Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

സിനിമ എന്നെ സന്തോഷിപ്പിക്കുന്നു - കാജൽ.


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2014 - 03:06 PM

സിനിമ എന്നെ സന്തോഷിപ്പിക്കുന്നു 


140282589115kajal.jpg

പ്രസരിപ്പിന്റെ പര്യായമാണ്  കാജൽ അഗർവാൾ. അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ  മനസിലും വാക്കുകളിലും കുസൃതി സൂക്ഷിക്കുന്ന താരം. അതിനെല്ലാമപ്പുറം ജീവിതത്തിലും സിനിമയിലും വ്യക്തമായ നിലപാടുകളുണ്ട് കാജലിന്. തലയുയർത്തി നടക്കാൻ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണെന്നും പെൺകുട്ടികൾ ഒരു ചുവട് മുന്നിൽ നടക്കണമെന്നാണ് അവർ പറഞ്ഞു തന്ന, എപ്പോഴും  മനസിൽ സൂക്ഷിക്കുന്ന വാക്കുകളുമെന്ന്  കാജൽ പറയുന്നു. കോളിവുഡിനൊപ്പം ബോളിവുഡിലും തിളങ്ങുന്നുണ്ട്  കാജൽ.

പരിധിക്കുള്ളിലെ സ്വാതന്ത്ര്യം
വളരെ പരമ്പരാഗതമായ നിലപാടുകളുള്ള കുടുംബമാണ് എന്റേത്. അതുകൊണ്ടു തന്നെ ഒരു പാട് സ്വാതന്ത്ര്യമൊന്നും എനിക്കും സഹോദരി നിഷയ്ക്കും അനുഭവിക്കാൻ സാധിച്ചിട്ടില്ല. ആവശ്യത്തിന്  കർക്കശക്കാരായിരുന്നു അച്ഛനും അമ്മയും. ഒരു പരിധി എല്ലാ കാര്യങ്ങൾക്കും അവർ നിശ്ചയിച്ചിരുന്നു. അതേ സമയം തന്നെ ഞങ്ങളുടേതായ സ്പേസ് തരുന്നതിൽ ഒരു വിട്ടുവീഴ്ചയും  അവർ കാണിച്ചിട്ടില്ല. ജീവിതത്തിൽ തലയുയർത്തി  നടക്കണമെന്നാണ്  അവർ പറഞ്ഞു തന്നത്. ഇങ്ങനെ ചെയ്യൂ എന്ന്   ഒരിക്കലും  ആവശ്യപ്പെട്ടിട്ടില്ല. സ്‌നേഹമെന്ന വലിയ ഉത്തരവാദിത്തമുള്ളതിനാൽ തന്നെ ഒരിക്കലും അവരെ വേദനിപ്പിക്കാനും മുറിവേൽപ്പിക്കാനും ഞങ്ങളില്ല. എനിക്കെപ്പോൾ ആവശ്യമുണ്ടോ അതിന് ഒരു നിമിഷം മുമ്പ് അവർ അടുത്തെത്തിയിരിക്കും. സ്വന്തം കാലിൽ നിൽക്കാനാണ് അവർ എപ്പോഴും പഠിപ്പിച്ചത്.

സിനിമ വന്നു വിളിച്ചു
മുംബയ്  ആണ്  എന്റെ സ്വദേശം. ബിരുദ പഠനത്തിനുശേഷം എം.ബി.എ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അഭിനയം വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ലോകമായിരുന്നു സിനിമ സമ്മാനിച്ചത്. ആദ്യം ആശങ്കകളേറെയുണ്ടായിരുന്നു. തുടരണോ എന്ന ചിന്തയും. ആഗ്രഹിച്ചാലും ഇല്ലെങ്കിലും വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണിതെന്ന് സിനിമാ രംഗത്തുള്ളവർ പറഞ്ഞു തന്നു. പക്ഷേ, ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഇതെന്റെ ജോലിയാണ്. നടിയാണ് എന്നു പറയുന്നതിൽ പരം മറ്റൊരു സന്തോഷം ഇപ്പോഴില്ല.  എനിക്ക് എന്റേതായ മൂല്യങ്ങളും തീരുമാനങ്ങളുമുണ്ട്.  ലോകത്ത് എവിടെ പോയാലും അവ എന്നോടൊപ്പമുണ്ടാകും. കുഞ്ഞുനാൾ മുതലേ എഴുന്നേറ്റു നിന്നു സ്വന്തം അഭിപ്രായങ്ങൾ പറയാനാണ് അവർ പഠിപ്പിച്ചത്. ബോളിവുഡ് എനിക്കു വേണ്ടി ഞാൻ തന്നെ ഉണ്ടാക്കിയ അവസരമാണെന്ന് പറയാൻ അതിനാൽ തന്നെ എനിക്ക് കഴിയും.

ഭാഷാ വേർതിരിവുകളില്ല
ബോളിവുഡ്, സൗത്ത് എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നും എനിക്കില്ല. രണ്ടിന്റെയും ഇടയിൽ ബാലൻസ് ചെയ്തു പോകണം. ഏറ്റവും പ്രധാനപ്പെട്ട പരിഗണന നല്ല കഥാപാത്രങ്ങൾക്കു തന്നെ. തെന്നിന്ത്യയിൽ തിരക്കായിരിക്കുമ്പോൾ തന്നെ ബോളിവുഡിൽ നിന്നും അവസരങ്ങളുണ്ടായിരുന്നു. ഭാഷ ഏത് എന്നതിനേക്കാൾ ലഭിക്കുന്ന കഥാപാത്രങ്ങളെയാണ് ഞാൻ നോക്കുന്നത്. ബോളിവുഡ് തീർച്ചയായും ഒരു പാട് ഉയരങ്ങളിലാണ്. ഒരിക്കലും തെന്നിന്ത്യയെ മറന്നു കൊണ്ടല്ല ഞാനിത് പറയുന്നത്. എന്നെ ഇന്നത്തെ താരമാക്കി മാറ്റിയത് ഇവിടമാണ്. ആ കടപ്പാട്  എപ്പോഴുമുണ്ട്. സിനിമ ഏതു ഭാഷയിലായാലും സിനിമ തന്നെയാണ്. അതു കൊണ്ടു തന്നെ അവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തെന്നിന്ത്യയെ ഞാൻ ഏറെ സ്നേഹിക്കുന്നു. ബോളിവുഡും പ്രിയപ്പെട്ടതു തന്നെ.

ഒരു പ്രണയകാലത്ത്
എന്റെ  കോളേജ് കാലത്ത് പ്രണയമുണ്ടായിരുന്നു. ഞാൻ സന്തോഷവതിയുമായിരുന്നു. പക്ഷേ, കരിയറിൽ തിരക്കേറിയ കാലത്ത് ദൂരവും സമയവും ആ ബന്ധത്തെ അവസാനിപ്പിച്ചു. രണ്ടു വ്യത്യസ്ത വ്യക്തികളായി മാറാനായി വളരെ സന്തോഷത്തോടെയായിരുന്നു ഞങ്ങൾ പിരിഞ്ഞത്. ഇപ്പോൾ ഗോസിപ്പു കോളങ്ങളിൽ പറയുന്നതു പോലെ പ്രണയത്തിലുമല്ല ഞാൻ. ഇത്രയും തിരക്കുള്ള ജീവിതത്തിനിടയിൽ എപ്പോഴാണ് ഒരു ബന്ധം കൊണ്ടു പോകാനുള്ള സമയം? സത്യത്തിൽ പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്. ശരിയായ സമയമാകട്ടെ. ജീവിതം മുഴുവൻ ഒറ്റയ്ക്കിരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല.

അവർ  താരങ്ങൾ
നടൻമാരായ സൂര്യയെക്കുറിച്ചും വിജയ്യെക്കുറിച്ചും പറഞ്ഞാൽ വിശേഷങ്ങൾ തീരില്ല. എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് സൂര്യ. കൂടെ അഭിനയിക്കുന്നവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധനാണ് അദ്ദേഹം. സൂര്യ ഷൂട്ടിനായി എത്ര മാത്രം പ്രയത്നിക്കുന്നു എന്ന കാര്യത്തിൽ എപ്പോഴും അത്ഭുതം തോന്നാറുണ്ട്. തന്റെ കഥാപാത്രത്തിന് വേണ്ടി അത്രയധികം അദ്ധ്വാനമാണ് അദ്ദേഹം ചെയ്യുന്നത്. അതേ പോലെ സമർപ്പണം. ഇത്രയധികം ഊർജ്ജമുള്ള ഒരു താരത്തെ ആരാധകർ സ്നേഹിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. മണ്ണിൽ ചവിട്ടി നിൽക്കുന്ന താരമാണ്  അദ്ദേഹം. സ്വഭാവമഹിമ കൊണ്ടാണ് വിജയ് എപ്പോഴും വ്യത്യസ്തനാകുന്നത്.

അനുഭവങ്ങൾ  പഠിപ്പിച്ചത്
വിജയിച്ചത്  കഠിനാദ്ധ്വാനം കൊണ്ടാണ്. അതോടൊപ്പം ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം എല്ലാം സംഭവിച്ചു എന്നുള്ളതാണ്. ദൈവത്തോടു എപ്പോഴും നന്ദി പറയുന്നതും ഈ കാര്യത്തിനാണ്. ഒരാൾ എന്തായി തീരണമെന്ന് ആഗ്രഹിക്കുന്നത് ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അനുഭവങ്ങൾ പറഞ്ഞു തന്ന കാര്യമാണത്. അഭിനയം ഇപ്പോൾ എന്നെ ത്രസിപ്പിക്കുന്നു. അതു മാറ്റി നിറുത്തിയാൽ ഞാൻ ഒന്നുമല്ലാതാകും. വരുന്ന എല്ലാ നല്ല വേഷങ്ങളും ചെയ്യണമെന്നാണ് എനിക്ക്, കയ്യിൽ സമയമില്ലെങ്കിലും. നടിയെന്നതിനേക്കാൾ മികച്ച നടിയെന്ന് അറിയപ്പെടാനാണ്  എനിക്കിഷ്ടം.

എന്റെ  ഇഷ്ടങ്ങൾ
യാത്രകൾ  എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് ട്രാവൽ ബ്‌ളോഗ് തുടങ്ങിയത്. പക്ഷേ, എഴുത്തുകാരിയാകാനോ, പുസ്തകം പ്രസിദ്ധീകരിക്കാനോ എനിക്ക് ആഗ്രഹമില്ല. യാത്ര ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ് ഞാൻ. അതിനെക്കുറിച്ചുള്ള അനുഭവങ്ങൾ എന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് എഴുതണമെന്ന് തോന്നി. ഒരു മാഗസിൻ  അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നെ വായന, കയ്യിൽ കിട്ടുന്നതെല്ലാം വായിക്കും. ഫിക്ഷനാണ് കൂടുതൽ വായിക്കുന്നത്. സാഹസിക വിനോദങ്ങൾ എന്നെ ത്രില്ലടിപ്പിക്കും.

ഗോഡ് ഫാദറുണ്ടെങ്കിൽ
ഗോഡ് ഫാദറിന്റെ ആവശ്യം ഇന്നുവരെ ഉണ്ടായിട്ടില്ല. സിനിമയിൽ ആരെങ്കിലുമുണ്ടെങ്കിൽ അവസരങ്ങൾ കിട്ടാൻ അൽപ്പം കൂടി എളുപ്പമുണ്ട്. അതു ഏറെക്കുറേ സത്യവുമാണ്.  ശുപാർശയില്ലാത്ത  ആൾക്കാരേക്കാളും അവർ മ ുന്നിലെത്തുമായിരിക്കും. പക്ഷേ, എപ്പോഴും ആലോചിക്കേണ്ട കാര്യം ഒരു ദിവസത്തിന്റെ തുടക്കത്തിൽ മാത്രമേ ഇത്തരം സാദ്ധ്യതകൾ ലഭിക്കൂ എന്ന്. അന്ന് വൈകുന്നേരമാകുമ്പോഴേക്കും നമ്മൾ സ്വന്തം കഴിവ്  തെളിയിച്ചിരിക്കണം. നിങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ ആരാണ് നിങ്ങളുടെ ഗോഡ് ഫാദർ എന്ന് ആളുകൾ ചിന്തിക്കില്ല. അവർ ആകെ നോക്കുന്നത് അഭിനയം എങ്ങനെയുണ്ടെന്നാണ്. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്  മാത്രമേ അവിടെ രക്ഷയുള്ളൂ.

ബിക്കിനി വേണോ?​

നടിമാർ സിനിമയിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെടേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതു സിനിമയ്ക്ക് പ്രത്യേകിച്ചൊന്നും കൂടുതലായി നൽകുന്നില്ല.  കഥയും തിരക്കഥയും ശക്തമാണെങ്കിൽ നടിമാർ ബിക്കിനിയിൽ പ്രത്യക്ഷപ്പെടേണ്ട ആവശ്യമെന്താണ്? ബിക്കിനി ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും അവരവരുടെ ഇഷ്ടമാണ്. അതിൽ ഞാൻ എതിർപ്പ് പറയുന്നില്ല. ചില നടിമാർ ബിക്കിനിയിൽ വരുമ്പോൾ അവർ സുന്ദരികളാണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ അതിന്റെ ആവശ്യകത എനിക്ക് മനസിലാകുന്നില്ല. ഞാൻ  ഒരിക്കലും ബിക്കിനി ധരിക്കില്ല. എന്റെ  മുഴുവൻ കുടുംബാംഗങ്ങൾക്കുമൊപ്പം ഇരുന്ന്  കാണാൻ പറ്റുന്ന ചിത്രങ്ങൾ മാത്രമേ ഞാൻ ചെയ്യൂ.

സിനിമകളിലെ ഞാൻ
ഓഫർ വരുമ്പോൾ ആ റോളിനെക്കുറിച്ച് എനിക്ക്  മനസിലാ കണം, ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും വേണം. തിരക്കഥ എനിക്ക് പറ്റില്ലെങ്കിൽ ഞാൻ ഗ്രീൻ സിഗ്നൽ കാണിക്കില്ല. സിംഗത്തിനും സ്പെഷ്യൽ 26 നും ശേഷം കുറേ ബോളിവുഡ്  ഓഫറുകൾ ലഭിച്ചിരുന്നു. അതെല്ലാം സ്വീകരിക്കാൻ പറ്റുന്നതായിരുന്നില്ല. തെന്നിന്ത്യയിലും ബോളിവുഡിലും ബാലൻസ് ചെയ്തു തുടരണമെന്നാണ്  ആഗ്രഹം. ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ തീരുമാനിക്കുമ്പോൾ ആ സിനിമ എന്നെ സ്റ്റാർ ആക്കുമോ എന്ന കാര്യമല്ല നോക്കുന്നത്. ആ സിനിമ വഴിയുണ്ടാകുന്ന നേട്ടങ്ങളും ചിന്തിക്കാറില്ല. നേരത്തെ പ്ലാൻ ചെയ്തു സിനിമകൾ തിരഞ്ഞെടുക്കാറുമില്ല. തിരക്കഥ എനിക്കിഷ്ടമാകണം. കഴിവിന്റെ പരമാവധി അതിനായി പ്രയത്നിക്കും, അതിന് ശേഷം വിധിക്ക് വിട്ടു കൊടുക്കുകയും ചെയ്യും. അതേ പോലെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ  കാര്യങ്ങൾ നടക്കണമെന്ന വാശിയും ഒട്ടുമില്ല.  എന്റെ ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ ആദ്യം ആലോചിക്കുന്നത് ആ സിനിമയ്ക്കു വേണ്ടി ഞങ്ങളുടെ ടീം നടത്തിയ പരിശ്രമങ്ങളെക്കുറിച്ചായിരിക്കും.


ജീവിതം പഠിപ്പിച്ചു

സിനിമയിൽ നിന്നും എന്തൊക്കെ പഠിച്ചു  എന്നു ചോദിക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന കാര്യം പറയാം. സൈക്കിളോടിക്കാൻ പഠിച്ചു. സ്‌കൂട്ടി ഇപ്പോൾ കൈ വിട്ടും ഓടിക്കാവുന്ന അവസ്ഥയായി. കുതിരപ്പുറത്തു കയറി വീഴാതെ യാത്ര ചെയ്യാൻ പഠിച്ചു. മൃഗങ്ങളെന്നു വച്ചാൽ വലിയ പേടിയായിരുന്നു എനിക്ക്. ഇപ്പോൾ  ആ പ്രശ്നമേയില്ല.

ഗ്ലാമർ വേഷങ്ങൾ വരട്ടെ

ഗ്ലാമർ വേഷങ്ങളോട് യാതൊരു വിധത്തിലുള്ള എതിർപ്പുമില്ല. പക്ഷേ, ഗ്ലാമറിന്റെ ഏതറ്റം വരെ പോകാമെന്ന കാര്യത്തിൽ  വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഗ്ലാമറും വൾഗാരിറ്റിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പലപ്പോഴും അതു ഒരേ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിലും. ആ അതിരു വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഒരിക്കലും ചെയ്യുകയുമില്ല.


ഹീറോയ്ക്കൊപ്പം
തെന്നിന്ത്യയിൽ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എനിക്കു വേണ്ടി മാത്രം എഴുതുന്നവയാണ്. ഹീറോയ്ക്കൊപ്പം തന്നെ നിൽക്കുന്ന റോളുകളാണ് അവിടെ നിന്നും എനിക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, ബോളിവുഡിൽ ഞാൻ തുടക്കമിട്ടതേയുള്ളൂ. ഇനിയും മുന്നോട്ടു പോകാൻ ഏറെയുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള  സിനിമകൾ വരുമെന്നും സംവിധായകർ അതിനു  ശ്രമിക്കുമെന്നുമാണ്   ഞാൻ പ്രതീക്ഷിക്കുന്നത്. 


  • Sagaav NettooraN and Malaresh Iyer like this

#2 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,402 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 June 2014 - 03:09 PM

:thanks: ജയറാം ചേട്ടാ!!!




Users Awards

#3 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,762 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 June 2014 - 03:52 PM

Nandi Jayaram






0 user(s) are reading this topic

0 members, 0 guests, 0 anonymous users