Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 435.36 Today, 07:24 PM Playing Swim Shot Play Now!                Naina has obtained a high score of 102 Today, 06:35 PM Playing Archery Play Now!                OOkkan Ambro has obtained a high score of 26 Today, 03:55 PM Playing Sport Cricket Challenge Play Now!                Kochundappiri has obtained a high score of 186 Yesterday, 07:36 PM Playing Archery Play Now!                Pokkiri SimoN has obtained a high score of 1549 Yesterday, 03:42 PM Playing BMX Pro Style Play Now!                
Photo

അർജന്റീന- ജർമ്മനി ഫൈനൽ; ചരിത്രം ആവർത്തിക്കുമോ?

World Cup Football Final 2014

 • Please log in to reply
6 replies to this topic

#1 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,977
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:08 PM

അർജന്റീന- ജർമ്മനി ഫൈനൽ; ചരിത്രം ആവർത്തിക്കുമോ? 


140496424810argentina.jpg

സാവോപോളോ: രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പ് ഫൈനലിൽ വീണ്ടുമൊരു അർജന്റീന-ജർമനി പോരാട്ടം. പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ സെർജിയോ റൊമേരോയുടെ ഇന്ദ്രജാലത്തിന്റെ മികവിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഹോളണ്ടിനെ രണ്ടിനെതിരെ നാലു ഗോളിന് തോൽപിച്ചാണ് അർജന്റീന 24 വർഷത്തിനുശേഷം ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

1990ലാണ് അർജന്റീന അവസാനമായി ലോകകപ്പിന്റെ ഫൈനൽ കളിച്ചത്. അന്ന് സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ ഇറ്റലിയെ തോൽപിച്ചാണ് അവർ ജർമനിക്കെതിരായ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ ജർമനിയോട് തോൽക്കുകയായിരുന്നു മാറഡോണയുടെ ടീം. അതിന്റെ തൊട്ടുമുൻപത്തെ തവണ, 1986ൽ ജർമനിയെ തോൽപിച്ചാണ് അർജന്റീന അവസാനമായി ലോകകപ്പിൽ മുത്തമിട്ടത്.

ഞായറാഴ്ച മാറക്കാനയിലാണ് അർജന്റീന-ജർമനി കലാശപ്പോരാട്ടം. ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴു ഗോളിന് കശാപ്പു ചെയ്താണ് ജർമനി ഫൈനലിൽ എത്തിയത്.

രണ്ടാം സെമിയിൽ 120 മിനിറ്റ് നേരം കളിച്ചിട്ടും ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഹോളണ്ടിന്റെ വ്ലൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകൾ തടഞ്ഞാണ് റൊമേരൊ ടീമിന് സ്വപ്‌നതുല്യമായ ജയം സമ്മാനിച്ചത്. എ.എസ്. മൊണാക്കോയുടെ കീപ്പറായ റൊമേരോയാണ് കളിയിലെ കേമൻ. അർജന്റീനയ്ക്കുവേണ്ടി കിക്കെടുത്ത ലയണൽ മെസ്സി, എസ്‌ക്വെൽ ഗരായ്, സെർജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവർ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യൻ റോബനും ക്യൂറ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്.

അർജന്റീനാ സ്‌ട്രൈക്കർമാരുടെ പിടിപ്പുകേടാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീട്ടിയത്. എക്‌സ്ട്രാ ടൈമിൽ കിട്ടിയ രണ്ട് കനകാവസരങ്ങൾ അവർ നിസാരമായി പാഴാക്കിക്കളഞ്ഞു. നൂറ്റിപ്പതിനാറാം മിനിറ്റിൽ പലാസ്യോയും നൂറ്റിപ്പതിനെട്ടാം മിനിറ്റിൽ മാക്‌സി റോഡ്രിഗസുമാണ് സുവർണാവസരങ്ങൾ പാഴാക്കിയത്.

സെർജിയോ റൊമേരോ എന്ന ഇരുപത്തിയേഴുകാരന്റെ മികവിലാണ്  അർജന്റീന ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ലയണൽ മെസ്സിയെന്ന ഏകദൈവത്തെ പ്രാർഥിച്ചുകഴിഞ്ഞ നീലപ്പടയ്ക്ക് മുന്നിൽ അത്ഭുതമായാണ് റൊമെരോ രക്ഷകനായി അവതരിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വപ്‌നതുല്യമായ സേവുകൾ നടത്തി അർജന്റീനയുടേയും ലോകത്തെമ്പാടുമുള്ള ആരാധകരുടേയും രക്ഷകനായത്.#2 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,977
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:09 PM


ജര്‍മനിക്ക് ഏഴാം സ്വര്‍ഗം; ബ്രസീലിന് നരകം

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 10 Jul 2014

21644_595069.jpg

പതിമ്മൂന്നിന്റെ നിര്‍ഭാഗ്യമോ വരുതിയില്ലാത്ത സംഘബോധമോ ലൂയി ഫെലിപ് സ്‌കൊളാരിയെയും ബ്രസീലിനെയും ചതിച്ചത്? ഏതായാലും സ്‌കൊളാരിക്കുകീഴില്‍ 2002-ലും ഇത്തവണയുമായി ആകെ വഴങ്ങിയ ഗോളുകള്‍ (7) ഒറ്റക്കളിയില്‍നിന്നുതന്നെ സ്‌കൊളാരിയുടെ ശിഷ്യര്‍ സംഘടിപ്പിച്ചു. ഒന്നിനെതിരെ ഏഴുഗോളുകള്‍! ബ്രസീലിയന്‍ ഫുട്ബോളിന്റെ ശവക്കുഴി മാന്താനൊരുങ്ങുന്നവര്‍ക്ക് അതാവാം. ജര്‍മനിയുടെ കണിശതയ്ക്ക് മുന്നില്‍ ബ്രസീല്‍ ഉത്തരംമുട്ടി നിന്നു. 

ബ്രസീല്‍ പരിശീലകനെന്ന നിലയില്‍ സ്‌കൊളാരിയുടെ 13-ാം മത്സരമായിരുന്നു ഇത്. ആദ്യ തോല്‍വിയും. ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമെന്നാണ് സ്‌കൊളാരി പ്രതികരിച്ചത്. സ്‌കൊളാരിയുടെ മാത്രമല്ല, ബ്രസീലുകാരില്‍ ഭൂരിപക്ഷത്തിന്റെയും ജീവിതത്തില്‍ ഇതുപോലെ കറുപ്പുകലര്‍ന്ന ദിവസമുണ്ടാകില്ല. കിരീടം നേടുമെന്ന് രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചിരുന്ന ടീം, ജര്‍മനിയോട് അവിശ്വസനീയതയോടെ തകര്‍ന്നടിഞ്ഞു. മാരക്കാനയിലല്ല നടന്നതെങ്കിലും ഇത് ബ്രസീലിന് രണ്ടാം മാരക്കനാസോയാണ്. ഒരുപക്ഷേ, 1950-ലേതിനെക്കാള്‍ വേദനാജനകം. 

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സെമി ലൈനപ്പായിരുന്നു ഇത്തവണത്തേത്. എന്നാല്‍, ആദ്യമത്സരത്തില്‍ ബ്രസീല്‍ വഴങ്ങിയ തോല്‍വി അത്തരം കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി. 

അതിവൈകാരികം


ദൗര്‍ബല്യങ്ങളെ വികാരം കൊണ്ട് മറികടക്കാന്‍ പാഴ്വേല നടത്തുന്നത് ലാറ്റിനമേരിക്കന്‍ ടീമുകളുടെ പതിവ് രീതിയാണ്. ബ്രസീല്‍ ഇക്കുറി കുറേക്കൂടി കടന്നുപോയി. പരിക്കുകാരണം സൂപ്പര്‍താരം നെയ്മറിന്റെയും വിലക്കുകാരണം ക്യാപ്റ്റന്‍ തിയോഗോ സില്‍വയുടെയും അസാന്നിധ്യമുണ്ടാക്കിയ വിടവ് ഗാലറികളുടെ ആര്‍ത്തിരമ്പലിലൂടെ മറികടക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. ഗാലറികള്‍ കൂടെനിന്നു. പക്ഷേ, ബ്രസീല്‍ കളിമറന്നു. 

കളിക്കുമുന്നെയുള്ള പരിശീലനത്തിനിറങ്ങുമ്പോള്‍മുതല്‍ ബ്രസീല്‍ ടീം വികാരങ്ങളെയാണ് കൂട്ടുപിടിച്ചത്. പരിശീലനത്തിനിറങ്ങിയ താരങ്ങള്‍ ആദ്യം ചെയ്തത് കാണികളെ നോക്കി തൊഴുത് കൂടെനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. വിലക്കപ്പെട്ട ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഈറനണിഞ്ഞ കണ്ണുകളുമായി കളിക്കളത്തിലെ പതിനൊന്നുപേരെയും കെട്ടിപ്പിടിച്ചു. നെയ്മര്‍ക്ക് പിന്തുണയറിയിക്കുന്ന ബേസ്ബോള്‍ തൊപ്പിയണിഞ്ഞായിരുന്നു ക്യാപ്റ്റന്റെ വരവ്. 

തോളോടു തോള്‍ പിടിച്ച് ടീം കളത്തിലിറങ്ങി. ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ജൂലിയസ് സെസാറും ക്യാപ്റ്റന്‍ ഡേവിഡ് ലൂയിസും നെയ്മറുടെ ജഴ്സി മുറുകെപ്പിടിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പക്ഷേ, അവരൊന്ന് മറന്നു. കളിക്കാന്‍. ഗാലറികള്‍ ഏറ്റുപാടിയ ദേശീയ ഗാനത്തിന്റെ അലയൊലികള്‍ അടങ്ങുംമുന്നെ, ബ്രസീല്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. 

എവിടെ ബ്രസീല്‍


ഇരുപകുതികളുടെയും തുടക്കത്തില്‍ അല്‍പം വീര്യംകാട്ടിയതൊഴിച്ചാല്‍, ബ്രസീല്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ആ വീര്യംകാട്ടല്‍ അവസാനിക്കുന്നതുവരെ കാത്തുനിന്നശേഷം, ജര്‍മനി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. ഒരു നീരാളിയെപ്പോലെ. ജര്‍മനി നേടിയ ഗോളുകള്‍ ഈ ലോകകപ്പില്‍ ഏറ്റവും അനായാസം പിറന്ന ഗോളുകളായിരുന്നു. അതിന്റെ ഭംഗിയെ കുറച്ചുകാണുകയല്ല, ബ്രസീലിയന്‍ പ്രതിരോധം അത് വഴങ്ങിയ രീതിയാണ് ഗോളുകളെ അത്തരത്തിലാക്കിയത്. 

ആദ്യഗോളില്‍ത്തന്നെ ആടിയുലഞ്ഞ ബ്രസീല്‍ പീന്നീട് നാലുഗോളുകള്‍ വഴങ്ങിയത് വെറും ആറുമിനിറ്റുകള്‍ക്കിടെയാണ്. ബന്ധം വേര്‍പിരിഞ്ഞവരെപ്പോലെ സ്വരച്ചേര്‍ച്ചയില്ലാതെ നിന്ന ഡേവിഡ് ലൂയിസും ഡാന്റെയും സെന്‍ട്രല്‍ ഡിഫന്‍സിലും സ്‌കൊളാരി ചീത്തവിളിച്ചിട്ടും സ്വന്തം സ്ഥാനത്തുകളിക്കാന്‍ കൂട്ടാക്കാതിരുന്ന മാഴ്സലോയും മൈക്കണും വിങ്ങുകളിലും പ്രതിരോധത്തെ ചിന്നഭിന്നമാക്കി. അതിവേഗക്കാരായ മുള്ളര്‍ക്കും ക്രൂസിനും അവര്‍ക്ക് പിന്തുണയേകിയ ഷ്വെയ്ന്‍സ്റ്റീഗര്‍ക്കും ഒസിലിനും നുഴഞ്ഞുകയറാന്‍ ഏറെ പണിപ്പെടേണ്ടിവന്നുമില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ സമി ഖെദീര മുന്നിലേക്ക് കടന്നുചെന്ന് നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ പ്രകടമാക്കുന്നതായിരുന്നു.

തുടക്കത്തില്‍ ആക്രമണവാസന പ്രകടിപ്പിച്ചെങ്കിലും പിന്നീട് പതിവ് ദൗര്‍ബല്യങ്ങളോടെ പിന്‍വലിഞ്ഞ ബ്രസീലിന്റെ മധ്യനിരയും അമ്പേ പരാജയപ്പെട്ടു. എങ്ങനെയും ഗോള്‍മടക്കുകയെന്നതായതോടെ, ജര്‍മന്‍ അതിര്‍ത്തിയില്‍ അലഞ്ഞുനടക്കുകയായിരുന്നു ബ്രസീല്‍ മധ്യനിര. 90-ാം മിനിറ്റില്‍ പാതിയുമൊഴിഞ്ഞ സ്റ്റേഡിയത്തിന് അല്‍പം ആശ്വാസം പകര്‍ന്നൊരു ഗോള്‍ നേടിയെങ്കിലും ഓസ്‌കറിനും കാര്യമായൊന്നും ചെയ്യാനായില്ല. ഹള്‍ക്കും ഫ്രെഡും പതിവിന്‍പടി പരാജയപ്പെട്ടതോടെ, ബ്രസീല്‍ കീഴടങ്ങല്‍ എളുപ്പത്തിലാക്കി. 

ജയന്റ് ജര്‍മന്‍


നെയ്മറും സില്‍വയുമുണ്ടായാലും ജര്‍മനിയെ തോല്‍പിക്കാന്‍ ബ്രസീലിന് കഷ്ടപ്പെടേണ്ടിവരുമായിരുന്നു. അത്രയ്ക്കും ഒത്തിണക്കമാണ് ജോക്കിം ല്യൂവിന്റെ ടീം പ്രദര്‍ശിപ്പിച്ചത്. നെയ്മര്‍ക്ക് പകരം മിനെയ്റോക്കാരനായ ബെര്‍ണാഡിനെയും സില്‍വയ്ക്ക് പകരം ഡാന്റെയെയും കൊണ്ടുവന്നെങ്കിലും അതൊന്നും ജര്‍മനിയെ ബാധിച്ചതേയില്ല. ബെര്‍ണാഡ് കുറേദൂരം ഓടുകയും രണ്ടാം പകുതിയില്‍ പലവട്ടം ജര്‍മന്‍ ബോക്‌സില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. 

മുള്ളറാണ് ജര്‍മനിയുടെ ഹൃദയം. ഗ്രൗണ്ട് മുഴുവന്‍ നിറഞ്ഞുകളിക്കുന്ന മുള്ളറുടെ മികവ് ഓരോ മത്സരം കഴിയുന്തോറും ജര്‍മനിയെ കൂടുതല്‍ കരുത്തരാക്കുന്നു. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മുള്ളര്‍, സെമിയില്‍ ജര്‍മനിയുടെ സൂപ്പര്‍താരമായി. പഴയ വേഗവും കൃത്യതയുമില്ലെങ്കിലും, മിറോസ്ലാവ് ക്ലോസെയ്ക്ക് 16-ാം ലോകകപ്പ് ഗോള്‍ കണ്ടെത്താനായി. ജര്‍മന്‍ മധ്യനിരയിലെ അതിവേഗക്കാരായ ടോണി ക്രൂസും ആന്ദ്രെ ഷുറിലും രണ്ടുഗോള്‍ വീതം പങ്കിട്ടു. 

ജര്‍മന്‍ നിരയില്‍ ഒസില്‍ ചിലപ്പോള്‍ നിരാശനായിരിക്കും. ഗോള്‍ നേടാനായില്ലെന്ന് മാത്രമല്ല, മധ്യനിരയില്‍ ഷ്വെയ്ന്‍സ്റ്റീഗറുമായുള്ള ചേര്‍ച്ചയില്ലായ്മ പലവട്ടം പുറത്തുവരികയും ചെയ്തു. കളത്തിലുടനീളം തന്റെ സാന്നിധ്യം പ്രകടമാക്കിയ ഫിലിപ് ലാം, ജര്‍മന്‍ നിരയിലെ ഏറ്റവും ബുദ്ധിമാനായ കളിക്കാരന്‍ എന്ന പെരുമയ്ക്ക് കോട്ടം വരുത്തിയില്ല. ഗോള്‍മുഖത്തെ അചഞ്ചല സാന്നിധ്യമായ നൂയറുടെ ധൈര്യം സ്‌കോര്‍ നില 7-1 ആക്കിനിര്‍ത്തി. 

ചരിത്രം തോറ്റു


ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സെമിഫൈനല്‍ തോല്‍വിയാണ് ബ്രസീല്‍ നേരിട്ടത്. സ്വന്തം നാട്ടില്‍ വലിയ മത്സരങ്ങളില്‍ 39 വര്‍ഷമായി പരാജയപ്പെടാതിരുന്ന ടീം, ഒരു മത്സരത്തില്‍ ഏഴുഗോള്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങി. ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. 1920-ല്‍ ഉറുഗ്വായ്യോട് 6-0ന് തോറ്റശേഷം ഇത്രയും വലിയ മാര്‍ജിനില്‍ കാനറികള്‍ പരാജയപ്പെട്ടിട്ടില്ല. 1970 ലോകകപ്പിലെ ടീം ബ്രസീലിയന്‍ ഫുട്ബോളിലെ ഏറ്റവും സുവര്‍ണകാലമാണെന്ന് പറയുന്നതുപോലെ, ഏറ്റവും നശിച്ചകാലമാണ് ബ്രസീലിന് ഈ തോല്‍വി സമ്മാനിച്ചത്.


#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,977
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:10 PM

അര്‍ജന്റീന-ജര്‍മനി ഫൈനല്‍

 

Posted on: 10 Jul 2014

21644_595166.jpg

സാവോപോളോ: രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു അര്‍ജന്റീന-ജര്‍മനി പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ബാറിനു കീഴെ കാട്ടിയ ഇന്ദ്രജാലത്തിന്റെ മികവില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ് ഹോളണ്ടിനെ രണ്ടിനെതിരെ നാലു ഗോളിന് തോല്‍പിച്ചാണ് അര്‍ജന്റീന 24 വര്‍ഷിനുശേഷം ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 1990ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്. അന്ന് സെമിഫൈനലില്‍ ഷൂട്ടൗട്ടില്‍ ഇറ്റലിയെ തോല്‍പിച്ചാണ് അവര്‍ ജര്‍മനിക്കെതിരായ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കുകയായിരുന്നു മാറഡോണയുടെ ടീം. അതിന്റെ തൊട്ടുമുന്‍പത്തെ തവണ, 1986ല്‍ ജര്‍മനിയെ തോല്‍പിച്ചാണ് അര്‍ജന്റീന അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത്.

ഞായറാഴ്ച മാറക്കാനയിലാണ് അര്‍ജന്റീന-ജര്‍മനി കലാശപ്പോരാട്ടം. ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴു ഗോളിന് കശാപ്പു ചെയ്താണ് ജര്‍മനി ഫൈനലില്‍ എത്തിയത്.

രണ്ടാം സെമിയില്‍ 120 മിനിറ്റ് നേരം കളിച്ചിട്ടും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വ്ലൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകള്‍ തടഞ്ഞാണ് റൊമേരൊ ടീമിന് സ്വപ്‌നതുല്ലമായ ജയം സമ്മാനിച്ചത്. എ.എസ്. മൊണാക്കോയുടെ കീപ്പറായ റൊമേരോയാണ് കളിയിലെ കേമന്‍. അര്‍ജന്റീനയ്ക്കുവേണ്ടി കിക്കെടുത്ത ലയണല്‍ മെസ്സി, എസ്‌ക്വെല്‍ ഗരായ്, സെര്‍ജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യന്‍ റോബനും ക്യൂറ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്.


#4 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,403 posts
929
Professional
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:11 PM

:thanks: JayaramEtta... Kaathirinnu kaanam ithavana aaru kappil muthamidum ennu... :kashtam:


Edited by Sagaav NettooraN, 10 July 2014 - 02:11 PM.Users Awards

#5 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,977
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:11 PM

ഷൂട്ടൗട്ടില്‍ രക്ഷകനായി റൊമേരോ

 

Posted on: 10 Jul 2014

21644_595173.jpg

സാവോപോളൊ: ആപത്ഘട്ടങ്ങളില്‍ വരുന്നവരാണ് അവതാരങ്ങള്‍. 1990-ല്‍ അത് ഗോയ്‌ക്കോഷ്യയായിരുന്നെങ്കില്‍ ഇരുപത്തിനാലു വര്‍ഷത്തിനിപ്പുറം ബാറിനു കീഴെ മറ്റൊരു അര്‍ജന്റൈന്‍ അവതാരത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലോകകപ്പ്. സെര്‍ജിയോ റൊമേരോ എന്ന ഇരുപത്തിയേഴുകാരന്‍. ലയണല്‍ മെസ്സിയെന്ന ഏകദൈവത്തെ പ്രാര്‍ഥിച്ചുകഴിഞ്ഞ നീലപ്പടയ്ക്ക് മുന്നില്‍ അത്ഭുതമായാണ് റൊമെരോ രക്ഷകനായി അവതരിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ രണ്ടു സ്വപ്‌നതുല്ല്യമായ സേവുകള്‍. അതുവഴി അര്‍ജന്റീന അഞ്ചാം തവണയും ലോകകപ്പിന്റെ ഫൈനലില്‍. രണ്ടാം തവണയും കലാശപ്പോരാട്ടത്തില്‍ ജര്‍മനിയോട് നേര്‍ക്കുനേര്‍.

എക്‌സ്ട്രാ ടൈമിന്റെ അന്ത്യയാമത്തില്‍ രണ്ട് മിന്നുന്ന അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞാണ് അര്‍ജന്റീന ഷൂട്ടൗട്ടില്‍ ഗോളിയുടെ കാരുണ്യത്തിലൂടെ കരകയറിയത്. കോസ്റ്ററിക്കയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ സൂപ്പര്‍സബ്ബായി ഗോളി ടിം ക്രൂളിനെ ഇറക്കി അത്ഭുതകരമായ ചൂതാട്ടം നടത്തിയ ഡച്ച് കോച്ച് ലൂയി വാന്‍ഗാലിന്റെ തന്ത്രം ഇത്തവണ വിലപ്പോയില്ല. എക്‌സ്ട്രാ ടൈമില്‍ തന്നെ മൂന്നുപേരെ മാറ്റി സബ്‌സ്റ്റിറ്റിയൂഷന്‍ ക്വാട്ട പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു ഷൂട്ടൗട്ടിന് മുന്‍പേ വാന്‍ഗാല്‍.

ഷൂട്ടൗട്ടിന്റെ തുടക്കം മുതല്‍ തന്നെ ഹോളണ്ടിന് പിഴച്ചു. കളിയിലുടനീളം ഹോളണ്ടിന്റെ രക്ഷകനായി നിലകൊണ്ട ഡിഫന്‍ഡര്‍ റോണ്‍ വ്ലൂറിന്റെ കിക്ക് വലത്തോട്ട് പറന്ന് റൊമേരൊ കുത്തികയറ്റുന്നു. അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ കിക്കെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പിഴച്ചില്ല. അര്‍ജന്റീന മുന്നില്‍. രണ്ടാം കിക്കെടുത്ത ആര്യന്‍ റോബന്‍ ഒരു വെടിയുണ്ട പായിച്ച് ഹോളണ്ടിനെ ഒപ്പമെത്തിച്ചു. ഇതിന് അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍ എസ്‌ക്വെല്‍ ഗരായുടെ ഗോളായിരുന്നു മറുപടി. അര്‍ജന്റീന വീണ്ടും മുന്നില്‍. വിശ്വസ്തനായ മധ്യനിരക്കാരന്‍ വെസ്ലി സ്‌നൈഡറുടേതായിരുന്നു ഡച്ച് നിരയില്‍ അടുത്ത ഊഴം. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്‌നൈഡറുടെ കിക്കും റൊമേരൊ പറന്നുവീണ് തടഞ്ഞു. അര്‍ജന്റീനയുടെ മുഖത്ത് വിജയപ്രതീക്ഷ മഴവില്ലഴകില്‍ വിരിഞ്ഞ നിമിഷം. മൂന്നാം കിക്കെടുത്ത സെര്‍ജിയോ അഗ്യൂറോയ്ക്കും പിഴച്ചില്ല. ഗോളിയുടെ ഗ്ലൗസില്‍ ഉരസി പന്ത് വലയില്‍. അര്‍ജന്റീനയുടെ ലീഡ് 3-1 ആയി. ഹോളണ്ടിനുവേണ്ടി നാലാം കിക്കെടുത്ത ക്യൂറ്റിന് പിഴച്ചില്ലെങ്കിലും ഫലമുണ്ടായില്ല. അവര്‍ജന്റീനയുടെ നാലാം കിക്കുകാരന്‍ മാക്‌സി റോഡ്രിഗസ് പ്രതീക്ഷ തെറ്റിച്ചില്ല. അര്‍ജന്റീന ഒരിക്കല്‍ക്കൂടി ലോകകപ്പിന്റെ ഫൈനലില്‍. 1978ല്‍ ഹോളണ്ടിനെ മറികടന്നാണ് അര്‍ജന്റീന ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്.

അര്‍ജന്റീനാ സ്‌ട്രൈക്കര്‍മാരുടെ പിടിപ്പുകേടാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീട്ടിയത്. എക്‌സ്ട്രാ ടൈമില്‍ കിട്ടിയ രണ്ട് കനകാവസരങ്ങളാണ് അവര്‍ നിസാരമായി പാഴാക്കിക്കളഞ്ഞത്. രണ്ടും പകരക്കാരുടെ വക. 116-ാം മിനിറ്റില്‍ പലാസ്യോയും 118-ാം മിനിറ്റില്‍ മാക്‌സി റോഡ്രിഗസും. അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു ത്രൂപാസ് ഒരു ഡിഫന്‍ഡര്‍ക്കൊപ്പം ഓടിപ്പിടിക്കുമ്പോള്‍ ഇന്റര്‍ മിലാന്റെ സ്‌ട്രൈക്കായ പലാസ്യോയ്ക്ക് മുതില്‍ ഗോളി സില്ലിസന്‍ മാത്രമായിരുന്നു. എന്നാല്‍, പന്ത് താഴ്ത്താന്‍ ശ്രമിക്കാതെ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ഹെഡ് ചെയ്യാനാണ് അര്‍ജന്റീനയ്ക്കുവേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പലാസ്യോ ശ്രമിച്ചത്. ദുര്‍ബലമായ ഹെഡ്ഡര്‍ കൈയിലൊതുക്കാന്‍ ഗോളി സില്ലിസന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. രണ്ടു മിനിറ്റിനുള്ളിലാണ് വീണ്ടും ഒരവസരം വീണുകിട്ടിയത്. മെസ്സി വലതുവിംഗില്‍ നിന്ന് ബോക്‌സിലേയ്ക്ക് കൊടുത്ത എണ്ണം പറഞ്ഞ ക്രോസ് നിയന്ത്രിച്ച് ചിന്തിച്ച് ഷോട്ട് പായിക്കാനുളള സാവകാശമുണ്ടായിരുന്നു മാക്‌സി റോഡ്രിഗസിന്. എന്നാല്‍, നേരെ സില്ലിസന്റെ കൈയിലേയ്ക്കാണ് ഈ മിഡ്ഫീല്‍ഡര്‍ അടിച്ചുകൊടുത്തത്.

ഈ രണ്ടു പിഴവുകള്‍ക്കും വലിയ വില കൊടുക്കേണ്ടിവരുമായിരുന്നു അര്‍ജന്റീന. റോഡ്രിഗസ് സുവണാവസരം പാഴാക്കി ഒരു മിനിറ്റിനുള്ളില്‍, റഫറി വിസിലൂതാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ക്യൂറ്റ് തൊടുത്ത ഷോട്ട് ഡെമിഷലസ് തടഞ്ഞില്ലായിരുന്നെങ്കില്‍ കഥ ആന്റി ക്ലൈമാക്‌സിലേയ്ക്ക് വഴിതെറ്റി വീണേനെ.

ഇരു ടീമുകളുടെയും അമിതമായ കരുതലും ശ്രദ്ധയുമാണ് ബെലൊ ഹോറിസോണ്ടയിലെ അതിവര്‍ഷത്തിനുശേഷം സാവോ പോളോയിലെ ഗോള്‍വരള്‍ച്ചയ്ക്ക് വഴിവെച്ചത്. 120 മിനിറ്റ് നേരം ഗോള്‍ ഒഴിഞ്ഞുനിന്നതു മാത്രമല്ല, ഈ കൈമെയ് മറന്ന് ആക്രമിക്കുന്നതിലെ ഇരുവരുടെയും മടി കളി പലപ്പോഴും വിരസമാക്കുകയും ചെയ്തു. കാണികളില്‍ ചിലരുടെ സുഖസുഷുപ്തിയുടെ ദൃശ്യങ്ങള്‍ ഒരു യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ സെമിഫൈനലിന് ഒട്ടും യോജിച്ചതായിരുന്നില്ല.

മെസ്സിക്ക് ഡച്ച് കെണിയില്‍ നിന്ന് മോചിതനാകാന്‍ കഴിയാതിരുന്നതും അപ്പുറത്ത് റോബന് താളവും മൂര്‍ച്ചയും കണ്ടെത്താന്‍ കഴിയാതിരുന്നതുമാണ് കളിയെ പലപ്പോഴും വിരസമാക്കിയത്. ഇരുവരും ഉണര്‍ന്നപ്പോഴാകട്ടെ വേണ്ട പിന്തുണ ലഭിച്ചുമില്ല. നാലോ അഞ്ചോ നല്ല നീക്കങ്ങള്‍ മാത്രമാണ് മെസ്സിയ നിന്നുണ്ടായത്. പതിവ് പന്തു കാലില്‍ ഒട്ടിച്ച് കുതിച്ചു കയറി പ്രതിരോധഭിത്തി തുളയ്ക്കാന്‍ മെസ്സിക്ക് ഏറെയൊന്നും കഴിഞ്ഞില്ല. അതിനുള്ള അവസരം ഡച്ച് പ്രതിരോധവും മധ്യനിരയും അനുവദിച്ചുമില്ല. അത്ര ഉറപ്പുള്ളതായിരുന്നു മാര്‍ട്ടന്‍സ് ഇന്‍ഡിയും ബ്ലിന്‍ഡുമിട്ട പൂട്ട്.

റോബന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. ഇതുവരെ കാണാത്ത തരത്തില്‍ പ്രതിരോധക്കോട്ട ഭദ്രമായി കൊട്ടിയടച്ച അര്‍ജന്റീന ഒരിക്കല്‍പ്പോലും റോബന് ബോക്‌സിനുള്ളിലേയ്ക്ക് പ്രവേശനം നല്‍കിയില്ല. ഇക്കാര്യത്തില്‍ കുറ്റമറ്റതായിരുന്നു സബലെറ്റയുടെയും മഷരാനോയുടെയും പ്രവര്‍ത്തനം. ഗോളെന്ന് ഉറച്ച മൂന്ന് അവസരങ്ങളാണ് പെനാല്‍റ്റിക്ക് യാതൊരു സാധ്യതയുമില്ലാതെ തന്നെ ഇവര്‍ ക്ലൂയര്‍ ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനം 98-ാം മിനിറ്റിലേതാണ്. റോബന് പോസ്റ്റിനടുത്തെത്തി തൊടുത്ത ക്രോസ് ഒന്നാന്തരമൊരു ഡൈവിങ് ക്ലൂയറിങ്ങിലൂടെയാണ് സബലെറ്റ വഴിതിരിച്ചുവിട്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഷൂട്ടൗട്ടില്‍ ഗോളി റൊമേരോയുടേതിന് തുല്ല്യമായ സേവ് തന്നെ.

തുടക്കം മുതല്‍ തന്നെ പന്തില്‍ കൂടുതല്‍ കൈവശാവകാശം ലഭിച്ച അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിച്ചതും. അവര്‍ അഞ്ചു തവണയാണ് ലക്ഷ്യത്തിലേയ്ക്ക് നിറയൊഴിച്ചത്. ഹോളണ്ടിന് മൂന്ന് തവണ മാത്രമാണ് ഗോള്‍ ലക്ഷ്യമിടാന്‍ കഴിഞ്ഞത്. രണ്ടാം പകുതിയിലാണ് ഹോളണ്ട് അര്‍ജന്റീനയുടെ കൈയില്‍ നിന്ന് കളി മെല്ലെ തിരിച്ചുപിടിച്ചത്. താരതമ്യേന ഭേദപ്പെട്ട പൊസഷന്‍ ഗെയിം കളിക്കാന്‍ കഴിഞ്ഞ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചതും രണ്ടാം പകുതിയിലാണ്.

മെസ്സി മത്സരത്തിലെത്താന്‍ ഏറെ വൈകിയെങ്കിലും ഹോളണ്ട് ഗോള്‍മുഖം ആദ്യം വിറച്ചത് മെസ്സിയുടെ ഒരു ഫ്രീകിക്കിലാണ്. പിന്നീട് രണ്ടു തവണ ഹിഗ്വായ്‌നും ഒരിക്കല്‍ ഹിഗ്വായ്‌ന്റെ പകരക്കാരന്‍ അഗ്യുറോയും അവസരങ്ങള്‍ പാഴാക്കി. ഗരായുടെ ഒരു ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയതുമാണ് അര്‍ജന്റീനയ്ക്ക് വിനയായത്.

പതിനാലാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് മെസ്സി തൊടുത്ത ഒരു കിക്കില്‍ നിന്ന് ഗോളി സില്ലിസെന്റെ മികവുകൊണ്ടാണ് ഹോളണ്ട് രക്ഷപ്പെട്ടത്. ആദ്യ പകുതിയില്‍ മനോഹരമായ രണ്ടു ഫ്രീകിക്കുകളാണ് മെസ്സി ഡച്ച് ഗോളിലേയ്ക്ക് പായിച്ചത്. 24-ാം മിനിറ്റില്‍ ഒരു കോര്‍ണറിനുശേഷം ഗരായ് തൊടുത്ത ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ ഗരായ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

75-ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. ലൈസിയുടെ ഒരു മനോഹരമായ ക്രോസ് പോസ്റ്റിന് മുന്നില്‍ ഹിഗ്വായ്ന്‍ ചാടിവീണെങ്കിലും ചെത്തിയിട്ട പന്ത് സൈഡ് നെറ്റിലിടിക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ കരുത്തുറ്റ ഡച്ച് പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി കൊടുത്ത ഒരു പന്ത് ഷൂട്ട് ചെയ്യാതെ പോസ്റ്റിന് മുന്നില്‍ അഗ്യുറോ പാഴാക്കുകയും ചെയ്തു.

തുടക്കത്തില്‍ മെസ്സിയേക്കാള്‍ അപകടകാരി പാരിസ് സെന്റ് ജര്‍മന്റെ സ്‌ട്രൈക്കര്‍ എസ്‌ക്വില്‍ ലവെസ്സിയായിരുന്നു. വലതു പാര്‍ശ്വത്തില്‍ അക്ഷരാര്‍ഥത്തില്‍ ഒരു ബ്രഹ്മാസ്ത്രം തന്നെയായിരുന്നു. നാലു തവണയെങ്കിലും അപകടകരമായി ലവെസി വലതു വിംഗിലൂടെ ചാലുകീറി ഡച്ച് ഗോള്‍മുഖത്തെത്തി. അതിവേഗക്കാരനായ ലവെസിയെ തളയ്ക്കാന്‍ ഒരിക്കല്‍പ്പോലും ഡച്ച് വിംഗ് ബാക്കുകള്‍ക്ക് കഴിഞ്ഞില്ല.

അര്‍ജന്റൈന്‍ ആക്രമണത്തിലെ മറ്റൊരു ചാലകശക്തി ഏഞ്ചല്‍ ഡീ മാരിയക്ക് പകരമെത്തിയ ബെനിഫിക്കയുടെ മിഡ്ഫീല്‍ഡര്‍ എന്‍സോ പെരെസും കഠിനാധ്വാനിയായ മഷരാനോയുമായിരുന്നു. ഡീ മാരിയയെപ്പോലെ ആയില്ലെങ്കിലും ചില ഒന്നാന്തരം മിന്നലോട്ടങ്ങളിലൂടെ ഡച്ച്‌നിരയെ ശരിക്കും പ്രതിരോധത്തില്‍ തന്നെ കെട്ടിയിടീക്കാന്‍ പെരെസിനും കഴിഞ്ഞു.

പെരസ് പിന്നീട് തളര്‍ന്നെങ്കിലും പരിക്കുമായി കളി തുടര്‍ന്ന മഷരാനൊ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ അര്‍ജന്റീനയ്ക്ക് തുണയായി നില്‍ക്കുകയായിരുന്നു. മധ്യനിരയില്‍ കളിയുടെ കടിഞ്ഞാണ് തന്റെ കൈയില്‍ മഷരാനെ ഭദ്രമായി നിലനിര്‍ത്തി. അമിതമാവേശത്തിലുള്ള ആക്രമണത്തിന് മുതിരാതെ ഏതു നിമിഷവും റോബനിലൂടെയുള്ള ഒരു പ്രത്യാക്രമണം പ്രതീക്ഷ മഷരാനൊ പിന്‍നിരക്കാര്‍ക്കും നല്ല പിന്തുണ നല്‍കി.

പ്രതിരോധകോട്ട ഉറപ്പിച്ച ഡച്ച്‌നിരയ്ക്ക് ഈ തന്ത്രത്തില്‍ നിന്ന് ആദ്യപകുതിയില്‍ മോചനമുണ്ടായില്ല. മധ്യനിരയില്‍ അര്‍ജന്റൈന്‍ ആക്രമണത്തെ ഒന്നാന്തരമായി തടയിടാന്‍ കഴിഞ്ഞവര്‍ക്ക് ഇതേ മികവ് ആക്രമണത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. റോബനും വാന്‍പേഴ്‌സിയും വെറും കാഴ്ചക്കാരായിരുന്നു. 45 മിനിറ്റ് നേരം റോബന്‍ എന്ന പടക്കുതിരയ്ക്ക് പന്ത് തൊടാന്‍ കഴിഞ്ഞത് രണ്ടു തവണ മാത്രമാണ്. അതു രണ്ടും പന്തിനുവേണ്ടിയുള്ള നിഷ്ഫലമായ വെറും ഓട്ടങ്ങളായിരുന്നുതാനും. മൂന്ന് തവണ ഓഫ് സൈഡായതു മാത്രമായിരുന്നു വാന്‍പേഴ്‌സിയുടെ സംഭാവന.

രണ്ടാം പകുതിയില്‍ ഡച്ച്‌നിര ഊര്‍ജം വീണ്ടെടുത്ത് ചില നല്ല നീക്കങ്ങള്‍ നടത്തി. തൊണ്ണൂറാം മിനിറ്റില്‍ റോബന്‍ അപകടകരമായി ഗോളിന് അടുത്തെത്തിയെങ്കിലും സബലെറ്റ രക്ഷകനായി അവതരിക്കുകയായിരുന്നു. പോസ്റ്റിന് തൊട്ടു മുന്‍പില്‍ നിന്നെടുത്ത ഷോട്ടാണ് സബലെറ്റ തടഞ്ഞത്. 73-ാം മിനിറ്റില്‍ വാന്‍ പേഴ്‌സിയും ഗോളിനടുത്തെത്തിയെങ്കിലും ഓഫ് സൈഡായി.


#6 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
1,977
Professional
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 10 July 2014 - 02:50 PM

തോൽവിക്കുമില്ലേ ഒരു പരിധി‌ 
Posted on: Thursday, 10 July 2014 

14049339711.jpg

ലോക ഫുട്ബാളിൽ വിജയം ആരുടെയും കുത്തകയല്ല. എല്ലാ വമ്പൻമാരും ഒരിക്കലെങ്കിലും മൂക്കുകുത്തി വീണിട്ടുണ്ട്. പക്ഷേ, ബ്രസീൽ സെമിഫൈനലിൽ തോറ്റതുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും ഒരു തോൽവിയായി കാണാൻ കഴിയുന്നില്ല.കാരണം ബ്രസീലിൽ നിന്നുള്ള ഒരു സ്കൂൾ ടീമിനെപ്പോലും ഈ മാർജിനിൽ ആർക്കും തോല്പിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. അത്രയ്ക്കായിരുന്നു ലോകകപ്പ് ഫുട്ബാളിൽ ബ്രസീലിന്റെ ശക്തി. ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ക്ളബുകളിലേക്ക് മികച്ച  താരങ്ങളെ സപ്ളൈ ചെയ്യുന്നത് ബ്രസീലായിരുന്നു. ഫുട്ബാളിന്റെ കളിത്തോട്ടിൽ അഞ്ച് ലോകകപ്പുകളുടെ അവകാശികൾ. സാകഷാൽ പെലെയുടെ നാട്. വിശേഷങ്ങൾക്കുമൊക്കെ അപ്പുറത്തായിരുന്നു ഇതുവരെ ബ്രസീലിന്റെ സ്ഥാനം. പക്ഷേ, ഈ ഒരൊറ്റ തോൽവിയോടെ അതെല്ലാം പോയിക്കിട്ടി. ഇനി മറ്റൊരു ലോകകപ്പ് കിട്ടുംവരെ ജർമ്മനിയോട് 7-1ാമത് തോറ്റ ഒരു ടീം മാത്രമാണ് ബ്രസീൽ.
ബ്രസീൽ ഇത്രയും ഗോൾ വാങ്ങി തോൽക്കുന്നത് ചരിത്രത്തിലാദ്യമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. അന്വേഷിച്ചപ്പോൾ സത്യമാണ്. 

1920ൽ ഉറുഗ്വേയോട് കോപ്പ അമേരിക്ക ടൂർണമെന്റിൽ 6-0ത്തിന് തോറ്റതായരുന്നു ബ്രസീലിന്റെ വലിയ തോൽവിയെന്നറിഞ്ഞു. പിന്നീട് 1939ൽ അർജന്റീന 5-0ത്തിന് അവരെ  കീഴടക്കിയിരുന്നു. പിന്നീടുള്ള 75 വർഷങ്ങളിലും ഇത്രയധികം ഗോളുകൾ ബ്രസീലിന്റെ വലയിൽ ഒരുമിച്ച് വീണിട്ടില്ലതന്നെ. അങ്ങനെ നോൽക്കുമ്പോൾ ചരിത്രപരമായ  ഏറ്റവും വലിയ നാണക്കേടിനാണ് ഈ ലോകകപ്പിന്റെ ആതിഥേയർ വഴങ്ങിയിരിക്കുന്നത്.

നെയ്മറു‌ടെ ജഴ്സിയും പിടിച്ച് ടീം ലൈനപ്പായപ്പോൾ ആ വിഖ്യാതതാരത്തിനായി ലോകകപ്പ് നേടാൻ ബ്രസീൽ വൈകാരികമായി തയ്യാറായിക്കഴിഞ്ഞു എന്നാണ് തോന്നിയത്.  ആദ്യ നിമിഷങ്ങളിലെ ബ്രസീലിന്റെ മുന്നേറ്റങ്ങളും അങ്ങനെയൊരു ചിന്താഗതി ഉള്ളിലുണ്ടാക്കി. പക്ഷേ, 11-ാം മിനിട്ടിൽ ബ്രസീലിന്റെ വലയിൽ ആദ്യഗോൾ വീണു. 23-ാം മിനിട്ടിൽ അടുത്ത ഗോൾ. പിന്നെയങ്ങോട്ട് ചറപറാ ഗോളുകൾ. സത്യത്തിൽ എണ്ണമെടുക്കാൻ ........ പോലും ബുദ്ധിമുട്ടിക്കാണും.

ഒരു ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ പോലും ഇങ്ങനെ തുരുതുരാ ഗോളുകൾ വീഴുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗൽ ഉത്തരകൊറിയയ്ക്കെതിരെ ഏഴ് ഗോളടിച്ചിരുന്നു. പക്ഷേ, ഇത് ഉത്തരകൊറിയയല്ലല്ലോ, ബ്രസീലല്ലേ. ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നാണ് ചിന്തിച്ചുപോയത്. ബ്രസീലിന് പറ്റിയ പിഴവുകളെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. ചത്ത കുഞ്ഞിന്റെ ജാതകം പരിശോധിക്കേണ്ട.

എനിക്ക് എഴുതാനുള്ളത് ജർമ്മനിയുടെ ശകതിയെക്കുറിച്ചാണ്. ഈ പംയക്തിയിൽത്തന്നെ ജർമ്മനിയുടെ അവശ്യമായ സംഘടിതശേഷിയെപ്പറ്റി നമ്മൾ ചർച്ചചെയ്തിട്ടുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്നവരല്ല ജർമ്മൻമാർ. തികഞ്ഞ പ്രൊഫഷണലിസമാണ് അവരുടെ മുഖമുദ്ര. ഇന്നലെ ബ്രസീലിന്റെ നെഞ്ചത്തേക്ക് അടിച്ച ഓരോ ഗോളിലും ജർമ്മനിയുടെ പ്രൊഫഷണലിസം ദൃശ്യമായിരുന്നു. കൃത്യമായി കണക്കുകൂട്ടിയാണ് അവർ കളിച്ചത്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ മലർത്തിയടിച്ചതുപോലെ എല്ലാ മേഖലയിലും നിറഞ്ഞുനിന്ന കളിക്കർ. പക്ഷേ, അവരാരും സ്വാർത്ഥരായിരുന്നില്ല. തന്നേക്കാൾ കൂടുതൽ ചാൻസുള്ള കൂട്ടുകാരന് പന്ത് നൽകാൻ ഓയ്സിലും സമി ഖദീരയും മുള്ളറുമൊക്കെ തയ്യാറാണ്. പ്രായം നോക്കാതെ കഴിവ് നോക്കിയാണ് ക്ളോബയെ ടീമിലെടുത്തത്. ബ്രസീൽ വെറ്ററൻമാരെ വീട്ടിലിരുത്തിയപ്പോൾ ജർമ്മനി ക്ളോസെയെ റെക്കാഡിനുടമയാക്കി. റെക്കാഡിനുടമയാക്കാൻ വേണ്ടിയല്ല ജർമ്മനി ക്ളോസെയെ കൊണ്ടുവന്നത്. നിർണായക മത്സരങ്ങളിലാണ് അവർ അദ്ദേഹത്തെ ഇറക്കിയത്. 

പരിചയ സമ്പത്തിനെ അവർ അത്രയേറെ മാനിക്കുന്നുവെന്നർത്ഥം. ബ്രസീലിയൻ നിരയിൽ തന്നെക്കാൾ കൂടുതൽ പരിചയസമ്പന്നരെ വേശെന്ന് തീരുമാനിച്ച സ്കൊളാരിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2002 ൽ ബ്രസീലിനെ ലോകചാമ്പ്യൻമാരാക്കിയ കോച്ചാണ് സ്കൊളാരിയെന്ന് ഇനിയാരോർമ്മിക്കാൻ?#7 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 38,472 posts
10,314
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 11 July 2014 - 02:18 PM

enthavumo entho.

 

kathirunnu kanuka.
Users Awards

0 user(s) are reading this topic

0 members, 0 guests, 0 anonymous users