Posted 27 June 2014 - 06:00 AM
POPULAR
മാമലകള്‍ക്കപ്പുറത്ത് ഒരു മലയാളനാട്
വിജനമാമീ മരുഭൂമിയില്‍ കഴിയുമ്പോള്‍
മരുപച്ചയായ കേരള നാടിന്റെ ഓര്‍മ്മകള്‍
ഇന്ന് മാടി വിളിക്കുന്നെന്നെ ....
അകലെ അകലെ കേരള നാട് ....എന്‍ പ്രിയ നാട് ....
അവിടെ ഉദയസൂര്യന്റെ പൊന്‍ കിരണങ്ങള്‍
ഭൂമിയെ തഴുകുന്ന പ്രഭാതം കാണാം ...
നനഞ്ഞ പുലരിയില്‍ .. ഇല തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴും
നീര്തുള്ളികള് കാണാം ...
പുലരികള്‍ പിറക്കുമ്പോള്‍ ... പറവകള്‍ പറക്കുന്നതും ,,
കായല്‍പരപ്പിലൂടെ ഇണയായി നീന്തുന്നോരീ
അരയന്നങ്ങളും നോക്കി കാണാനെന്തു ഭംഗി ....
കിളി കൊഞ്ചലിന്റെ നാദം കേള്‍ക്കാം...
പൂത്തു നില്ക്കും പിച്ചിമുല്ലയുടെ ഗന്ധം നുകരാം ...
മഞ്ഞു പൊഴിയും വസന്തത്തില്‍
വിരിയുമായിരം പൂവാടികള്‍ കണ്ടിടാം ...
ഇളം കാറ്റ് വീശിടുമ്പോള്
കൂടെ ചാഞ്ചാടും നെല്കതിര് പാടത്തിന്
മനോഹര കാഴ്ച മനം കുളിര്‍ക്കെ ആസ്വദിചിടാം ...
ആഴിയും നീലാകാശവും സൂര്യചന്ദ്ര താരങ്ങളും
കണ്ടേ വരാം....
ഹേമന്ത സന്ധ്യ വിണ്ണില്‍ തൂകും സിന്ദൂരം നോക്കി നിന്നിടാം ...
വെള്ളിമണി കുന്നില്‍ ,, പഞ്ചാര മണല്‍ക്കരയിലെ
മുന്തിരി വനിയില്‍ രാപാര്‍ക്കാന്‍ എനിക്കിന്ന് മോഹമേറെ ...
സ്വപ്നത്തിന് ചിറകിലേറി ഞാന്‍ ആ മണ്ണിലേക്ക് പോകുന്നിതാ
കാണുവാന്‍ കഴിയുമോ എന്‍ കിനാക്കള്‍ അവിടെ ...
ബാക്കിയായി ഉണ്ടാകുമോ
ഞാനെത്തുമ്പോള്‍ എന്നെ വരവേല്‍ക്കാന്‍ ...??
Edited by Vanampaadi, 27 June 2014 - 06:16 AM.
Posted 27 June 2014 - 06:11 AM
POPULAR
Mazha
മഴയേ ... നീ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് ഇരുഭാവങ്ങളിലാണ് ....
ചിലപ്പോള്‍ രൗദ്ര ഭാവത്തോടും, ചിലപ്പോള്‍ ശാന്തമായും ...
എങ്കിലും ഇറ്റിറ്റുവീഴുന്ന ഈറന്‍ മഴ
കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്മയേകുന്നു ...
വരണ്ടുണങ്ങിയ മണ്ണിനും മനസ്സിനും ഒടുവില്‍ സാന്ത്വനത്തിന്റെ കുളിരും ,
തലോടലുമായി എത്തിടുന്നതും മഴ മാത്രം ....
നിന്റെ ഊഷ്മളമായ സ്പര്‍ശം മനുഷ്യരേ പുളകിതരാക്കുന്നു ...
ഭൂമിയിലെ സകല ജീവ ചരാചരങ്ങള്‍ക്കും ഒരു നിര്‍വൃതിയാണ് നീ ...
മഴയേ നിന്നില്‍ സംഗീതമുണ്ട് ... താളമുണ്ട് ... ശാന്ത ഗംഭീരമായ ധ്വനിയുണ്ട് ...
രാത്രി മഴ പെയിതു തോരുന്ന നേരം...
ഇറ്റിറ്റു വീഴും നീര്‍തുള്ളി തന് സംഗീതം ...
ഹൃദയ തന്ത്രികളില്‍ ആനന്ദലഹരി പടര്ത്തിടുന്നു ...
ജല മര്മ്മരങ്ങള്ക്കൊടുവില് വിട പറയാനൊരുങ്ങുന്ന...
നേര്‍ത്ത നൂലു പോലുള്ള മഴ ഒരു വിങ്ങലാണെന്നും ...
കോരി ചൊരിയുന്ന മഴതന്‍ മടിത്തട്ടില്‍...
മയങ്ങുവാനെനിക്കു ആശയുണ്ട്യേറെ...
എന്നും കൂട്ടായി എന്‍ ചാരത്തു നീ പെയിതൊഴിയാതെ നിന്നീടുമോ ...?
Edited by Vanampaadi, 27 June 2014 - 06:15 AM.
Posted 27 June 2014 - 06:19 AM
Pranayathin Eden Thottam
Edited by Vanampaadi, 31 July 2016 - 02:32 AM.
Posted 27 June 2014 - 09:20 AM
Skyy Nice move to start your own thread of kavitha collections keep posting more..
Posted 27 June 2014 - 11:44 AM
Vaanukutty thakarkkuvanallo! all the best dear! keep writing!
Posted 28 June 2014 - 01:44 PM
Vaanusnte aksharapookkal kollam...
മാമലകള്‍ക്കപ്പുറത്ത് ഒരു മലയാളനാട്
kavitha nannayi ketto...
Posted 06 July 2014 - 03:22 PM
മാമലകള്‍ക്കപ്പുറത്ത് ഒരു മലയാളനാട്
http://i58.tinypic.com/99gdc7.jpg...
വിജനമാമീ മരുഭൂമിയില്‍ കഴിയുമ്പോള്‍
മരുപച്ചയായ കേരള നാടിന്റെ ഓര്‍മ്മകള്‍
ഇന്ന് മാടി വിളിക്കുന്നെന്നെ ....
അകലെ അകലെ കേരള നാട് ....എന്‍ പ്രിയ നാട് ....
അവിടെ ഉദയസൂര്യന്റെ പൊന്‍ കിരണങ്ങള്‍
ഭൂമിയെ തഴുകുന്ന പ്രഭാതം കാണാം ...
നനഞ്ഞ പുലരിയില്‍ .. ഇല തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴും
നീര്തുള്ളികള് കാണാം ...
പുലരികള്‍ പിറക്കുമ്പോള്‍ ... പറവകള്‍ പറക്കുന്നതും ,,
കായല്‍പരപ്പിലൂടെ ഇണയായി നീന്തുന്നോരീ
അരയന്നങ്ങളും നോക്കി കാണാനെന്തു ഭംഗി ....
കിളി കൊഞ്ചലിന്റെ നാദം കേള്‍ക്കാം...
പൂത്തു നില്ക്കും പിച്ചിമുല്ലയുടെ ഗന്ധം നുകരാം ...
മഞ്ഞു പൊഴിയും വസന്തത്തില്‍
വിരിയുമായിരം പൂവാടികള്‍ കണ്ടിടാം ...
ഇളം കാറ്റ് വീശിടുമ്പോള്
കൂടെ ചാഞ്ചാടും നെല്കതിര് പാടത്തിന്
മനോഹര കാഴ്ച മനം കുളിര്‍ക്കെ ആസ്വദിചിടാം ...
ആഴിയും നീലാകാശവും സൂര്യചന്ദ്ര താരങ്ങളും
കണ്ടേ വരാം....
ഹേമന്ത സന്ധ്യ വിണ്ണില്‍ തൂകും സിന്ദൂരം നോക്കി നിന്നിടാം ...
വെള്ളിമണി കുന്നില്‍ ,, പഞ്ചാര മണല്‍ക്കരയിലെ
മുന്തിരി വനിയില്‍ രാപാര്‍ക്കാന്‍ എനിക്കിന്ന് മോഹമേറെ ...
സ്വപ്നത്തിന് ചിറകിലേറി ഞാന്‍ ആ മണ്ണിലേക്ക് പോകുന്നിതാ
കാണുവാന്‍ കഴിയുമോ എന്‍ കിനാക്കള്‍ അവിടെ ...
ബാക്കിയായി ഉണ്ടാകുമോ
ഞാനെത്തുമ്പോള്‍ എന്നെ വരവേല്‍ക്കാന്‍ ...??
സത്യം പറയട്ടെ... അവിടെ ഉണ്ടയുണ്ട്... [കളിയാക്കിയതല്ല... പരമമായ സത്യം ആണ്..]
Posted 06 July 2014 - 03:24 PM
വാനമ്പാടി... നന്നായി... അവസാനം ഒരു ത്രെഡ് തുടങ്ങിയല്ലോ... എഴുതുക... മനസിലുള്ളതൊക്കെ..
Posted 02 September 2014 - 01:18 PM
സത്യം പറയട്ടെ... അവിടെ ഉണ്ടയുണ്ട്... [കളിയാക്കിയതല്ല... പരമമായ സത്യം ആണ്..]
Orortharudeyum aswaadhana reethikal palathalle Archith.....kannukal kondalla..
manassu kondu ishdathode prakrithiye veekshichaal....athiloru sukham
olinjhirippundennu thirichariyum...sure
Posted 02 September 2014 - 01:24 PM
Skyy Nice move to start your own thread of kavitha collections
keep posting more..
Manasa chechi :thnq:
Vaanukutty thakarkkuvanallo! all the best dear! keep writing!
Sreeja chechi... :thnq:
Vaanusnte aksharapookkal kollam...
മാമലകള്‍ക്കപ്പുറത്ത് ഒരു മലയാളനാട്
kavitha nannayi ketto...
Ranju chechi... :thnq:
vannuse
keep rocking dear
Videshi :thnq:
വാനമ്പാടി... നന്നായി... അവസാനം ഒരു ത്രെഡ് തുടങ്ങിയല്ലോ... എഴുതുക... മനസിലുള്ളതൊക്കെ..
Ezhutham.... Archith... :thnq:
Very Good attempt. Thank you
Dronacharyar :thnq: Aarannu enikku identify cheyyan pattunnilla...sorrytto...
Vaanu keep writing
ellam nanayitundu
Sulthaan dear... :thnq:
0 members, 0 guests, 0 anonymous users