Jump to content








Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

Today's Top News (01-08-14)


  • Please log in to reply
12 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:37 AM

വാണിജ്യക്കരാര്‍: ഒത്തുതീര്‍പ്പിന് വഴി തെളിയുന്നു
ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് കെറി

21647_600053.jpg
ന്യൂഡല്‍ഹി : ബാലി വ്യാപാരക്കരാര്‍ സംബന്ധിച്ച് ജനീവയില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടില്‍ അയവുവരുത്തുമെന്ന് സൂചന.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായി നടന്ന ഇന്ത്യ-യു.എസ്. ഉന്നതതലചര്‍ച്ചയിലാണ് ഇതിന് സാധ്യത തെളിഞ്ഞത്. ബാലി കരാറില്‍ ഇന്ത്യയുടെ ആശങ്ക പരിഹരിക്കാനുള്ള വകുപ്പുകള്‍ ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് യു.എസ്. വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഞങ്ങള്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയാണ്'-അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ക്കുള്ള സബ്‌സിഡി ,ഭക്ഷ്യസംഭരണം ഇവ സംബന്ധിച്ച് ഇന്ത്യ പ്രതീക്ഷിച്ച ഉറപ്പുകള്‍ ലഭിക്കാത്തതു കാരണം ബാലിയില്‍ തയ്യാറാക്കിയ വ്യാപാരപ്രോത്സാഹന കരാര്‍ അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇത് ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. യു.പി.എ.സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ബാലി കരാറിനെ എതിര്‍ത്ത ബി.ജെ.പി. തങ്ങള്‍ അധികാരമേറിയ ശേഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍, ദരിദ്രരേറെയുള്ള ഇന്ത്യയുടെ ആശങ്കകള്‍ തങ്ങള്‍ തള്ളിക്കളയുന്നില്ലെന്ന് കെറി പറഞ്ഞു. വ്യാഴാഴ്ച ധന-പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ്!ലി, ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ചനടത്തിയ ശേഷമാണ് കെറി വിദേശമന്ത്രി സുഷമാസ്വരാജിനെ കണ്ടത്. ഇരു നേതാക്കളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനുശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.

2009 മുതലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചത്. ഇത്തരത്തിലുള്ള അഞ്ചാമത്തെ ചര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. വ്യാപാരം, പ്രതിരോധം, ബഹിരാകാശം - ഈ മൂന്നു വിഷയങ്ങള്‍ കൈയാളുന്നതുകൊണ്ടാണ് ഇതിനെ തന്ത്രപരമായ പങ്കാളിത്തമായി വിശേഷിപ്പിക്കുന്നതെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.

രണ്ടു രാജ്യങ്ങളും തമ്മില്‍ 21-ാം നൂറ്റാണ്ടില്‍ ശക്തമായ പങ്കാളികളാകാനുള്ള സാധ്യതയെക്കുറിച്ച് ഇരുനേതാക്കളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിന് കഠിനാധ്വാനം വേണ്ടിവരുമെന്ന് കെറി ചൂണ്ടിക്കാട്ടി. 'ചരിത്രപരമായ ജനവിധി'യുടെ ബലത്തില്‍ അധികാരമേറിയ നരേന്ദ്രമോദിയുമായി സഹകരിക്കുന്നത് ആവേശകരമാണ്. ശുദ്ധമായ ഊര്‍ജം, കാലാവസ്ഥാമാറ്റം, ഐ.ടി., അടിസ്ഥാനസൗകര്യവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ അമേരിക്കയ്ക്ക് ഇന്ത്യയെ സഹായിക്കാനാവും. രാജ്യത്തെ വൈദ്യുതികിട്ടാത്ത 40 കോടി പേര്‍ക്ക് വൈദ്യുതി നല്‍കാനുള്ള മോദിയുടെ അഭിലാഷത്തെ തങ്ങള്‍ക്കു സഹായിക്കാനാവുമെന്ന് കെറി പറഞ്ഞു.

അതേസമയം, ബി.ജെ.പി.യെ ലക്ഷ്യമിട്ട് 2010-ല്‍ അമേരിക്കന്‍ ദേശീയസുരക്ഷാ ഏജന്‍സി ചാരപ്പണി നടത്തിയ കാര്യം താന്‍ ഉന്നയിച്ചതായി സുഷമാ സ്വരാജ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇന്ത്യയും അമേരിക്കയും സുഹൃദ് രാജ്യങ്ങളാണെന്നായിരുന്നു കെറിയുടെ വിശദീകരണം. ഒരു സുഹൃത്തിന്റെ മേല്‍ ആരും ചാരപ്പണിനടത്തുകയില്ല. ഇത് അസ്വീകാര്യമാണ്. എന്നാല്‍, മുമ്പൊരിക്കലുമില്ലാത്തതുപോലെ , അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രസിഡന്റ് ഒബാമ അന്വേഷണത്തിന് ഉത്തരവിട്ടത് കെറി ചൂണ്ടിക്കാട്ടി. പലസ്തീന് എല്ലാ പിന്തുണയും നല്‍കുമ്പോള്‍ത്തന്നെ ഇസ്രായേലുമായി നല്ല ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യയുടെ നയമെന്ന് സുഷമാസ്വരാജ് വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍ മാറുമ്പോള്‍ വിദേശനയം മാറുകയില്ലെന്നും അവര്‍ പറഞ്ഞു. 

യുക്രൈന് തങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍, സുഹൃദ് രാജ്യമായ ഇന്ത്യയോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുകയില്ലെന്ന് കെറി വ്യക്തമാക്കി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

 



#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:38 AM

തൊഴില്‍നിയമപരിഷ്‌കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
നീക്കം ഏകപക്ഷീയമെന്ന് ട്രേഡ് യൂണിയനുകള്‍


ന്യൂഡല്‍ഹി: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് തൊഴില്‍ മേഖലയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇവ ഉടന്‍തന്നെ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് തൊഴില്‍മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. 

1948-ലെ ഫാക്ടറീസ് ആക്ട്, 1961-ലെ അപ്രന്റീസ് ആക്ട്, 1988-ലെ തൊഴില്‍ നിയമങ്ങള്‍(റിട്ടേണ്‍ സമര്‍പ്പിക്കല്‍, രജിസ്റ്റര്‍ സൂക്ഷിക്കല്‍ എന്നിവയില്‍ ചില സ്ഥാപനങ്ങള്‍ക്ക് ഒഴിവുനല്‍കല്‍) എന്നിവയാണ് ഭേദഗതിചെയ്യുന്നത്. 

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ് ഈ നിയമഭേദഗതികളെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാറിന്റെ നീക്കം ഏകപക്ഷീയവും നേരത്തേ നല്‍കിയ ഉറപ്പിന്റെ ലംഘനവുമാണെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി. 

യൂണിയനുകള്‍ കുറേക്കാലമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. പ്രസിഡന്റ് എ.കെ. പദ്മനാഭനും ബി.എം.എസ് നേതാവ് അഡ്വ. സജി നാരായണനും പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍തന്നെ ത്രികക്ഷിചര്‍ച്ച വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. 

രാജസ്ഥാനിലെ ബി.ജെ.പി. സര്‍ക്കാറാണ് തൊഴില്‍നിയമപരിഷ്‌കരണത്തിന് തുടക്കമിട്ടത്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേന്ദ്രവും തൊഴില്‍നിയമങ്ങള്‍ മാറ്റുന്നത്. രാജസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ ബി.ജെ.പി.യുടെ തൊഴിലാളിസംഘടനയായ ബി.എം.എസിന്റെ നേതൃത്വത്തില്‍ അവിടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. 

കേന്ദ്രതൊഴില്‍മന്ത്രി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ തൊഴില്‍ പരിഷ്‌കരണം കൊണ്ടുവരൂ എന്ന് വ്യക്തമാക്കിയിരുന്നു. അതിനു വിപരീതമായിട്ടാണ് മന്ത്രിസഭയുടെ തീരുമാനം.
ഫാക്ടറീസ് നിയമഭേദഗതി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് തൊഴില്‍മന്ത്രി വിശദീകരിച്ചു. രാത്രിജോലി കഴിഞ്ഞുപോകുന്ന സ്ത്രീകള്‍ക്ക് യാത്രാസൗകര്യം തൊഴിലുടമകള്‍ ഉറപ്പാക്കണം. ഓവര്‍ടൈം മണിക്കൂറുകള്‍ ഒരു ക്വാര്‍ട്ടറില്‍ 50 മണിക്കൂറുകള്‍ എന്നത് 100 മണിക്കൂറാക്കും. പൊതുതാത്പര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില മേഖലകളില്‍ ഇത് നിലവില്‍ 75 മണിക്കൂര്‍ എന്നത് 125 മണിക്കൂറാക്കും. 40 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളെ തൊഴില്‍നിയമങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.

നിലവില്‍ ഫാക്ടറീസ് നിയമപ്രകാരം പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാറുകള്‍ക്കുമാത്രമാണ്. കേന്ദ്രത്തിനുകൂടി അതിന് അധികാരം നല്‍കാന്‍ നിര്‍ദിഷ്ട ഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്യും.

തൊഴില്‍വൈദഗ്ധ്യത്തിന് ഊന്നല്‍ നല്‍കാനാണ് അപ്രന്റീസ് നിയമം ഭേദഗതി ചെയ്യുന്നത്. അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതില്‍ ഫാക്ടറികള്‍ക്ക് കൂടതുല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കും. കൂടുതല്‍ തൊഴിലുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. അതേസമയം, അപ്രന്റീസ് നിയമം നടപ്പാക്കാത്ത തൊഴിലുടമകളെ അറസ്റ്റുചെയ്യാനുള്ള വ്യവസ്ഥ എടുത്തുകളയും.

രാജസ്ഥാന്‍ സര്‍ക്കാറിന്റെ ചുവടുപിടിച്ച് ഹരിയാണ, യു.പി. സര്‍ക്കാറുകളും തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 


#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:39 AM

ആദായനികുതി ശമ്പളത്തില്‍ കുറയ്ക്കുന്നത് കര്‍ശനമാക്കണമെന്ന് ധനവകുപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആദായനികുതിയായി എല്ലാ മാസവും നിശ്ചിത തുക കുറവുചെയ്യുന്നത് കര്‍ശനമാക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി.

പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നികുതി സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ആ വര്‍ഷം ഒടുക്കേണ്ട ആദായനികുതിയുടെ പന്ത്രണ്ടില്‍ ഒരുഭാഗമാണ് എല്ലാ മാസത്തിലും കുറവ് ചെയ്യേണ്ടത്. 

ജീവനക്കാരുടെ ആദായനികുതി കുറവുചെയ്യുന്നതിലുള്ള വീഴ്ചകാരണം പല ട്രഷറി ഓഫീസര്‍മാര്‍ക്കും ഇപ്പോള്‍ ആദായനികുതിവകുപ്പ് വന്‍തുക പിഴ ചുമത്തുന്നുണ്ട്. . 

മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്തവര്‍ അതത് ഓഫീസിലെ ശമ്പളബില്ല് എഴുതാന്‍ അധികാരമുള്ള ഉദ്യോഗസ്ഥരെയാണ് ഏല്‍പ്പിക്കേണ്ടത്. 
സ്രോതസ്സില്‍നിന്ന് ആദായനികുതി പിടിക്കാതിരുന്നാല്‍ മാസംതോറും ഒരുശതമാനവും പിടിച്ചനികുതി അടയ്ക്കാതിരുന്നാല്‍ ഒന്നരശതമാനവും പലിശ നല്‍കണം. 


#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:40 AM

ക്ലൗഡ് നയന്‍ പൊളിക്കാന്‍ അനുവദിച്ചത് കോടതി; നഷ്ടപരിഹാരം വിധിച്ചതും കോടതി
21647_600055.jpgതൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിക്കാന്‍ അനുവദിച്ചത് ഹൈക്കോടതി. ഇതു പൊളിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2007 ജൂണ്‍ രണ്ടിനാണ് മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘം ക്ലൗഡ് നയന്‍ പൊളിച്ചത്. പൊളിക്കുന്നതു തടയണമെന്ന, ഹോട്ടല്‍ മാനേജിങ് പാര്‍ട്ണര്‍ പ്രവീണ്‍ സേവ്യറുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഒരേദിവസം തള്ളിയിരുന്നു. പട്ടയം റദ്ദാക്കിയതിനെ ചോദ്യംചെയ്ത് ഹോട്ടലുകാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സിരിജഗന്റെ മുമ്പിലാണ് അന്നു വന്നത്. യഥാസമയം നോട്ടീസ് നല്‍കാതെ പട്ടയം റദ്ദാക്കിയെന്നായിരുന്നു പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ട ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുമ്പാകെ സ്റ്റേയ്ക്ക് അപേക്ഷ നല്‍കാതെയാണ് പരാതിക്കാരന്‍ എത്തിയിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. പരാതിക്കാരന്റെ വാദത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നുകാട്ടി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയുംചെയ്തു.

ചീഫ് ജസ്റ്റിസിന്റെ പ്രത്യേകാനുമതിയോടെ അന്നുച്ചയ്ക്കുതന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പരിഗണനയ്‌ക്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന എച്ച്.എല്‍.ദത്തുവും ജസ്റ്റിസ് കെ.ടി.ശങ്കരനും ഉള്‍പ്പെട്ടതായിരുന്നു ഈ ബെഞ്ച്. അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയതോടെ, ഹോട്ടലിലെ സാധനങ്ങള്‍ നീക്കാന്‍ ഹര്‍ജിക്കാരന്‍ 24 മണിക്കൂര്‍ സമയം ചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാഞ്ഞതിനെത്തുടര്‍ന്ന് കോടതി അത് അനുവദിക്കുകയും ഹര്‍ജിക്കാരന്‍ അപ്പീല്‍ പിന്‍വലിക്കുകയുംചെയ്തു. പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. അന്നു വൈകീട്ട് അഞ്ചുവരെയാണ് കോടതി സമയം നല്‍കിയത്. ഇതിനുശേഷവും പിറ്റേന്ന് ഞായറാഴ്ചയുമായാണ് ക്ലൗഡ് നയന്‍ പൂര്‍ണമായും പൊളിച്ചുനീക്കിയത്. പത്ത് ഇരുനില കോട്ടേജും ആഡംബരസൗകര്യങ്ങളുമുള്ള റിസോര്‍ട്ട്, നാല് ജെ.സി.ബി.യും ഒരു ഹിറ്റാച്ചിയും ഉപയോഗിച്ചാണ് പൊളിച്ചത്.

എന്നാല്‍, മൂന്നാര്‍ വുഡ്‌സിന്റെ 2.84 ഏക്കര്‍, ക്ലൗഡ് നയന്‍ റിസോര്‍ട്ട്, അവരുടെ ഒരുഹെക്ടറിലേറെവരുന്ന സ്ഥലം എന്നിവ ഏറ്റെടുത്ത നടപടിയും ആനവിരട്ടിയിലെ അബാദിന്റെ 40.47 ആര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദുചെയ്ത നടപടിയും കഴിഞ്ഞദിവസം ഹൈക്കോടതിയുടെ ഹരിതബെഞ്ച് റദ്ദാക്കി. ക്ലൗഡ് നയന്‍ പൊളിച്ചതിന് താല്‍ക്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

  • Sree Ranjini likes this

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:41 AM

Israel confirms 72-hour ceasefire in Gaza
 
Jerusalem: Israel confirmed Friday it has accepted a proposal for a 72-hour ceasefire with Hamas, which starts at 0500 GMT.

'Israel has accepted the U.S./UN proposal for a 72-hour humanitarian ceasefire beginning 8.00 a.m. Friday (local time),' Xinhua quoted a senior Israeli official as saying while requesting anonymity.

Earlier, UN Secretary-General Ban Ki- moon and US Secretary of State John Kerry announced Thursday that Israel and Hamas have agreed to a 72-hour humanitarian ceasefire beginning Friday, during which time Israelis and Palestinians would enter talks in Cairo on a durable truce.

'This humanitarian ceasefire will commence at 8 a.m. local time on Friday, August 1, 2014,' said a Ban-Kerry joint statement read out to the press here by Ban's spokesman Stephane Dujarric.

'It will last for a period of 72 hours unless extended. During this time the forces on the ground will remain in place.'


#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:42 AM

15 killed, 233 injured in Taiwan gas leak explosions
 
Taipei: At least 15 people, including fire fighters, were killed and 233 injured in gas leak explosions that hit Taiwan's Kaohsiung city Thursday.

Kaohsiung Mayor Chen Chu said that the incident was the worst of its kind in recent decade, Xinhua reported.

The island's fire-fighting authority said gas leaks were reported in the city's Cianjhen district at around 9.00 p.m. Thursday, leading to multiple explosions that affected an area as large as three square kilometres.

Jiang Yi-huah, the island's executive chief, is coordinating the rescue operations at an emergency response center that was put into operation early Friday.

The island's military force has deployed more than 300 soldiers to the sites to carry out rescue work.

Meanwhile, Taiwan leader Ma Ying-jeou has urged relevant authorities to help the rescue, his office spokeswoman MaWei-kuo said.


#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:42 AM

Looking forward to terrific Obama-Modi meeting: Kerry
 
New Delhi: US Secretary of State John Kerry said Thursday the US is 'excited' about what Prime Minister Narendra Modi wants to do for the people of India and they are all looking forward to a 'terrific' meeting between Modi and US President Barack Obama in Washington in September.

00204_202944.jpgIn an interview to NDTV ahead of meeting External Affairs Minister Sushma Swaraj for the 5th India-US Strategic Dialogue, Kerry said that the 'attitude and tone of the new government is most exciting. There is so much opportunity and optimism as far as relations between the two countries are concerned', according to the NDTV website.

Kerry arrived here Wednesday on a three-day visit to strike up the US' first high-level engagement with the Narendra Modi government.

On the issue of visa for Modi, who was denied one by the US in 2005 in the aftermath of the Gujarat riots, Kerry said that Modi was 'denied a visa by a different government. We will welcome him'.

'We will welcome Prime Minister Modi, he will definitely get a visa.'

He said the US supports India 'getting a place in the Nuclear Supply Group. We are also supporting a permanent place for India on the UN Security Council'.

Earlier, Kerry Aalso met Finance and Defence Minister Arun Jaitley and held talks with him. He met National Security Advisor Ajit Doval in the morning. He also visited the Indian Institute of Technology in south Delhi where he visited two laboratories and interacted with the students. He was full of praise for the research projects there.

The US delegation comprises Commerce Secretary Penny Pritzker as well as State Department spokesperson Jen Psaki. Kerry will meet Prime Minister Modi on Friday.

The India-US Strategic Dialogue between Kerry and Sushma Swaraj and their delegations is underway.

According to a background briefing by a senior US State Department official ahead of Kerry's visit, the India-US Strategic Dialogue is to 'focus on some of the big priorities that Prime Minister Modi and the Modi government have put forward on economic revitalization, on energy security, on homeland security, as well as the robust cooperation between our two countries in science and technology, in space, in skills and education, and in health'.

'We see a new government coming in that has an ambitious agenda, what we can do to help that government realize its agenda, because we see India's economic rise as something that is deeply in the US interest. And we believe that American companies have a role to play in that rise, and so part of the discussion over the next two days is really going to be focusing in on what are the shared priorities and shared goals that we want to focus on,' the official said.

  • Sree Ranjini likes this

#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:43 AM

Keralite killed in Oman road accident
 
Muscat: An Indian expatriate was killed in a road accident near Ibra, the second largest city of Oman, media reports said Thursday.

Mohammed Ali who hailed from Kerala, was returning with three of his friends from a trip to Wadi Bin Khalid, a popular tourist spot, when their car collided head-on near Ibra last night, The Times of Oman reported.

'It was a head-on collision. Mohammed suffered severe injuries. He was rushed to Ibra hospital but he succumbed to injuries late in the night,' Shameer PTK, a social worker is quoted as saying.

Shameer, who is also coordinating the repatriation efforts of the deceased's body, said of the three co-passengers, one is in a critical condition.

The injured are undergoing treatment in Ibra hospital.


#9 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 09:54 AM

Thanks for sharing Jayaram  :)


  • JayaraMeTTaN likes this


Users Awards

#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 10:05 AM

Thanks for sharing Jayaram  :)

thanks for the support



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 10:06 AM

ഛത്തീസ്ഗഡിൽ ഫ്യൂസ് ഫാക്ടറിയിൽ പൊട്ടിത്തെറി,​ അഞ്ച് മരണം 


14068645851raipur.jpg

റായ്പൂർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിന് സമീപത്തെ ഫ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ മരിച്ചു. റായ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഛോട്ടാ ഉർല ഗ്രാമത്തിലെ നവഭാരത് ഫ്യൂസ് കന്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പുലർച്ചെ 2.30നും മൂന്ന് മണിക്കും ഇടയിലാണ് സ്ഫോടനം നടന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച മുറിയിലുണ്ടായ തീപിടുത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നു.



#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 10:11 AM

പെട്രോൾ വില 1.09 രൂപ കുറഞ്ഞു,​ ഡീസലിന് 50 പൈസ കൂട്ടി 


1406816956petrol.jpg

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 1 രൂപ ഒൻപത് പൈസ കുറഞ്ഞു. അതേസമയം എണ്ണക്കന്പനികൾ ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി. പുതുക്കിയ വില വ്യാഴാഴ്ച അർദ്ധ രാത്രിയോടെ നിലവിൽ വരും. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്രെ വിലയും 2.5 രൂപ കുറഞ്ഞു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് 4 രൂപയും കുറഞ്ഞിട്ടുണ്ട്.

 

എണ്ണയുടെ ആഗോള വിലയിൽ കുറവുണ്ടായതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വ്യത്യാസമുണ്ടായതുമാണ് പെട്രോൾ വില കുറയാൻ ഇടയായത്. ഡൽഹിയിൽ 72.51 രൂപയാണ് പെട്രോളിന്രെ പുതുക്കിയ നിരക്ക്.



#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 10:13 AM

തസ്ലീമ നസ്രിന്രെ താമസാനുമതി ഗവണ്മന്ര് റദ്ദാക്കി 


140680793431Taslima.jpg

ന്യൂ‌ഡ‌ൽഹി: ബംഗാളി എഴുത്തുകാരി തസ്ലീമ നസ്രിന്രെ ഇന്ത്യയിലെ താമസാനുമതി ഗവണ്മന്ര് റദ്ദാക്കി. 2004 മുതൽ തസ്ലീമയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന താമസാനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനു പകരമായി രണ്ട് മാസത്തേക്കുള്ള താൽക്കാലിക ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തസ്ലീമ ഈ വിവരങ്ങൾ അറിയിച്ചത്. 

ഒരു മാസം മുന്പ് താമസാനുമതി പുതുക്കുന്നതിനായി തസ്ലീമ നൽകിയിരുന്നു. ഗവണ്മന്രിൽ നിന്നും അനുമതി ലഭിക്കാൻ വൈകിയപ്പോൾ ട്വിറ്ററിലൂടെ തസ്ലീമ തന്രെ ആശങ്കകൾ പങ്ക് വച്ചിരുന്നു. 

ഇസ്ലാം വിരുദ്ധ ആശയങ്ങൾ എഴുതിയതിന് തസ്ലീമയക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ഭീഷണികൾ ഉണ്ടായിരുന്നു. ഇതിനാൽ 1994 മുതൽ പല വിദേശ രാജ്യങ്ങളിൽ അഭയാർത്ഥിയായി കഴിയുകയായിരുന്നു അവർ.  2004 മുതൽ പ്രത്യേക അനുമതി തേടിയാണ് തസ്ലീമ ഇന്ത്യയിൽ താമസിച്ചിരുന്നത്.






0 user(s) are reading this topic

0 members, 0 guests, 0 anonymous users