Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 76533 Feb 22 2017 09:02 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

India - England First Test Match - Reports

India England Test Match First Reports 2014

  • Please log in to reply
8 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 July 2014 - 02:44 PM

വിജയിന് സെഞ്ച്വറി

 

Posted on: 10 Jul 2014

ബെര്‍മിങാം: ഓപ്പണര്‍ മുരളി വിജയ് പൊരുതി നേടിയ സെഞ്ച്വറി ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. 

121 റണ്‍സോടെ വിജയും 35 റണ്‍സോടെ ക്യാപ്റ്റന്‍ ധോനിയുമാണ് ക്രീസില്‍. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സമചിത്തതയോടെ ബാറ്റുചെയ്ത വിജയ് 214 പന്തില്‍ നിന്നാണ് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിജയിന്റെ നാലാം സെഞ്ച്വറിയാണിത്.

വിജയിനൊപ്പം ശിഖര്‍ ധവാനാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് തുറന്നത്. ഇംഗ്ലണ്ടിലെ വിക്കറ്റുമായി ഇണങ്ങി ബാറ്റുചെയ്യാന്‍ വിഷമിച്ച ധവാന്‍ ഇന്നിങ്‌സിലെ ഏഴാമത്തെ ഓവറില്‍ തന്നെ പുറത്തായി. പേസ് ബൗളര്‍ ജിമ്മി ആന്റേഴ്‌സന്റെ പന്ത് പുഷ്‌ചെയ്യാനായിരുന്നു. ശ്രമം. ധവാന്റെ ബാറ്റില്‍ തട്ടി പിറകോട്ട് തെറിച്ച പന്ത് വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ പിടിച്ചു. 24 പന്തില്‍ 12 റണ്‍സായിരുന്നു ധവാന്‍ നേടിയത്. ചേതേശ്വര്‍ പൂജര മികച്ച ഫോമിലായിരുന്നു. ഏഴ് ബൗണ്ടറി നേടിയ പൂജാര വലിയ സ്‌കോര്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ഇയാന്‍ ബെല്ലിന്റെ മനോഹരമായ ക്യാച്ച് പൂജാരയെ പുറത്താക്കി. 69 പന്തില്‍ 38 റണ്‍സെടുത്ത പൂജാരയുടെ വിക്കറ്റും ആന്‍ഡേഴ്‌സനായിരുന്നു. ഒറ്റ റണ്‍മാത്രമെടുത്ത വിരാട് കോലിയെ ക്രിസ് ബ്രോര്‍ഡിന്റെ ബൗളിങ്ങില്‍ സെക്കന്റ് സ്ലിപ്പില്‍ ബെല്‍ തന്നെ പിടികൂടി. 32 റണ്‍സെടുത്ത രഹാന പ്ലുങ്കറ്റിന്റെ ബൗളിങ്ങിലും പുറത്തായി.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ്

വിജയ് നോട്ടൗട്ട് 121,ധവാന്‍ സി പ്രയര്‍ ബി ആന്‍ഡേഴ്‌സന്‍ 12, പൂജാര സി ബെല്‍ ബി ആന്റേഴ്‌സന്‍ 38, കോലി സി ബെല്‍ ബി ബ്രോഡ് 1, രഹാനെ സി കുക്ക് ബി പ്ലുങ്കറ്റ് 32, ധോനി നോട്ടൗട്ട് 35, എക്‌സ്ട്രാസ് 4, മൊത്തം 4 വിക്കറ്റിന് 243

വിക്കറ്റ് വീഴ്ച : 1-33, 2-106, 3-107, 4-178 


#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 July 2014 - 02:45 PM

ഇന്ത്യ 205/4, മുരളി വിജയ് 102 

ട്രെന്റ് ബ്രിഡ്ജ് : ഓപ്പണർ മുരളി വിജയ്‌യുടെ സെഞ്ച്വറിയോടെ ഇന്ത്യ ഇംഗ്ളണ്ടിനെതിരായ ആദ്യടെസ്റ്റിൽ മാന്യമായി തുടങ്ങി. ട്രെന്റ് ബ്രിഡ്ജിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 205/4 എന്ന നിലയിലാണ്. മുരളി വിജയ് 220 പന്തിൽ 102 റണ്ണുമായി പുറത്താകാതെനിൽക്കുകയാണ്. ശിഖർധവാൻ (12), ചേതേശ്വർ പുജാര (38), വിരാട് കൊഹ്‌ലി (1), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതിനകം നഷ്ടമായത്. 
ഏഴാം ഓവറിൽ ആൻഡേഴ്സണാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകിയത്. .................. പന്തിൽ 12 റൺ നേടിയ ശിഖർ ധവാനെ ആൻഡേഴ്സന്റെ പന്തിൽ കീപ്പർ പ്രയോർ പിടികൂടുകയായിരുന്നു. തുടർന്ന് പുജാരയും മുരളി വിജയ്‌യും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. രണ്ടാംവിക്കറ്റിൽ 67 റൺകൂട്ടിച്ചേർത്ത ശേഷമാണ് പുജാര മടങ്ങിയത്. തുടർന്നിറങ്ങിയ കൊഹ്‌ലി പെട്ടെന്ന് മടങ്ങിയെങ്കിലും രഹാനെ നാലാം വിക്കറ്റിൽ 71 റൺ കൂട്ടിച്ചേർത്തു. ടീം സ്കോർ 178 ൽ നിൽക്കവെയാണ് രഹാനെ പുറത്തായത്. 18 റണ്ണുമായി ധോണിയാണ് ഇപ്പോൾ മുരളിക്ക് കൂട്ട്. ഇംഗ്ളണ്ടിലെ മുരളിയുടെ ആദ്യ സെഞ്ച്വറിയാണിത്. 18 ബൗണ്ടറികൾ ഈ ഇടംകൈയൻ ബാറ്റ്സ്മാൻ ഇതുവരെ നേടിക്കഴിഞ്ഞു.



#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,957 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 July 2014 - 02:18 PM

ipo testinte praskathi kuranjathupole


  • JayaraMeTTaN likes this


Users Awards

#4 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,400 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 July 2014 - 06:48 PM

:thanks: for the update...


  • JayaraMeTTaN likes this


Users Awards

#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2014 - 02:21 PM

ipo testinte praskathi kuranjathupole

testukalude ennam kuranju



#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2014 - 02:22 PM

:thanks: for the update...

 

thnks 4 the support



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2014 - 02:23 PM

ഇംഗ്ലണ്ട് ഫോളോ ഓണ്‍ ഒഴിവാക്കി

 

Posted on: 12 Jul 2014

21645_595708.jpgനോട്ടിങ്ങാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ഒഴിവാക്കി. മൂന്നാം ദിവസം കളി അവസാനിക്കാന്‍ 22 ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 280 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്ത് 457 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഒരു ഘട്ടത്തില്‍ ഏഴിന് 202 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായിരുന്നു. 

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോറൂട്ടും (40 നോട്ടൗട്ട്) സ്റ്റിയൂവര്‍ട്ട് ബ്രോഡും (47) ചേര്‍ന്നെടുത്ത 78 റണ്‍സാണ് ടീമിനെ ഫോളോ ഓണ്‍ കടമ്പ കടത്തിവിട്ടത്. ഓപ്പണര്‍ സാം റോബ്‌സണ്‍ (59), ഗാരി ബാലന്‍സ്(71) എന്നിവരുടെ അര്‍ധശതകങ്ങളുടെ കരുത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ രണ്ടിന് 154 എന്ന ശക്തമായ നിലയിലായിരുന്നു.

പേസ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ (92ന് 3), ഭുവനേശ്വര്‍ കുമാര്‍ (50ന് 3) മുഹമ്മദ് ഷാമി(79ന് 2) എന്നിവരുടെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഉലച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ഇയാന്‍ ബെല്‍ 25-ഉം മോയിന്‍ അലി 14-ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക്(5), മാറ്റ് പ്രയര്‍(5), ബെന്‍ സ്റ്റോക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ മുരളി വിജയ് (146) നേടിയ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(81), ഭുവനേശ്വര്‍ കുമാര്‍(58), മുഹമ്മദ് ഷാമി (51 നോട്ടൗട്ട്) എന്നിവരുടെ അര്‍ധശതകങ്ങളുടെയും ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു.


#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 July 2014 - 03:25 PM

 

ഇംഗ്ലണ്ടിന് ലോകറെക്കോഡ് ഒന്നാമിന്നിങ്‌സ് ലീഡ്‌

 

Posted on: 13 Jul 2014

നോട്ടിങാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് അവസാന വിക്കറ്റില്‍ ലോക റെക്കോഡ്. ജോ റൂട്ടും ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലുള്ള പത്താം വിക്കറ്റ് കൂട്ടുകെട്ട് 198 റണ്‍സ് നേടിയാണ് ലോകറെക്കോഡ് സ്ഥാപിച്ചത്. 
റൂട്ട് 154 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ ആന്‍ഡേഴ്‌സണ്‍ 81 റണ്‍സ് സ്വന്തമാക്കി. ഇവരുടെ മികവില്‍ ഒന്നാമിന്നിങ്‌സില്‍ 496 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ 39 റണ്‍സിന്റെ ലീഡും കരസ്ഥമാക്കി

നാലാംദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 30 ഓവര്‍പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടി പൊരുതുകയാണ്. 29 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 35 റണ്‍സുമായി മുരളി വിജയ്!യും 30 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.

സ്‌കോര്‍: ഇന്ത്യ ഒന്നാമിന്നിങ്‌സ് 457, രണ്ടാമിന്നിങ്‌സ് ഒന്നിന് 97. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 496. 

നാലാം ദിനം ഒരുവിക്കറ്റ് മാത്രം കൈയ്യിലിരിക്കെ 105 റണ്‍സിന് പിന്നിലായിരുന്ന ഇംഗ്ലണ്ടിനുവേണ്ടി വിസ്മയ പ്രകടനമാണ് റൂട്ടും ആന്‍ഡേഴ്‌സണും പുറത്തെടുത്തത്. 53.2 ഓവര്‍ ക്രീസില്‍ നിന്ന കൂട്ടുകെട്ട് 198 റണ്‍സ് നേടി. ടെസ്റ്റ് മത്സരത്തില്‍ പത്താംവിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഉച്ചഭക്ഷണത്തിന് ശേഷം അഞ്ചാം ഓവറില്‍ ആന്‍ഡേഴ്‌സണ്‍(81) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 39 റണ്‍സിന്റെ ലീഡു നേടിയിരുന്നു. ഇന്ത്യന്‍ നിരയില്‍ അഞ്ച് വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 

  • Malabar SultaN likes this

#9 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,387 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 July 2014 - 07:59 PM

:trophy:







Also tagged with one or more of these keywords: India, England, Test Match, First, Reports, 2014

0 user(s) are reading this topic

0 members, 0 guests, 0 anonymous users