Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 221000 Yesterday, 06:45 PM Playing Teddy Goes Swimming Play Now!                sajujay has obtained a high score of 918 Yesterday, 03:25 PM Playing Blocks_2 Play Now!                PaTTaLam PuRuShu has obtained a high score of 1390 Yesterday, 02:37 PM Playing Against War Play Now!                PaTTaLam PuRuShu has obtained a high score of 2145 Yesterday, 02:35 PM Playing Advanced Curveball Play Now!                PaTTaLam PuRuShu has obtained a high score of 488 Yesterday, 12:40 PM Playing Tweety Buster Play Now!                
Photo

പോലീസിനായി ഗബ്രിയേലിന്റെ ബുള്ളറ്റ്‌


 • Please log in to reply
3 replies to this topic

#1 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 31,090 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 July 2014 - 09:43 PM

21647_590294.jpg
അമേരിക്കന്‍ പോലീസ് ഉപയോഗിക്കുന്ന ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണ്. മുന്നിലെ ഉയര്‍ന്ന ചില്ലുകളും പിന്നില്‍ മൂന്ന് വലിയ പെട്ടികളും സൈറനുമൊക്കെയായി ഈ ബൈക്ക് റോഡിലൂടെ റോന്ത് ചുറ്റുന്നത് കണ്ടാല്‍ തന്നെ ആരുമൊന്ന് പേടിക്കും; പോലീസാണല്ലോ വരുന്നതെന്നോര്‍ത്ത്. വാസ്ഥവത്തില്‍ ഇന്ത്യന്‍ പോലീസിലെ പല ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു ബൈക്ക് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ആരോടു പറയണമെന്നും എന്തു ചെയ്യണമെന്നും അറിയില്ലെന്ന് മാത്രം- പറയുന്നത് ഒരു ബൈക്ക് മെക്കാനിക്ക്; പേര് ഗബ്രിയേല്‍ സുസാര്‍ത്തെ. സുസാര്‍ത്തെ ചില്ലറക്കാരനല്ല. പോലീസിനായി ഇന്ത്യന്‍ നിര്‍മിത ബുള്ളറ്റ് ഉപയോഗിച്ച് അമേരിക്കയുടെ അഹങ്കാരമായ ഹാര്‍ലിഡേവിഡ്‌സണെ വെല്ലുവിളിച്ച കക്ഷികൂടിയാണ്.

മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ മുറിയില്‍ പരിമിതമായ ചെറുകിട സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോലീസിനായി ഒരു സൂപ്പര്‍ ബൈക്ക് നിര്‍മിച്ച ത്രില്ലിലാണ് ഗബ്രിയേല്‍. ബുളറ്റാണെങ്കിലും ഒറ്റനോട്ടത്തില്‍ അമേരിക്കന്‍ പോലീസിന്റെ ബൈക്കിനോട് കിടപിടിക്കും ഗബ്രിയേലിന്റെ പോലീസ് ബൈക്ക്. വെള്ള നിറത്തിലുള്ള പെട്രോള്‍ ടാങ്കില്‍ നിലയില്‍ പോലീസ് എന്നെഴുതിയത് തൊട്ട് ഈ ബൈക്ക് ആകര്‍ഷണങ്ങളുടെ ഒരു കൂട്ടായ്മയാണ്. പിന്നില്‍ അമേരിക്കന്‍ ബൈക്കിനെ അനുസ്മരിപ്പിക്കുന്ന മൂന്ന് വലിയ പെട്ടികള്‍, വശങ്ങളില്‍ തീയണക്കാനുള്ള സംവിധാനം. സൈഡില്‍ ഹാന്‍ഡില്‍ ബാറിനോട് ചേര്‍ത്ത് ഒരുക്കിയ സൈറന്‍ സ്വിച്ചും എല്ലാംചേര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രക്ക് നല്‍കുന്നത് തീര്‍ത്തും വ്യത്യസ്ഥമായ പരിവേഷം.

21647_590295.jpg
ബൈക്കുകളില്‍ മോഡിഫിക്കേഷന്‍ നടത്താനുള്ള അടിസ്ഥാനപരമായ താത്പര്യമാണ് റോഡ് റേജ് എന്ന പേരില്‍ മോഡിഫിക്കേഷന്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ഗബ്രിയേലിനെ പോലീസ് ബൈക്ക് നിര്‍മിക്കുന്നതിലേക്ക് എത്തിച്ചത്. അമേരിക്കന്‍ ടി.വി ഷോയാണ് ഗബ്രിയേലിനെ ഈ ആശയം നല്‍കിയത്. അമേരിക്കയില്‍ ഒരു സാധാരണ പൗരന്‍ പോലീസിനായി ബൈക്ക് നിര്‍മിക്കുകയും പോലീസ് ഡിപാര്‍ട്ട്‌മെന്റ് ആ ബൈക്ക് സ്വീകരിക്കുകയും ചെയ്തതായി ഷോയില്‍ കണ്ടത് ഗബ്രിയേലിനെ വല്ലാതെ ആകര്‍ഷിച്ചു. ഇന്ത്യയില്‍ പോലീസുകാര്‍ നിലവില്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍ കണ്ടപ്പോള്‍ അവരും നല്ല ബൈക്കുകള്‍ അര്‍ഹിക്കുന്നതായി അദ്ദേഹത്തിന് തോന്നി.

21647_590296.jpg
ഇന്ത്യയില്‍ ഇത്തരമൊരു ബൈക്ക് നിര്‍മിക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യം കാഴ്ച്ചയിലും പ്രകടനത്തിലും കരുത്തിന്റെ പര്യായമായ റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണെന്നും ഗബ്രിയേലിന് തോന്നി. പട്ടാളക്കാര്‍ ഉപയോഗക്കുന്ന ബൈക്കാണ് എന്‍ഫീല്‍ഡ്. പോലീസിനും ഈ ബൈക്കിനോട് തന്നെയാണ് പ്രിയം. പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബൈക്ക് എവിടെ നിന്ന് കണ്ടെത്തും. ഇതായിരുന്നു ഗബ്രിയേല്‍ നേരിട്ട ആദ്യ വെല്ലുവിളി. അപ്പോഴാണ് മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന ഗബ്രിയേലിന്റെ സുഹൃത്ത് രക്ഷക്കെത്തിയത്. ഒരു 2011 മോഡല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര അദ്ദേഹം സന്തോഷത്തോടെ ഗബ്രിയേലിന് നല്‍കി. പക്ഷെ പോലീസിനായി ബൈക്ക് നിര്‍മിക്കുന്ന പദ്ധതി സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പദ്ധതിക്കായി പണം മുടക്കാന്‍ ആരെയും കിട്ടാതെ വലഞ്ഞ അവസരത്തിലാണ് നവനീത് പബ്ലിക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ മേധാവി ഗബ്രിയേലിന്റെ സഹായത്തിനെത്തിയത്. അദ്ദേഹത്തിന്റെ പ്രേരണപ്രകാരം ഗബ്രിയേല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചു. പക്ഷെ ഇക്കാര്യത്തില്‍ ആരെ കാണണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കും അറിയില്ലായിരുന്നു. ദക്ഷിണ മുംബൈയിലെ പോലീസ് ആസ്ഥാനത്തും ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും പലകുറി ഗബ്രിയേല്‍ കയറിയിറങ്ങി. പോലീസില്‍ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. മാസങ്ങള്‍ക്ക് ശേഷം ആര്‍.ടി.ഒയുടെയും പച്ചക്കൊടി ലഭിച്ചു.

21647_590297.jpg


ബൈക്കിന്റെ ബോഡിക്ക് മുഴുവന്‍ വെള്ള നിറം നല്‍കുകയാണ് ഗബ്രിയേല്‍ ആദ്യം ചെയ്തത്. വെള്ളയും നീലയും കലര്‍ന്ന ചേരുവ അത്യാകര്‍ഷകമായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. അമേരിക്കന്‍ പോലീസ് ഹാര്‍ലിയെ അനുസ്മരിപ്പിച്ച് ബൈക്കിന്റെ പിന്നിലുള്ള മൂന്ന് പെട്ടികളില്‍ ഒന്നില്‍ മുഴുവന്‍ സാങ്കേതിക സംവിധാനങ്ങളാണ്. ഇതില്‍ അത്യാധുനിക രീതിയില്‍ പോലീസിന് പ്രവര്‍ത്തിക്കുന്നതിനായി ഒരു കൊച്ചു കമ്പ്യൂട്ടര്‍പോലുമുണ്ട്. ഈ കമ്പ്യൂട്ടറില്‍ നിയമ ലംഘകര്‍ക്കെതിരെ പിഴ ചുമത്തുന്നത് എളുപ്പമാക്കാന്‍ ഒരു സോഫ്റ്റ്‌വെയറും ഗബ്രിയേല്‍ ഡിസൈന്‍ ചെയ്തു വെച്ചിട്ടുണ്ട്. നിമയ ലംഘകര്‍ക്ക് ചലാന്‍ നല്‍കുന്നതിനായി ഒരു കൊച്ചു പ്രിന്ററും ഈ പെട്ടിയിലുണ്ട്. ബൈക്കിന്റെ മുന്നിലും പിന്നുലും സി.സി.ടി.വി ക്യാമറകളും ഗബ്രിയേല്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനായി പ്രത്യേകം തയ്യാറാക്കിയ മൈക്രോഫോണും, സൈറണുമെല്ലാം പോലീസിനായുള്ള ഈ ഇലക്ട്രയില്‍ ഉണ്ട്.

അതേസമയം പിന്നിലെ പെട്ടികളുടെ ഭാരം ബൈക്കിന്റെ കണ്‍സിസ്റ്റന്‍സിയെ അല്‍പ്പം ബാധിക്കുന്നുണ്ട്. ഇതുപോലുള്ള ചില്ലറ പോരായ്മകള്‍ ബൈക്കിനുണ്ടെന്ന് തുറന്ന് സമതിക്കാനും ഗബ്രിയേലിന് മടിയില്ല. പക്ഷെ കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ ഇവയെല്ലാം മാറ്റി പോലീസിനായി കുറ്റമേതുമില്ലാത്ത ബൈക്കുകള്‍ തയ്യാറാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ 31 കാരന്‍.


 • ṠȺƫǎƝ ΧaѴ!℮Я and Kappalu Moylaaly like this


Users Awards

#2 JappaN KannaN

JappaN KannaN

  Nokkukutti

 • Members
 • 540 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 July 2014 - 09:45 PM

Very Good...Thanks#3 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

  Cute Baby of PP

 • ManagemenT
 • 41,742 posts
 • Location:SwapNa LokAm ..... to be continued......
 • Interests:Fishing .. Video games
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 July 2014 - 09:46 PM

:vikru:
Users Awards

#4 Kappalu Moylaaly

Kappalu Moylaaly

  Nokkukutti

 • VIP Members
 • 4,803 posts
 • Location:trivandrum
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 July 2014 - 10:00 PM

good info .... thanks 


0 user(s) are reading this topic

0 members, 0 guests, 0 anonymous users