Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1175 Today, 02:31 AM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                Malabar SultaN has obtained a high score of 41700 Yesterday, 11:01 PM Playing Flip Words Play Now!                
Photo

എബോള വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി


  • Please log in to reply
No replies to this topic

#1 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 July 2014 - 08:04 AM

എബോള വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്;

മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

 

Ebola_zps4fee9531.jpg

 

 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 600 ലധികം പേരുടെ മരണത്തിന് ഇരയാക്കിയ ഇബോള വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന് ആശങ്ക. ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.  ഈ വര്‍ഷം മാര്‍ച്ചിലാണ് ഗിനിയയില്‍ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയതത്. നാലു രാജ്യങ്ങളിലേക്ക് വ്യാപിച്ച വൈറസ് സിയെറ ലിയോണിലാണ് കൂടുതല്‍ മാരകമായി പടര്‍ന്നു കൊണ്ടിരിക്കുന്നത്.

 

ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ വൈറസ് ബാധയേറ്റ 90 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 670 പേരാണ് ഇതുവരെ മരണമടഞ്ഞത്. ശരീര ദ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. സിയെറ ലിയോണില്‍ നിരവധി എബോള ബാധിതരെ ചികിത്സിച്ച മുതിര്‍ന്ന ഡോക്ടറായ ഷെയ്ഖ് ഉമര്‍ ഖാന്‍ വൈറസ് ബാധിച്ച് മരിച്ചത് ആരോഗ്യപ്രവര്‍ത്തകരിലും വന്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

 

രോഗം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പകര്‍ന്നേക്കാമെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വിമാനയാത്ര നടത്തുന്നവരിലൂടെ വൈറസ് മറ്റിടങ്ങിലേക്ക് എത്തുമെന്നാണ് ആശങ്ക. കെനിയയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് മടങ്ങിയെത്തിയ സ്ത്രീയെ എബോള ബാധയുടെ ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏഷ്യയില്‍ ഇത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ബ്രിട്ടണ്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.






0 user(s) are reading this topic

0 members, 0 guests, 0 anonymous users