Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

നിസാന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം : ഇ- എന്‍ വി 200


  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 11:13 AM

 
21646_587268.jpg


ഇന്ത്യയില്‍ ഇവാലിയയെന്ന് അറിയപ്പെടുന്ന എന്‍ വി 200 ന്റെ ഇലക്ട്രിക് പതിപ്പ് നിസാന്‍ അവതരിപ്പിച്ചു. ലീഫ് ചെറുകാറിനുശേഷം നിസാന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണിത്. ഇ - എന്‍ വി 200 എന്ന എം പി വി ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പെട്രോള്‍ എം പി വിയുടെ അതേകരുത്ത് തന്നെയാണ് വൈദ്യുത വാഹനത്തിനുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. 

21646_587269.jpg


ടാക്‌സിയും കാര്‍ഗോ വാഹനവും ഒക്കെയായാണ് എന്‍ വി 200 വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. വൈദ്യുത മോഡല്‍ അവതരിപ്പിക്കുന്നതുവഴി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വാഹന ഉടമകളെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിസാന്‍ . യൂറോപ്പിലെ ഗാര്‍ഹിക ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിച്ച് എട്ടുമണിക്കൂര്‍കൊണ്ട് ഇ- എന്‍ വി 200 പൂര്‍ണമായും ചാര്‍ജുചെയ്യാം. അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ അരമണിക്കൂര്‍കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജുചെയ്യാം. 

21646_587270.jpg


സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള നിസാന്റെ ലഘു വാണിജ്യ വാഹന പ്ലാന്റില്‍ ഇ എന്‍ വി 200 കളുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. വാഹനത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ പ്രോട്ടോടൈപ്പുകള്‍ ഫെഡ് എക്‌സ്, കൊക്ക കോള, ഡി എച്ച് എല്‍ , ബ്രിട്ടീഷ് ഗ്യാസ്, ജപ്പാന്‍ പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് കൈമാറും. പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാവും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം. 

21646_587271.jpg


നിസാന്‍ ലീഫിന് സമാനമായി ഫ്രണ്ട് ലോഗോയ്ക്ക് അടിയിലാണ് ചാര്‍ജിങ് പോയിന്റ്. സാധാരണ എന്‍ വി 200 ല്‍നിന്ന് വ്യത്യസ്തമായി ഹെഡ് ലാമ്പില്‍ നീലനിറവും എല്‍ ഇ ഡികളുമുണ്ട്. തികച്ചും വ്യത്യസ്തമാണ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . സ്റ്റാര്‍ട്ട് സ്റ്റോപ് ടെക്‌നോളജി, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് സവിശേഷതകള്‍ .

 


  • JayaraMeTTaN likes this


Users Awards

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 12:00 PM

features ellam nannayittundu



#3 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,335 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 June 2014 - 07:07 PM

:thanks: Suresh bhai!!!




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users