Jump to content

Toggle Scoreboard
ibProArcade Scoreboard

Ranjith P P has obtained a high score of 5 Today, 09:56 AM Playing Kick Santa Play Now!                Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                
Photo

Fifa ~ World Cup 2014 ~ News ~ Updates ~ Images

Fifa World Cup 2014 News updates Images Punchapaadam

  • Please log in to reply
198 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:09 PM

326_300_1918_1438.jpg



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:10 PM

324_1438_1920_2032.jpg



#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:10 PM

324_2036_1924_2318.jpg



#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:36 PM

ഫാല്‍ക്കാവോയില്ലാതെ എന്ത് കൊളംബിയ?

 

21646_585649.jpg

ലാറ്റിനമേരിക്കന്‍ ലോകകപ്പില്‍ കൊളംബിയ കറുത്ത കുതിരകളാകുമെന്ന് കരുതിയിരുന്നവരേറെയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉയിര്‍പ്പിന് കളമൊരുക്കുകയും പിന്നീട് മൊണാക്കോയിലേക്ക് കൂടുമാറുകയും ചെയ്ത റഡാമെല്‍ ഫാല്‍ക്കാവോ എന്ന സൂപ്പര്‍താരത്തെ മനസ്സില്‍ക്കണ്ടുകൊണ്ടാണ് കൊളംബിയയില്‍ ആരാധകര്‍ വിശ്വാസം നിക്ഷേപിച്ചത്. എന്നാല്‍, ഹോസെ പെക്കര്‍മാന്റെ ടീമില്‍ എത്തിപ്പെടാനുള്ള ശാരീരികക്ഷമത ഇല്ലെന്നുറപ്പായതോടെ, ഫാല്‍ക്കാവോ തന്റെ ബ്രസീല്‍ യാത്ര വേണ്ടെന്നുവെച്ചു. ഫാല്‍ക്കാവോ ഇല്ലാത്ത കൊളംബിയന്‍ ടീമിന് കറുത്ത കുതിരകളാകാന്‍ ശേഷിയുണ്ടോ എന്ന് ആരാധകര്‍തന്നെ സംശയിക്കുന്നു. 

സ്വീഡന്‍ ലോകകപ്പ് നേടാതിരുന്നപ്പോള്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് നടത്തിയ ഒരു പരാമര്‍ശം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'എന്റെ നഷ്ടമല്ല, ലോകകപ്പിന്റെ നഷ്ടം' - എന്നാണ് സ്വീഡന്റെ പരാജയത്തെ സ്ലാട്ടന്‍ വിലയിരുത്തിയത്. ഫാല്‍ക്കാവോ ഇല്ലെന്ന വാര്‍ത്ത ലോകകപ്പിന്റെ നഷ്ടം വീണ്ടും വലുതാക്കുകയാണ്. സമീപകാല ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളിലൊരാള്‍ കൂടി ബ്രസീലില്‍ കാണികളെ ത്രസിപ്പിക്കാനുണ്ടാവില്ല. 

ജനവരിയില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് ഫാല്‍ക്കാവോയുടെ വഴി തടഞ്ഞത്. പരിക്ക് മുക്തമാകുമെന്ന പ്രതീക്ഷയില്‍ ഫാല്‍ക്കാവോയെ പെക്കര്‍മാന്‍ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. യോഗ്യതാ റൗണ്ടില്‍ ഫാല്‍ക്കാവോ ഒമ്പത് ഗോളാണ് നേടിയത്. കൊളംബിയയുടെ ടോപ്‌സ്‌കോററും. മുന്നേറ്റത്തില്‍ ഫാല്‍ക്കാവോയുണ്ടെങ്കില്‍, കൊളംബിയയ്ക്ക് എതിരാളികളില്‍ പലരുടെയും ഹൃദയം കീറിമുറിക്കാനാകുമെന്നാണ് കൊളംബിയന്‍ ആരാധകര്‍ കണക്കുകൂട്ടിയിരുന്നത്. 1998-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് ഫാല്‍ക്കാവോയുടെ അഭാവം തീര്‍ത്താല്‍തീരാത്ത മുറിവായി മാറി. 

തിരക്കേറിയ ക്ലബ്ബ് സീസണ്‍ എല്ലാ ലോകകപ്പുകളില്‍നിന്ന് കുറെ പ്രമുഖരെ ഇല്ലാതാക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. ഫാല്‍ക്കാവോയെപ്പോലെ സ്വന്തം ടീമിനെ ഗാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കേണ്ടിവരുന്ന പ്രമുഖര്‍ വേറെയുമുണ്ട്. ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ മോണ്ടോലിവോയ്ക്ക് അയര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കാലൊടിഞ്ഞ താരത്തിന് ബ്രസീല്‍ ലോകകപ്പ് നഷ്ടമാവുകയും ചെയ്തു. 

ഹോളണ്ടിന് ഒന്നും രണ്ടുമല്ല നഷ്ടം. മൂന്ന് പ്രമുഖരെയാണ് പരിക്ക് റാഞ്ചിയത്. തുടയ്ക്ക് പരിക്കേറ്റ റാഫേല്‍ വാന്‍ഡെര്‍ വാര്‍ട്ടും കാല്‍മുട്ടിന് പരിക്കേറ്റ പ്രതിരോധനിര താരം ഗ്രിഗറി വാന്‍ഡെര്‍ വീലും കെവിന്‍ സ്ട്രൂട്‌സ്മാനും ലോകകപ്പിനില്ലാതായതോടെ, ഡച്ച് ടീമില്‍ പരിചയസമ്പത്ത് വല്ലാതെ ചോര്‍ന്നു. ടീമിലെ ഒന്നാം നിര ഗോള്‍കീപ്പറല്ലെങ്കിലും ബാഴ്‌സലോണയുടെ ഗോള്‍കീപ്പര്‍ വിക്ടര്‍ വാല്‍ഡെസിന്റെ പരിക്ക് സ്പാനിഷ് ടീമിനും തിരിച്ചടിയാണ്. ബയറണ്‍ മ്യൂണിക്കിലെ യുവതാരം തിയാഗോ അല്‍ക്കാന്‍ട്രയാണ് സ്‌പെയിനിന്റെ മറ്റൊരു വേദന. 

ഇംഗ്ലണ്ടിനുമുണ്ട് നഷ്ടമേറെ. തിയോ വാല്‍ക്കോട്ടിനെ നേരത്തെതന്നെ നഷ്ടപ്പെട്ട ഇംഗ്ലീഷ് നിരയ്ക്ക് ടോട്ടനം താരങ്ങളായ കൈല്‍ വാക്കറും ആന്‍ഡ്രൂസ് ടൗണ്‍സെന്‍ഡും കളിക്കാനില്ലാത്തത് കൂടുതല്‍ നഷ്ടങ്ങളായി. ജര്‍മനിക്ക് പ്രതിരോധത്തിലാണ് നഷ്ടം. കഴിഞ്ഞ വര്‍ഷമൊടുവില്‍ പരിക്കേറ്റ ഹോള്‍ഗര്‍ ബാഡ്സ്റ്റിയൂബറും മിഡ്ഫീല്‍ഡര്‍ ഇല്‍ക്കെ ഗുണ്ടഗനും ബ്രസീലിലേക്ക് വരുന്നില്ല. മെക്‌സിക്കോയുടെ ലൂയിസ് മോണ്ടെസ്, ക്രൊയേഷ്യയുടെ നിക്കോ ക്രാനിക്കര്‍, അമേരിക്കയുടെ സ്റ്റ്യുവര്‍ട്ട് ഹോള്‍ഡന്‍, കോസ്റ്റാറിക്കയുടെ അല്‍വാരോ സബോറിയോ എന്നിവരും പരിക്കുകാരണം അവസാന നിമിഷം ലോകകപ്പില്‍നിന്ന് പിന്മാറേണ്ടിവന്നവരാണ്. 

ക്ലബ്ബ് സീസണൊടുവില്‍ പരിക്കേറ്റ ഉറുഗ്വായുടെ ലൂയി സുവാരസ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി ഒട്ടേറെ വലിയ താരങ്ങള്‍ക്ക് ലോകകപ്പ് കടുത്ത വെല്ലുവിളിയാണ്. പ്രമുഖ ടീമുകളിലെ പ്രധാന താരങ്ങളൊക്കെ ക്ലബ്ബ് സീസണില്‍മുഴുവന്‍ കളിക്കേണ്ടിവരികയും എതിരാളികളുടെ നിരന്തര ടാക്ലിങ്ങിന് വിധേയരാവുകയും ചെയ്യുമ്പോള്‍, തീയാളുന്നത് ദേശീയ ടീമിന്റെ ആരാധകര്‍ക്കാണ്. സുവാരസിനെ ഫൗള്‍ ചെയ്ത ന്യൂകാസില്‍ യുണൈറ്റഡ് താരം പോള്‍ ഡ്യൂമെറ്റിന് ഉറുഗ്വായ് ആരാധകരില്‍നിന്ന് വധഭീഷണി നേരിടേണ്ടിവരുന്നത് ഇതേ ആശങ്കകൊണ്ടുതന്നെ.


#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:37 PM

ആദ്യമത്സരം: ബ്രസീല്‍ -ക്രൊയേഷ്യ


 

റിയോ ഡി ജനീറോ: 2014 ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ മത്സരം ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ . 2014 ജൂണ്‍ 12ന് രാത്രി ഒന്നര മണിക്ക് സാവോപോളോയിലാണ് മത്സരം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം കഴിഞ്ഞ തവണത്തെ ഫൈനല്‍ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമായിരിക്കും. പതിമൂന്നിന് രാത്രി ഒന്നര മണിക്ക് സാല്‍വഡോറില്‍ സ്‌പെയിനും ഹോളണ്ടും ഏറ്റുമുട്ടും. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഇറ്റലിയും ഉറുഗ്വായും അണിനിരക്കുന്ന മരണഗ്രൂപ്പായ ഡിയിലെ ആദ്യ മത്സരം പതിനാലിന് രാത്രി 12.30 മണിക്കാണ്. ഫോര്‍ടാലെസയില്‍ ഉറുഗ്വായും കോസ്റ്റാറിക്കയും തമ്മിലാണ് പോരാട്ടം. പതിനഞ്ചിനാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം. പുലര്‍ച്ചെ 3.30 മണിക്ക് മനൗസിലാണ് മത്സരം.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരം കൊളംബിയയും ഗ്രീസും തമ്മിലാണ്. രാത്രി 9.30 മണിക്ക് മത്സരം.

മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ആദ്യ മത്സരം പതിനാറിന് പുലര്‍ച്ചെ 3.30ന് ബോസ്‌നിയയുമായാണ്. ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ജര്‍മനി-പോര്‍ച്ചുഗല്‍ പോരാട്ടം പതിനാറിനാണ് രാത്രി 10.30 മണിക്കാണ്.

ഏഷ്യന്‍ ടീമുകളായ ജപ്പാന്റെ ആദ്യ മത്സരം പതിനഞ്ചിന് ഐവറി കോസ്റ്റുമായാണ്. പതിനാറിന് നൈജീരിയയുമായാണ് ഇറാന്റെ ആദ്യ മത്സരം. ദക്ഷിണ കൊറിയ പതിനെട്ടിന് റഷ്യയെയാണ് ആദ്യം നേരിടുക.


#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 09:38 PM

പിടിവിടാതെ ബ്ലോക്കോ യുവന്റസ്

 

ടീം ഫോക്കസ് - ഇറ്റലി
21646_583488.jpg
എണ്‍പതുകളില്‍ ഇറ്റാലിയന്‍ ടീമിന്റെ നട്ടെല്ലായിരുന്നു ബ്ലോക്കോ യുവന്റസ്. എന്‍സോ ബീര്‍സോട്ട് എന്ന പരിശീലകന്‍ 1982-ലെ സ്പാനിഷ് ലോകകപ്പ് തേടി യാത്ര പുറപ്പെടുമ്പോള്‍, ക്യാപ്റ്റന്‍ ദിനോ സോഫിന്റെ നേതൃത്വത്തില്‍ യുവന്റസിന്റെ താരനിരയെയാണ് ലോകകപ്പ് നേടാനുള്ള ദൗത്യമേല്‍പ്പിച്ചത്. അന്റോണിയോ കബ്രീനി, ക്ലോഡിയോ ജന്റില്‍, ഗെറ്റാനോ സിറേയ എന്നിവര്‍ പ്രതിരോധത്തിലും മാര്‍ക്കോ ടാര്‍ഡെല്ലി മധ്യനിരയിലും പോളോ റോസി മുന്നേറ്റത്തിലും യുവന്റസിന്റെ വാക്ക് പാലിച്ചു. 

ഇറ്റാലിയന്‍ ടീം എപ്പോഴൊക്കെ ലോകകപ്പിലെത്തിയാലും യുവന്റസ് ബ്ലോക്ക് സജീവമായിരുന്നു. 2006-ല്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കിരീടമുയര്‍ത്തിയപ്പോഴും യുവന്റസിന്റെ ഫാബിയോ കന്നവാരോയായിരുന്നു ടീമിന്റെ നായകന്‍. ജിയാന്‍ലൂജി ബഫണ്‍ ഗോള്‍മുഖത്തും ജിയാന്‍ലൂക്ക സംബ്രോട്ട പ്രതിരോധത്തില്‍ കന്നവാരോയ്‌ക്കൊപ്പവും കോട്ടകാത്തു. മധ്യനിരയില്‍ മൗറോ കമോറാനെസിയും മുന്നേറ്റത്തില്‍ അലസാന്‍ഡ്രോ ഡെല്‍പിറോയും ഇറ്റലിയുടെ കിരീടക്കുതിപ്പിന് കരുത്തായി. 

ഇക്കുറിയും ബ്ലോക്കോ യുവന്റസിന്റെ സാന്നിധ്യത്തിന് കുറവല്ല. നായകസ്ഥാനത്ത് ബഫണ്‍ അക്ഷോഭ്യനായി നില്‍ക്കുന്നു. മൂന്ന് ലോകകപ്പുകളുടെ അനുഭവപരിചയമുള്ള ബഫണിന് ഇത് അവസാന ലോകകപ്പാകും. സെസാര്‍ പ്രാന്‍ഡേലിയുടെ ടീമില്‍ പ്രതിരോധത്തിന്റെ ആണിക്കല്ലുകള്‍ യുവന്റസ് നിരയാണ്. ജോര്‍ജിയോ കീലിനി, ആന്ദ്രെ ബെര്‍സാഗ്ലി, ലിയനാര്‍ഡോ ബൊനൂച്ചി എന്നിവരാണ് യുവ് ബ്ലോക്കോയുടെ അഭിമാനം കാക്കുക. മധ്യനിരയില്‍, മിഡ്ഫീല്‍ഡ് ജനറല്‍ എന്ന വംശമറ്റുകൊണ്ടിരിക്കുന്ന വിഭാഗത്തിലെ അവസാന കണ്ണികളിലൊന്നായ ആന്ദ്രെ പിര്‍ലോ നില്‍ക്കുന്നു. കൂട്ടിന് ക്ലോഡിയോ മര്‍ച്ചീസിയോയും. പ്രാന്‍ഡേലിയുടെ ആദ്യ ഇലവനില്‍ യുവ് ബ്ലോക്കോയിലെ ആറു പേരും ഉണ്ടാകുമെന്നുറപ്പാണ്. 

എന്നാല്‍, യുവന്റസ് മാത്രമല്ല, ഇറ്റലിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്. ആല്‍ബര്‍ട്ടോ ഗിലാര്‍ഡീനോയെ ഒഴിവാക്കി അന്റോണിയോ കസാനോയെയും ഗ്യൂസെപ്പെ റോസ്സിയെയും ടീമിലുള്‍പ്പെടുത്തിയ പ്രാന്‍ഡേലിയെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും തന്റെ ചൂതാട്ടം വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് കോച്ച്. രണ്ടുവര്‍ഷമായി ഇറ്റലിക്കുവേണ്ടി കളിച്ചിട്ടില്ലാത്ത കസാനോയെയും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനല്ലാത്ത റോസ്സിയെയും ഉള്‍പ്പെടുത്തിയ കോച്ചിന് തെറ്റുപറ്റിയെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍, ബലോട്ടെല്ലിയെന്ന, തൊട്ടാല്‍ പൊട്ടുന്ന സ്‌ട്രൈക്കറുമായി കളത്തിലിറങ്ങിയാല്‍ കാര്യം നടക്കില്ലെന്ന തിരിച്ചറിവാണ് പ്രാന്‍ഡേലിയെ ന്യായീകരിക്കുന്നവര്‍ മുന്നോട്ടുവെക്കുന്നത്. 

മിലാന്‍ താരം ബലോട്ടെല്ലിതന്നെയാണ് ഇത്തവണയും ഇറ്റലിയുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ യൂറോകപ്പില്‍ ബലോട്ടെല്ലിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും പിന്നീട് ക്ലബ് തലത്തിലും ദേശീയ ടീമിലും അത്ര സുഖകരമല്ല. സീസണില്‍ മിലാനുവേണ്ടി ലീഗില്‍ 14 ഗോളുകള്‍ മാത്രമാണ് ബലോട്ടെല്ലിക്ക് നേടാനായത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നാല് ഗോളുകളും ബലോട്ടെല്ലിയുടെ വകയായെത്തി. ഒറ്റ സ്‌ട്രൈക്കറെ മുന്‍നിര്‍ത്തി, 4-3-2-1 ശൈലി പിന്തുടരുന്ന പ്രാന്‍ഡേലിക്ക് ബലോട്ടെല്ലിയുടെ ചൂടന്‍ സ്വഭാവം ആശങ്കകളും സമ്മാനിക്കുന്നുണ്ട്. 

ഇറ്റാലിയന്‍ ടീമിലെ ഇത്തവണത്തെ സര്‍പ്രൈസ് പാക്കേജ് സിറോ ഇമ്മൊബീല്‍ ആയിരിക്കുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ നിരീക്ഷണം. മുന്‍ യുവന്റസ് താരമായ ഇമ്മൊബീല്‍, സീസണില്‍ 22 ഗോളുകളോടെ ഇറ്റാലിയന്‍ ലീഗിലെ ടോപ്‌സ്‌കോറര്‍ പദവിയിലെത്തിയ താരമാണ്. 1977-ല്‍ സിസിയോ ഗ്രാസിനിക്കുശേഷം ലീഗില്‍ ടോപ്‌സ്‌കോററാവുന്ന ആദ്യ ടോറിനോ താരമാണ് ഈ 24-കാരന്‍. 
ഗോള്‍മുഖത്ത് ബഫണും പ്രതിരോധത്തില്‍ കീലിനിയും മധ്യനിരയില്‍ പിര്‍ലോയും. ഈ ത്രിമൂര്‍ത്തികളാണ് ഇറ്റാലിയന്‍ ടീമിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്നുറപ്പാണ്. അവസാന ലോകകപ്പ് കളിക്കുന്ന ത്രിമൂര്‍ത്തികള്‍, കരിയറിലെ രണ്ടാം ലോകകിരീടം സ്വന്തമാക്കാനാണ് ബ്രസീലിലെത്തുന്നത്. ഏത് കടുത്ത എതിരാളികളെയും കീഴ്‌പ്പെടുത്താന്‍ ശേഷിയുള്ള ബലോട്ടെല്ലി പ്രതീക്ഷിച്ച മികവിലേക്കുയരുകയാണെങ്കില്‍, ഇറ്റലി ഇക്കുറി അദ്ഭുതം കാട്ടുമെന്ന് കരുതുന്നവരേറെയാണ്. എന്നാല്‍, കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജപ്പാനെതിരെ വിയര്‍ത്തതും ഉറുഗ്വായോട് ഷൂട്ടൗട്ടില്‍ തോറ്റതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

മധ്യനിരയില്‍ പരിചയസമ്പന്നരായ ആല്‍ബര്‍ട്ടോ അക്വിലാനി, റിക്കാര്‍ഡോ മോണ്ടോലിവോ, ഡാനിയേലെ ഡി റോസി, തിയാഗോ മോട്ട എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ മാര്‍ക്കോ വെറാറ്റിയും പ്രാന്‍ഡേലിക്കുമുന്നില്‍ ടീം തിരഞ്ഞെടുപ്പ് കൂടുതല്‍ ദുഷ്‌കരമാക്കുന്നു. മിലാന്‍ സ്‌ട്രൈക്കര്‍ സ്റ്റീഫന്‍ എല്‍ ഷരാവിയെയും സണ്ടര്‍ലന്‍ഡ് പ്രതിരോധനിര താരം ഇമ്മാനുവല്‍ ഗ്യാച്ചെറീനിയെയും പോലുള്ളവരെ ഒഴിവാക്കിയത് ടീമിന്റെ സാധ്യതകള്‍ കുറച്ചെന്ന് കരുതുന്നവരും ഇല്ലാതില്ല.


#7 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,147
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 01:17 AM

:thanks: for the share Jayaram..




Users Awards

#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 09:44 AM

:thanks: for the share Jayaram..

thank you mate



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 09:45 AM

ബ്രസീലിന് വമ്പന്‍ ജയം, മെക്‌സിക്കോ തോറ്റു


 

21647_585887.jpg

പാരിസ്: ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സൗഹൃദമത്സരത്തില്‍ ബ്രസീലിന് അയല്‍ക്കാരായ പാനമയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം(4-0). മറ്റ് പ്രധാന മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പെറുവിനെയും(2-0) ഓസ്ട്രിയ ചെക്ക് റിപ്പബ്ലിക്കിനെയും കീഴടക്കിയപ്പോള്‍ കോണ്‍കാകാഫിലെ കരുത്തരായ മെക്‌സിക്കോയ്ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞു(0-1).
പാനമയ്‌ക്കെതിരായ മത്സരത്തില്‍ സെലക്കാവോകളുടെ ലോകകപ്പ് ഹീറോ നെയ്മര്‍തന്നെയാണ് ടീമിന് മിന്നുന്ന ജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 26-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ആദ്യ ഗോള്‍ നേടി നെയ്മര്‍ ബ്രസീലിന് മുന്‍തൂക്കം നല്‍കി. ഡാനി ആല്‍വ്‌സ് (40), ഹള്‍ക്ക്(46), വില്ലിയന്‍(73) എന്നിവരും മഞ്ഞപ്പടയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ഹള്‍ക്ക് നേടിയ ഗോളിന് പിന്‍കാലുകൊണ്ട് നെയ്മര്‍ നല്‍കിയ പാസാണ് അവസരമൊരുക്കിയത്. 
പാനമയ്‌ക്കെതിരെ നെയ്മറിലൂടെ ബ്രസീല്‍ ലീഡുനേടിയതിന് പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ അഞ്ചുമിനിറ്റ് ശേഷിക്കെ, ഒസ്‌കറിന്റെ പാസില്‍ ഡാനി ആല്‍വ്‌സും(40) സ്‌കോര്‍ ചെയ്തു. ഇതോടെ ഇടവേളയില്‍ ബ്രസീല്‍ 2-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഹള്‍ക്കിലൂടെ അവര്‍ മൂന്നാം ഗോളും കരസ്ഥമാക്കി. ഇതിനിടെ 68-ാം മിനിറ്റില്‍ പന്ത് കൈകൊണ്ട് തടഞ്ഞ പാനമതാരം ഗബ്രിയേല്‍ ഗോമസിനെ റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കി. അധികം വൈകാതെ വില്ലിയന്‍ ലോകകപ്പ് ആതിഥേയരുടെ പട്ടിക പൂര്‍ത്തിയാക്കി. മാക്‌സ്!വെല്ലിന്റെ പാസില്‍ പാനമ ബോക്‌സിന് നടുക്കുനിന്ന് ഗോള്‍വല ലക്ഷ്യമാക്കി വില്ലിയന്‍ തൊടുത്ത ഷോട്ട് ലക്ഷ്യംകാണുകയായിരുന്നു.
ലോകകപ്പിന് മുന്നോടിയായി ബ്രസീലിന്റെ രണ്ട് സൗഹൃദമത്സരങ്ങളില്‍ ആദ്യത്തെ കളിയില്‍തന്നെ എല്ലാ പ്രധാന താരങ്ങളെയും പരീക്ഷിക്കാന്‍ കോച്ച് സ്‌കൊളാരി തയ്യാറായി. നെയ്മര്‍ക്കു പുറമെ, ഡാനി ആല്‍വ്‌സ്, ചെല്‍സിയുടെ ഒസ്‌കാര്‍, ഫ്‌ലുമിനെസിന്റെ സ്‌ട്രൈക്കര്‍ ഹള്‍ക്ക് എന്നിവര്‍ക്കും കോച്ച് അവസരം നല്‍കി. വെള്ളിയാഴ്ച സെര്‍ബിയയുമായാണ് ബ്രസീലിന്റെ അവസാന സന്നാഹമത്സരം.
പെറുവിനെതിരായ സന്നാഹമത്സരത്തില്‍ സ്റ്റീഫന്‍ ലിഷെസ്റ്റീനെര്‍(78), ഷെര്‍ദാന്‍ ഷാക്വിരി(84) എന്നിവരാണ് സിറ്റ്‌സ്വര്‍ലന്‍ഡിന്റെ വിജയഗോളുകള്‍ നേടിയത്.
ഇസെറ്റ് ഹാജ്‌റോവിക്(41) ആദ്യ പകുതിയില്‍ നേടിയ ഗോളിനാണ് ബോസ്‌നിയ ഹെര്‍സഗോവിന ബുധനാഴ്ച നടന്ന സൗഹൃദമത്സരത്തില്‍ മെക്‌സിക്കോയെ അട്ടിമറിച്ച് കരുത്ത് തെളിയിച്ചത്. മറ്റൊരു കളിയില്‍ ഗ്രീസ് കരുത്തരായ ആഫ്രിക്കന്‍ ടീം നൈജീരിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

യു.എ.ഇ. 1 ജോര്‍ജിയ 0
ഓസ്ട്രിയ 2 ചെക്ക് റിപ്പബ്ലിക് 1
സിറ്റ്‌സ്വര്‍ലന്‍ഡ് 2 പെറു 0
ബ്രസീല്‍ 4 പാനമ 0
ഗ്രീസ് 0 നൈജീരിയ 0
ബോസ്‌നിയ 1 മെക്‌സിക്കോ 0


#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 09:46 AM

മൂല്യമുള്ള താരം മെസ്സി തന്നെ


 

21647_585890.jpgജനീവ: മികച്ച ഫു്ടബോള്‍ താരമെന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടിയറവെക്കേണ്ടി വന്നെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ നായകന് ലയണല്‍ മെസ്സി തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം മൂല്യമുള്ള താരമെന്ന് പഠനം. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായ സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി നടന്ന പഠനത്തില്‍ മെസ്സിയുടെ മൂല്യം 216 ദശലക്ഷം യൂറോയാണ് (1744 കോടി രൂപ).
മോശം പ്രകടനത്തിന് 19 ദശലക്ഷം രൂപ കുറച്ചശേഷമുള്ള സംഖ്യയാണിത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോയുടെ താരമൂല്യം 114 ദശലക്ഷം യൂറോ (920 കോടി രൂപ) മാത്രമാണ്. 

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ താരമായ മെസ്സിയുടെ താരമൂല്യം ഉയരാനുള്ള ഒരു പ്രധാന കാരണം പ്രായമാണ്. മെസ്സിക്ക് 27 വയസ്സേയുള്ളൂ. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്റ്റ്യാനോയ്ക്ക് 29 വയസ്സായി. 


#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 June 2014 - 01:40 PM

2mxoig.jpg


Edited by JayaramEttaN, 06 June 2014 - 01:43 PM.


#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 June 2014 - 01:44 PM

2hphhmh.jpg



#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 June 2014 - 01:45 PM

15p3nlx.jpg



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2014 - 10:07 AM

റിബറി ലോകകപ്പിനില്ല ഫ്രാന്‍സിന് വന്‍ തിരിച്ചടി


 

21646_586399.jpgപാരിസ്:ലോകകപ്പിനൊരുങ്ങുന്ന ഫ്രഞ്ച് ടീമിന്റെ ആക്രമണനിരയിലെ കുന്തമുനയായ വിങ്ങര്‍ ഫ്രാങ്ക് റിബറി ലോകകപ്പില്‍നിന്ന് പുറത്ത്. ബയറണ്‍ മ്യൂണിക്കിന്റെ താരവും 31-കാരനുമായ റിബറിക്ക് പരിശീലനത്തിനിടെ പുറത്തേറ്റ പരിക്കുകാരണം ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി കളിക്കാനാവില്ലെന്ന് വെള്ളിയാഴ്ച ദേശീയ കോച്ച് ദിദിയര്‍ ദെഷാംപ്!സ് അറിയിച്ചു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കൊളംബിയയുടെ റഡാമെല്‍ ഫാല്‍ക്കാവോയ്ക്ക് ശേഷം പരിക്കുകാരണം പുറത്താവുന്ന സൂപ്പര്‍താരമാണ് ഫ്രാങ്ക് റിബറി.

ഫ്രാന്‍സിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ക്ലെമെന്റ് ഗ്രെനിയെറും ഇടുപ്പ് ഞരമ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ലോകകപ്പിനുണ്ടാവില്ലെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്!സ് പ്രഖ്യാപിച്ചു. ലോക കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച ശേഷം പ്രമുഖരായ രണ്ട് താരങ്ങള്‍ക്കുണ്ടായ പരിക്ക് ഫ്രാന്‍സിന് ഇരട്ടത്തിരിച്ചടിയായി. റിബറി, ഗ്രെനിയെര്‍ എന്നിവര്‍ക്ക് പകരക്കാരായി മോര്‍ഗന്‍ ഷെനെയ്‌ഡെര്‍ലിന്‍, റെമി കബെല്ല എന്നിവരെ കോച്ച് അവസാന ടീമില്‍ ഉള്‍പ്പെടുത്തി. 

വെള്ളിയാഴ്ച രാവിലെ നടന്ന ടീമിന്റെ പരിശീലനത്തിനിടെ റിബറിയുടെ പുറത്തിന് കീഴ്ഭാഗത്ത് പരിക്കേറ്റതാണ് തിരിച്ചടിയായത്. 'ഇന്ന് രാവിലെ ടീമിന്റെ പരിശീലനത്തിനിടെയായിരുന്നു സംഭവം .. റിബറി കളി പെട്ടെന്ന് നിര്‍ത്തി... കടുത്തവേദനയും താരത്തിന് അനുഭവപ്പെട്ടു'- ദെഷാംപ്!സ് പറ്!ഞ്ഞു. 'ഉച്ചയ്ക്ക്‌ശേഷം നടന്ന വൈദ്യപരിശോധനയില്‍ റിബറിയുടെ സ്ഥിതി മോശമാണെന്ന് മനസ്സിലായി. അടുത്ത കുറച്ചാഴ്ചകളില്‍ പരിശീലനത്തിനോ മത്സരത്തിനോ കഴിയില്ല'-ദെഷാംപ്!സ് വിശദീകരിച്ചു.

എം.ആര്‍.ഐ. സ്‌കാനില്‍ റിബറിയുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും താരം ലോകകപ്പിനുണ്ടാവില്ലെന്നും ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷനും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ നിന്ന് പ്രമുഖരായ രണ്ടുകളിക്കാര്‍ പുറത്തായത് നീലപ്പടയുടെ വിജയസാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കയാണ്.

ഫ്രഞ്ച് പടയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുഖ്യമായും റിബറിയെ കേന്ദ്രീകരിച്ചായിരുന്നു. ഗ്രൂപ്പ് 'ഇ' യിലുള്ള ഫ്രാന്‍സിന് ജൂണ്‍ 15-ന് ഹോണ്ടുറാസുമായാണ് ആദ്യ മത്സരം. ഇക്വഡോറും സിറ്റ്‌സ്വര്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. ജൂണ്‍ രണ്ടിന് അവസാന 23 അംഗ ടീം പ്രഖ്യാപനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന ഫിഫ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഫിഫയുടെ അംഗീകാരത്തോടെ മാത്രമേ, പുതുതായി ടീമിലെടുത്ത രണ്ടുപേരെയും ഫ്രാന്‍സിന് ടീമിനൊപ്പം ചേര്‍ക്കാനാവൂ.

ഫ്രാന്‍സിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ റിബറി ഏറെക്കുറെ ഒറ്റയ്ക്കാണ് ടീമിനെ മുന്നോട്ടുനയിച്ചത്. അഞ്ചു ഗോളുകള്‍ നേടിയതാരം സഹകളിക്കാര്‍ക്ക് നിരവധി ഗോള വസരങ്ങളും ഒരുക്കിക്കൊടുത്തു.

കുറച്ചുനാളുകളായി പുറത്തെ വേദന റിബറിയെ അലട്ടിയിരുന്നു. മെയ് 17-ന് നടന്ന ജര്‍മന്‍ കപ്പ് ഫൈനലില്‍ ബയറണ്‍മ്യൂണിക് നിരയില്‍ റിബറിക്ക് മുഴുവന്‍സമയവും കളത്തിലിറങ്ങാനായില്ല.

ലോകകപ്പിലെ സന്നാഹമത്സരത്തില്‍ റിബറിയുടെ അസാന്നിധ്യത്തില്‍ കളത്തിലിറങ്ങിയ ഫ്രാന്‍സ് നോര്‍വേയെ 4-0 ന് കീഴടക്കിയെങ്കിലും പാരഗ്വായ്!യോട് 1-1ന് സമനില വഴങ്ങിയിരുന്നു. 

റിബറിയുടെ അഭാവത്തില്‍ ഫ്രാന്‍സിന്റെ ലെഫറ്റ് വിങ്ങില്‍ റയല്‍ സോസിഡാഡിന്റെ ആന്‍റണി ഗ്രിസ്മാനോ ന്യൂകാസില്‍ യുണൈറ്റഡിന്റെ ലോയിക് റെമിയോ കളിക്കാനാണ് സാധ്യത.


#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2014 - 10:08 AM

ലോകകപ്പ്: 21 ലോകനേതാക്കളെത്തും

Posted on: 07 Jun 2014

 

ബ്രസീലിയ: ജൂണ്‍ 12 മുതല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ 21 രാജ്യങ്ങളില്‍നിന്നുള്ള ലോകനേതാക്കളെത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍, മൊണാക്കോ പ്രിന്‍സ് ആല്‍ബര്‍ട്ട്, ബെല്‍ജിയം രാജാവ് ഫിലിപ്പ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും 11 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിന്റെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.ലോകകപ്പ്: 21 ലോകനേതാക്കളെത്തും



 

ബ്രസീലിയ: ജൂണ്‍ 12 മുതല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ 21 രാജ്യങ്ങളില്‍നിന്നുള്ള ലോകനേതാക്കളെത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍, മൊണാക്കോ പ്രിന്‍സ് ആല്‍ബര്‍ട്ട്, ബെല്‍ജിയം രാജാവ് ഫിലിപ്പ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും 11 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിന്റെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users