Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

വരുന്നു മെട്രിക്‌സ് യുഗം


  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2014 - 05:45 PM

 
21645_585762.jpg


എന്തുകിട്ടിയാലും മതിവരില്ലെന്ന സ്ഥിതിയിലാണ് വാഹനപ്രേമികള്‍ . സുരക്ഷാ സൗകര്യങ്ങള്‍, ആഡംബരം, മൈലേജ്, കുറഞ്ഞ വില, ഉയര്‍ന്ന മൂല്യം, ആകര്‍ഷകരൂപം എന്നിവയ്ക്കാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ പ്രാധാന്യം നല്‍കുന്നത്. പ്രീമിയം ലക്ഷ്വറി സെഡാന്‍ വിഭാഗത്തിലേക്ക് മെഴ്‌സിഡിസ് ബെന്‍സ് അണിയിച്ചൊരുക്കിയ എസ് ക്ലാസ് വന്നതോടുകൂടി മുകളില്‍ പറഞ്ഞ വിഭാഗങ്ങളിലൊക്കെ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ന്നു. ണരുപടിയായി ബിഎംഡബ്ല്യു 7 സീരീസിനെ അല്‍പമൊന്ന് മോടികൂട്ടിയിറക്കിയതും ജാഗ്വര്‍ ലക്ഷ്വറി സെഡാനായ എക്‌സ്‌ജെയുടെ ഇന്ത്യന്‍ അസംബ്ലി ആരംഭിച്ചതും നാം കണ്ടതാണ്. അവസാനം ഓഡി വരെ എ 8നെ ഒട്ടനവധി പുതുമകളോടെ എത്തിച്ചു. എ 8 ലെ പുതുമകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രൂപഭാവങ്ങളും വലിപ്പവുമെല്ലാം പഴയതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഓഡിയുടെ എട്ട് ലെയറുകളോടുകൂടിയ മുന്‍ ഗ്രില്ലു തന്നെയാണ് റോഡ് പ്രസന്‍സ് നല്‍കുന്നതിലെ മുഖ്യഘടകം. അതുതന്നെയാണ് വാഹനത്തിന്റെ ഗാംഭീര്യവും ആഢ്യത്വവും വിളിച്ചോതുന്നത്. ഇതിനെല്ലാം പുറമെ എടുത്തുപറയേണ്ട മറ്റൊരു പ്രധാനഘടകം വാഹനലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റാരെക്കാളും മുന്‍പെ അവതരിപ്പിച്ച മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റ് സമവിധാനമാണ്.

ഒരു റിഫ്ലക്ടറില്‍ അഞ്ച് എല്‍ഇഡികള്‍ വീതം അഞ്ചു റിഫ്ലക്ടറുകളിമായി 25 എല്‍ഇഡികളാണ് ഈ ഹെഡ്‌ലാമ്പിന്റെ ഹൈബീമില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റിയറിങ് തിരിയുന്നതനുസരിച്ച് ഹെഡ്‌ലാമ്പുകളും അതേ ദിശയിലേക്ക് ഫോക്കസ് ചെയ്യുന്നു. വാഹനത്തിലെ സെന്‍സറുകളുടെയും ക്യാമറകളുടെയും സഹായത്തോടെ ഓരോ എല്‍ഇഡികളും സ്വയം പ്രവര്‍ത്തിക്കുന്നു. ലോബീം, ഹൈബീം, ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം ഒരൊറ്റ യൂണിറ്റില്‍ത്തന്നെ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് ലാമ്പുകള്‍ ഏതു രാത്രിയെപ്പോലും പകലെന്നപോലെ പ്രകാശം പരത്തുന്നു. ഡൈനാമിക് ഇന്‍ഡിക്കേറ്റര്‍ , ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ , സ്റ്റാറ്റിക് ടേണിങ് ലൈറ്റുകള്‍ , എഡൈനാമിക് കോര്‍ണറിങ് ലൈറ്റ്, ഇന്റര്‍സെഷന്‍ ലൈറ്റ് എന്നിവയെല്ലാം സാധ്യമാകുന്നത് ഈ മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ മുഖേനയാണെന്ന് അറിയുമ്പോള്‍ അത്ബുതം തോന്നും.

21645_585763.jpg


പുതിയ ഹെഡ്-ടെയില്‍ ലാമ്പ് യൂണിറ്റുകളും ചെറിയ മിനുക്കലുകളും ചേര്‍ന്നപ്പോള്‍ എ8ന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവവും യുവത്വവും കൈവന്നതായി ഒറ്റനോട്ടത്തില്‍നിന്ന് മനസ്സിലാക്കാം. ഏതൊരു ലക്ഷ്വറി സലൂണിന്റെയും ഗാംഭീര്യം എടുത്തു കാണിക്കാന്‍ സാധിക്കുന്നത് പിന്‍സീറ്റുകളിലാണ്. അക്കാര്യത്തില്‍ ഓഡി ഒരു പരിധിവരെ വിജയിക്കുകതന്നെ ചെയ്തു. ഒരു സമ്പൂര്‍ണ ലക്ഷൂറിയസ് സീറ്റിങ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. പുതിയ മടക്കിവെക്കാവുന്ന ഫൈന്‍വുഡില്‍ നിര്‍മിച്ച ഒരു ടേബിള്‍ പുതുമയായിട്ടുണ്ട്. ഇതില്‍ കാറുടമയ്ക്ക് ഇഷ്ടപ്പെട്ട ലോഗോയോ പേരോ ആലേഖനം ചെയ്യാം. ഇത്തരം സിഗ്‌നേച്ചര്‍ സിസ്റ്റം വാഹന ഉടമകളുടെ സംതൃപ്തി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നിലെ എക്‌സിക്യൂട്ടീവ് സീറ്റിങ്ങിന് കാഫ് സപ്പോര്‍ട്ട് നല്കാത്തത് ഒരു പോരായ്മയായി എടുത്തുപറയാം. ഒരു കാര്യം ഇതോടുകൂടി അടിവരയിട്ടു പറയാം. എസ് ക്ലാസിനോടു കിടപിടിച്ചുനില്‍ക്കാന്‍ പോന്ന സീറ്റീങ് ആണ് എ8ന്റേത്.

തീര്‍ത്തും സമകാലികവും സ്‌പോര്‍ട്ടിയുമാണ് മുന്‍വശം. നാലു സ്‌പോക്കുകളോടു കൂടിയ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലും വുഡ് ഇന്‍സര്‍ട്ടുമാണ് പ്രധാന ആകര്‍ഷണം. പുതിയ ഹെഡ് അപ് ഡിസ്‌പ്ലേ സിസ്റ്റത്തില്‍ വാഹനത്തിന്റെ വേഗം, ജിപിഎസ് റൂട്ട്, ട്രാന്‍സ്മിഷന്‍ വിശദാംശങ്ങള്‍ എന്നിവയെല്ലാം കാണാം. സറൗണ്ട് വ്യൂ കാമറ, പനോരമിക് സണ്‍റൂഫ്, എയര്‍ അയണൈസര്‍, കണ്‍വീനിയന്‍സ് കീ, 600 വാട്‌സ് 14 ലൗഡ് സ്പീക്കറുകളോടു കൂടിയ മ്യൂസിക് സിസ്റ്റം തുടങ്ങിയവയെല്ലാം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു.

21645_585764.jpg


രണ്ടര ടണ്ണിന് മുകളില്‍ ഭാരം വരുന്ന ഈ ആഡംബര കാറിനെ ചലിപ്പിക്കുന്നതിനായി രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ ഓഡി നല്‍കിയിട്ടുണ്ട്. 429 എച്ച്പിയോടു കൂടിയ 4.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 246 എച്ച്പി കരുത്തുള്ള 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണത്. രണ്ടിനുമൊപ്പം ഘടിപ്പിച്ചിരിക്കുന്നത് ക്വാട്രോ -ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടൊപ്പമുള്ള 8 സ്പീഡ് ടിപ്‌ട്രോണിക് ഗിയര്‍ ബോക്‌സാണ്. 580 എന്‍എം എന്ന ഉയര്‍ന്ന ടോര്‍ക്ക് മൂലം ഡീസല്‍ എന്‍ജിന് 6.1 സെക്കന്റുകള്‍ കൊണ്ട് 100 കി.മി. വേഗതയാര്‍ജിക്കാനാകും. 600 എന്‍എം ടോര്‍ക്കുള്ള പെട്രോള്‍ എന്‍ജിനാണെങ്കില്‍ ഇത് 5.9 സെക്കന്റുകളായി കുറയും. ഇങ്ങനെയൊക്കെയാണെങ്കിലും കൂടിയ വേഗം 250 കി.മീ. ആയി നിജപ്പെടുത്തിയിട്ടുണ്ട്.

2013ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയിലൂടെ ആഗോളതലത്തില്‍ അവതരിച്ച എ 8 ന്റെ ഈ പുതിയ പതിപ്പ് കഴിഞ്ഞ മാസം ദുബായില്‍ വെച്ചായിരുന്നു വിപണിയില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത നടന്‍ സുരേഷ് ഗോപിയാണ് വാഹനത്തിന്റെ കേരള ലോഞ്ച് നിര്‍വഹിച്ചത്.

 

 

--mathrubhumi

 


  • JayaraMeTTaN and CrispiN like this


Users Awards

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2014 - 05:49 PM

lavan  kollamallo.............

enthu vila undakumo entho :think:



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2014 - 05:52 PM

udan ethumallo kathirunnu kanam jayetta




Users Awards

#4 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 June 2014 - 06:27 PM

:good: topic Suruetta






0 user(s) are reading this topic

0 members, 0 guests, 0 anonymous users