
ഡ്രോണ്‍ എന്നാല്‍ ആളില്ലാത്ത ചെറുവിമാനം. അത്തരം ചെലവുകുറഞ്ഞ ഡ്രോണുകളും ഭാരംകുറഞ്ഞ മികച്ച ക്യാമറകളും ലഭ്യമായതോടെ, ഫോട്ടോഗ്രാഫിയില്‍ പുതിയൊരു മേഖല ശക്തിപ്പെടുകയാണ് - 'ഡ്രോണ്‍ ഫോട്ടോഗ്രാഫി'.
ഏരിയല്‍ ഫോട്ടോഗ്രാഫിയെന്ന് പണ്ടേ അറിയപ്പെടുന്ന മേഖലയിലാണ് ഡ്രോണുകള്‍ പുതിയ ചരിത്രം രചിക്കുന്നത്. ഡ്രോണ്‍ ഫോട്ടോഗ്രാഫിയില്‍ മത്സരങ്ങള്‍ നടക്കുന്നു, അത്തരം ഫോട്ടോകള്‍ ലോകത്താര്‍ക്കും കാണാന്‍ പാകത്തില്‍ പോസ്റ്റുചെയ്യാവുന്ന സൈറ്റുകളും രംഗത്തെത്തിയിരിക്കുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഡ്രോണുകള്‍ പകര്‍ത്തിയ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ള സൈറ്റാണ് 'ഡ്രോണ്സ്റ്റഗ്രാം' ( Dronestagram ). ഫോട്ടോകള്‍ മാത്രമല്ല, ഹൈഡെഫിനിഷന്‍ വീഡിയോകളും ആ സൈറ്റില്‍ ധാരാളമുണ്ട്.

പോയവര്‍ഷം ഡ്രോണുകളെടുത്തതില് മികച്ച ഫോട്ടോ കണ്ടെത്താന്‍ നാഷണല്‍ ജ്യോഗ്രഫിയുടെ സ്പോണ്സര്ഷിപ്പില് ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇന്‍ഡൊനീഷ്യയില്‍ ബാലി ബരത് നാഷണല്‍ പാര്ക്കിന് മുകളില്‍ ചിറകുവിടര്‍ത്തി പറക്കുന്ന പരുന്തിന്റെ ഗംഭീരദൃശ്യമാണ് മത്സരത്തില്‍ വിജയിയായത്.
ഇത്തരം ഡസണ്‍ കണക്കിന് ചിത്രങ്ങളാണ് ഡ്രോണ്സ്റ്റഗ്രാം സൈറ്റിലുള്ളത്. പുതിയ ഒരു പരിപ്രേക്ഷ്യത്തോടെ ലോകത്തെ കാണാന്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ സഹായിക്കുമെന്ന്, സൈറ്റിന്റെ സ്ഥാപകനായ എറിക് ഡ്യൂപിന് ബിബിസിയോട് പറഞ്ഞു. ഡ്രോണുകള്‍ എടുത്തവ കൂടാതെയുള്ള ആകാശദൃശ്യങ്ങളും സൈറ്റിലുണ്ട്.
ഭൂപ്രതലത്തിനടുത്ത് താഴ്ന്ന വിതാനത്തില്നിന്നുള്ള അതിഗംഭീരമായ ദൃശ്യങ്ങളാണ് ഡ്രോണുകള്‍ പകര്‍ത്തുന്നത്. ലോകത്തിന്റെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് അവ നല്‍കുന്നത് - ഡ്യൂപിന് അഭിപ്രായപ്പെട്ടു. 'ഉപഗ്രഹങ്ങളോ, വിമാനങ്ങളോ, ഹെലികോപ്റ്ററുകളോ പകര്‍ത്തുന്ന ദൃശ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണിവ'. (കടപ്പാട് : ബിബിസി. ചിത്രങ്ങള്‍ക്ക് കടപ്പാട് : ഡ്രോണ്സ്റ്റഗ്രാം)
ഡ്രോണുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പകര്‍ത്തിയ ചില ദൃശ്യങ്ങളാണ് ചുവടെ -










--mathrubhumi