Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

വാസിക്ക് ഫര്‍ഹാന്‍ - കമ്പ്യൂട്ടറില്‍ അത്ഭുതം


  • Please log in to reply
3 replies to this topic

#1 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2014 - 09:13 AM

വാസിക്ക് ഫര്‍ഹാന്‍

കമ്പ്യൂട്ടറില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഏഴു വയസ്സുകാരന്‍

 

Vas1_zpsf7e6429e.jpg

 

വാസിക്ക് ഫര്‍ഹാന്‍ രൂപ്കോത്ത  ഏഴു വയസ്സുള്ള ഒരു ബാലനാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കംമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ .അതിശയം തോന്നുന്നുണ്ടോ? സത്യമാണ്, പലരും ഇപ്പോഴും കിണഞ്ഞ് പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോഷോപ്പ്, ഫ്ലാഷ് പോലെയുള്ള സോഫ്റ്റ് വെയറുകളില്‍ മാജിക്ക് കാണിക്കാന്‍ കഴിവുള്ള ഏഴുവയസ്സുകാരന്‍ . ബംഗ്ലാദേശുകാരനാണ്, വാസിക്ക്. മാതാവ്, റിഷാ ഫര്‍ഹാന്‍, പിതാവ് ബിസിനസ്സുകാരനായ വസിം ഫര്‍ഹാന്‍ .

 

ജനിച്ച് കുഞ്ഞായിരുന്ന സമയങ്ങളില്‍ വാസിക്ക് കരയുമ്പോള്‍ കംമ്പ്യൂട്ടര്‍ ആയിരുന്നു വാസിക്കിന്‍റെ അമ്മയുടെ ആശ്രയം, തുറന്നു വച്ച കംമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഇമ പോലും ചിമ്മാതെ എത്ര നേരം വേണമെങ്കിലും വാസിക്ക് ഇരിക്കും. ഏഴുമാസം പ്രായമുണ്ടായിരുന്നപ്പോഴാണ്, വാസിക്ക് അദ്യമായി കംമ്പ്യൂട്ടര്‍ ഉപയോഗിച്ചു നോക്കുന്നത്, തുടര്‍ച്ചയായ ഉപയോഗം കണ്ണിനസുഖം വരുമെന്ന ഭയത്താല്‍ മാതാപിതാക്കള്‍ കുഞ്ഞു വാസിക്കിനെ ഒരിക്കല്‍ കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ നിന്നു വിലക്കി, ഇതിനു വാസിക്കിന്‍റെ മറുപടി ഭക്ഷണം പോലും കഴിക്കാതെ ഉപവാസമിരുന്നു കൊണ്ടായിരുന്നു. കൊച്ചു വാസിക്കിന്‍റെ  ആ താല്‍പ്പര്യം ഫര്‍ഹാന്‍ കുടുംബത്തെ ശരിക്കും അദ്ഭുതപ്പെടുത്തി.  ആ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ കളിപ്പാട്ടങ്ങളോടോ, കാര്‍ട്ടൂണ്‍ ചാനലുകളോടോ ആയിരുന്നില്ല തുടര്‍ന്ന് വാസിക്കിന്‍റെ താല്പ്പര്യം. ഈ ചെറിയ പ്രായത്തിനുള്ളില്‍ എഴുന്നൂറോളം ഗെയിമുകളാണ്, ഫര്‍ഹാന്‍ കളിച്ചു തീര്‍ത്തത്.

 

Vas2_zps569fa919.jpg

 

ഈ ഏഴു വയസ്സിനുള്ളില്‍ അവനിലുള്ള പ്രോഗ്രാമറെ തിരിച്ചറിഞ്ഞ് സ്വീകരിച്ചത് നിസ്സാരക്കാരനല്ല, സാക്ഷാല്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് തന്നെ. വിഷമമേറിയ കംമ്പ്യൂട്ടര്‍ ഭാഷകളായ സി ++, സി എന്നിവ വാസിക്കിനു എളുപ്പമായിരുന്നു. പ്രോഗ്രാം വിദഗ്ദന്മാര്ക്ക് മാത്രം ചെയ്യാന് കഴിയുന്ന പല കാര്യങ്ങളും മറ്റാരുടേയും സഹായമില്ലാതെ സ്വയം പഠിച്ച് കുഞ്ഞു വാസിക്ക് ചെയ്തു. അതി വിദഗ്ദനായ ഒരു പ്രോഗ്രാമറിനു കഴിയുന്ന കാര്യങ്ങള്‍ വാസിക്ക് തന്‍റെ കുഞ്ഞു വിരലുകള്‍ കൊണ്ട് അതി വേഗം സാധിച്ചു.. അതും ഒരു അക്കാദമിക വിദ്യാഭ്യാസമോ, സാങ്കേതിക പഠനമോ ഇല്ലാതെയാനെന്നറിയുമ്പോഴാണ്, ആ കൊച്ചു പ്രതിഭയെ നമിക്കാന്‍ തോന്നുക. ലോകത്തിലെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന പുസ്തകമായ ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലും ലോകത്തിലെ ഏറ്റവും ചെറിയ കംമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന നിലയില്‍ ഫര്‍ഹാന്‍റെ പേര്,, പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു.

മറ്റൊരാളുടേയും സഹായമില്ലാതെ തന്നെ സ്വന്തം ഇമെയില്‍ തുറന്നു നോക്കാനും മറുപടി അയക്കാനും വാസിക്കിന്, കഴിയും.മാതൃഭാഷ പോലും കംമ്പ്യൂട്ടര് അറിയുന്ന ഒരു വ്യക്തി ടൈപ്പ് ചെയ്യുന്നതിന്‍റെ സ്പീഡ് സാമാന്യം എന്നിരിക്കേ സ്കൂളില്‍ ചേര്‍ന്നതേയ്ള്ളൂ വാസിക്ക്, പക്ഷേ 5000ല്‍ അധികം വാക്കുകളുമായുള്ള ചങ്ങാത്തം കുഞ്ഞു വാസിക്കിനെ ഏതു പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതില്‍ മിടുക്കനാക്കി മാറ്റുന്നു. ഒരു നല്ല പ്രോഗ്രാമറിന്‍റെ ശക്തി വാക്കുകളും കോഡിങ്ങുകളും ആണെന്നിരിക്കേ അതില് ഈ പ്രായത്തില് കഴിവു തെളിയിക്കുക ഒരു നിസ്സാര സംഭവം അല്ല. അതും ഒരു മികച്ച ഡി ടി പി ഓപ്പറേറ്ററെ പോലെ കീബോര്‍ഡിലേയ്ക്കുള്ള നോട്ടം പോലും വാസിക്കിന്, ആവശ്യമില്ല. അക്ഷരങ്ങള്‍ എവിടെയാണെന്ന് ഹൃദിസ്ഥം. ഒരു പ്രോഗ്രാമറുടെ പ്രധാനമായ കോഡിങ്ങ് ഭാഷ വരെ ആ കുഞ്ഞു വിരലുകള്‍ക്ക് എളുപ്പമെന്നു പറയുമ്പോള്‍ അതിശയിക്കുകയല്ലാതെ എന്തു ചെയ്യാന്‍ .

വാസിക്കിനെ കുറിച്ച് പറയാന്‍ മാതാവ് സിന്ത്യ ഫര്‍ഹാന്‍ റിഷയ്ക്ക് നൂറു നാവാണ്. തങ്ങളുടെ കുട്ടി ലോകമറിയുന്ന ഒരു അദ്ഭുതശിശുവാണെന്ന് അവര്‍ അറിയുന്നുണ്ട്, ഗിന്നസ്സ് റെക്കോര്‍ഡില്‍ പേരു വരുന്ന ലോകത്തെ ഏറ്റവും പ്രായം കുറവുള്ള കുട്ടി. ബങ്ലാദേശിലെ സോഫ്റ്റ് വെയര് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് സൊസൈറ്റി ദ യങസ്റ്റ് പ്രോഗ്രാമര്‍ എന്ന ബഹുമതി നല്കി വാസിക്കിനെ പ്രത്യേകം അനുമോദിയ്ക്കുകയുണ്ടായി.

നിരവധി പ്രസിദ്ധീകരണങ്ങളിലും വാസിക്ക് എന്ന അദ്ഭുതബാലനെ ലോകമൊട്ടാകെ പരിചയപ്പെടുത്തി. ഇനി പറയാനുള്ളത് വാസിക്കിന്‍റെ അമ്മ റിഷ പറയും.

 

Vas5_zps75373820.jpg

 

വളരെ ചെറിയ പ്രായത്തിലേ കംമ്പ്യൂട്ടറില്‍ താല്‍പ്പര്യമുണ്ടായിരുന്നല്ലോ വാസിക്കിന്, എന്തു തോന്നി അതു മനസ്സിലയപ്പോള്‍ ?

 

റിഷ : വളരെ കുഞ്ഞായിരിക്കുമ്പോഴേ അവന്, ഈ ഭ്രമം ഉണ്ടായിരുന്നു. പാല്‍ കൊടുക്കുമ്പോള്‍ പോലും അടുത്ത് എന്‍റെ ലാപ്പ്ടോപ്പ് കാണണം. ഏഴു മാസമായപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി, ആദ്യമായി വാസിക്ക് ടൈപ്പ് ചെയ്തത് എണ്‍റെ ഐ പി അഡ്രസ്സ്. അവന്‍റെ കഴിവിനെ ഓര്‍ത്ത് അഭിമാനം തോന്നിപ്പോയി. അതും എപ്പോഴെങ്കിലും സിസ്റ്റം കേടാകുമ്പോള്‍ അവനില്‍ ഒരു അസ്വഭാവികമായ മാറ്റം പ്രകടിപ്പിക്കാറുണ്ടായിരുന്നു.

 

2. ഇപ്പോള്‍ വാസിക്കിന്, ഏഴു വയസ്സ്, സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായം.

 

റിഷ: അതേ പക്ഷേ അവനിലുള്ള ഈ പ്രത്യേക താല്പ്പര്യം കാരണം , ഞങ്ങള്‍ വാസിക്കിനെ വീട്ടിലിരുത്തി വിദ്യാഭ്യാസം നല്കാനാണ്, ഉദ്ദേശിക്കുന്നത്. അതായിരിക്കും അവന്‍റെ ഭാവിയ്ക്ക് നല്ലതെന്നു തോന്നുന്നു.

 

3. വാസിക്കിന്‍റെ അമ്മയും അച്ഛനും എന്തു ചെയ്യുന്നു?

 

റിഷ: വസിം ഫര്‍ഹാന്‍ വാസിക്കിന്‍റെ പിതാവ്, നല്ലൊരു ബിസിനസ്സുകാരനാണ്. ഞാന്‍ വാസിക്കിന്‍റെ കാര്യം ശ്രദ്ധിച്ച് അവനെ പരിലാളിക്കുന്നു. കുട്ടിയുടെ ഉയര്ച്ചയും ഭാവിയും മാത്രമാണ്, ഇപ്പോഴെന്‍റെ മനസ്സില്‍ .

 

4. എഴുന്നൂറോളം ഗെയിമുകള്‍ , അതും ബുദ്ധിമുട്ടേറിയ കളികള്‍ , ഇതിനൊക്കെ നല്ല ഭാഷാ പരിജ്ഞാനം കൂടിയേ കഴിയൂ, ഈ ചെറിയ പ്രായത്തില്‍ വാസിക്കിന്, ഇതെങ്ങനെ സാധിക്കുന്നു.?

 

റിഷ: വാസിക്കിന്, ഇംഗ്ലീഷില്‍ നല്ല അറിവാണ്. അത് ഒരു സ്കൂളില്‍ നിന്നും കിട്ടിയതല്ല. അതുപോലെ ഐ ടി യെ കുറിച്ചും അവനോട് ആരും പറഞ്ഞു കൊടുത്തിട്ടില്ല, എല്ലാം തനിയെ മനസ്സിലാക്കി പഠിക്കുന്നതാണു .നല്ല ഒഴുക്കോടെയാണ്, ഭാഷ അവന്‍ കൈകാര്യം ചെയ്യുന്നതും.

 

5. വാസിക്കിന്, എന്താകണമെന്നാണ്, ആഗ്രഹം?

 

റിഷ: തീര്‍ച്ചയായും ഒരു വലിയ കംമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ .ഒരു വലിയ ഐ ടി കമ്പനിയില്‍ ജോലി ചെയ്യണം ഇതൊക്കെയാണ്, അവന്‍റെ ഇഷ്ടങ്ങള്‍ .

 

6. എന്തൊക്കെ പ്രോഗ്രാമുകളാണ്, കുഞ്ഞു വാസിക്ക് ചെയ്യുന്നത്?

 

റിഷ: വാസിക്കിന്, വിവിധങ്ങളായ കംമ്പ്യൂട്ടര്‍ ഭാഷകള്‍ അറിയാം. എനുമലേറ്ററുകള്‍ ഉപയോഗിച്ച് വിവിധങ്ങളായ പ്രോഗ്രാമുകള്‍ ചെയ്യും.  മൈക്രോസോഫ്റ്റ് എക്സ് ബോക്സ് 360, എം എസ് എക്സ് എനുമലേറ്റര്‍ ,ഗെയിംബോയി അഡ്വാന്‍സ്, തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ വാസിക്കിന്‍റേതായുണ്ട്. പിന്നെ കംമ്പ്യൂട്ടര്‍ സംബന്ധിയായ പ്രശ്നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട്. അതായത് നല്ലൊരു ട്രബിള്‍ ഷൂട്ടര്‍ ആണെന്നര്ത്ഥം.

 

7 മൈക്രോസോഫ്റ്റ് പോലെയുള്ള വന്‍കിട കമ്പനികള്‍ വാസിക്കിനെ നോട്ടമിട്ടു കഴിഞ്ഞിട്ടുണ്ടാകില്ലേ?

 

റിഷ: അതേ, അവര്‍ക്ക് താല്പ്പര്യമുണ്ട്.ധാക്കയിലുള്ള നിരവധി ഐ ടി കമ്പനികളില്‍ വാസിക്ക് ഒരു സാന്നിദ്ധ്യമാണ്, ഇപ്പോഴും.എല്ലാവരും വിശ്വസിക്കുന്നത് വളരെ ശോഭനമായൊരു ഭാവി ഈ ഫീല്‍ഡില്‍ വാസിക്കിന്, കിട്ടും എന്നാണ്, അതു തന്നെയാണ്, ഞങ്ങളുടേയും പ്രതീക്ഷ.

 

8 വാസിക്കിന്‍റെ മാതാപിതാക്കള്‍ക്ക് കുട്ടിയെ കുറിച്ച് എന്താണു പ്ലാന്‍ ?

 

റിഷ: ഒരു അമ്മയെന്ന നിലയില്‍ വാസ്സിക്കിനെ അറിയപ്പെടുന്ന ഒരു കംമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ആക്കണം , പിന്നെ സൈബര്‍ ലോകത്തിനു ഒരു വാഗ്ദാനം അതുറപ്പ്.

 

9 എന്തൊക്കെയാണ്, വാസിക്കിന്‍റെ ഹോബികള്‍ ?

 

റിഷ: ദിവസം ഏതാണ്ട് പന്ത്രണ്ടു മണിക്കൂര് കുട്ടി കംമ്പ്യൂട്ടറിന്‍റെ മുന്നിലാണ്, പക്ഷേ മറ്റു കുട്ടികളുടെ കൂടെ കളിക്കാനും താല്പ്പര്യം ഉണ്ട്.ഫുട്ബോള്‍ ആള്‍ക്ക് വലിയ ഇഷ്ടമാണ്.

 

10. എന്തൊക്കെ സോഫ്റ്റ് വെയറുകള്‍ ആണ്, വാസിക്ക് സാധാരണ ഉപയോഗിക്കുക?

 

റിഷ: ഫോട്ടോഷോപ്പ്, ഫ്ലാഷ്, എം എസ് വേഡ്, എക്സല്‍, തുടങ്ങി എല്ലാം ഉപയോഗിക്കും. പിന്നെ 700 ല്‍പരം ഗെയിമുകള്‍ അതും ബുദ്ധിമുട്ടേറിയ സൂപ്പര്‍ മാരിയോ, ടെര്‍മിനേറ്റര്‍ തുടങ്ങിയവ അവന്‍ കളിക്കും. പിന്നെ അനായാസം ഗെയിം കാരക്ടറുകളെ മറ്റൊന്നിലേയ്ക്ക് മാറ്റാന്‍ അറിയാം.

 

11. എന്താണ്, വാസിക്കിന്‍റെ സ്വഭാവത്തില്‍ കാണുന്ന മറ്റു പ്രത്യേകതകള്‍ ?

 

റിഷ: വാസിക്ക് പലപ്പോഴും ഉറച്ച മനസ്സാണ്, പിന്നെ കംമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്നാല്‍ പലപ്പോഴും ലോകം പോലും മറക്കും, ഒരുപക്ഷേ അവന്,, തന്നിലുള്ള കഴിവിനെ തിരിച്ചറിയാറായിട്ടുണ്ടാവില്ല. പക്ഷേ വളര്‍ച്ചയുടെ വഴിയില്‍ ആ കഴിവിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവന്, മനസ്സിലാക്കിക്കൊടുക്കണം. പിന്നെ അച്ചടക്കവും പ്രധാനമാണല്ലോ.

 

12. ഇനി ഔ ചോദ്യം കുഞ്ഞു വാസിക്കിനോട്, എന്താണ്, കംമ്പ്യൂട്ടറില്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടം

 

വാസിക്ക്: ഒരുപാട് കളികള്‍ കളിക്കാന്‍ ഇഷ്ടമാണ്, പിന്നെ പുതിയ പുതിയ കഴിവുകള്‍, അറിവുകള്ക്കെള്‍ നേടാനും ഇത് നല്ലതല്ലേ.

 

ഉത്തരങ്ങള് ഏതാണ്ട് മുഴുവനും തന്നത് സിന്ത്യ ഫര്‍ഹാന്‍ റിഷ എന്ന വാസിക്കിന്‍റെ അമ്മ. ആ ഉത്തരങ്ങളില്‍ കാണാം മകനെ ആരാധനയോടെ നോക്കി കാണുന്ന ഒരു അമ്മയുടെ ആഹ്ലാദം, ഒപ്പം മകന്‍റെ ഭാവിയെ കുറിച്ചോര്‍ത്തുള്ള അഭിമാനവും.

 

ചില അദ്ഭുത പ്രതിഭാസങ്ങള്‍ പലപ്പോഴും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്, പ്രതിഭയുടെ പരകോടി എന്നൊക്കെ പറയാവുന്ന പലരും ഇതില്‍ പെടും. ജനിക്കുമ്പോഴേ തീരുമാനിക്കപ്പെടുന്ന ചിലതുണ്ട്, ജന്‍മനാ കിട്ടുന്ന കഴിവുകളും അക്കൂട്ടത്തിലുള്ളവയാണ്. ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെ പലപ്പോഴും ബോണ്‍ ആക്ടര്‍ എന്നു പറഞ്ഞു കേള്‍ക്കാറുണ്ട്, അഭിനയത്തിലുള്ള അസാമാന്യമായ വഴക്കവും തന്‍മയത്വമായ ശൈലിയും കൈമുതലുള്ളതു കൊണ്ടാവാം. അതുപോലെ യാതൊരു ചുറ്റുപാടുകളില്ലാഞ്ഞിട്ടും എഴുത്തിന്‍റെ വഴിയില്‍ താരമായി തീര്‍ന്ന എത്ര പ്രതിഭകള്‍ , സംഗീതത്തിന്‍റെ കുലപതികള്‍ , ഒറ്റത്തവണ കണ്ടു കഴിഞ്ഞാല്‍ ഓര്‍ത്തു പറയുന്ന കുട്ടികള്‍ , ഭൂപടങ്ങളിലെ സ്ഥലങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കുന്ന പ്രതിഭകള്‍ , അങ്ങനെ നമ്മുടെ ഇടയില്‍ തന്നെ അനേകതരത്തില്‍ കഴിവുകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ ഉണ്ട്. കഴിഞ്ഞ ജന്‍മത്തിലെ അറിവിന്‍റെ തുടര്‍ച്ച എന്നൊക്കെ വിശ്വാസികളുടെ പക്ഷം, പക്ഷേ ഒരു ശാസ്ത്രവശം ഇല്ലാതെ വരുമോ?


  • Varikkuzhi Soman, VIjayeTTan and Sree Ranjini like this

#2 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2014 - 10:37 AM

child prodigy.... :yes:

 

Thanks for sharing Kannan... :thanks:  :)




Users Awards

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2014 - 11:38 AM

:good: info




Users Awards

#4 dellacerlg

 
dellacerlg

    Nokkukutti

  • Members
  • 103 posts
  • Interests:Gaming.Listen Songs
  • Gender:Male
 

Posted 02 August 2014 - 04:30 PM

nice






0 user(s) are reading this topic

0 members, 0 guests, 0 anonymous users