Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Today, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo
  • Please log in to reply
7 replies to this topic

#1 Appukutt@n

Appukutt@n

    Thallukolli of PP

  • Administrator
  • 26,430 posts
19,020
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 08:57 PM

 

 

05-bangalore-days-07.jpg
 
 

 

 

 

അജു, ദിവ്യ, കുട്ടന്‍- കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളാണിവര്‍. സൗഹൃദത്തിനു മുന്‍പില്‍ ഒന്നും വിലങ്ങില്ലാത്തവര്‍. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു എഴുത്തുകാരി ആഴ്ന്നിറങ്ങിയപ്പോള്‍ കിട്ടിയ മുത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ കമേഴ്‌സ്യല്‍ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞാഴ്ച വരെ മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു. എന്നാലിപ്പോള്‍ മഞ്ജുവില്‍ അത് അഞ്ജലി ഏറ്റെടുത്തിരിക്കുന്നു. പ്രേക്ഷകരെ തിരിച്ചറിയാന്‍ കഴിയുന്നൊരു സംവിധായകനു മാത്രമേ ഇപ്പോഴത്തെ കാലത്ത് വിജയിക്കാന്‍ കഴിയൂ. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്നതുകൊണ്ടുമാത്രം ഒരു ചിത്രവും വിജയിക്കില്ലെന്ന് ഇതിനു മുന്‍പ് റിലീസ് ചെയ്ത ചിത്രം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നത്തേ കേരളത്തില്‍ പ്രേക്ഷകരില്‍ 70 ശതമാനവും യുവാക്കളാണെന്ന് തിരിച്ചറിഞ്ഞ അഞ്ജലിമേനോന് അവരുടെ ഇഷ്ടത്തിലൊരു ചിത്രമൊരുക്കാന്‍ സാധിച്ചു.

ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട്‌ അത് വിജയിപ്പിക്കാന്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹ്ദ ഫാസില്‍, നസ്‌റിയ, പാര്‍വതി, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നീ യുവനക്ഷത്രങ്ങളെയും കിട്ടി. സംവിധായികയുടെ മനസ്സറിയാന്‍ കഴിയൊന്നു നിര്‍മാതാവും കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിനു വേണ്ടി മലയാളികള്‍ കാത്തിരിക്കുന്ന അവസ്ഥയായി. വന്നു, കണ്ടു, വീണ്ടുംകാണുന്നു എന്നതാണിപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ അവസ്ഥ. പുതുമയുള്ള കഥയൊന്നുമല്ല ബാംഗ്ലൂര്‍ ഡെയ്‌സിന്റെത്. എത്രയോ തവണ നമ്മള്‍ കണ്ട കഥകള്‍ തന്നെ. എന്നാല്‍ അവയെ ഇന്നത്തെ കാലത്തിനൊത്ത് മാറ്റാന്‍ അഞ്ജലിക്കു സാധിച്ചു. അതിലവര്‍ വിജയിക്കുകയും ചെയ്തു. പുതുതലമുറയുടെ ചിന്തകളും സ്വപ്‌നങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രമൊരുക്കാന്‍ അവര്‍ക്കു സാധിച്ചത്. ഗോപി സുന്ദറിന്റെ സംഗീതവും സമീര്‍ താഹിറിന്റെ കാമറും കൂടിയായതോടെ ബാംഗ്ലൂര്‍ ഡെയ്‌സ് മലയാളികളുടെ ഇഷ്ട ആഘോഷ ചിത്രമായി. പഴയ കാലത്തിലെ ആളുകളുടെ മനസ്സും ആഗോളവല്‍ക്കരണ കാലത്ത് അവരുടെ മാറിമറിയുന്ന മനസ്സുമെല്ലാം അഞ്ജലിക്കുമ നസ്സിലാക്കാന്‍ സാധിച്ചുവെന്നതിനു തെളിവാണ് കല്‍പ്പന, വിജയരാഘവന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍. ഇടവേളയ്ക്കു ശേഷം കുറച്ചുനേരമുള്ള ഇഴച്ചിലൊഴിച്ചാല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് 100 ശതമാനം പെര്‍ഫക്ട് തന്നെ.

മൈസൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് കുട്ടന്‍ (നിവിന്‍ പോളി). അവന്റെ ചെറിയമ്മയുടെ മകളായ ദിവ്യ (നസ്‌റിയ) ഡിഗ്രി കഴിഞ്ഞ് എംബിയ്ക്കു ചേരണമെന്ന് ആഗ്രഹിച്ചെങ്കിലും അച്ഛന്‍(രാജു) അമ്മ (പ്രവീണ)യും ജ്യോല്‍സ്യന്‍ പറഞ്ഞതുപ്രകാരം അവളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നു. അമേരിക്കന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ശിവദാസ് (ഫഹദ്) ആണ് വരന്‍. ദിവ്യയുടെ വിവാഹത്തിന് ബാല്യകാലസുഹൃത്തും ബന്ധുവുമായ അര്‍ജുന്‍ (ദുല്‍ക്കര്‍) എത്തുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ ഒളിച്ചോടിപ്പോയവനായ അര്‍ജുന്‍ കെട്ടുപാടുകള്‍ ഇഷ്ടപ്പെടാതെ ജിവിക്കുന്നവനാണ്. ദിവ്യയുടെ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്കു താമസം മാറുന്നു. കുട്ടനും ബാംഗ്ലൂരില്‍ ജോലി ലഭിക്കുന്നു. ബൈക്ക് റേസറായ അര്‍ജുനും അവിടെ മെക്കാനിക്കായി എത്തുന്നു. വീണ്ടും അവരുടെ അടിച്ചുപൊളി ജീവിതം.

 

ബാംഗ്ലൂരിലെ മല്ലു ജീവിതം എംബിഎക്കാരനായ ശിവദാസ് വെറും ജോലി മാത്രമായി ജീവിക്കുന്നവനാണ്. ഭാര്യയെ അയാള്‍ ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍ അജുവിനും കുട്ടനുമൊപ്പം അവള്‍ സന്തോഷം കണ്ടെത്തുന്നു. ശാലീന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് കുട്ടനിഷ്ടം.വിമാനത്തിലുള്ള യാത്രാമധ്യേ അവന്‍ മീനാക്ഷി (ഇഷ) എന്ന എയര്‍ഹോസ്റ്റസിനെ പരിചയപ്പെടുന്നു. ആ ബന്ധം വളര്‍ന്ന് അവര്‍ ഇഷ്ടത്തിലാകുന്നു. അപ്പപ്പോള്‍ കണ്ടവരെ അപ്പാ എന്നുവിളിക്കുന്ന കൂട്ടത്തിലുള്ളവളാണ് മീനാക്ഷി. അവളുടെ മുന്‍ കാമുകനില്‍ നിന്ന് രണ്ടെണ്ണം കിട്ടുമ്പോഴാണ് കുട്ടനത് മനസ്സിലാകുന്നത്. റോഡിയോ ജോക്കിയായ സാറ(പാര്‍വതി)യുമായി അജു ഇഷ്ടത്തിലാകുന്നത് അവളെ കാണാതെ ഇഷ്ടപ്പെട്ടിട്ടാണ്. എന്നാല്‍ അവളെ കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോകുന്നു. രണ്ടുകാലും തളര്‍ന്ന് ചക്രവാഹത്തില്‍ സഞ്ചരിക്കുന്നവളാണ് സാറ. പക്ഷേ അവന് അവളോടുള്ള ഇഷ്ടം കൂടുന്നു. കുട്ടനും അജുവിനുമൊപ്പമുള്ള ദിവ്യയുടെ സഞ്ചാരം ശിവദാസിന് ഇഷ്ടമാകുന്നില്ല. തന്റെ സ്വാതന്ത്ര്യത്തിന് ഒരു വിലയും ആ വീട്ടില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ അവള്‍ എല്ലാം വലിച്ചെറിഞ്ഞു പോരുകയാണ്. എന്നാല്‍ അവള്‍ ശിവദാസിന്റെ ജീവിതത്തിലേക്കു തിരിച്ചുചെല്ലുന്നത് അവന്റെ പൂര്‍വകാല ജീവിതം അറിഞ്ഞപ്പോഴാണ്. അത് ആരെയും ഞെട്ടിക്കുന്നൊരു ജീവിതമായിരുന്നു. അവിടെ മുതലാണ് സംവിധായിക അഞ്ജലിയുടെ ക്രാഫ്റ്റ് വികസിക്കുന്നതും.

 

 


 

Edited by JagannadhaN, 14 June 2014 - 09:09 PM.



Users Awards

#2 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,465 posts
3,545
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 10:22 PM

nice review man B)

 

ivide varumbo kananam 



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,715
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 11:14 PM

indu enthu moonnamatheya....ennalum oronnum vetyasthangala.....thanks indu...



#4 Akkeera RajakumaraN

Akkeera RajakumaraN

    Nokkukutti

  • PP House
  • 35,275 posts
9,952
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 June 2014 - 11:22 AM

:good:




Users Awards

#5 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:06 AM

thks



#6 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:06 AM

gud one



#7 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:06 AM

:kalakki:



#8 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:06 AM

:super:







Also tagged with one or more of these keywords: Banglore Days Malayalam movie Review, Banglore Days, Fahad fazil, Dulqar Salman, Nazriya, Nivil Pauly, Malayalam Movie News, Movie reviews, Malayalam movie Reviews

0 user(s) are reading this topic

0 members, 0 guests, 0 anonymous users