Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

ആ​​​ശ​​​ ​​​ആ​​​ശ​​​വ​​​യ്‌​​​ക്കു​​​മ്പോൾ - An Interview


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 June 2014 - 12:37 PM

ആ​​​ശ​​​ ​​​ആ​​​ശ​​​വ​​​യ്‌​​​ക്കു​​​മ്പോൾ 


140344702823.jpg

 പ്രാ​ണ​നെപോ​ലെ ക​രു​തു​ന്ന​ ​നൃ​ത്ത​ത്തെ ഹൃ​ദ​യ​ത്തോ​ടു​ ​ചേർ​ത്തു​ ​പി​ടി​ച്ച് അ​ഭി​ന​യ​മെ​ന്ന​ ​ഇ​ഷ്‌​ട​ത്തി​ലൂ​ടെ​ ​മ​ന​സു​ ​നി​റ​ഞ്ഞു​ ​സ​ഞ്ച​രി​ക്കു​ക​യാ​ണ് ആ​ശാ​ ​ശ​ര​ത്. ദൃ​ശ്യം​​ ​എ​ന്ന​ ​ഒ​രൊ​റ്റ​ ​ചി​ത്ര​ത്തി​ന്റെ ക​രു​ത്തു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​പി​ന്നാ​ലെ​ ​അ​വ​സ​ര​ങ്ങൾ​ ​തേ​ടി​യെ​ത്തു​മ്പോ​ഴും​ ​ന​ല്ല​തു​ ​മ​തി​യെ​ന്ന് എ​ളു​പ്പ​ത്തിൽ​ ​തീ​രു​മാ​നി​ക്കാൻ​ ​ആ​ശ​യ്‌​ക്ക് ക​ഴി​യു​ന്നു.​ ​മ​ന​സിൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ്വ​പ്‌​ന​ങ്ങ​ളി​ലെ​ല്ലാം​ ​സ്വ​ന്തം​ ​പേ​രു​ ​എ​ഴു​തി​ ​ചേർ​ക്കാൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷ​മു​ണ്ട് ആ​ശ​യു​ടെ​ ​വാ​ക്കു​ക​ളിൽ. '​ഏ​യ്ഞ്ചൽ​സ്" എ​ന്ന​ ​പു​തി​യ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങൾ​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു.

ഇ​നി​ ​ജേർ​ണ​ലി​സ്റ്റ്
ഹ​രി​ത​ ​മേ​നോൻ​ ​എ​ന്ന​ ​ദൃ​ശ്യ​ ​മാ​ദ്ധ്യ​മ​ ​പ്ര​വർ​ത്ത​ക​യു​ടെ​ ​റോ​ളാ​ണ്ഈ​ ​സി​നി​മ​യിൽ.​ ​ദു​ബാ​യ്‌​യിൽ​ ​നി​ന്നു​ള്ള​ ​ടീ​മി​ന്റേ​താ​ണ് പു​തി​യ​ ​സി​നി​മ.​ ​നിർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​രും​ ​അ​വി​ടെ​യു​ള്ള​വർ​ ​ത​ന്നെ​യാ​ണ്. ഇ​ന്ദ്ര​ജി​ത്ത്,​ ​ജോ​യ് ​മാ​ത്യു​ ​എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ ​വേ​ഷ​ത്തിൽ.​ ​ദു​ബാ​യ്‌​യിൽ​ ​നൃ​ത്ത​വി​ദ്യാ​ല​യം​ ​ന​ട​ത്തു​ന്ന​തി​നാൽ​ ​ത​ന്നെ​ ​ല​ഭി​ക്കു​ന്ന​ ​എ​ല്ലാ​ ​വേ​ഷ​ങ്ങ​ളും​ ​ചെ​യ്യാൻ​ ​സാ​ധി​ക്കി​ല്ല.​ ​പ​ക്ഷേ​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങൾ​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നു​ണ്ട് എ​നി​ക്ക്. അ​​​ടു​​​ത്ത​​​ ​​​മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു​​​ള്ള​​​ ​​​എ​​​ന്റെ​​​ ​​​കാ​​​ര്യ​​​ങ്ങൾ​​​ ​​​പ്ളാൻ​​​ഡ് ​​​ആ​​​ണ്.​​​ ​​​സീ​​​രി​​​യൽ​​​ ​​​ചെ​​​യ്‌​​​തു​​​ ​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത് ​അ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​കാ​​​ര്യം​​​ ​​​ ​നേ​​​ര​​​ത്തെ​​​ ​​​പ​​​റ​​​യാൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങൾ​​​ ​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ​​​ആ​​​ഗ്ര​​​ഹം.​ 24​​​ ​​​മ​​​ണി​​​ക്കൂർ​​​ ​​​സ​​​മ​​​യ​​​മേ​​​ ​​​ന​​​മ്മു​​​ടെ​​​ ​​​ക​​​യ്യി​​​ലു​​​ള്ളൂ.​​​ ​​​പ​​​ക്ഷേ​​​ ​​​അ​​​ത് ​​​കൃ​​​ത്യ​​​മാ​​​യി​​​ ​​​പ്ളാൻ​​​ ​​​ചെ​​​യ്‌​​​താൽ​​​ ​​​സ​​​മ​​​യ​​​ക്കു​​​റ​​​വ് ​​​ഇ​​​ല്ലാ​​​താ​​​കും.

അ​ന്യ​ഭാ​ഷ​യിൽ
ദൃ​ശ്യ​ത്തി​ന്റെ​ ​ക​ന്ന​ഡ​ ​റീ​മേ​ക്കി​ന്റെ​ ​ഷൂ​ട്ടിം​ഗ്പൂർ​ത്തി​യാ​യി.​ ​പ്ര​ഭു​ ​സാ​റാ​ണ് എ​ന്റെ​ ​പെ​യർ​ ​ആ​യി​ ​വ​രു​ന്ന​ത്.​ ​മ​ല​യാ​ള​ത്തിൽ​ ​നി​ന്നും​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മൊ​ന്നും​ ​ക​ന്ന​ഡ​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ലി​ല്ല.​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​സൗ​ഹൃ​ദ​മാ​ണ്. ആ​ദ്യം​ ​ഭാ​ഷ​ ​തീർ​ച്ച​യാ​യും​ ​ഒ​രു​ ​പ്ര​ശ്‌​ന​മാ​യി​രു​ന്നു.​ ​പി​ന്നീ​ട​ത് മാ​റി.​ ​ഇ​നി​ ​ത​മി​ഴ് ​റീ​മേ​ക്കി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ക​മ​ല​ഹാ​സൻ​ ​സാ​റി​ന്റെ​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കാൻ​ ​പോ​കു​ന്ന​തി​ന്റെ​ ​ഒ​രു ത്രി​ല്ലു​മു​ണ്ട് ഇ​പ്പോൾ.

ഒ​ട്ടും​ ​നി​രാ​ശ​യി​ല്ല
'​​​ക​​​മ​ല​​​ദ​​​ള​​​"​​​ ​​​ത്തിൽ ​മോ​​​നിഷ ചെ​​​യ്‌​​​ത​ ​​വേ​​​ഷ​​​ത്തി​​​ലേ​​​ക്ക് ​​​ ​എ​ന്നെ​ ​വി​​​ളി​​​ച്ചി​​​രു​​​ന്നു.​​​ ​ആ​ ​വേ​ഷം​ ​ചെ​യ്യാൻ​ ​ക​ഴി​ഞ്ഞി​ല്ല,​ ​അ​തിൽ​ ​ദു​:​ഖ​വു​മി​ല്ല.​ ​എ​​​ല്ലാ​​​ ​​​കാ​​​ര്യ​​​ങ്ങൾ​​​ക്കും​​​ ​​​അ​​​തി​​​ന്റേ​​​താ​​​യ​​​ ​​​സ​​​മ​​​യ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ​എ​​​ന്റെ​ ​വി​​​ശ്വാ​​​സം.​​​ ​​​എ​​​ല്ലാം​​​ ​​​ഭ​​​ഗ​​​വാൻ​​​ ​​​ത​​​രു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്തു​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ചെ​​​യ്യാൻ​​​ ​​​ക​​​ഴി​​​യൂ.​​​ ​​​ഇ​​​പ്പോൾ​​​ ​​​കു​​​റ​​​ച്ചു​​​ ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങൾ​​​ ​​​വ​​​രു​​​ന്നു​​​ണ്ട്,​​​ ​​​അ​​​തു​​​ ​​​ചെ​​​യ്യു​​​ക​​​ ​​​അ​​​ത്ര​​​ ​​​മാ​​​ത്ര​​​മേ​​​യു​​​ള്ളൂ.​​​ ​​​ന​​​ല്ല​​​ ​​​വേ​​​ഷ​​​ങ്ങൾ​​​ ​​​കി​​​ട്ടി​​​യാൽ​​​ ​​​ചെ​​​യ്യാ​​​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്,​​​ ​​​ധൈ​​​ര്യ​​​മു​​​ണ്ട്.​​​കോ​​​ളേ​​​ജിൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു ഓ​​​ഫർ. അ​​​ന്നേ​ ​നൃ​​​ത്തം​​​ ​​​ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു,​​​ ​​​പാ​​​ഷ​​​നാ​​​യി​​​രു​​​ന്നു. ആ​​​ ​​​റോൾ​ ​വേ​​​ണ​​​മെ​​​ന്നു​​​ ​​​ത​​​ന്നെ​ ​എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​പി​​​ന്നീ​​​ട് ​സി​​​ദ്ദീ​​​ഖ് ​​​ലാ​​​ലി​​​ന്റെ​​​ ​​​കാ​​​ബൂ​​​ളി​​​വാ​​​ല.​

വി​ഷ​മ​മേ​ ​ഇ​ല്ല
സി​നി​മ​യിൽ​ ​ആ​ദ്യം​ ​ല​ഭി​ച്ച​ ​വേ​ഷ​ങ്ങൾ​ ​ചെ​യ്യാൻ​ ​പ​റ്റാ​ത്ത​തിൽ​ ​കു​റ​ച്ചു​ ​വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു.​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​ന​​​ല്ലൊ​​​രു​​​ ​​​കു​​​ടും​​​ബ​​​ ​​​ജീ​​​വി​​​ത​​​മാ​​​ണ് ​എ​​​നി​​​ക്കാ​​​യി​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്.​​​ ​​​സി​​​നി​​​മ​​​യിൽ​ ​പോ​​​യി​​​ ​​​തി​​​ര​​​ക്കി​​​ലാ​​​യി​​​ ​​​വി​​​വാ​​​ഹ​​​മെ​​​ങ്ങാ​​​നും​​​ ​​​മ​​​റ​​​ന്നു​​​ ​​​പോ​​​യാ​​​ലോ​​​ ​​​എ​​​ന്ന് ​​​ഒ​​​രു​​​ ​​​പ​​​ക്ഷേ,​​​ ​​​അ​​​വർ​​​ക്ക് ​തോ​​​ന്നി​​​ക്കാ​​​ണും.​ ​പ​​​ക്ഷേ,​​​ ​​​ഇ​​​ത്ര​​​യും​​​ ​​​വർ​​​ഷ​​​ങ്ങൾ​​​ക്കു​​​ ​​​ശേ​​​ഷം​​​ ​​​ആ​​​ ​​​കാ​​​ര്യം​​​ ​​​ഓർ​​​ക്കു​​​മ്പോൾ​​​ ​​​അ​​​ന്ന​​​ത്തെ​​​ ​​​വേ​​​ദ​​​ന​​​യ്‌​​​ക്കൊ​​​ന്നും​​​ ​​​അർ​​​ത്ഥ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ​​​തോ​​​ന്നാ​​​റു​​​ള്ള​​​ത്.​​​ ​​​അ​​​ന്ന് ​​​അ​​​ഭി​​​ന​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കിൽ​​​ ​​​വി​​​വാ​​​ഹ​​​ ​​​ജീ​​​വി​​​ത​​​മൊ​​​ക്കെ​​​യാ​​​കു​​​മ്പോ​​​ഴേ​​​ക്കും​​​ ​​​അ​​​ഭി​​​ന​​​യം​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി​​​ ​​​വ​​​ന്നേ​​​നെ.​​​ ​​​വ​​​ള​​​രെ​​​ ​​​കു​​​റ​​​ച്ചു​​​ ​​​കാ​​​ലം​​​ ​​​മാ​​​ത്ര​​​മേ​​​ ​​​എ​​​നി​​​ക്കി​​​വി​​​ടെ​​​ ​​​നിൽ​​​ക്കാൻ​​​ ​​​ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ.​​​ ​​​പി​​​ന്നെ​​​ ​​​കു​​​റ​​​ച്ചു​​​ ​​​കാ​​​ല​​​ങ്ങൾ​​​ക്ക് ​​​ശേ​​​ഷം​​​ ​​​തി​​​രി​​​ച്ചു​​​വ​​​ര​​​വ്,​ ​ഇ​​​ട​​​വേ​​​ള​​​ ​​​എ​​​ന്നൊ​​​ക്കെ​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​ഞാൻ​​​ ​​​വീ​​​ണ്ടും​​​ ​​​ആ​​​ഘോ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​മാ​​​യി​​​രു​​​ന്നു.​​​ ​
സീ​രി​യ​ലു​കൾ
ഉ​​​ള്ളി​​​ന്റെ​​​യു​​​ള്ളിൽ​​​ ​​​ ​അ​​​ഭി​​​ന​​​യി​​​ക്കാ​​​നു​​​ള്ള​​​ ​​​മോ​​​ഹം​ ​ഉ​ണ്ടാ​യി​രു​ന്നോഎ​ന്ന് അ​റി​യി​ല്ല.​ ​​​കോ​​​ളേ​​​ജി​​ൽ​ ​പ​ഠി​ക്കു​മ്പോൾ ​​എ​​​ന്റെ​ ​പ​​​ദ്മ​​​ജ​​​ ​​​ടീ​​​ച്ച​​​റാ​​​ണ് ആ​ദ്യ​ ​അ​വ​സ​ര​വു​മാ​യെ​ത്തു​ന്ന​ത്. ​​ടീ​​​ച്ച​​​റി​​​ന്റെ​​​ ​​​അ​​​മ്മാ​​​വൻ​​​ ​​​വി​​​ശ്വം​​​ഭ​​​രൻ​​​ ​​​അ​​​ങ്കിൾ​​​ ​​​എ​​​ടു​​​ക്കു​​​ന്ന '​​​ജാ​​​ത​​​ക​​​ ​​​ക​​​ഥ​​​കൾ​​​"​​​ ​​​എ​​​ന്ന​​​ ​​​സീ​​​രി​​​യ​​​ലി​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​മോ​​​ ​​​എ​​​ന്നു​ ​ചോ​ദി​​​ച്ചു.​ ​​​ ​​​ഞാൻ​​​ ​​​ചെ​​​യ്‌​​​തോ​​​ട്ടേ​​​ ​​​എ​​​ന്ന് ​​​അ​​​ച്ഛ​​​നോ​​​ടും​​​ ​​​അ​​​മ്മ​​​യോ​​​ടും​​​ ​​​ഓ​​​ടി​​​ ​​​വ​​​ന്നു​​​ ​​​ചോ​​​ദി​​​ച്ച​​​ത് ​​​ഇ​​​പ്പോ​​​ഴും​​​ ​​​ഓർ​​​മ്മ​​​യു​​​ണ്ട്.​​​ ​​​അ​​​ന്ന് ​​​ ​ദൂ​​​ര​​​ദർ​​​ശ​​​നി​​​ലും​​​ ​​​മ​​​റ്റും​ ​വ​​​ന്നി​​​രു​​​ന്ന​​​ത് ​​​പ​​​തി​​​മൂ​​​ന്ന് ​​​എ​​​പ്പി​​​സോ​​​ഡ് ​​​സീ​​​രി​​​യ​​​ലു​​​ക​​​ളാ​​​ണ്.​ ​ഏ​​​താ​​​ണ്ട് ​​​പ​​​തി​​​മൂ​​​ന്നു​​​ ​​​സീ​​​രി​​​യ​​​ലു​​​ക​​​ളാ​​​ണ് ​​​ചെ​​​യ്‌​​​ത​​​ത്.​​​ ​​​ഇ​​​ന്ന​​​ത്തെ​ ​അ​​​ത്ര​​​യും​​​ ​​​ക​​​ഷ്‌​​​ട​​​പ്പാ​​​ടും​​​ ​​​കാ​​​ത്തി​​​രി​​​പ്പും​​​ ​​​ഒ​​​ന്നും​​​ ​​​വേ​​​ണ്ട.​​​ ​​​ ​എ​​​ല്ലാം​​​ ​​​അ​​​ന്ന​​​ത്തെ​ ​വ​​​ലി​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടേ​​​താ​​​യി​​​രു​​​ന്നു.​​​ ​​​കെ.​​​പി.​​​ ​​​കു​​​മാ​​​രൻ,​​​ ​​​മ​​​ണി​​​ ​​​ഷൊർ​​​ണൂർ,​​​ ​​​സാ​​​ജൻ​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​മി​​​ക​​​ച്ച​​​ ​​​സീ​​​രി​​​യ​​​ലു​​​കൾ.

പ്ര​ണ​യം​ ​പോ​ലെ​ ​വി​വാ​ഹം
ശ​​​ര​​​ത്തേ​​​ട്ട​​​ന്റെ​ ​ആ​​​ലോ​​​ച​ന​ ​വ​​​ന്ന​​​പ്പോൾ​​​ ​​​വീ​​​ട്ടിൽ​ ​ആ​​​കെ​​​ ​​​കൺ​​​ഫ്യൂ​​​ഷ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ദ്ദേ​​​ഹം​ ​ക​​​ണ്ണൂർ​ ​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​സ്വ​​​ദേ​​​ശി​​​യാ​​​ണെ​​​ങ്കി​​​ലും​​​ ​​​വ​​​ളർ​​​ന്ന​​​തും​​​ ​​​പ​​​ഠി​​​ച്ച​​​തു​​​മെ​​​ല്ലാം​ ​നാ​​​സി​​​ക്കി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​കേ​​​ര​​​ള​​​വു​​​മാ​​​യി​ ​വ​​​ലി​​​യ​​​ ​​​ബ​​​ന്ധ​​​മൊ​​​ന്നു​​​മി​​​ല്ല.​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ​മുൻ​​​തൂ​​​ക്കം​​​ ​​​കൊ​​​ടു​​​ക്കു​​​ന്ന​​​ ​​​ഫാ​​​മി​​​ലി.​​​ ​​​പ​​​ക്ഷേ,​​​ ​​​വേ​​​ണു​​​വേ​ട്ട​ന്ഒ​​​രു​ ​സം​​​ശ​​​യ​വു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​ഏ​ട്ട​നേ​​​ക്കാൾ​​​ ​​​ന​​​ല്ല​​​യാ​​​ളാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​അ​​​മ്മ​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വി​​​ശ്വ​​​സ്‌​​​ത​​​നാ​​​യ​​​ ​​​ഒ​​​രാ​​​ളു​​​ടെ​​​ ​​​അ​​​ടു​​​ത്ത് ​​​വേ​​​ണം​ ​എ​​​ന്നെ​ ​ഏൽ​​​പ്പി​​​ക്കാ​​​നെ​​​ന്ന​ ​മ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു​ ​ചേ​​​ട്ട​​​ന്റെ​​​ ​​​പെ​​​രു​​​മാ​​​റ്റം.​​​ ​​​ഡി​​​ഗ്രി​​​ ​​​ര​​​ണ്ടാം​​​ ​​​വർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​നി​​​ശ്‌​​​ച​​​യം​ക​​​ഴി​​​ഞ്ഞ് ​ഏ​​​താ​​​ണ്ട് ​ഒ​​​രു​ ​വർ​​​ഷ​​​ത്തെ​ ​സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ ​വി​​​വാ​ഹം​ ​​​ന​​​ട​​​ത്താൻ.​​​ ​അ​​​റേ​​​ഞ്ച്ഡ്​​ ​ല​​​വ് ​​​ ​മാ​​​ര്യേ​​​ജാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​പ്പോൾ​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ഞ്ഞ് ​പ​​​തി​​​നെ​​​ട്ടു​​​ ​​​വർ​​​ഷ​​​മാ​​​യി.​​​ ​​​എ​​​ന്റെ​ ​ഏ​​​ട്ട​​​ന്റെ​​​ ​​​സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്നു​ ​ശ​​​ര​​​ത്തേ​​​ട്ടൻ.​​​ ​

കു​ടും​ബം​ ​എ​ന്റെ​ ​ഭാ​ഗ്യം
ഫാ​​​മി​​​ലി,​​​ ​​​എ​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ഭാ​​​ഗ്യ​​​മാ​​​ണ​​​ത്.​​​ ​​​ഇ​​​പ്പോൾ​​​ ​​​ജീ​​​വി​​​തം​​​ ​​​ഒ​​​രു​​​ ​​​വി​​​ധം​​​ ​​​സെ​​​റ്റിൽ​​​ഡാ​​​ണ്.​​​ ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​ഫ്രീ​​​യു​​​മാ​​​യി.​​​ ​​​എ​​​നി​​​ക്കി​​​നി​​​ ​​​എ​​​ത്ര​​​ ​​​കാ​​​ലം​​​ ​​​വേ​​​ണ​​​മെ​​​ങ്കി​​​ലും​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാം.​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​ ​​​വേ​​​ഷ​​​ങ്ങൾ​​​ ​​​ചെ​​​യ്യാം,​​​ ​​​എ​​​ന്റേ​​​താ​​​യ​​​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​മെ​​​ടു​​​ക്കാം.​ ​മ​​​ക്കൾ​​​ ​​​ഉ​​​ത്ത​​​ര​​​യും​​​ ​​​കീർ​​​ത്ത​​​ന​​​യും.​അ​​​വ​​​രു​​​ടെ​ ​സ​​​പ്പോർ​​​ട്ട് ​എ​​​ത്ര​​​ ​​​പ​​​റ​​​ഞ്ഞാ​​​ലും​​​ ​​​തീ​​​രി​​​ല്ല.​​​ ​​​മ​​​ക്കൾ​​​ ​​​ചി​​​ല​​​പ്പോൾ​​​ ​​​സി​​​നി​​​മ​​​ ​​​ക​​​ണ്ട് ​വി​​​മർ​​​ശി​​​ക്കും​-​​​ഇ​​​ങ്ങ​​​നെ​​​യാ​​​ണോ​​​ ​​​അ​​​മ്മാ​​​ ​​​ചേ​​​യ്യേ​​​ണ്ട​​​തെ​​​ന്നൊ​​​ക്കെ​​​ ​​​ചി​​​ല​​​പ്പോൾ​​​ ​​​ചോ​​​ദി​​​ച്ചു​​​ ​​​ക​​​ള​​​യും.​ഞാൻ​​​ ​​​ആ​​​വ​​​ശ്യ​​​ത്തി​​​ന് ​​​മാ​​​ത്രം​​​ ​​​കൂ​​​ളാ​​​യ​​​ ​​​ഒ​​​ര​​​മ്മ​​​യാ​​​ണ്.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ ​​​ത​​​ന്നെ​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​യ​​​ടു​​​ത്ത് ​​​സ്ട്രി​​​ക്‌​​​ടാ​​​ണ്,​​​ ​​​അ​​​തേ​​​ ​​​സ​​​മ​​​യം​​​ ​​​വേ​​​ണ്ട​​​ത്ര​ ​ഫ്ര​​​ണ്ട്‌​​​ലി​​​യു​​​മാ​​​ണ്.​​​ ​​​സ്‌​​​കൂ​​​ളിൽ​​​ ​​​വ​​​ള​​​രെ​​​ ​​​സ്ട്രി​​​ക്‌​​​ടാ​​​യി​​​ട്ടു​​​ള്ള​​​ ​​​അ​​​ദ്ധ്യാ​​​പി​​​ക​​​യാ​​​ണ്.​​​ ​​​ശ​​​ര​​​ത്തേ​​​ട്ടൻ​​​ ​​​ഒ​​​ട്ടും​​​ ​​​ചൂ​​​ടാ​​​വാ​​​ത്ത​​​ ​​​മ​​​ക്കൾ​​​ക്കൊ​​​പ്പം​​​ ​​​നിൽ​​​ക്കു​​​ന്ന​​​ ​​​ഒ​​​ര​​​ച്ഛ​​​നാ​​​ണ്,​​​ ​​​വെ​​​രി​​​ ​​​ഫ്ര​​​ണ്ട്‌​​​ലി,​​​ ​​​അ​​​പ്പോൾ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ഒ​​​രാൾ​​​ ​​​അൽ​​​പ്പം​​​ ​​​സീ​​​രി​​​യ​​​സാ​​​യേ​​​ ​​​പ​​​റ്റു​​​ള്ളൂ.​​​ ​​​​​


  • KD Videsi and Eda Sureshe like this

#2 KD Videsi

 
KD Videsi

    Master Mind Of PP

  • Contributors
  • 7,805 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 June 2014 - 12:38 PM

:thanks: jay for sharing



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 June 2014 - 12:40 PM

:good:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users