(സിറിയന്‍ വിപ്ളവത്തിനിടയില്‍ ഒരു മുത്തശ്ശി
സര്‍ക്കാര്‍ പട്ടാളക്കാര്‍ക്ക് പഴങ്ങള്‍ വീതിച്ചുകൊടുത്ത് കലാപകാരികളുടെ ജീവനുവേണ്ടി അഭ്യര്ത്ഥച്ച സംഭവം ഓര്‍മിച്ചുകൊണ്ട്)
പൊന്നുമോനേ,
ഈ ഓറഞ്ചു കഴിക്കൂ
ഗഫൂറിനെ കൊല്ലല്ലേ
അവന് എന്റെ പേരക്കുട്ടി
പൊന്നുമോനേ,
ഈ ആപ്പിള്‍ കഴിക്കൂ
ഇഷ്മേലിനെ വെറുതെ വിടൂ
അവന് എന്റെ സ്വന്തക്കാരന്
പൊന്നുമോനേ,
ഈ മുന്തിരി കഴിക്കൂ,
ഓര്‍ഹാനെ ഒന്നും ചെയ്യല്ലേ
അവന് എന്‍െറ അയല്ക്കാരന്
പൊന്നുമോനേ,
ഈ ഈത്തപ്പഴം കഴിക്കൂ
മഹ്മൂദിനെ വിട്ടേക്കണേ
അവന് എന്റെ നാട്ടുകാരന്
പൊന്നുമോനേ,
ഈ ഒലിവ് കഴിക്കൂ
നിസ്സാറിനെ ഉപദ്രവിക്കരുതേ
അവന് ഒരു മനുഷ്യനാണ്
പകരം ഈ തള്ളയെ
വെടിവെച്ചോളൂ
സ്വാതന്ത്ര്യം മരിക്കുന്നിടത്ത്
എനിക്കും ജീവിക്കണ്ടാ
ദൈവത്തെയും കൊന്നോളൂ
വെറുപ്പു നിറഞ്ഞിടത്ത്
ദൈവത്തിന്നിടമില്ല
ആ മുത്തശ്ശിയുടെ ചോര
എന്റെ ഭാഷയില്‍ തെറിച്ചുവീണു
ചില്ലും ഇരുമ്പും തുളച്ചുകയറിയ
ആ വാക്കുകള്‍ നിരത്തിവെച്ചു
കുറിക്കുന്നതുകൊണ്ടാണ്
ഈ കവിതയില്‍നിന്ന്
രക്തമൊലിക്കുന്നത്
കവിത സാക്ഷ്യമാണെങ്കില്‍
അതിനു വിഷം ശ്വസിച്ചേ തീരൂ.
Toggle Scoreboard ibProArcade Scoreboard

Prarthana - Sachidanathan പ്രാര്‍ത്ഥന (സച്ചിദാനന്ദന്)
Started by Ayyappan Moolesseril, Jul 29 2014 10:29 PM
No replies to this topic
#1
Posted 29 July 2014 - 10:29 PM
0 user(s) are reading this topic
0 members, 0 guests, 0 anonymous users