Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1175 Today, 02:31 AM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                Malabar SultaN has obtained a high score of 41700 Yesterday, 11:01 PM Playing Flip Words Play Now!                
Photo

 • Please log in to reply
18 replies to this topic

#1 JagannadhaN

JagannadhaN

  " ആറാം തമ്പുരാൻ of PP "

 • Administrator
 • 26,285 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 August 2014 - 08:48 PM

മലയാള സിനിമയിലെ മിനിമം ഗാരന്റിയുള്ള സംവിധായകനായ ലാല്‍ലോജിന് ദിലീപ് നായകനായ ഏഴുസുന്ദരരാത്രികള്‍ സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പടം ഏഴുനിലയില്‍ പൊട്ടിയപ്പോള്‍ അടുത്ത ചിത്രം വിജയിക്കേണ്ടത് അത്യാവശ്യമായി. തുടര്‍ന്ന് വിക്രമാദിത്യന്‍ അത്രയേറെ ശ്രദ്ധയോടെയാണ് ലാല്‍ജോസ് ഒരുക്കിയത്. ആ ശ്രദ്ധ ലാല്‍ജോസിനും ടീമിനും ഗുണം ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം മറ്റൊരു യുവാക്കളുടെ ചിത്രം കൂടി സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുന്നു.
 
27-vikramadithyan-2.jpg
 
ദുല്‍ക്കര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നമിത പ്രമോദും തകര്‍ത്തഭിനയിച്ച വിക്രമാദിത്യന്‍ ലാല്‍ജോസ് എന്ന സംവിധായകനും ഇക്ബാല്‍ കുറ്റിപ്പുറം എന്ന തിരക്കഥാകൃത്തിനും മറ്റൊരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. ഓംശാന്തി ഓശാന, 1983, സെവന്‍ത് ഡേ, ബാംഗ്ലൂര്‍ ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയ്ക്കു ശേഷം ബോക്‌സ് ഓഫിസില്‍ ഹിറ്റാകുന്ന മറ്റൊരു ചിത്രമായി വിക്രമാദിത്യന്‍ മാറുന്നു. അനൂപ് മേനോന്‍ പതിവു ഇമേജ് വിട്ട് വില്ലത്തരം സ്വീകരിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. യുവാക്കളെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിക്രമാദിത്യന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇമേജ് തകര്‍ന്നുനില്‍ക്കുകയായിരുന്ന ഉണ്ണിമുകുന്ദന് ഈ ചിത്രം പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ വിജയക്കുതിപ്പു തുടങ്ങിയ ദുല്‍ക്കറിന് ഇനി ട്രാക്കിലെ ഓട്ടത്തിനു വേഗം കൂട്ടാം. കാരണം ചിത്രത്തില്‍ കയ്യടി നേടുന്നതെല്ലാം ദുല്‍ക്കര്‍ തന്നെ. നിവിന്‍ പോളി അതിഥി താരമായി എത്തി കയ്യടി നേടുന്നു എന്നതും ചിത്രത്തിന്റെ വിജയത്തിനു ആക്കം കൂട്ടും. സന്തോഷ് കീഴറ എന്ന യുവനടന് ബ്രേക്ക് നല്‍കാന്‍ ലാല്‍ജോസിന് ഈ ചിത്രത്തിലൂടെ സാധിച്ചു. എല്ലാറ്റിനുമുപരി ലാല്‍ജോസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് വിക്രമാദിത്യനില്‍ കാണാന്‍ കഴിയുന്നത്. ഈ ചിത്രം തിയറ്ററില്‍ യുവാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. റമസാന്‍ കഴിഞ്ഞാല്‍ തിയറ്ററില്‍ വിക്രമാദിത്യന്‍മാര്‍ വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

യുവാക്കളെ തിരിച്ചറിയുന്ന ഡോക്ടര്‍

സിനിമയുമായി ഒരു ബന്ധമില്ലാതെയാണ് ഈ ഡോക്ടര്‍ ഒരു കഥയുമായി കമല്‍ എന്ന സംവിധായകനെ കാണാന്‍ വരുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എന്ന പ്രവാസി മലയാളിയുടെ പേനയില്‍ നിന്നു വന്ന കഥാപാത്രങ്ങള്‍ കേരളത്തിലെ തിയറ്ററില്‍ പുതുവസന്തം സൃഷ്ടിച്ചു.നിറം എന്ന ചിത്രത്തിലൂടെ ഇക്ബാല്‍ കുറ്റിപ്പുറം തന്റെ വരവ് ഗംഭീരമാക്കി. കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെ വന്‍ ഹിറ്റായി ആ ചിത്രം. കേരളത്തിലെ കാംപസുകള്‍ ഏറ്റെടുക്കുകകയായിരുന്നു അതിലെ സൗഹൃദവും പ്രണയവും. അവിടുന്നിങ്ങോട്ട് ഇടയ്ക്കു നാട്ടില്‍ വരുമ്പോഴൊക്കെ അദ്ദേഹം ഹിറ്റാകാന്‍ സാധ്യതയുള്ള കഥകളുമായി വരും. അങ്ങനെ പിറന്ന കഥകളാണ് മേഘമല്‍ഹാര്‍, ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, ഫോര്‍ ദ് പീപ്പിള്‍, അറബികഥ, ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവ. അതില്‍ ഒരു ചിത്രം മാത്രമേ തിയറ്ററില്‍ വിജയിക്കാതെ പോയുള്ളൂ- ജോഷി സംവിധാനം ചെയ്ത സെവന്‍സ്.
 
യുവാക്കളെ തിരിച്ചറിയുന്ന ഡോക്ടര്‍ ഗ്രാമഫോണ്‍, മേഘമല്‍ഹാര്‍, അറബിക്കഥ എന്നിവയൊഴികെ എല്ലാം യുവാക്കള്‍ക്കായി ഒരുക്കിയ കഥയകളായിരുന്നു. അറബിനാട്ടില്‍ ജോലി ചെയ്തുകൊണ്ടാണ് കേരളത്തെ ഈ തിരക്കഥാകൃത്തു നോക്കിക്കാണുന്നതും ഇവിടുത്തുകാര്‍ക്ക് കഥ കണ്ടെത്തുന്നതും. ദൂരെ നിന്നു കാണുമ്പോഴാണ് ശരിക്കും അറിയാന്‍ കഴിയൂ എന്നുപറയുന്നത് വെറുതെയല്ല. അത് ഇക്ബാല്‍കുറ്റിപ്പുറത്തിന്റെ സിനിമ കാണുമ്പോള്‍ മനസ്സിലാകും. ഫഹദ് ഫാസിലിന് കോമഡി വഴങ്ങില്ല എന്നു കരുതിയിരുന്ന സമയത്താണ് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയകഥ ഒരുക്കുന്നത് കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവിനു ശേഷം ബ്രേക്കു നല്‍കുന്നത് നിറത്തിലൂടെയാണ്. കമല്‍ എന്ന സംവിധായകന് യുവാക്കളുടെ ചിത്രം ചെയ്യാന്‍ കഴിയുമെന്നു തെളിയിക്കുന്നതും ഈ ചിത്രം തന്നെ. എല്ലാ സിനിമയിലും ഒരു സന്ദേശം പകര്‍ന്നുനല്‍കാന്‍ ഈ ഡോക്ടര്‍ ശ്രമിക്കും. പുതിയ ചിത്രമായ വിക്രമാദിത്യനിലും അതു കാണാം. അത് പ്രത്യാശയുണര്‍ത്തുന്നൊരു സന്ദേശമാണ്.

ആദിത്യന്‍ ഒരുക്കുന്ന സസ്‌പെന്‍സന്‍

വിക്രമനും ആദിത്യനും. ഒരേ കോളനിയില്‍ വളര്‍ന്ന രണ്ടു ചെറുപ്പക്കാര്‍. ആദിത്യന്‍ കള്ളന് പൊലീസില്‍ ജനിച്ച മകന്‍. വിക്രമന്‍ ഇന്‍സ്‌പെക്ടറുടെ മകനും. ഇവര്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയും. ദീപിക. കുട്ടിക്കാലം മുതല്‍ക്കേ മല്‍സരിച്ചു വളര്‍ന്ന അവര്‍ക്കിടയിലെ മല്‍സരം മുതിര്‍ന്നപ്പോള്‍ മൂര്‍ച്ഛിച്ചു. ഫഌഷ് ബാക്കിലൂടെയാണ് ലാല്‍ജോസിന്റെ വിക്രമാദിത്യന്റെ കഥ വികസിക്കുന്നത്. പൊലീസുകാരനായ വാസുദേവ ഷേണായി(അനൂപ് മേനോന്‍) ക്ക് വനിതാ പൊലീസുകാരിയായ ലക്ഷ്മിയെ (ലെന)യെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അയാളുടെ അമ്മയ്ക്ക് എതിര്‍പ്പും. ആ എതിര്‍പ്പു കഴിഞ്ഞെത്തുമ്പോഴേക്കും പൊലീസകാരിയെ മറ്റൊരാള്‍ വിവാഹം ചെയ്തിരുന്നു. പൊലീസ് വേഷത്തിലെത്തിയ കള്ളന്‍ കുണ്ണുണ്ണി മേനോന്‍ (സന്തോഷ് കീഴറ). കള്ളനെ ഒരു ദിവസം ഷേണായി പിടികൂടുന്നു.  മകന്‍ ആദിത്യന്റെ കണ്‍മുന്നിലൂടെയാണ് അവനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. ഇതോടെ അയാള്‍ വീട്ടില്‍ നിന്നു പുറത്താകുന്നു. ഒടുവില്‍ മനംനൊന്ത് ആത്മഹത്യയും. മാനസികമായി തകര്‍ന്ന ആദിത്യന്‍ ചീത്തകൂട്ടില്‍ പെടുന്നു. അതേസമയം മകന്‍ വിക്രമനെ പൊലീസുകാരനാക്കാന്‍ ഷേണായി ശ്രമിക്കുന്നു. എസ് ഐ ടെസ്റ്റിന് ആദിത്യനും വിക്രമനും എഴുതുമ്പോള്‍ ആദിത്യനാണ് റാങ്ക്‌ലിസ്റ്റില്‍ മുന്നില്‍. അതില്‍ അസ്വസ്ഥനാകുന്ന ഷേണായി അവനെ കുരുക്കാന്‍ ശ്രമിക്കുന്നു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു എന്ന പേരിലാണ് അയാള്‍ അവനെ പിടികൂടുന്നത്. എന്നാല്‍ ഈ സമയത്ത് ശത്രുവായ വിക്രമനാണ് ആദിത്യനെ രക്ഷിക്കുന്നത്. ഷേണായിയുടെ ശ്രമഫലമായി ആദിത്യന് എസ്‌ഐയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പറ്റുന്നില്ല. അതോടെ അയാള്‍ നാടുവിടുന്നു. എന്നാല്‍ തിരിച്ചെത്തുന്നത് പുതിയ കൂട്ടുകാരനായ ലോകേഷുമായി്ട്ടാണ്. വളരെയധികം സസ്‌പെന്‍സുമായിട്ടാണ് ആദിത്യന്‍ തിരിച്ചെത്തിയത്. ആ സസ്‌പെന്‍സാണ് ലാല്‍ജോസ് പ്രേക്ഷകര്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്.
ദുല്‍ക്കറും ഉണ്ണിയും ഇനി വിജയിച്ച നായകര്‍
ചില ചെറിയ വീഴ്ചകള്‍ വലിയ നേട്ടങ്ങള്‍ക്കുള്ള വഴിയൊരുക്കുമെന്ന് വിക്രമാദിത്യനില്‍ പറയുന്നുണ്ട്. അതുതന്നെയാണ് ചിത്രത്തില്‍ ആദിത്യനായി അഭിനയിച്ച ദുല്‍ക്കര്‍ സല്‍മാന്റെയും വിക്രമനായി അഭിനയിച്ച ഉണ്ണിമുകുന്ദന്റെയും സിനിമാ ജീവിതം. പരാജയങ്ങളുടെ കൂട്ടുകാരായിിരുന്നു രണ്ടുപേരും. ആദ്യകാലത്ത് ചില ചിത്രങ്ങള്‍ വിജയിച്ചുവെങ്കിലും പിന്നീടെല്ലാം ഒരാഴ്ച പോലും ഓടാത്ത ചിത്രങ്ങളായിരുന്നു. സലാലാ മൊബൈല്‍സും പട്ടംപോലെയും സംസാരം ആരോഗ്യത്തിനു ഹാനികരവും പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് ദുല്‍ക്കറിന്റെ രക്ഷയ്ക്ക് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് വരുന്നത്. അതിലെ അര്‍ജുന്‍ എന്ന കഥാപാത്രം ദുല്‍ക്കറിന് ശരിക്കും കയ്യടി നേടി കൊടുത്തു. ഇപ്പോല്‍ വിക്രമാദിത്യത്തിനിലെ ആദിത്യനും ദുല്‍ക്കര്‍ എന്ന കഴിവുള്ള നടനെയാണു കാട്ടിത്തരുന്നത്. നല്ല സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ ഏതു നടനും നന്നാകുമെന്നതിന്റ തെളിവാണ് ഇതിലെ ആദിത്യന്‍. മമ്മൂട്ടിയുടെ യൗവനകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ദുല്‍ക്കറിന്റെ ഇപ്പോഴത്തെ സിനിമാ ജീവിതം. ഡയലോഗ് ഡെലിവറി വരെ അതു പ്രകടമാണ്. ദുല്‍ക്കറും ഉണ്ണിയും ഇനി വിജയിച്ച നായകര്‍ ഉണ്ണിമുകുന്ദന്റെയും സ്ഥിതി വ്യത്യസ്തമല്ല. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. അവിടെ നിന്നാണ് ഈ ചിത്രത്തിലെ വിക്രമിനിലൂടെ കരകയറി വരുന്നത്. ഇതിലെ മസില്‍മാന്‍ ഉണ്ണിക്കു ശരിക്കും കയ്യടി നല്‍കുന്നുണ്ട്. അതേപോലെ തന്നെ നിവിന്‍പോളിയുടെ സബ് കലക്ടറുടെ വേഷവും. അതിഥി വേഷമായിരുന്നുവെങ്കിലും നിവിന്‍പോളിയെ കാണുമ്പോഴേക്കും തിയറ്റര്‍ ഇളകി മറിയുകയാണ്. മലയാള സിനിമ ദുല്‍ക്കര്‍, പൃഥ്വിരാജ്, നിവിന്‍പോളി, ഫഹദ് ഫാസില്‍ എന്നീ യുവാക്കളുടെ കൈകളിലേക്കാണു നീങ്ങുന്നതെന്നതിന്റെ തെളിവാണ് ഈ കയ്യടിയെല്ലാം.

 • KhaLiL GibraN, Sagaav NettooraN, VijayeTTan and 4 others like this


Users Awards

#2 JappaN KannaN

JappaN KannaN

  Nokkukutti

 • Members
 • 540 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 August 2014 - 08:51 PM

Good Information.... Thanks for sharing...#3 Eda Kattappe

Eda Kattappe

  Nokkukutti

 • Star of Stars
 • 32,129 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 02 August 2014 - 08:55 PM

Nice Vivaranam Jaga... :thanks:
Users Awards

#4 Malabar SultaN

Malabar SultaN

  Nokkukutti

 • TOP Member
 • 1,408 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 August 2014 - 01:03 PM

Jagan bro :thanks: movie kando?#5 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,158 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 August 2014 - 01:09 PM

valare nannayi cinemaye avalokanam cheythu....good job indu..... :super: .... :thankyou:#6 KD Videsi

KD Videsi

  Master Mind Of PP

 • Contributors
 • 7,805 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 August 2014 - 07:41 PM

:thanks: for the review induse :hug:#7 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,086 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 August 2014 - 10:15 PM

Ariyamayirunnu ithu hit aakumennee :yes: thanks Indu..now waiting to see..
Users Awards

#8 KD DexteR

KD DexteR

  Nokkukutti

 • TOP Member
 • 2,860 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 August 2014 - 10:35 PM

padam njan kandu..decent Entertainer.. :yes:  Jaggu bhai  :thankyou:#9 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,086 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 August 2014 - 10:38 PM

Haah DX anallo Ella movisum kanunnathu...:)

Edited by Manasa, 07 August 2014 - 03:00 AM.Users Awards

#10 KD DexteR

KD DexteR

  Nokkukutti

 • TOP Member
 • 2,860 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 07 August 2014 - 09:10 AM

Haah DX anallo Ella movisum kanunnathu... :)

Njan oru cinemajeevi aanu  :grin:#11 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,086 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 August 2014 - 09:23 AM

Njan oru cinemajeevi aanu  :grin:

 

 

yeah i know so ini mudangathe new movies reviews ariyaneel ivide oraalundallo..ellaam moviesum irangiya annu thanne kanaarundo :o
Users Awards

#12 KD DexteR

KD DexteR

  Nokkukutti

 • TOP Member
 • 2,860 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 07 August 2014 - 08:13 PM

yeah i know so ini mudangathe new movies reviews ariyaneel ivide oraalundallo..ellaam moviesum irangiya annu thanne kanaarundo :o

hey illa...within one week kaanum nalla opinion undenkil maatram!#13 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,402 posts
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 August 2014 - 02:37 PM

:thanks: Jaga
Users Awards

#14 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,464 posts
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 August 2014 - 11:41 PM

njan kandu enikkistayilla :grin: #15 GeeThaNjaLi

GeeThaNjaLi

  Nokkukutti

 • VIP Members
 • 3,532 posts
 • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
 • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 August 2014 - 07:28 PM

Njanum kandu, ishtamayeyilla, indulekha enna sitinte movieraghayile reviewil parayunnathupole " 2014ile malayalathil, 1980 kalile oru thamizh cinema" kanda pratheethi. Dulqr abhinayathil aashan aanennu theliyichukondeyirikkunnu, unnimukundan athil muscle kanikkan mathramanennu thonni, pinne namitha ,, looks beautiful in appearance than in acting, lal josinte padathinu oru guarantee undennanu njanum varshangalayi karuthiyirunnath,,, aa thonnal mattenda samayamayennu lal jose malsarichu veendum veendum theliyikkunnu,,,,

Also tagged with one or more of these keywords: Unni Mukunthan, Malayalam Movie News, Vikramadithyan movie, Vikramadithyan Movie Review, Lal Jose Movies, Dulqar Salman, DQ Movies, Movie News in Malayalam, Malayalam movie Reviews

0 user(s) are reading this topic

0 members, 0 guests, 0 anonymous users