മഴ ....... മഴയെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് . മഴയുടെ വശ്യതയെ പ്രണയിക്കാത്തത് ആരാണ് .
മഴ എപ്പോളും ഏതു ഭാവത്തിലും , ഏതു വികാരത്തിലും മനസിന്റെ ചക്രവാളസീമയില്‍ മറഞ്ഞു കിടക്കുന്ന നൊമ്പരങ്ങളുമായി ഇണപിരിയനാവാത്ത ബന്ധം ഉണ്ടാകും . എന്നും കൂടെ ചിരിക്കാനും കരയാനും പ്രണയിക്കാനും മഴ കാണും .
നമ്മുടെ മനസ്സില്‍ ഉള്ള മിക്കവാറും എല്ലാ ഓര്‍മകള്‍ക്കും മിഴിവേകാന്‍ മഴയുടെ വശ്യ സൌന്ദര്യം കാണും . ഓരോ മഴത്തുള്ളിയും നമ്മുടെ നെഞ്ചിലേക്ക് പെയ്തിറങ്ങുമ്പോള്‍ അത് നമ്മളില്‍ നല്കുന്ന പ്രസരിപ്പും ആശ്വാസവും , അതെ അത് അവര്‍ണനിയമാണ് . മഴയെ പ്രണയിക്കുന്ന വേഴാമ്പല്‍ , അതെ അത് ഞാന്‍ തന്നെയാണ് എന്ന് തോന്നിപിക്കുന്ന സുന്ദരിയായ കാമുകി ആണ് മഴ . അവളുടെ തണുത്ത നിശ്വാസം ,അതിനെ നമ്മള് നെഞ്ജോടെ ചേര്‍ത്ത് പ്രണയിക്കുന്നു . ആ ഇളം നിശ്വാസം നെഞ്ജോടെ ചേരുമ്പോള്‍ നമ്മുടെ വേദനകളെ ഒരു ക്ഷണനേരം കൊണ്ട് അവള് അലിയിച്ചു കളയുന്നു.
ഏതു കാമുകന് ആണു സ്വന്തം പെണ്ണിനെ കൈ പിടിച്ചു മഴയിളുടെ നടക്കാന്‍ ഇഷ്ടപെടാത്തത്
എങ്കിലും പ്രകൃതിയുടെ കരച്ചില് ആണ് മഴ ഇന്ന് , അങ്ങനെ തോന്നിപിക്കുന്നു , സ്വയം കരഞ്ഞു മറ്റുള്ളവരെ ആശ്വസിപിക്കുന്ന പ്രകൃതി . നമ്മള് ഓരോ മരം വെട്ടി നശിപിക്കുംബോളും , നമ്മളെ നോക്കി കരയുന്ന നമ്മുടെ പ്രകൃതി ആകുന്ന മാതാവ് . സ്വന്തം മക്കളെ ശപിക്കാതെ ,സ്വന്തം കണ്ണുനീര് കൊണ്ട് മക്കളെ സംരക്ഷിക്കുന്ന ഭൂമി മാതാവ് .
ആ കണ്ണുനീര് വറ്റുന്നത് വരെ നമുക്ക് ആശ്വസിക്കാം ...........
പക്ഷെ നമ്മള് വിചാരിച്ചാല്‍ നമ്മുടെ അമ്മയുടെ മിഴ്കളില് സന്തോഷാശ്രുക്കള്‍ നിറയും.. ആ ചിരിയിലും നമ്മുടെ ദുഃഖങ്ങള്‍ അലിഞ്ഞില്ലതാകും . .......................................