Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

യുദ്ധം മുറുകിയ ഇറാഖില്‍ ഫയര്‍ചാറ്റ് ആപ്പ് ഹിറ്റാകുന്നു!


  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:10 AM

യുദ്ധം മുറുകിയ ഇറാഖില്‍ മറ്റെല്ലാം ഗതികേടിലാകുമ്പോഴും ഒരു മൊബൈല്‍ ആപ്പ് ഹിറ്റാകുന്നു. ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ഫോണില്‍ ചാറ്റ് ചെയ്യാനും സന്ദേശങ്ങളയയ്ക്കാനും സഹായിക്കുന്ന 'ഫയര്‍ചാറ്റ്' ( FireChat ) ആപ്പാണ് ആയിരക്കണക്കിന് ഇറാഖികള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

സുന്നി വിമതര്‍ തന്ത്രപ്രധാന നഗരങ്ങളും എണ്ണപ്പാടങ്ങളും കൈയടക്കി മുന്നേറുന്നതിനാല്‍, രാജ്യത്തിന്റെ പല ഭാഗത്തും ഇന്റര്‍നെറ്റോ സെല്ലുലാല്‍ കണക്ടിവിറ്റിയോ ഇല്ല. ഫയര്‍ചാറ്റിനെ ഇറാഖികള്‍ ആവേശത്തോടെ സ്വീകരിക്കാന്‍ കാരണമിതാണ്.

കഴിഞ്ഞ ആഴ്ചത്തെ കാര്യമെടുത്താല്‍, മാസങ്ങള്‍കൊണ്ട് വെറും 6,600 പേരാണ് ഇറാഖില്‍ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, ജൂണ്‍ 14 ന് ശേഷം മാത്രം 40,000 ഇറാഖികള്‍ ഈ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി, ഫയര്‍ചാറ്റ് വികസിപ്പിക്കുന്ന 'ഓപ്പണ്‍ ഗാര്‍ഡന്‍' ( Open Garden ) കമ്പനി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

 

16410_591465.jpg ജൂണ്‍ 14 ന് ശേഷം ഫയര്‍ചാറ്റിന് ഇറാഖിലുണ്ടായ വളര്‍ച്ച - കടപ്പാട് : ഫയര്‍ചാറ്റ്

മൊബൈല്‍ കണക്ഷനില്ലാതെ ഒറ്റപ്പെട്ട സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകള്‍ നടത്താനും ഫയര്‍ചാറ്റ് ഉപയോഗിച്ച് കഴിയും. കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് ഫയര്‍ചാറ്റ് ആപ്പ് രംഗത്തുവന്നത്.

'വയര്‍ലെസ്സ് മെഷ് നെറ്റ്‌വര്‍ക്കിങ്' ( wireless mesh networking ) സങ്കേതമുപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റിന്‍ റേഡിയോ ഉള്ള ഉപകരണങ്ങള്‍ക്ക് കണക്ടിവിറ്റിയില്ലാതെ പരസ്പരം സന്ദേശം കൈമാറാന്‍ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണിത്.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണിന്, അതേപോലെ ആപ്പ് ഉള്ള സമീപത്തെ മൊബൈലുമായി ആശയവിനിമയം നടത്താന്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിന്റെ ആവശ്യമില്ല. അടുത്തടുത്തുള്ള ഉപകരണങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ശൃംഖല പോലെ പ്രവര്‍ത്തിച്ച് വളരെ ദൂരെ വരെ ആശയവിനിമയം സാധ്യമാക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇപ്പോള്‍ തന്നെ ഇറാഖില്‍ കടുത്ത നിയന്ത്രണം നേരിടുകയാണ്. ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രവേശിക്കാന്‍ ഇറാഖില്‍നിന്ന് ശ്രമിക്കുമ്പോള്‍, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അത് വിലക്കിയിരിക്കുന്നു എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ചില പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണമായും നിര്‍ത്തിവെയ്ക്കാന്‍ ഇറാഖി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സുന്നി തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഭീകരര്‍ ഒരാളുടെ തലവെട്ടുന്നതിന്റെ ഭീകരദൃശ്യങ്ങള്‍, മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ വേണ്ടി അവര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്.

ഈ പശ്ചാത്തലത്തിലാണ് ആളുകള്‍ ഫയര്‍ചാറ്റ് ആപ്പിനെ കൂടുതലായി ആശ്രയിക്കാന്‍ ആരംഭിച്ചിരിക്കുന്നത്.

 

--mathrubhumi


Edited by Eda Sureshe, 04 July 2014 - 11:26 AM.

  • JayaraMeTTaN likes this


Users Awards

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:22 AM

haha athu kollamallo



#3 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 July 2014 - 12:34 PM

Thanks for the info.






0 user(s) are reading this topic

0 members, 0 guests, 0 anonymous users