Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 221000 Yesterday, 06:45 PM Playing Teddy Goes Swimming Play Now!                sajujay has obtained a high score of 918 Yesterday, 03:25 PM Playing Blocks_2 Play Now!                PaTTaLam PuRuShu has obtained a high score of 1390 Yesterday, 02:37 PM Playing Against War Play Now!                PaTTaLam PuRuShu has obtained a high score of 2145 Yesterday, 02:35 PM Playing Advanced Curveball Play Now!                PaTTaLam PuRuShu has obtained a high score of 488 Yesterday, 12:40 PM Playing Tweety Buster Play Now!                
Photo

പതനം, ദാരുണം!


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2014 - 10:21 AM

പതനം, ദാരുണം! 


1406837987cricket.jpg

മൂന്നാംക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ 266 റണ്ണിന് ഇംഗ്ളണ്ട് തോൽപ്പിച്ചു
പരമ്പര ഇംഗ്ളണ്ട് 1 - 1 ന് സമനിലയിലാക്കി

 

സതാംപ്ടൺ : ലോഡ്സിൽ ചരിത്ര വിജയം നേടി 10 ദിവസം തികയുംമുമ്പേ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെത്തേടി ദാരുണ പരാജയം. ഇന്നലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ 266 റണ്ണിന് പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് ലോക് ഡ്സിലേറ്റ പരാജയത്തിന് തിരിച്ചടി നൽകിയത്.
ആദ്യ ഇന്നിംഗ്സിൽ പടുകൂറ്റൻ സ്കോർ ഉയർത്തിയ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ ഞൊടിയിടയിൽ റണ്ണടിച്ചുകൂട്ടി ബാറ്റിംഗിൽ ആധിപത്യം പുലർത്തിയതുപോലെ ബൗളിംഗിലും കൊടുങ്കാറ്റായതോടെയാണ് ഇന്ത്യ നില തെറ്റിവീണത്. ഒന്നാം ഇന്നിംഗ്സിൽ 330 ൽ അവസാനിച്ച ഇന്ത്യ 445 റൺ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയപ്പോൾ വെറും 178 റണ്ണിന് കൂടാരം കയറി. അഞ്ചാംദിനം ലഞ്ചിന് മുന്നേയായിരുന്നു ഇന്ത്യൻ തോൽവി.
ഗാരി ബാലൻസിന്റെയും (156), ഇയാൻ ബെല്ലിന്റെയും (167), സെഞ്ച്വറികളും നായകൻ അലസ്റ്റിയർ കുക്കിന്റെയും (95), അരങ്ങേറ്റക്കാരൻ ജോസ്ബട്‌ലറുടെയും (85) അർദ്ധസെഞ്ച്വറികളും ചേർന്ന് ഇംഗ്ളണ്ടിനെ 569/7 ൽ എത്തിച്ചപ്പോഴാണ് അവർ ആദ്യ ഇന്നിംഗ്സ് ഡിക്ളയർ ചെയ്തത്. രണ്ടാംദിനം ഒടുവിൽ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനം രാവിലെ 330 ൽ ആദ്യ ഇന്നിംഗ്സിന് കർട്ടനിട്ടു. നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെയും (50) മദ്ധ്യനിര ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയുടെയും (54) അർദ്ധസെഞ്ച്വറികൾ മാത്രമായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിൽ എടുത്തുപറയാനുണ്ടായിരുന്നത്. മുരളി വിജയ് (35), പുജാര (24), കൊഹ്‌ലി (39), രോഹിത് (28), ജഡേജ (31), ഭുവനേശ്വർ (19) എന്നിവർ അൽപ്പനേരം പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 53 റൺ വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണാണ് ഇന്ത്യയെ തകർത്തത്. ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നാലാംദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങി വെറും 40.4 ഓവറിൽ 205/4 എന്ന സ്കോർ അടിച്ചെടുത്ത് ഇംഗ്ളണ്ട് ഡിക്ളയർ ചെയ്തപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വമ്പൻ ലക്ഷ്യം നേടാനിറങ്ങി. നാലാംദിനം കളിനിറുത്തുമ്പോൾ 112/4 എന്ന നിലയിലായിരുന്നു ഇന്ത്യ. അഞ്ചാംദിനം 16 ഓവറുകൾ കൂടി ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യ ആൾ ഔട്ടാവുകയായിരുന്നു.
ആറ് വിക്കറ്റ് വീഴ്ത്തിയ മൊയ്ൻ അലിയാണ് ഇന്ത്യൻ വാലറ്റത്തെ തകർത്തത്. രോഹിത് (6), ധോണി (6), ജഡേജ (15), ഭുവനേശ്വർ (0), ഷമി (0), പങ്കജ് (9) എന്നിവരാണ് ഇന്നലെ പുറത്തായത്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകൂടി വീഴ്ത്തിയ ആൻഡേഴ്സണാണ് മാൻ ഒഫ് ദ മാച്ച്.
നാലാം ടെസ്റ്റ് ഏഴിന് മാഞ്ചസ്റ്ററിൽ തുടങ്ങും.

ആൻഡേഴ്സൺ മാൻ ഒഫ് മാച്ച്, മൊയിൻ അലിക്ക് രണ്ടാംഇന്നിംഗ്സിൽ ആറ് വിക്കറ്റ്
ഇംഗ്ളണ്ട് ഒന്നാംഇന്നിംഗ്സ് 569/7
ഡിക്ള.
കുക്ക് 95, ബാലൻസ് 156, ഇയാൻ ബെൽ 167, ബട്ട്‌ലർ 85, ഭുവനേശ്വർ 3/101,
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 330
മുരളി വിജയ് 35, പുജാര 24, കൊഹ്‌ലി 39, രഹാനെ 54, രോഹിത് 28, ധോണി 50, ജഡേജ 31
ആൻഡേഴ്സൺ 5 /53
ബ്രോഡ് 3 /66, അലി 2/ 62
ഇംഗ്ളണ്ട് രണ്ടാംഇന്നിംഗ്സ്  205/4 ഡിക്ള.
കുക്ക് 70 നോട്ടൗട്ട്, ജോറൂട്ട് 56, ബാലൻസ് 38
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 178
ധവാൻ 37, കൊഹ്‌ലി 28, രഹാനെ നോട്ടൗട്ട് 52
മൊയീൻ അലി 6/ 67, ആൻഡേഴ്സൺ 2/ 24

 

 


  • Varikkuzhi Soman and VijayeTTan like this

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2014 - 10:21 AM

ഇശാന്ത് നാലാം ടെസ്റ്റിനുമില്ല
പരിക്കിൽനിന്ന് മോചിതനാകാത്ത പേസർ ഇശാന്ത് ശർമ്മ നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി അറിയിച്ചു. രണ്ടാം ടെസ്റ്റിൽ 74/7 എന്ന മികച്ച പ്രകടനത്തോടെ മാൻ ഒഫ് ദ മാച്ചായിരുന്ന ഇശാന്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് ലോഡ്സിലെ ചരിത്ര വിജയം സ്വന്തമാക്കുന്നതിൽ നിർണായകമായിരുന്നു. ഇശാന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ബൗളർമാർ ഇരു ഇന്നിംഗ്സുകളിലുമായി മൂന്നാം ടെസ്റ്റിൽ 900 റണ്ണിലേറെയാണ് വഴങ്ങിയത്.






0 user(s) are reading this topic

0 members, 0 guests, 0 anonymous users