Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

എണ്ണയടിക്കാതെ 2128 കിലോമീറ്റര്‍ -Benz


  • Please log in to reply
No replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 04:59 PM

21646_592906.jpg




ഫുള്‍ ടാങ്ക് എണ്ണയുണ്ടെങ്കില്‍ നിങ്ങളുടെ കാര്‍ എത്ര കിലോമീറ്റര്‍ ഓടും? വണ്ടി മെഴ്‌സഡിസ് ബെന്‍സ് ഇ300 ബ്ലൂടെക് ഹൈബ്രിഡ് ആണെങ്കില്‍ ഇനി കൃത്യമായി ഉത്തരം പറയാം, 2128 കിലോമീറ്റര്‍. ആഫ്രിക്ക മുതല്‍ ബ്രിട്ടന്‍ വരെ കാറോടിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ ഫ്രാങ്കെല്‍ ആണിത് കണ്ടെത്തിയത്.

വടക്കന്‍ ആഫ്രിക്കയിലെ ടാന്‍ജിയര്‍ എന്ന പട്ടണത്തില്‍ നിന്നാണ് ആന്‍ഡ്രു ഫ്രാങ്കെല്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചുകൊണ്ട് കാര്‍ സ്റ്റാര്‍ട്ടാക്കിയത്. 80 ലിറ്ററാണ് കാറിന്റെ ടാങ്ക് കപ്പാസിറ്റി. ഒപ്പമൊരു ഡ്രൈവറെയും കൂട്ടി. ഇടയ്‌ക്കൊരിടത്തും നിര്‍ത്തി ഡീസലടിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു യാത്ര.

പല പ്രദേശങ്ങളിലായി പെരുംമഴയും കൊടുംചൂടും ഗതാഗതക്കുരുക്കും കുത്തനെയുള്ള കയറ്റങ്ങളുമെല്ലാം യാത്രികര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് ഭൂഖണ്ഡങ്ങളും നാല് രാജ്യങ്ങളും മൂന്ന് സമയമേഖലകളും കടന്ന് ബ്രിട്ടനിലെത്തുമ്പോള്‍ 27 മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓടിത്തീര്‍ത്തത് 1968 കിലോമീറ്റര്‍. എന്നിട്ടുമുണ്ട് വണ്ടിയില്‍ ഇനിയുമൊരു 160 കിലോമീറ്റര്‍ കൂടി ഓടാനുള്ള ഡീസല്‍. അതും കൂടി കൂട്ടിയാല്‍ മൊത്തം മൈലേജ് 2128 കിലോമീറ്ററാകും. 100 കിലോമീറ്റര്‍ ഓടാന്‍ ശരാശരി 3.1 ലിറ്റര്‍ ഡീസലാണ് വേണ്ടിവന്നത്.

21646_592907.jpg


മെഴ്‌സഡിസ് ബെന്‍സ് കാറുകള്‍ എണ്ണ കുടിയന്‍മാരാണെന്ന് പരമ്പരാഗത ധാരണയാണ് ഫ്രാങ്കെലിന്റെ ഇതിഹാസയാത്രയോടെ തകര്‍ന്നത്. മൈലേജ് മാത്രം ലക്ഷ്യമിട്ട് പവര്‍ തീരെക്കുറച്ച് മെഴ്‌സഡിസ് പുതുതായി ഇറക്കിയ കാറാണോ ബ്ലൂടെക് ഹൈബ്രിഡ് എന്ന് സ്വാഭാവികമായും സംശയമുയരാം. എന്നാല്‍ അങ്ങനെയല്ലെന്ന് ഫ്രാങ്കെല്‍ ഉറപ്പിച്ചുപറയുന്നു. 204 എച്ച്.പി. ഡീസല്‍ എഞ്ചിനും 27 എച്ച്.പി. ഇലക്ട്രിക് മോട്ടോറുമാണ് കാറിലുള്ളത്. പൂജ്യത്തില്‍ നിന്ന് 99 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ കാറിന് ആകേ വേണ്ടിവരുന്നത് 7.5 സെക്കന്‍ഡ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗം.

ഫ്ലൂറ്റ് ഡിസ്‌പ്ലേ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള കോക്ക്പിറ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഡാറ്റ സിസ്റ്റം (കമാന്‍ഡ്), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്‍, ഡിജിറ്റല്‍ റേഡിയോ, ലെതര്‍ അപ്‌ഹോള്‍സറ്ററി, ഹീറ്റഡ് ഫ്രണ്ട് സീറ്റ്‌സ് എന്നിങ്ങനെ മെഴ്സഡസിന്റെ പ്രത്യേകതകളായ സംവിധാനങ്ങളെല്ലാം ബ്ലൂടെക് ഹൈബ്രിഡിലുണ്ട്. അമേരിക്കയടക്കുമുള്ള കാര്‍ വിപണികളില്‍ ഇനിയും അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാറിന് നാല്‍പ്പതു ലക്ഷം രൂപയ്ക്കടുത്താണ് വില.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users