Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 170 Today, 07:11 PM Playing Archery Play Now!                shibinas has obtained a high score of 4026 Today, 03:49 PM Playing 5 In A Row Play Now!                shibinas has obtained a high score of 7200 Today, 02:24 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 6684 Today, 02:23 PM Playing Fishy Play Now!                Purushu Pattalam has obtained a high score of 10461 Today, 01:20 PM Playing 3 Peeks Solitaire Play Now!                
Photo

ചക്കയിട്ട് തിന്നശേഷം ഉറങ്ങിയ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍ :vayya:


  • Please log in to reply
9 replies to this topic

#1 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,294 posts
18,245
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 05:29 PM

=)) =)) =)) :vayya:  :vayya:  :vayya:  :haha:  :haha:  :haha:

 

 

 കിളികൊല്ലൂരിലെ ഒരു വീട്ടില്‍നിന്ന് ചക്കയിട്ട് തിന്നശേഷം ഉറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍. കൂര്‍ക്കംവലി കേട്ടാണ് വീട്ടമ്മ വെളുപ്പിന് പുറത്തിറങ്ങി നോക്കിയത്. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടുത്തകാലത്ത് നഗരത്തില്‍ നടന്ന പല മോഷണങ്ങളിലും ജോസിന് പങ്കുണ്ടെന്നാണ് പോലീസിന്റെ അനുമാനം.

കിളികൊല്ലൂര്‍ കണ്ടച്ചിറ ഇലായത്തുവീട്ടില്‍ ജോസ് (41) എന്ന മൊട്ട ജോസ് വീടുകളുടെ കതക് കത്തിച്ചും ജനലഴി വളച്ചുമാണ് വീടുകള്‍ക്കുള്ളില്‍ കടക്കുന്നത്. ഗവ. ടി.ടി.ഐ.ക്ക് സമീപം കന്റോണ്‍മെന്റ് സൗത്തിലെ സലാഹുദ്ദീന്റെ വീടിന്റെ ജനലഴി വളച്ച് മോഷണം നടത്തിയത് ജോസാണെന്ന് വിരലടയാള വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ശാസ്താംകോട്ടയില്‍ ഒരു മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നു.

മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ 2011ല്‍ ജയില്‍ ചാടിയ ഇയാള്‍ പിന്നീട് പിടിയിലായിരുന്നു. ജയില്‍ ചാടി കൊല്ലത്തെത്തിയ ജോസ് നഗരത്തില്‍ ഏഴ് കവര്‍ച്ചകള്‍ നടത്തിയശേഷമാണ് പിടിയിലായത്. രണ്ട് മരക്കഷണങ്ങള്‍ കൂട്ടിക്കെട്ടി മതിലില്‍ ചാരിവച്ചാണ് 2011 ജൂലായ് ഒമ്പതിന് രാത്രി തിരുവനന്തപുരം ജില്ലാ ജയില്‍ ചാടിയത്. മൂന്നുമാസം മുമ്പ് ശക്തികുളങ്ങര പോലീസ് ഇയാളെ പിടികൂടി ജയിലില്‍ അടച്ചിരുന്നു. വീണ്ടും പുറത്തിറങ്ങി മോഷണം തുടരുകയായിരുന്നു.ജോസിനെ കിളികൊല്ലൂര്‍ പോലീസ് ചോദ്യംചെയ്തുവരികയാണ്.

മൊട്ട ജോസിന്റെ മോഷണം അടുക്കള അച്ചുവിനെപ്പോലെ
 

കൊല്ലം: ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ചെപ്പടിവിദ്യ എന്ന സിനിമയിലെ അടുക്കള അച്ചു എന്ന കഥാപാത്രത്തിന്റെ തനിപ്പകര്‍പ്പാണ് മൊട്ട ജോസ് എന്ന കിളികൊല്ലൂര്‍ കണ്ടച്ചിറ ഇലായത്ത്വിളവീട്ടില്‍ ജോസ്. ജഗതി ശ്രീകുമാറാണ് അച്ചുവായി അഭിനയിച്ചത്. മോഷ്ടിക്കാന്‍ കയറുന്ന വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം സാവകാശം മോഷ്ടിക്കുന്നയാളാണ് അടുക്കള അച്ചു. മോഷണത്തിനിടയിലും ഭക്ഷണത്തോടുള്ള അമിതാസക്തിയാണ് ജോസിന്റെയും പ്രത്യേകത. ചക്കയിട്ട് തിന്നശേഷമുള്ള ഉറക്കമാണ് ജോസിനെ ഇത്തവണ പിടികൂടാന്‍ കാരണമായതും. മോഷണത്തിന് കയറുന്ന വീടുകളില്‍ ആഹാരസാധനങ്ങള്‍ പാകംചെയ്ത് വച്ചിട്ടുണ്ടെങ്കില്‍ ശാപ്പിടും. അല്ലെങ്കില്‍ സ്വന്തമായി പാചകംചെയ്ത് വയറുനിറയെ തിന്നും. ഇയാള്‍ക്ക് ഏറ്റവും ഇഷ്ടം മുട്ട ഫ്രൈയാണ്. അതിനുശേഷം സുരക്ഷിതമാണെന്ന് തോന്നിയാല്‍ വീട്ടില്‍ത്തന്നെ ഉറങ്ങുകയും ചെയ്യും. ചെറുപ്പംമുതല്‍ മോഷണം തൊഴിലാക്കിയ ജോസ് ചുരുങ്ങിയത് 200 മോഷണമെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം. സുഖലോലുപനായ മോഷ്ടാവെന്നാണ് മൊട്ട ജോസ് അന്വേഷണോദ്യോഗസ്ഥര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

പൂട്ടിക്കിടക്കുന്ന വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടുവെക്കും. രാത്രി ആളുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജനലിലും വാതിലിലും തട്ടി ശബ്ദമുണ്ടാക്കും. അല്ലെങ്കില്‍ ടെറസ്സില്‍ ശബ്ദമുണ്ടാക്കി നടക്കും. വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആളില്ലാത്ത അടുത്ത വീട് നോക്കും. ഒറ്റയ്ക്കാണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്. ഇരുമ്പ് കമ്പിയോ പാരയോ ഉണ്ടെങ്കില്‍ അലമാര നിഷ്പ്രയാസം പൊക്കിയിടും. വാതില്‍ കത്തിച്ച് കവര്‍ച്ച നടത്തുന്നതാണ് പ്രധാന രീതി. മുന്നിലെയോ പിന്നിലെയോ വാതില്‍ സൗകര്യപ്രദമായി കത്തിക്കും. തൊട്ടടുത്ത വീടുകളിലോ മോഷണത്തിനെത്തുന്ന വീട്ടുവളപ്പിലോ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റിയാണ് വാതിലില്‍ തളിക്കുന്നത്. പുക ഉയരാതിരിക്കാന്‍ തുണിയും കട്ടകളും കതകിനോട് ചേര്‍ത്തുവയ്ക്കും. അയല്‍വാസികളോ കാല്‍നടയാത്രികരോ തീ പടരുന്നത് കാണാതിരിക്കാന്‍ ടാര്‍പ്പായ വലിച്ച് കെട്ടുന്നതും ഇയാളുടെ പതിവാണ്. ഒരുകാലത്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ പ്രധാന പാചകക്കാരനായിരുന്നു മൊട്ട ജോസ്.

ജയില്‍ ചാടിയശേഷം 2011 ജൂലായ് 21ന് രണ്ടാംകുറ്റിയിലും 27ന് ആനന്ദവല്ലീശ്വരത്തും ആളില്ലാത്ത വീടിന്റെ വാതില്‍ പെട്രോളൊഴിച്ച് കത്തിച്ച് നടത്തിയ മോഷണം ഏറെ ഒച്ചപ്പാടുണ്ടാക്കി. ഇവിടെനിന്ന് ലഭിച്ച വിരലടയാളങ്ങള്‍ മൊട്ട ജോസിന്‍േറതാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.




Users Awards

#2 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
457
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 05:30 PM

Paavam Mutta jose...!!!



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 05:31 PM

haha angane thanne venam



#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,219 posts
24,009
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 06:03 PM

Ee kallan kollalo indu!

#5 Minna Minni

Minna Minni

    Nokkukutti

  • Members
  • 236 posts
34
Average
  • Location:kannante swantham naadu
  • Interests:vaayana, cinema/t.v kaanal, kathiyadi, theeta, urakkam....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 06:21 PM

Paavam Jose..



#6 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,211 posts
9,176
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 06:21 PM

best kallan.

professional..

 

jagante company ano.aakrantham kanditu chodichatha. :ohno:




Users Awards

#7 KD Videsi

KD Videsi

    Master Mind Of PP

  • Contributors
  • 7,805 posts
3,250
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 07:07 PM

kallanu chakka thinnan padille :mmm: 



#8 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,684 posts
11,178
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 08:24 PM

motta jose.... chakka sleepig pills nte effect cheythu... ;))




Users Awards

#9 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,464 posts
3,537
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 08:44 PM

paavam 

 

angerda shily enikishtayi :beedi: 



#10 KalliyamKattu Neeli

KalliyamKattu Neeli

    Nokkukutti

  • TOP Member
  • 2,885 posts
670
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 June 2016 - 01:35 AM

:chey:

Sent from my GT-I9300 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users