Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Yesterday, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Yesterday, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Yesterday, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Yesterday, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Aug 21 2017 08:10 PM Playing Zed Play Now!                
Photo

ഇഷാന്ത് എറിഞ്ഞിട്ടു: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വിജയം


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 10:00 PM

ഇഷാന്ത് എറിഞ്ഞിട്ടു: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വിജയം


 

21646_597970.jpg
ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് മൈതാനത്ത് 28 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. ഏഴ് വിക്കറ്റ് എറിഞ്ഞിട്ട ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് 95 റണ്‍സിന്റെ സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 223 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 1986 ലാണ് ഇന്ത്യ ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍ വിജയം കണ്ടത്. കപിലിന്റെ ചെകുത്താന്മാര്‍ ചേര്‍ന്ന് ഗൂച്ചിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെയാണ് അന്ന് മുട്ടുകുത്തിച്ചത്. ലോര്‍ഡ്‌സിലെ ഇതിന് മുമ്പുള്ള ഇന്ത്യയുടെ ഒരേയൊരു ടെസ്റ്റ് വിജയവുമതാണ്. വിദേശ പിച്ചില്‍ ഇന്ത്യ ഒരു ടെസ്റ്റ് വിജയിക്കുന്നതും 1124 ദിസങ്ങള്‍ക്ക് ശേഷമാണ്.

നാല് വിക്കറ്റിന് 106 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ജോ റൂട്ടും(66) മൊയീന്‍ അലിയും(39) ചേര്‍ന്ന് വിജയം നിഷേധിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പത്തെ അവസാന പന്തില്‍ മൊയീന്‍ അലി പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്. 

21646_597971.jpg

ഇഷാന്തിന്റെ ബൗണ്‍സറില്‍ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ പൂജാര ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയ ഇംഗ്ലണ്ടിനായി റൂട്ടും പ്രയറും പ്രത്യാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. എന്നാല്‍ പ്രയറിനെ തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞ് കെണിയില്‍ പെടുത്തി ഇഷാന്ത് വീണ്ടും ഞെട്ടിച്ചു. തുടര്‍ച്ചയായി ഒരു വശത്ത് പന്തെറിഞ്ഞ ഇഷാന്ത് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സില്‍ രഹാനയുടെ സെഞ്ച്വറിയും ഭുവനേശ്വര്‍കുമാറിന്റെ ആറ് വിക്കറ്റ് പ്രകടനവും ഇന്ത്യക്ക് കരുത്തായപ്പോള്‍ ബലാന്‍സിന്റെ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ട് കടം വീട്ടി. രണ്ടാം ഇന്നിങ്‌സില്‍ വിജയിയുടെ 95 റണ്‍സിനും കളിയുടെ ഗതിമാറ്റി മിന്നല്‍വേഗത്തില്‍ ജഡേജ നേടിയ 68 റണ്‍സും ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബലാന്‍സിന്റെ പോലെ ഒരു ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനായി ആര്‍ക്കും കാഴ്ചവെക്കാനായില്ല. ഏഴ് വിക്കറ്റ് പിഴുത് ഇഷാന്ത് ശര്‍മ്മ കളിയിലെ താരവുമായി.

ഈ വിജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

 



#2 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,289 posts
9,435
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 10:03 PM

test kanda kalam marannu.

 

ipo arkum venda ithine :chey:




Users Awards

#3 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,289 posts
9,435
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 10:04 PM

britain-england-india_josh-6_07211407350

 

 

Panthu Poyal De inganirikkum.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users