Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

പെട്രോള്‍ കുടിക്കാത്ത ഹാര്‍ലി ബൈക്കുകള്‍ വരുന്നു


  • Please log in to reply
1 reply to this topic

#1 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,477 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 July 2014 - 04:53 PM

21647_590023.jpg


പെട്രോള്‍ കുടിയന്‍ ബൈക്കെന്ന പ്രതിച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ബാറ്ററിയുടെ കരുത്തില്‍ ഓടുന്ന ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ യുവ തലമുറയെ ലക്ഷ്യമാക്കിയാണ് ഹാര്‍ലി ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നത്. രണ്ടുവര്‍ഷത്തിനകം ഇവ വിപണിയിലെത്തിയേക്കും.



21647_590024.jpg


ഉപഭോക്താക്കളുടെ പ്രതികരണം വ്യക്തമായി മനസിലാക്കിയശേഷമെ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കൂവെന്ന് ഹാര്‍ലി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മാറ്റ് ലെവാറ്റിക് പറയുന്നു. ഒരുതവണ ചാര്‍ജ്ജുചെയ്താല്‍ നൂറുമൈല്‍ ദൂരം ഓടുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് പ്രോട്ടോടൈപ്പ് ബൈക്കിലുള്ളത്. നാല് സെക്കന്‍ഡുകള്‍കൊണ്ട് ബൈക്ക് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗമാര്‍ജിക്കും. വിവിധ രാജ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഹാര്‍ലി ഉപഭോക്താക്കള്‍ക്ക് ഉടന്‍തന്നെ ഇലക്ട്രിക് ബൈക്ക് ഓടിക്കാന്‍ അവസരം നല്‍കുമെന്നാണ് ഹാര്‍ലിയുടെ പ്രഖ്യാപനം.



21647_590025.jpg


വിപണിയിലെ പ്രമുഖര്‍ പലരും ഇലക്ട്രിക് ബൈക്കുകള്‍ വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ലിയും ഈവഴിക്ക് ചിന്തിക്കുന്നത്. ബി എം ഡബ്ല്യൂ എ ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ സി ഇവല്യൂഷന്‍ യൂറോപ്പില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് ഉടന്‍തന്നെ എത്തുമെന്നാണ് സൂചന. ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാന്‍ ഹാര്‍ലി എന്‍ജിനിയര്‍മാര്‍ നാലു വര്‍ഷത്തോളമെടുത്തു. തികച്ചും നിശബ്ദനാവും ഈ വൈദ്യുത ബൈക്കെന്ന് കരുതേണ്ട. ബൈക്ക് പ്രേമികളുടെ വികാരം കണക്കിലെടുത്ത് ജെറ്റ് എന്‍ജിനോട് സാമ്യമുള്ള ശബ്ദം നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് ബൈക്കിനും നല്‍കിയിട്ടുണ്ട്.



21647_590026.jpg


പുരുഷന്മാര്‍ക്ക് പുറമെ യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ ഹാര്‍ലി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇലക്ട്രിക്ക് ബൈക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇവയുടെ വില എത്രയാകുമെന്ന സൂചനപോലും ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കിയിട്ടില്ല.

 

 

--mathrubhumi


  • JayaraMeTTaN likes this


Users Awards

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 July 2014 - 04:57 PM

mudinja vila aarikkum....

good info.. thank you suru






0 user(s) are reading this topic

0 members, 0 guests, 0 anonymous users