Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

എഴുത്തുകാരാ.. നിങ്ങള്‍ സിനിമയുടെ ആരാ..


  • Please log in to reply
7 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:17 AM

21645_591928.jpgഎ.കെ ലോഹിതദാസ് വിട പറഞ്ഞിട്ട് ജൂണ്‍ 28 ന് അഞ്ചുവര്‍ഷം. വിയോഗങ്ങള്‍ അപൂര്‍വ്വമായി അടയാളപ്പെടുത്തലുകളാവാറുണ്ട്. കാലത്തിന്റെ സൂചികയില്‍ മുമ്പും ശേഷവുമെന്ന് നമ്മള്‍ അപ്പോള്‍ രേഖപ്പെടുത്തുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ലോഹിതദാസിന്റെ മടക്കവും അത്തരമൊരു അടയാളപ്പെടുത്തലാണോ.. പരിശോധിച്ചാല്‍ അത് ശരിയെന്ന് കാണാം. അതിര്‍ത്തികളിലെ സ്വാഗതമെന്ന് രേഖപ്പെടുത്താത്ത സൂചകശിലയുടെ മറുവശത്ത് തെളിഞ്ഞുനില്ക്കുന്നത് നന്ദി വീണ്ടും വരികയെന്ന വാക്കുകള്‍ മാത്രം. അതൊരു മലയാളിപ്രേക്ഷകന്റെ പ്രാര്‍ത്ഥനയാകാം്. മണ്ണില്‍ ചവിട്ടി നടന്ന മനുഷ്യരുടെ കഥ പറഞ്ഞ് പോയ ഒരാളോടുളള നന്ദി. നാട്ടിടവഴികളും കാവുകളും അമ്പലവും ആല്‍ത്തറയും പളളിയും വായനശാലയും വയല്‍വരമ്പുകളും നഗരവും ചേരികളും വിശ്വാസവും അന്ധവിശ്വാസവും മോഹവും അതിമോഹവും നിരാശയും രതിയും വിരതിയും ഒക്കെ കൂടി കുഴയുന്ന മനുഷ്യരുടെ ജീവിതമായിരുന്നു ആ സിനിമകളില്‍.നാടകീയതയുടെ അതിപ്രസരമെന്നൊക്കെ വിമര്‍ശനം ഉന്നയിച്ചേക്കാം. പക്ഷേ കലയും കച്ചവടവും ചേരുന്ന ഒരു യന്ത്രവത്കൃതഉല്പന്നത്തിന്റെ പിന്നണിയിലെ ഒരാള്‍ മാത്രമാണ് സംവിധായകനും തിരക്കഥാകൃത്തുമെന്ന വാദമുയര്‍ത്തി തന്നെ ആ വിമര്‍ശനത്തിനെ മറികടക്കാം. .

സര്‍ഗാത്മതകയില്‍ അല്പം വെളളം ചേര്‍ക്കേണ്ടത് ഇവിടെ നിലനില്പിന്റെ അനിവാര്യതയാകുന്നു. താല്പര്യങ്ങളുടെ ചരടില്‍ കോര്‍ത്ത പട്ടമാകുന്നു സിനിമയില്‍ സംവിധായകനും രചയിതാവും്. ചരട് പൊട്ടിക്കാന്‍ ശ്രമിച്ച് വിജയിച്ചത് വളരെ കുറവ് മാത്രമാണ്. സ്ഥിരം ചേരുവകളില്‍ മാത്രം പ്രേക്ഷകന്റെ രുചി അളന്ന ഒരു കാലഘട്ടത്തില്‍ എം.ടി, പത്മരാജന്‍, ലോഹിതദാസ് തുടങ്ങിയ ചുരുക്കം പേരുകള്‍ മാത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം അവര്‍ സ്വീകരിച്ച തന്റേടം തന്നെയാണ്.എഴുത്തുകാരന്‍ സംവിധായകനൊപ്പം ഇരിപ്പിടമൊരുക്കിയെന്നതാണ് അവര്‍ നല്കിയ ഏറ്റവും നല്കിയ സംഭാവന. നിലവിലെ രീതികളോട് സമരസപ്പെടുമ്പോഴും മെരുങ്ങാന്‍ കൂട്ടാക്കാത്ത ഒരു താന്‍പൊരിമ അവര്‍കാത്ത് സൂക്ഷിച്ചു. തീയേറ്ററില്‍ അത്രയൊന്നും ലാഭമാവാത്ത അവരുടെ സിനിമകള്‍ പോലുെ പ്രേക്ഷകന് ഓര്‍മ്മയില്‍ പിന്നീടുളള കാലത്തേയ്ക്ക് ഒരു സീനെങ്കിലും ബാക്കി വച്ചു. അത്തരത്തില്‍ ഓര്‍മ്മയിലേയ്ക്ക് ബാക്കി വയ്ക്കുന്ന എന്തെങ്കിലും ഇപ്പോള്‍ സിനിമ തരുന്നുണ്ടോ.. ലോഹിതദാസിന്റെ വിയോഗം അടയാളപ്പെടുത്തലാവുന്നത് അത്തരമൊരു ചോദ്യത്തിലാണ്. 2009 ന് ശേഷം നമ്മുടെ സിനിമ തിരക്കഥാകൃത്തുക്കള്‍ക്ക് നല്കിയ സ്ഥാനമെന്ത്...അല്ലെങ്കില്‍ സിനിമയ്ക്ക് അവര്‍ നല്കുന്ന സംഭാവനയെന്ത്.

 


  • Varikkuzhi Soman and Eda Sureshe like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:18 AM

മാറുന്ന സിനിമ.. മാറാത്ത എഴുത്തുകാര്‍..

സിനിമ മാറുകയാണ്. പ്രേക്ഷകന്റെ കാഴ്ചപാടുകളും. അതിനൊപ്പം വിപണിയും. നേരമ്പോക്ക് എന്ന കാഴ്ചപ്പാടില്‍ നിന്നും വിമര്‍ശനബുദ്ധിയോടെ സിനിമയെ സമീപിക്കുവാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട്. ലോകസിനിമയുടെ ചലനങ്ങള്‍ അവര്‍ അറിയുന്നു്. ട്വിറ്ററും വാട്ട്‌സ് അപും ഫെയ്‌സ് ബുക്കും ഒക്കെ സിനിമയുടെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനഘടകം ആവുന്നുണ്ട്. ഇതിനൊപ്പം മാറുവാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും കഴിയേണ്ടിയിരിക്കുന്നു. ആര്‍ട്ട്- കൊമേഴ്‌സ്യല്‍ വേര്‍തിരിവ് ഇപ്പോള്‍ പതിയെ ഇല്ലാതാകുന്നുണ്ട്.

തിരക്കഥാകൃത്തുക്കളുടെ കാര്യമെടുത്താല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇരുനൂറിലധികം പേര്‍ ഈ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ ഇതില്‍ എഴുത്തുകാരെന്ന് വിലയിരുത്താവുന്നവര്‍ എത്രപേരുണ്ട്. ഏറിയാല്‍ പത്ത്. അതിനുമപ്പുറം പോവില്ല. ഭാവനാശൂന്യതയും വിഷയദാരിദ്രവും മാത്രമാണ് കൂടുതല്‍ പേരുടെയും കൈമുതല്‍. പഴയതിന്റെ പകര്‍പ്പ് സൃഷ്ടിക്കുകയെന്നല്ലാതെ പുതിയവഴികള്‍ അവര്‍ തേടുന്നില്ല. വിപണിയുടെ സമ്മര്‍ദ്ധമോ കഴിവില്ലായ്മയോ എന്നതാണ് വിഷയം.ഇരട്ടതിരക്കഥയെഴുത്തില്‍ നിന്നും നാലും അഞ്ചും ചേര്‍ന്ന് രചന നിര്‍വഹിയ്ക്കുന്ന ഘട്ടത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. സാഹിത്യരൂപമെന്ന രീതിയിലേയ്ക്കും തിരക്കഥ കൂടുതല്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്്. 

മെച്ചപ്പെട്ടതെന്നും തട്ടിക്കൂട്ടെന്നും രണ്ടുരീതിയില്‍ തിരക്കഥാകൃത്തുക്കളെ വിഭജിക്കാം. മെച്ചപ്പെട്ടതെന്ന ഗണത്തില്‍ പെടുത്താവുന്നവത് വിരലിലെണ്ണാവുന്നവ മാത്രമാണ്. കാലഘട്ടത്തിനനുസരിച്ച് മാറാന്‍ കഴിഞ്ഞവരാണ് അവര്‍. പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണരീതിയിലും പരീക്ഷണം നടത്തുകയും വിജയം നേടുവാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ന്യൂ ജനറേഷന്‍ എന്ന ചെല്ലപ്പേരില്‍ വിളിക്കുന്ന സിനിമകള്‍ക്കെതിരെ എത്രയൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും അവ ഉണ്ടാക്കിയ ചെറിയ മാറ്റങ്ങളെ അവഗണിയ്ക്കാനാവില്ല. താരാധിപത്യത്തില്‍ നിന്നും കെട്ടുകാഴ്ചകളില്‍ നിന്നും അവ മലയാളസിനിമയെ മോചിപ്പിക്കുക തന്നെ ചെയ്യിട്ടുണ്ട്. അതൊടൊപ്പം പ്രേക്ഷകന്റെ കാഴ്ചപ്പാടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

 

ഏതു പ്രമേയവും നല്ലതാണെങ്കില്‍ സ്വീകരിക്കുവാന്‍ അവര്‍ പഠിച്ചിട്ടുണ്ട്. അത്തരം ഒരു വലിയ സാധ്യത നിലനില്ക്കുമ്പോഴും അത് ഉപയോഗപ്പെടുത്തുവാനാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ധീരമായ പരീക്ഷണങ്ങള്‍ ഇവിടെ ഉണ്ടാവുന്നില്ല. രഞ്ജിത്തും ബോബി സജ്ജയ് തുടങ്ങി വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണ് വേറിട്ട വഴികളില്‍ സഞ്ചരിക്കുന്നത്. ക്ലൂഷേകള്‍ ഉണ്ടാവാം.. പക്ഷേ തങ്ങളുടെ സൃഷ്ടികള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി പ്രേക്ഷകന് ഉറപ്പുനല്കാന്‍ സാധിക്കുന്നിടത്താണ് അവര്‍ വിജയിക്കുന്നതും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവര്‍ പ്രേക്ഷകര്‍ക്കൊപ്പം നടക്കുകയല്ല. അവരെ തങ്ങള്‍ക്കൊപ്പം കൊണ്ടുപോവുകയാണ്. പലഎഴുത്തുകാര്‍ക്കും സാധിക്കാത്തതും അതാണ്. 


  • Varikkuzhi Soman likes this

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:19 AM

oru teera nastam


  • JayaraMeTTaN likes this


Users Awards

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:19 AM

നിറമുളള സിനിമ നിറം മങ്ങുന്ന സാധാരണക്കാരന്‍

അടിത്തട്ടുകാരന്റെ വികാരങ്ങളില്‍ നിന്നും അവന്റെ പ്രശ്‌നങ്ങളില്‍ നിന്നും സിനിമ അകന്നുവെന്നത് സത്യമാണ്. സാമൂഹികഘടനയില്‍ വന്ന മാറ്റം ഉളളവനും ഇല്ലാത്തവനും ഇടയിലെ മധ്യവര്‍ഗമെന്നത പതുക്കെ ഇല്ലാക്കുന്നുണ്ട്.വിനോദചാനലുകളുടെ വേരുറിക്കല്‍ ഉപരിവര്‍ഗസമൂഹത്തിന്റെ ആഡംബരങ്ങളിലേയ്ക്കും പൊങ്ങച്ചങ്ങളിലേയ്ക്കും താഴേതട്ടുകാരനെയും കൊണ്ടുപോയിട്ടുണ്ട്. ഇല്ലായ്മകള്‍ അവഗണിച്ചും അനന്തരഫലങ്ങളെന്തു തന്നെയായാലുംഒരു കമ്പോളസമൂഹത്തില്‍ ഭാഗവാക്കാകുവാന്‍ അവന്‍ സദാശ്രമിക്കുന്നു. പരിഷ്‌കാരത്തിന്റെ ഈ പുറംമോടി ചിന്തയിലും കാഴ്ചയിലും പ്രതിഫലിക്കുന്നുണ്ട്.ബ്യാരിയും ടി.ഡി.ദാസന്‍ എസ്.ടി.ഡി 6 ബിയും ഒഴിമുറിയും ക്രൈംനമ്പര്‍ 89 നുമൊക്കെ കലയോട് നീതിപുലര്‍ത്തുകയും അഭിരുചികളോട് പരാജയപ്പെടുകയും ചെയ്യുന്നത് ഇവിടെയാണ്. അതേ സമയം തന്നെ നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ച സമയത്തും അതിനോട് യാതൊരു വിധേയത്വവും കാണിയ്ക്കാതെ വന്ന 22 ഫീമെയ്ല്‍ തകര്‍ത്തോടിയതും ചേരുവകളിലെ വില്പനമൂലമാണ്. ശ്രീനിവാസവും രഘുനാഥ് പലേരിയും ടി.എ റസാഖുമൊക്കെ നിശബ്ദരാക്കപ്പെടുന്നതും ഇതിന്റെ ബാക്കിയാണ്. 



#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:19 AM

oru teera nastam

sarikkum........



#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:20 AM

'കഥ 'യുളള സംവിധായകരും'കഥ' യില്ലാത്ത എഴുത്തുകാരും

വ്യക്തമായൊരു കാഴ്ചപ്പാടോടുകൂടി എത്തുന്ന സംവിധായകര്‍ മാത്രമെ നിലനില്ക്കുന്നുളളു. അവരില്‍ പലരും എഴുത്തുകാരുമാണെന്നതാണ് ഏറെ ശ്രദ്ധേയം. ബ്‌ളെസി, മധുപാല്‍, ശ്യാമപ്രസാദ്, ജിത്തുജോസഫ്, അഞ്ജലി മേനോന്‍, രഞ്ജിത്ത് ശങ്കര്‍, എബ്രിഡ് ഷൈന്‍, സലിം അഹമ്മദ്,വിനീത് ശ്രീനിവാസന്‍, ജോയ്മാത്യു, ഡോ.ബിജു, തുടങ്ങിയവര്‍ക്ക് തങ്ങളുടെ സങ്കല്പങ്ങളെ മോശമാക്കാത്ത രീതിയില്‍ ആവിഷ്‌കരിക്കുവാന്‍ കഴിയുന്നുണ്ട്. മുതിര്‍ന്ന സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, ഷാജികൈലാസ്, രാജസേനന്‍, ജയരാജ് തുടങ്ങിയവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ പേന എടുത്തിട്ടുണ്ട്. സത്യന്‍അന്തിക്കാടും കമലും ആദ്യകാത്ത് തിരക്കഥയെഴുതിയിരുന്നവരാണെന്നോര്‍ക്കുക.ബെന്നി.പി നായരമ്പലം, ്, ഇക്ബാല്‍കുറ്റിപ്പുറം, ജയിംസ് ആല്‍ബര്‍ട്ട്, കലവൂര്‍ രവി കുമാര്‍, എസ്. സുരേഷ്ബാബു,അനൂപ് മേനോന്‍, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി. ആര്‍, കെ.ഗിരീഷ്‌കുമാര്‍, മുരളി ഗോപി, വ്യാസന്‍ എടവനക്കാട്,സിന്ധുരാജ്, ശങ്കര്‍ രാമകൃഷ്ണന്‍, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ അഭിലാഷ് കുമാര്‍, സിബി തോമസ്- ഉദയ്കൃഷ്ണ, സച്ചി- സേതു, രാജേഷ് ജയരാമന്‍ തുടങ്ങിയവരാണ് മലയാളത്തിലെ പ്രൊഫഷണല്‍ തിരക്കഥാകൃത്തുക്കളില്‍ ഇപ്പോള്‍ മുന്നില്‍ വരുന്നത്. മുന്നില്‍ എന്നത് സജീവം എന്നര്‍ത്ഥത്തിലാണ്.കൂട്ടത്തില്‍ പെടുത്തുവാന്‍ ഇതിന്റെ പത്തിരട്ടി ഉണ്ടാവും. ഇതില്‍ പ്രമേയത്തില്‍ വൈവിധ്യം പുലര്‍ത്തുവാന്‍ ശ്രമിക്കുന്ന എത്ര പേരുണ്ടാവും.കഴിവുണ്ടെങ്കിലും വിപണിയ്ക്കനുസരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നവരാണ് പലരും. 



#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:20 AM

സിനിമയുടെ ആരാണ് എഴുത്തുകാരന്‍..

തിരക്കഥയുടെ ഘടനയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രമേയത്തിന്റെ കരുത്തും നാടകീയതയും ആയിരിന്നു ഒരുകാലത്ത് കഥാകൃത്തുക്കളില്‍ നിന്നും സിനിമ ആവശ്യപ്പെട്ടതെങ്കില്‍ ഇന്ന് അതിനെ മാറ്റി നിര്‍ത്തി മാത്രമെ സൃഷ്ടി നടത്തുവാന്‍ സാധിക്കുകയുളളു. കനമില്ലാത്ത വിഷയവും സ്വാഭാവികതയുമാണ് പ്രേക്ഷകന് ഇഷ്ടം. ഭാഷയും നിര്‍ണ്ണായക ഘടകമാവുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ സിനിമയുടെ പൊതുഭാഷയായിരുന്ന വളളുവനാടന്‍ ശൈലിയ്ക്ക് പകരം അതത് പ്രദേശത്തിന്റെ സംസാരരീതിയിലേയ്ക്ക് കഥാപാത്രം മാറുന്നു. അവിഷ്‌കാര രീതിയും വിജയത്തില്‍ ഘടകമാവുന്നു. ട്രാഫികും നേരവും ഷട്ടറും ഉസ്താദ്‌ഹോട്ടലും 1983 ഉം ഒക്കെ പറയുന്നത് അത്തരം വിജയത്തിന്റെ കഥകളാണ്. കഥയുടെ കെട്ടുറപ്പിനേക്കാളും സീനുകളുടെ വൈവിധ്യമാണ് പുതിയകാലത്തിന്റെ ഇഷ്ടം. ഒരോ രംഗത്തിലും അവനെന്തെങ്കിലും പുതുമ തേടുന്നു. പ്രേക്ഷകനെ പിടിച്ചുവലിയ്ക്കുളള ഒരു കൊളുത്തായി മാറുകയാണ് രംഗം. അത് ചടുലവും സംഭാഷണബാഹുല്യവും നിറഞ്ഞതാവണമെന്ന വാശി അവര്‍ ഉപേക്ഷിച്ചിട്ടുണ്ട്. ചെറിയ സീനുകളില്‍, കഥാപാത്രങ്ങളുടെ ആത്മഗതങ്ങളില്‍, ഫാഷനുകളില്‍ അവര്‍ ആസ്വാദനം കാണുകയാണ്.

 

ചിലപ്പോള്‍ ലൈംഗികമായ തുറന്നുപറച്ചിലുകളിലാവാം, ചിലപ്പോള്‍ നൊസ്റ്റാള്‍ജിയയിലാവാം.. മറ്റ് ചിലപ്പോള്‍ കഥാപാത്രങ്ങളുടെ പെരുമാറ്റരീതികളിലോ സംഭാഷണങ്ങളിലോ ആവാം. പുതുതലമുറകളിലെ വിജയചിത്രങ്ങളിലെല്ലാം ഈ ചേരുവ കാണാന്‍ കഴിയും. തിരക്കേറിയ പ്രേക്ഷകനെ 2 മണിക്കൂര്‍ പിടിച്ചിരുത്തുകയെന്നതാണ് അണിയറക്കാര്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ ആ വെല്ലുവിളി വിജയകരമായി ചെയ്തു തീര്‍ത്താല്‍ പോലും തിരക്കഥാകൃത്തിന് കഞ്ഞി ഇപ്പോഴും അടുക്കളപുറത്താണ്.അവര്‍ സിനിമയുടെ ഘടകമായി മാറാറില്ല. ശരാശരി വിജയം നേടിയ സിനിമകളിലെ ബാലതാരങ്ങളെ കൊഞ്ചിക്കുവാന്‍ പോലും ചാനലുകള്‍ മത്സരിക്കുമ്പോള്‍ എഴുത്തുകാരനെ ആര്‍ക്കും ശ്രദ്ധിക്കാറില്ല. ഇതൊരു പുതിയ കാര്യമല്ല. ഈ ഇകഴ്ത്തല്‍ ആദ്യമായി തുറന്നുപറഞ്ഞത് ലോഹിതദാസാണ്. സംവിധായകന്‍ എന്ന ലേബല്‍ ലഭിക്കുന്നതിന് മുമ്പ് ആരും ലോഹിതദാസ് എന്ന എഴുത്തുകാരന് വേണ്ട പരിഗണന നല്കിയിട്ടില്ല. അവഗണനകളെ എഴുത്തിന്റെ കരുത്തില്‍ അതിജീവിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. രഞ്ജിത്ത് 1987 മുതല്‍ എണ്ണമറ്റ സംവിധായകര്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ടും തിരക്കഥാകൃത്ത് എന്ന വെറും പറച്ചിലില്‍ നിന്ന് മോചനം നേടാന്‍ 2002 വരെ കാത്തിരിക്കേണ്ടി വന്നു.. ടി ദാമോദരനും കല്ലൂര്‍ ഡെന്നീസും ഡെന്നിസ് ജോസഫും വി.ആര്‍ ഗോപാലകൃഷ്ണനുമെല്ലാം സൂപ്പര്‍ഹിറ്റ് സിനിമകളുടെ ടൈറ്റിലുകളില്‍ മാത്രം ഒതുങ്ങുന്നതിന്റെ കാരണവും അന്വേഷിക്കേണ്ടതില്ല. ഒരു ചട്ടക്കൂടിലേയ്ക്ക് അവര്‍ ഒതുക്കപ്പെടുകയായിരുന്നു. 

ലോഹിതദാസിന്റെ വിയോഗത്തിന് അഞ്ചുവര്‍ഷം തികയുമ്പോഴും ഇപ്പോഴും ചോദിക്കുന്നു.. എഴുത്തുകാരാ.. സത്യത്തില്‍ നിങ്ങള്‍ സിനിമയുടെ ആരാ... ?



#8 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 July 2014 - 12:35 PM

Worth topics... Please continue...

Thanks.






0 user(s) are reading this topic

0 members, 0 guests, 0 anonymous users