Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Today, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Today, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Today, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Today, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ആകെ ഗോള്‍ 171 ഗോളടിച്ചത് ജര്‍മനി വഴങ്ങിയത് ബ്രസീല്‍


  • Please log in to reply
5 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 10:04 AM

ആകെ ഗോള്‍ 171 ഗോളടിച്ചത് ജര്‍മനി വഴങ്ങിയത് ബ്രസീല്‍

 

21646_596376.jpg

171-ാമത്തെ ഗോള്‍ വീണതോടെ 20-ാം ലോകകപ്പിലെ വിജിയി ആരെന്ന് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബ്രസീല്‍ ലോകകപ്പ് 1998-ലെ ഫ്രാന്‍സ് ലോകകപ്പിനോട് തുല്യതപാലിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഗോള്‍ എണ്ണമാണിത്. 

ബ്രസീല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചത് ചാമ്പ്യന്മാരായ ജര്‍മനിതന്നെ. ഏഴ് മത്സരങ്ങളില്‍നിന്ന് 18 ഗോളുകളാണ് ജര്‍മനി നേടിയത്. എല്ലാ മത്സരങ്ങളിലും ചേര്‍ന്ന് ജര്‍മനി വഴങ്ങിയത് നാല് ഗോളുകള്‍ മാത്രം. ഏഴ് മത്സരങ്ങളില്‍ ഹോളണ്ട് 15 ഗോളുകളും ബ്രസീല്‍ 11 ഗോളുകളും സ്‌കോര്‍ ചെയ്തു. അഞ്ചുമത്സരങ്ങളില്‍നിന്ന് കൊളംബിയ 12 ഗോളുകള്‍ നേടി.
ഏഴ് മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ വഴങ്ങിയ ആതിഥേയരായ ബ്രസീലാണ് കൂടുതല്‍ ഗോള്‍ വഴങ്ങിയത്. മൂന്ന് മത്സരങ്ങളില്‍നിന്ന് 9 ഗോള്‍ വഴങ്ങിയ കാമറൂണാണ് ഇക്കാര്യത്തില്‍ ബ്രസീലിന് പിന്നിലുള്ളത്. ഏഴ് മത്സരങ്ങള്‍ കളിച്ച മറ്റ് മൂന്ന് ടീമുകളും - ജര്‍മനി, അര്‍ജന്റീന, ഹോളണ്ട് - നാലുഗോളുകള്‍ വീതമാണ് വഴങ്ങിയത്.

പാസ്സുകളുടെ എണ്ണത്തിലും കൃത്യതയിലും ജര്‍മനി തന്നെയാണ് മുന്നില്‍. ഏഴ് മത്സരങ്ങളിലായി അവര്‍ 5084 പാസ്സുകള്‍ കൈമാറി. ഇതില്‍ 4157 പാസ്സുകള്‍ കൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടു. 82 ശതമാനമാണ് പാസ്സുകളുടെ കൃത്യത. എണ്ണത്തില്‍ രണ്ടാമത് അര്‍ജന്റീനയും (4318) മൂന്നാമത് ഹോളണ്ടുമാണ് (3862).

ആക്രമണങ്ങളില്‍ മുന്നിലുള്ളത് റണ്ണറപ്പായ അര്‍ജന്റീനയാണ്. 341 ആക്രമണങ്ങളാണ് അര്‍ജന്റീന എതിരാളികള്‍ക്കുമേല്‍ സംഘടിപ്പിച്ചത്. ഇതില്‍ 121 ആക്രമണങ്ങള്‍ ഇടതുവിങ്ങിലൂടെയും 63 എണ്ണം മധ്യഭാഗത്തുകൂടെയും 157 എണ്ണം വലതുവിങ്ങിലൂടെയുമായിരുന്നു. അപമാനകരമായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ബ്രസീലാണ് ആക്രമണങ്ങളില്‍ രണ്ടാം സ്ഥാനത്ത് (319). മൂന്നാം സ്ഥാനത്ത് ജര്‍മനിയും (314) നാലാം സ്ഥാനത്ത് ഹോളണ്ടുമാണ് (270).

ഇത്തവണ ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയത് ബ്രസീലിനാണ്. 14 എണ്ണം. ഹോളണ്ടിന് 11 മഞ്ഞക്കാര്‍ഡുകളും അഞ്ചുമത്സരം കളിച്ച കോസ്റ്റാറിക്കയ്ക്ക് പത്ത് മഞ്ഞക്കാര്‍ഡും ലഭിച്ചു. നാലുമത്സരം കളിച്ച ഉറുഗ്വായ്ക്ക് എട്ട് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും ലഭിച്ചു.

126 തവണ ഫൗള്‍ ചെയ്ത ഹോളണ്ടാണ് ഇക്കാര്യത്തില്‍ മുന്നില്‍. 123 ഫൗളുകളുമായി ബ്രസീല്‍ രണ്ടാമതുണ്ട്. ഏറ്റവും കൂടുതല്‍ ഫൗളിന് വിധേയമായതും ബ്രസീലാണ്. വിവിധ ടീമുകളില്‍നിന്നായി അവര്‍ 129 തവണ ഫൗളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഗോള്‍ ലക്ഷ്യംവെച്ച് ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ബ്രസീലാണ്. പോസ്റ്റിലേക്ക് ബ്രസീല്‍ 111 ഷോട്ടുകള്‍ ഉതിര്‍ത്തു. രണ്ടാമതുള്ള അര്‍ജന്റീന 105 ഷോട്ടുകളുതിര്‍ത്തു...

 


  • Sagaav NettooraN, Chengalam Pailey and Eda Sureshe like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 10:18 AM

Thnks for Infos Jayetta




Users Awards

#3 Thavala Thampi

 
Thavala Thampi

    Nokkukutti

  • TOP Member
  • 1,560 posts
  • Location:Ernakulam
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 10:25 AM

woow.. very good information...



#4 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 10:29 AM

thanks interesting :think: 



#5 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,335 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 03:20 PM

:thanks: for the share.




Users Awards

#6 Chengalam Pailey

 
Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 07:31 AM

:thanks: for sharing Jayaraamettaa..




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users