Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Yesterday, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Yesterday, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Yesterday, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Yesterday, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Yesterday, 03:07 PM Playing Monkey Lander Play Now!                
Photo

Healthy And Useful Notes


  • Please log in to reply
14 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:11 PM

ചീര ദിവസവും കഴിക്കുക 


140328646620.jpg

മാംസ്യം, അന്നജം , നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയാൽ സംമ്പുഷ്ടമാണ് ചീര. കൊഴുപ്പും കാലറിയും നന്നേ കുറവ്. വൈറ്റമിൻ കെ ധാരാളമുള്ളതിനാൽ എല്ലുകളുടെ ബലത്തിന്  ഒഴിച്ചുകൂടാനാവാത്തതാണ്. കാൻസർ പ്രതിരോധത്തിന് പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസർ പ്രതിരോധത്തിന് ചീര ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്‌തശുദ്ധീകരണത്തിനും ചീര ദിവസും കഴിക്കുക.  മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചീര രാസവള ഭീഷണിയുള്ളതിനാൽ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കി വച്ച ശേഷം ഉപയോഗിക്കുക.



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:12 PM

പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പാർശ്വഫലങ്ങളും ചികിത്സയും 


140323625820health.jpg

പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രപ്രശ്നങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ഇത് രോഗിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒന്നാണ്. മറ്റ് പാർശ്വഫലങ്ങളും ഇത്തരത്തിൽ മൂത്രം കെട്ടിനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇടവിട്ടുള്ള മൂത്രരോഗാണുബാധ, മൂത്രാശയക്കല്ല്, മൂത്രത്തിൽ രക്തം, മൂത്രസഞ്ചിയുടെ പ്രവർത്തനവൈകല്യം, വൃക്കകൾക്ക് കേട് മുതലായ പാർശ്വഫലങ്ങൾ മൂത്രം കെട്ടിനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നു. പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവും  മൂത്രപ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നു. 

മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥ മൂന്ന് തരത്തിലുണ്ട്. പെട്ടെന്ന് ഉണ്ടാകുന്നത്, ദീർഘനാൾ കെട്ടിനിൽക്കുന്നത്, പെട്ടെന്ന് വർദ്ധിക്കുന്നത് മുതലായവയാണവ. പെട്ടെന്ന് കെട്ടിനിൽക്കുന്ന അവസ്ഥ വളരെ വേദന ഉണ്ടാക്കുന്നതാണ്. ദീർഘനാൾ മൂത്രം കെട്ടിനിൽക്കുന്ന ക്രോണിക് അവസ്ഥയിൽ 450 എം.എൽ. മുതൽ 4.5 ലിറ്റർ വരെ മൂത്രം കാണാറുണ്ട്. ഈ അവസ്ഥ വേദനാ രഹിതമാണ്. ഇവർക്ക് മൂത്രം അറിയാതെ പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. 

പെട്ടെന്ന് മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥ പല കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നു. സർജറി, മദ്യം , മൂത്രരോഗാണുബാധ, ചിലതരം മരുന്നുകൾ (ഉദാഹരണത്തിന് ചുമയ്ക്കുള്ള മരുന്നുകൾ) മുതലായവ ഇങ്ങനെ മൂത്രം പോകാത്ത അവസ്ഥയുണ്ടാക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ കത്തീറ്റർ ഇട്ട് കെട്ടിനിൽക്കുന്ന മൂത്രം വെളിയിലേക്ക് കളയുകയാണ് ഉടനെ ചെയ്യേണ്ടത്. 

വളരെനാൾകൊണ്ട് മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥ രണ്ടുതരത്തിലുണ്ട്. ഉന്നത സമ്മർദ്ദത്തിലുള്ളതും താഴ്ന്ന സമ്മർദ്ദത്തിലുള്ളതും. ഉന്നത സമ്മർദ്ദത്തിലുള്ളത് വൃക്കകൾക്ക് വീക്കവും പ്രവർത്തന വൈകല്യവുമുണ്ടാക്കുന്നു.താഴ്ന്ന സമ്മർദ്ദത്തിൽ മൂത്രം കെട്ടിനിൽക്കുന്നവർക്ക് മൂത്രസഞ്ചിയുടെ മാംസപേശികൾക്ക് പ്രവർത്തന മാന്ദ്യത കാണപ്പെടുന്നു. മേൽപറഞ്ഞ രണ്ടുതരം രോഗികൾക്കും കത്തീറ്റർ ഇട്ട് മൂത്രം എടുക്കുമ്പോൾഅമിതരക്തപ്രവാഹം ഉണ്ടാകാം. ഇത് സാധാരണയായി 2-3 ദിവസങ്ങൾകൊണ്ട് മാറും. 

മൂത്രരോഗാണുബാധ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ അനന്തരഫലമാണ്. മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രത്തിൽ രോഗാണുബാധ ഉണ്ടാകുന്നു. അനുയോജ്യമായ ആന്റിബാക്ടീരിയൽ മരുന്നുകൾകൊണ്ട് ഇത് ചികിത്സിക്കാം. 

മൂത്രത്തിൽ കൂടിയുള്ള അമിത രക്തപ്രവാഹം മറ്റൊരു പാർശ്വഫലമാണ്.
മൂത്രസഞ്ചിയിലെ കല്ല് പ്രോസ്റ്റേറ്റ് രോഗികൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. എൻഡോസ്കോപ്പിവഴി വളരെ  വലിപ്പമുള്ള കല്ലുകളും നശിപ്പിക്കുവാൻ സാധിക്കും.
മൂത്രസഞ്ചിയുടെ മാംസപേശികളുടെ പ്രവർത്തനമാന്ദ്യം ഒരു പ്രധാന പ്രശ്നമാണ്.പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞാലും ഇത്തരം രോഗികൾക്ക് മരുന്നുകൾ കൊണ്ടുള്ള ചികിത്സ വേണ്ടിവരും. 

വൃക്കകൾക്ക് ഉണ്ടാകുന്ന പ്രവർത്തനമാന്ദ്യം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ രൂക്ഷതയും കാലപ്പഴക്കവും മൂലം ഉണ്ടാകുന്നു. മൂത്രം കെട്ടിനിൽക്കുന്നതുമൂലമാണ്  ഈ  അവസ്ഥ ഉണ്ടാകുന്നത്.  മൂത്രരോഗാണുബാധയും വൃക്ക പരാജയത്തിന് കാരണമാകുന്നു. ടി.യു.ആർ.പി. ശസ്ത്രക്രിയ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകരമാകും. 

മൂത്ര നിയന്ത്രണമില്ലായ്മ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പാർശ്വഫലമാണ്. ഫലപ്രദമായ മരുന്നുകൾ കൊണ്ട് ഇത് നിയന്ത്രണവിധേയമാക്കാം. 

പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ ഫലപ്രദമായ മരുന്നുകൾകൊണ്ട് ഇതിനെയും ചികിത്സിക്കാം. 



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:14 PM

ആ വിറയൽ പ്രശ്നക്കാരനല്ല 


140315714319baby.jpg

പത്ത് ദിവസം പ്രായമായ മകന് ഉണർന്നിരിക്കുമ്പോൾ കുഴപ്പമൊന്നുമില്ല. പക്ഷേ, തൊട്ടിലിൽ ഉറക്കാൻ കിടത്തുമ്പോൾ ഇടതുകാൽ അഞ്ചാറു തവണ വിറക്കുന്നതു കാണാം. കുറച്ചുകഴിഞ്ഞാൽ തനിയെ നിൽക്കും. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എന്തെങ്കിലും കുഴപ്പമുള്ളതാണോ ഈ കാര്യം?

തൊട്ടിലിലോ പുറത്തോ ഉറക്കാൻ കിടത്തുന്ന നവജാതശിശുവിന്റെ കൈക്കോ കാലിനോ മാത്രം  അഞ്ചാറു തവണ ഉണ്ടാകുന്ന വിറയൽ പേടിക്കേണ്ടതില്ല. അത് ജന്നിയല്ല. ഉറക്കത്തിലുണ്ടാകുന്ന പേശി തുടുപ്പ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
ഉണർന്നിരിക്കുമ്പോൾ ഇല്ലാതിരിക്കുകയും, മറ്റ് പ്രവർത്തനങ്ങളിലൊന്നും തകരാറില്ലാതിരിക്കുകയും ചെയ്താൽ പേടിക്കേണ്ടതില്ല. ഈ ചലനങ്ങളുടെ കൂടെ കണ്ണിന്റെ കൃഷ്ണമണി വശങ്ങളിലേക്കോ, മുകളിലേക്കോ പോവുകയോ, ശ്വസനത്തിൽ വ്യതിയാനങ്ങൾ വരുകയോ ചെയ്താൽ കൂടുതൽ പരിശോധനകൾ വേണ്ടിവരും. സാധാരണഗതിയിൽ പ്രസവിച്ച് അഞ്ചാറ് ദിവസം കഴിഞ്ഞ് തുടങ്ങുകയും രണ്ട് മൂന്ന് മാസമാകുമ്പോൾ പൂർണമായും നിൽക്കുകയും ചെയ്യുന്ന കുഴപ്പമില്ലാത്ത ചലന പ്രക്രിയയാണിത്. 

എങ്കിലും, തുടർച്ചയായി ഉണ്ടാകുകയും, ഉറക്കത്തെ ബാധിക്കുകയും ചെയ്താൽ ഇ.ഇ.ജി പരിശോധന ചെയ്യുന്നത് നന്നായിരിക്കും. സമാനമായ രീതിയിൽ ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലും, ചെറിയ രീതിയിൽ കൈകൾക്കോ കാലുകൾക്കോ ഉണ്ടാകുന്ന വിറയൽ, പ്രസവിച്ച് ഒന്നാം ദിനം മുതൽ കണ്ടുവരാറുണ്ട്. ഇത് പക്ഷേ തലച്ചോർ സംബന്ധമായ അസുഖം മൂലമോ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമോ ഉണ്ടാകാം. ഇതിന് ജിറ്ററിനസ് എന്നു പറയും. പക്ഷേ, ഈ അനക്കവും മറ്റ് തകരാറില്ലാതെ ആവർത്തിക്കുകയാണെങ്കിൽ, കുഴപ്പമില്ലാത്തതാണെന്ന് മനസ്സിലാക്കാം. അനക്കമുണ്ടാകുമ്പോൾ കൈ കൊണ്ട് മൃദുവായി പിടിച്ചുനോക്കുക. അനക്കം നിൽക്കുകയാണെങ്കിൽ പേടിക്കേണ്ടതില്ല.



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:17 PM

രുചി കൂട്ടാൻ മാത്രമല്ല കുടംപുളി 


140311197618.jpg

മദ്ധ്യതിരുവിതാംകൂറുകാരുടെ രുചിക്കൂട്ടുകളിൽ നിന്ന് ഒരിക്കലും കുടംപുളിയെ ഒഴിവാക്കാനാവില്ല . മീൻകറിയുടെ രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും ആള് മുൻപനാണ്. അമിതവണ്ണം, കൊഴുപ്പ്‌ എന്നിവ അതിവേഗത്തിൽ കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങൾകുടംപുളിയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ സെറോറ്റോണിനിന്റെ അളവ്‌ ഉയർത്താൻ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും കുടംപുളി ഉപകാരപ്പെടുമെന്ന് പഠനങ്ങൾ പറയുന്നു. കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമായ ഹൈഡ്രോസിട്രിക്‌ ആസിഡിന് (എച്ച്‌സിഎ) ശരീരഭാരം കുറയ്‌ക്കുന്നത് വളരെ വേഗത്തിലാക്കാൻ കഴിയുമത്രേ. ആയുർവേദത്തിൽ കഫം, അതിസാരം വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും കുടംപുളി ചേരുവയായി ഉപയോഗിക്കുന്നു.



#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:22 PM

ക്ഷീണം അകറ്റാൻ കൈതച്ചക്ക 


140301132617.jpg

കാത്സ്യം, പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി6, കോപ്പർ എന്നിവയാൽ സന്പുഷ്‌ടമാണ് കൈതച്ചക്ക. ദഹനത്തിനു വളരെയേറെ സഹായകമായ ഫലമാണിത്. ദഹനസംബന്‌ധമായ പ്രശ്‌നങ്ങളുള്ളപ്പോൾ കൈതച്ചക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ബ്രോമിലിൻ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. ബ്രോങ്കൈറ്റിസ്‌, തൊണ്ടവേദന എന്നിവ അകറ്റാൻ കൈതച്ചക്കയ്‌ക്കു കഴിവുണ്ട്. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. കാഴ്‌ച ശക്‌തി വർധിപ്പിക്കാൻ സഹായിക്കുന്ന കൈതച്ചക്ക വെയിൽ കൊളളുന്നതു മൂലമുണ്ടാകുന്ന ക്ഷീണം അകറ്റാൻ സഹായിക്കുന്നു.



#6 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,743
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:23 PM

valare prayojana pradhamaya arivanallo jayaram.....nandi...



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 10:26 PM

valare prayojana pradhamaya arivanallo jayaram.....nandi...

 

thanks for the appreciation



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 11:46 PM

കംപ്യൂട്ടറിൽ കണ്ണുംനട്ടിരുന്നാൽ 


140294127116.jpg

കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണുകൾ ചിമ്മിത്തുറക്കുക. കണ്ണു ചിമ്മുമ്പോൾ പുറത്തുവരുന്ന കണ്ണീരിന്റെ അംശം കൺപ്രതലത്തെ കഴുകി വൃത്തിയാക്കുന്നു. കണ്ണുകൾ മേല്പോട്ടുയർത്തി കംപ്യൂട്ടറിലേക്ക് നോക്കുന്ന അവസ്ഥ ഒഴിവാക്കുക. നേരെ നോക്കുമ്പോൾ കണ്ണുകൾക്ക് 68 സെ.മീ വരെ താഴെയാകണം മോണിറ്ററിന്റെ സ്ഥാനം. അര മണിക്കൂർ കൂടുമ്പോൾ കണ്ണുകൾ ഇരുപത് സെക്കൻഡ് നേരത്തേക്ക് അടച്ചുപിടിക്കുക; കണ്ണിന് ആയാസം കുറയും. മുറിയിലെ പ്രകാശം ഒരേ അളവിൽ ക്രമീകരിക്കുന്നതും നല്ലതാണ്.



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2014 - 11:48 PM

ഷാംപൂ ഉപയോഗിക്കുമ്പോൾ 


140292371716.jpg

ഷാംപൂ ഉപയോഗിക്കുമ്പോൾ മുടി നന്നായി കഴുകാൻ ശ്രദ്ധിക്കണം. കാരണം അതിലടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അംശം തങ്ങിനിൽക്കുന്നത് മുടിക്ക് ഏറെ ദോഷം ചെയ്യും. മുടിക്ക് യോജിച്ച ഷാംപൂ തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഷാംപൂ ചെയ്ത് മുടി കഴുകിയ ശേഷം മുടിക്കു യോജിച്ച കണ്ടീഷണർ പുരട്ടി, പത്തു മിനിട്ടിനു ശേഷം കഴുകിക്കളയണം. മുടി തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ചൂടുവെള്ളം മുടിക്കു ദോഷം ചെയ്യും എന്നതുതന്നെ കാരണം.



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2014 - 10:21 AM

പഞ്ചസാര ആരോഗ്യത്തിന് ഹാനികരം 


1403372318sugar21.jpg

കരിമ്പിൽ നിന്നും ജൂസെടുത്ത് വിറ്റാമിൻ, മിനറൽ, കാത്സ്യം, ഫോസ്ഫറസ് എന്നിവ മാറ്റി ബ്ലീച്ച് ചെയ്ത് കെമിക്കലുകൾ ചേർത്ത് രാസപദാർത്ഥമാക്കിയതാണ് പഞ്ചസാര. ഇത് എളുപ്പം ദഹിക്കില്ല. കാത്സ്യം, ഫോസ്ഫറസ്, മിനറലുകൾ എന്നിവയുടെ സാന്നിദ്ധ്യത്തിലേ ദഹനം നടക്കൂ. കരിമ്പ്‌ ജ്യൂസിൽ നിന്നും ഇവ നീക്കം ചെയ്യുന്നതിനാൽ പഞ്ചസാരയിൽ ഈ ഘടകങ്ങളില്ല. ശരീരം ദഹനത്തിനായി ഇവ പല്ല്, എല്ല്, ഞരമ്പുകൾ എന്നിവയിൽ നിന്നും എടുക്കുന്നു . ഫലമോ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകൾ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.



#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2014 - 10:22 AM

ചോളം ധാതുക്കളുടെ കലവറയാണ് 


140336925725.jpg

മലയാളികൾ അത്ര സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷധാന്യമല്ല ചോളം, എന്നാലിത് ധാതുക്കളുടെ കലവറയാണ് . ആന്റി ഓക്‌സിഡന്റുകൾ,  മഗ്‌നീഷ്യം, അയൺ, കോപ്പർ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.  ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചോളം നല്ലതാണ്. ഇവയിലെ ആന്റി ഓക്‌സിഡന്റുകൾ ചർമസൗന്ദര്യം വർദ്ധിപ്പിക്കും. ചെറുപ്പം നിലനിർത്തും. ചോളത്തിൽ ധാരാളം ഇരുമ്പ്,  വൈറ്റമിൻ ബി, ഫോളിക് ആസിഡ് എന്നിവയും ഉണ്ട്. ഇത് വിളർച്ച തടയും. ഗർഭിണികൾ ചോളം കഴിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ല, അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്.  കൊളസ്‌ട്രോൾ കുറയ്‌ക്കാനും ചോളം നല്ലതാണ്.



#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2014 - 10:26 AM

കുട ചൂടി എത്തുന്നു രോഗങ്ങൾ 


140280732515disease.jpg

മഴക്കാലം വന്നെത്തി, കൂടെ രോഗങ്ങളും. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം അനാരോഗ്യമാകും. പുതിയ പനികളെ കുറിച്ചാണ് ഓരോ ദിവസവും പുതുതായി കേട്ടുകൊണ്ടിരിക്കുന്നത്. വിവിധ ജീവിത സാഹചര്യങ്ങളാണ് മഴക്കാലത്തെ രോഗകാലമാക്കുന്നത്. അതുകൊണ്ടു തന്നെ കൃത്യമായ ബോധവത്കരണവും അവബോധവുമില്ലെങ്കിൽ അപകടങ്ങളുണ്ടാകും. മഴക്കാലത്ത് കൂടുതൽ പ്രശ്നമുണ്ടാക്കുന്ന രോഗങ്ങളാണ്  എലിപ്പനി, ടൈഫസ് പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, എച്ച്1എൻ1 എന്നീ പകർച്ചപ്പനികൾ.

ഒരാഴ്ചയ്ക്കുമേൽ പനി മാറാതെ നിൽക്കുകയാണെങ്കിൽ കൃത്യമായ രോഗ നിർണയം ആവശ്യമാണ്. സങ്കീർണമായ ടെസ്റ്റുകൾക്കു പകരം കൃത്യമായതും ലളിതമായതുമായ ടെസ്റ്റുകൾ ഉപയോഗിച്ച് രോഗം എളുപ്പത്തിൽ നിർണയിക്കുവാൻ സാധിക്കും. നേരത്തെ പറഞ്ഞ രോഗങ്ങൾക്ക്  രക്തപരിശോധനയിലൂടെയാണ് രോഗ സ്ഥിരീകരണം സാധ്യമാവുക. രക്തത്തിലെ ഐ.ജി.എം ആന്റിബോഡി കണ്ടെത്താൻ വളരെ ഉപകാരപ്രദമായ ഒരു ടെസ്റ്റാണ്  'എലൈസ'. ഇന്ത്യയിൽനിന്നു തന്നെ ഉണ്ടാക്കുന്ന എലൈസ കിറ്റ്, പുനെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയിൽനിന്ന് കൃത്യമായി ലഭിക്കുന്നതിനാൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടെ രോഗനിർണയം വളരെ സുഗമമാണ്.


സൂക്ഷിച്ചാൽ
മഴക്കാല രോഗങ്ങൾക്കുള്ള ചികിത്സയെക്കാൾ ഏറെ പ്രാധാന്യം നൽകേണ്ടത്  രോഗങ്ങൾ വരാതെ സൂക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നതിലാണ്. മഴക്കാലമാകുന്നതോടെ ജലജന്യ രോഗങ്ങളായ വയറിളക്കം, ജലദോഷം, പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഛർദി, അതിസാരം എന്നിവ പിടിപെടാനുള്ള സാധ്യതയും ഏറെയാണെന്നും ഓർക്കണം. അതേ പോലെ കാലാവസ്ഥാ മാറ്റംകൊണ്ടും രോഗം ബാധിക്കും. ശരീരത്തിലെ പ്രതിരോധ ശക്തി കുറയുന്നതുമൂലമാണ് ഇത്തരം രോഗങ്ങൾ വരുന്നത്. മറ്റുരോഗങ്ങൾ അലട്ടുന്നവർക്ക് ഇത്തരം രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്.

ഡെങ്കിപ്പനി
പനിയാണ്  ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം. മൂന്നുദിവസം കഴിഞ്ഞും കടുത്ത പനി തുടരുകയും അസഹ്യമായ ശരീരവേദന, കണ്ണു ചുവന്നു തടിക്കുക, കൈകാൽ കഴപ്പ് എന്നിവ ഉണ്ടാകുകയും ചെയ്താൽ ഡെങ്കിപ്പനി രോഗ ബാധ സംശയിക്കാം. കൊതുകു പരത്തുന്ന രോഗങ്ങളിൽ വ്യാപകവും ഗുരുതരവുമായ ഒരു വൈറസ് ബാധയാണ് ഡെങ്കിപ്പനി. കണ്ണിന്റെ പിറകിൽ വേദന, തൊലിപ്പുറത്ത് വരുന്ന ചുവന്ന തടിപ്പുകൾ എന്നിവയാണ് രോഗത്തിന്റെ ആദ്യത്തെ ലക്ഷണങ്ങൾ. ഒരു തവണ ഒരിനം ഡെങ്കി വൈറസ് ബാധിച്ചാൽ ഡെങ്കി ഷോക്ക് സിൻഡ്രോമിന് കാരണമായേക്കും. നാലിനം വൈറസുകളാണ് പ്രധാനമായുമുള്ളത്. ചുവന്നപാടുകളിൽ നിന്നും രക്തസ്രാവവും മൂക്കിൽനിന്നും വായിൽനിന്നുമുള്ള രക്തസ്രാവം, മയക്കം, ശ്വാസതടസ്സം എന്നിവയും സംഭവിക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായി തുടക്കം. ശക്തമായ ശരീരവേദന അനുഭവപ്പെടും. വൈകാതെ കണ്ണു ചുവക്കും. ശരീരത്തിൽ ചെറിയ ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടും. ചെറിയ പനിയാണെങ്കിൽപ്പോലും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം.

വൈറൽ പനി
മഴക്കാല രോഗങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ടതാണ് വൈറൽ പനി. വായുവിൽക്കൂടിയാണ്  പ്രധാനമായും വൈറൽ പനി പകരുന്നത്. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ്   ലക്ഷണങ്ങൾ. രോഗബാധിതർ നന്നായി വിശ്രമിക്കുകയും മറ്റുള്ളവരുമായി ഇടപഴകാതിരിക്കുകയും ചെയ്യണം. അതേ പോലെ രോഗികൾ കർചീഫും തോർത്തും പ്രത്യേകമായി കഴുകിയെടുക്കാനും സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ബ്രോങ്കൈറ്റിസ്
മഴക്കാല രോഗങ്ങളിൽ വൈറൽ പനി പോലെ പ്രധാനമാണ് ബ്രോങ്കൈറ്റിസ്. വൈറൽ ഫീവറിന്റെ അതേ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും.

എലിപ്പനി
എലികളുടെ വിസർജ്യം മഴയിലൂടെ നദികളിലും നീരുറവകളിലുമെത്തുന്നതോടെയാണ് എലിപ്പനി പടരുന്നത്. ഈ വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതിലൂടെ രോഗമെത്തും. ശരീരത്തിലെ മുറിവുകളിലൂടെയാണ്  രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത്. കടുത്ത പനി, വിറയൽ, കഠിനമായ തലവേദന, പേശിവലിവ് എന്നിവ അനുഭവപ്പെടും. നീരുറവകൾ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങൾ മഴയിൽ ഒലിച്ചുപോകാത്തവിധം സംസ്‌കരിക്കുക. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവയിൽ മുൻകരുതലുകളില്ലാതെ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെയും എലിപ്പനിയുണ്ടാകും. കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു ശരീരത്തിലെത്തുകയും രക്തത്തിൽ വളരെ വേഗം പെരുകുകയും ചെയ്യുന്നു. ശക്തമായ കുളിര്, തളർച്ച, ശരീര വേദന എന്നിവയാണ് ആദ്യലക്ഷണങ്ങൾ. തുടർന്ന് കണ്ണുചുവപ്പ്, മൂത്രത്തിന്  നിറവ്യത്യാസം എന്നിവ ഉണ്ടാകും. രോഗം സങ്കീർണമായാൽ കരൾ, വൃക്ക എന്നിവയ്ക്ക് തകരാറും മരണവും സംഭവിക്കുന്നു. തക്കസമയത്ത് പെനിസിലിൻ കുത്തിവച്ചാൽ എലിപ്പനി ഭേദമാകും.

ചിക്കുൻഗുനിയ
പനി, സന്ധികളിൽ നീര്, വേദന, ദേഹത്തു ചുവന്ന തടിപ്പ്  തുടങ്ങിയവയാണ് ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ. രോഗം ഭേദപ്പെട്ടാലും സന്ധിവേദന തുടരും. ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ് രോഗം പരത്തുന്നത്. പരിസര ശുചീകരണം, കൊതുകു നിർമാർജനം എന്നിവ മുഖ്യം. നേരിട്ട് മരണകാരണമാകില്ലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വൈറസ് രോഗമാണ് ചിക്കുൻ ഗുനിയ. പനി മാറിയാലും സന്ധിവേദന ദീർഘകാലം നീണ്ടുനിൽക്കും. രോഗലണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പരിചരണവുംകൊണ്ട്  ഈ രോഗങ്ങൾ ഭേദമാക്കാനാകും.

ടോൺസിലൈറ്റിസ് 
കൂടുതലായും കുട്ടികളെ ബാധിക്കുന്നു. തൊണ്ടയിലെ അണുബാധയാണിത്. പനിയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങൾ. ആന്റിബയോട്ടിക് ചികിൽസകൊണ്ടേ പലപ്പോഴും രോഗം ഭേദമാകൂ.

ന്യുമോണിയ
വായുവിൽക്കൂടി പകരുന്നു. പിഞ്ചുകുട്ടികൾക്കു ന്യുമോണിയ വരാൻ സാധ്യത കൂടുതൽ. സമയത്തു ചികിൽസിച്ചില്ലെങ്കിൽ ശ്വാസംമുട്ടൽ, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതൽ സങ്കീർണമാകും.

മഞ്ഞപ്പിത്തം
 ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മഴക്കാലത്തു പിടിപെടുന്ന രോഗങ്ങളാണ്. വെള്ളത്തിലാണ് ഇതിന്റെ അണുക്കൾ കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറമാണു പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛർദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം നിർണയിക്കണം. കണ്ടുപിടിക്കാൻ വൈകിയാൽ ജീവൻതന്നെ അപകടത്തിലാകും. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ഒഴിവാക്കുക. മഞ്ഞപ്പിത്തം ബാധിച്ച ആളുകൾ ഉപയോഗിക്കുന്ന പ്ലേറ്റും ഗ്ലാസും ഉപയോഗിക്കാതിരിക്കുക.

മഞ്ഞപ്പിത്തമാണ്   മഴക്കാലത്തെ വില്ലൻ. സ്‌ക്രബ്  ടൈഫസ് പുതിയ രോഗമാണ്. ഒരുതരം മണ്ഡരി ആണ് ഇത് പകർത്തുന്നത്. എലികളിലൂടെ  പ്രധാനമായും പകരുന്നു. സിഗററ്റുകൊണ്ട് പൊള്ളിയതുപോലെ വ്രണം, കഴലകൾ, പനി എന്നിവ ലക്ഷണങ്ങൾ. വസ്ത്രങ്ങൾ നിലത്തിട്ട് ഉണക്കാതിരിക്കുക. പാർക്കിൽ പോയാൽ ടവ്വൽ വിരിച്ച് അതിനു പുറത്തിരിക്കണം (പുല്ലിന്റെ പുറത്ത് ഇരിക്കാതിരിക്കുക), എലി നശീകരണം എന്നിവയാണ് പ്രതിരോധമാർഗങ്ങൾ. ചികിൽസ ഡോക്സിസൈക്ലിൻ തന്നെ.  ഈ നിർദ്ദേശങ്ങൾ രോഗപ്രതിരോധത്തിനുള്ള ചില അടിസ്ഥാനതത്വങ്ങൾ മാത്രമാണ്. രോഗം വന്നാൽ ഉടൻ ഡോക്ടറെ കാണിക്കുക. സ്വയം ചികിൽസ അരുത്.

വളംകടി 
ചെളിവെള്ളത്തിലൂടെ നടക്കുമ്പോൾ വിരലുകൾക്കിടയിലുള്ള ത്വക്കിൽ അണുബാധയുണ്ടായി പഴുക്കും. അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. എപ്പോഴും ചെരുപ്പ്  ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടൻ ചൂടുവെള്ളത്തിൽ കാൽ കഴുകണം. വളംകടി തുടങ്ങിയാലുടൻ പൊട്ടാസ്യം പെർമാംഗനേറ്റ് തരിയിട്ട ചെറു ചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കുക.

ടൈഫോയ്ഡ് 
മഴക്കാലത്ത്  വേഗത്തിൽ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹകരുടെയും  മലമൂത്രവിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടർത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങൾ. രക്തപരിശോധന നടത്തി രോഗം നിർണയിക്കാം.

കോളറ 
ആഹാരത്തിൽക്കൂടിയും വെള്ളത്തിൽക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛർദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു  കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളർന്നു വീഴാനിടയുണ്ട്. വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കണം.



#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2014 - 10:27 AM

ബീറ്റ് റൂട്ട് നിത്യവും കഴിക്കൂ 


140273736514.jpg

ബീറ്റ് റൂട്ട് നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാരകമായതുൾപ്പടെ പലരോഗങ്ങളെയും അകറ്റിനിറുത്താൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ നില കുറയ്ക്കാനും, രക്‌തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കാൻസർ പ്രതിരോധിക്കുന്നതിനും ബീറ്റ്റൂട്ട് അത്യുത്തമമാണ്. രക്തസമ്മർദ്ദം പെട്ടെന്ന് കുറയ്‌ക്കാനുള്ള കഴിവ് ബീറ്റ്‌റൂട്ട് ജ്യൂസിന് ഉണ്ടെന്ന് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നു. ബീറ്ററൂട്ട് ജ്യൂസിൽ ധാരാളം ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകളും എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന നൈട്രേറ്റുകളുടെ കലവറയുമാണ് ബീറ്റ്റൂട്ട് . ഇനി ദിവസവും ആഹാരത്തിൽ ഒരു ഗ്ളാസ് ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്തിക്കോളൂ!



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2014 - 10:28 AM

ഈന്തപ്പഴം പോഷകങ്ങളുടെകലവറ 


140273712414.jpg

പോഷകങ്ങളുടെകലവറയാണ് ഈന്തപ്പഴം. വൈറ്റമിനുകളും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴം എല്ലാ പ്രായക്കാർക്കും ഒരു പോലെ യോജിച്ച ഭക്ഷണമാണ്. നാരുകളുടെ കലവറയായതിനാൽ ഇത് ദഹനം സുഗമമാക്കും. മാത്രമല്ല, ശരീരത്തിന്‌ പെട്ടന്ന് ഊർജ്ജവും ലഭിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു. ഊർജ്ജം വളരെ കൂടുതൽ നൽകുന്ന ഭക്ഷണങ്ങളിൽ ഒന്നാണ്‌ ഈന്തപ്പഴം. തൊണ്ടവേദന, ജലദോഷം, ശ്വാസനാളീവീക്കം എന്നീ അസുഖങ്ങൾക്ക് ഈന്തപ്പഴസത്ത് ഔഷധമാണ്‌.



#15 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,334 posts
5,160
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 July 2014 - 10:20 AM

:thanks: for the great tips Jayaram




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users