കുറഞ്ഞ കാറുകളിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള മെര്‍ക്കിന്റെ തന്ത്രമാണിതെന്നൊന്നും ആരും കരുതരുത്. സുരക്ഷക്കും മെര്‍സഡിസ് ബെന്‍സിന്റെ നിലവാരത്തിനുമൊത്ത ചെറുകാറുകള്‍ തന്നെയാണ് സമാര്‍ട്ട്‌ഫോര്‍ ടുവും സ്മാര്‍ട്ട് ഫോര്‍ ഫോറും. അതുകൊണ്ട് തന്നെ ആഗോള തലത്തില്‍ ഇതുവരെ ഈ സ്മാര്‍ട്ടുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

എത് ചെറിയ പാര്‍ക്കിങ് സ്‌പേസിലും വളരെയെളുപ്പം പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് സ്മാര്‍ട്ട് കാറുകള്‍ നല്‍കുന്ന വലിയൊരു സൗകര്യം. സുരക്ഷയുടെ കാര്യത്തിലും മെര്‍ക്ക് യാതൊരു വിട്ടുവിഴ്ച്ചക്കും തയ്യാറല്ല. മെര്‍ക്കിന്റെ ക്രാഷ് ടെസ്റ്റുകളെല്ലാം പാസായാണ് ഇവയുടെ വരവ്. ക്രോസ് വിന്‍ഡ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ലേന്‍ കീപ്പിങ് അസിസ്റ്റ് എന്നിവയടക്കം ഡ്രൈവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനങ്ങളെല്ലാം ഈ കാറുകളെ സ്മാര്‍ട്ടാക്കുന്നു. പുതിയതായി എത്തുന്ന സ്മാര്‍ട്ട് കാറുകളില്‍ 999 സിസി ത്രീ സിലിന്‍ണ്ടര്‍ എന്‍ജിനാണ് മെര്‍ക്ക് ഉപയോഗിക്കുന്നത്.



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 August 2014 - 12:12 PM

ithu nattil ennelum varumo? nanoyekkal vilakkuravundallo! thanks jayaram!



#3 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,271 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 August 2014 - 12:03 PM

48800 രൂപ ??? oru 0 kuranjupoyo




Users Awards

#4 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,403 posts
929
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 August 2014 - 02:13 PM


വില വളരെ കുറവാണല്ലോ!!!




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users