Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

നെഞ്ചിലെ തമ്പുരാന്‍


 • Please log in to reply
4 replies to this topic

#1 Vishnu.pr

Vishnu.pr

  MobiLe GuRu

 • Members
 • 778 posts
488
Excellent
 • Location:eranakulam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2014 - 10:38 PM

10347087_509467662488856_751545561604038

 

മീശ പിരിച്ചും , കള്ളച്ചിരി ചിരിച്ചു , തോള്‍ ചരിച്ചും മലയാളികളുടെ തോള്‍ ചേര്‍ന്ന് 35 വര്ഷം സഞ്ചരിച്ച മഹാത്ഭുതം . ഒരു അച്ഛനോടു തോന്നുന്ന ബഹുമാനം , ഏട്ടനോട് തോന്നുന്ന സ്നേഹം , ഒരു മകനോട്‌ തോന്നുന്ന വാത്സല്യം , ഒരു ഭര്‍ത്താവിനോട് തോന്നുന്ന പ്രണയം , ഇതിനെല്ലാം ഒരു പേരെ ഉള്ളു.

മോഹന്‍ലാല്‍.

നമ്മളില്‍ ഒരാളായ നമ്മുടെ സ്വകാര്യ അഹങ്കാരമായ ഈ നടനവിസ്മയത്തെ നാം സ്നേഹപൂര്‍വ്വം വിളിച്ചു 

ലാലേട്ടന്‍ 

ഏഴു വയസുകാരനും എഴുപതു വയസുകാരനും ഒരുപോലെ ആരാധിക്കുന്ന മലയാള സിനിമയുടെ ആറാം തമ്പുരാന്‍. വില്ലനായി കടന്നു വന്ന്‍ മലയാളി മനസിലെ നായകനായി മാറിയ മഹാപ്രതിഭ

ആക്ട്ഷ്ന്‍ , കോമഡി ,സെന്റിമെന്റ്സ് ,ഡാന്‍സ് ,പാട്ടു ഇങ്ങനെ എല്ലാം വഴങ്ങുന്ന ഒരു നടന്‍ മലയാളത്തില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ ഉണ്ടോ എന്ന് സംശയമാണ് . അദ്ദേഹത്തെ പോലെ നമ്മെ തല തല്ലി ചിരിപിച്ച മറ്റൊരാളുണ്ടോ ??? മുണ്ട് മടക്കി കുത്തി മീശപിരിച്ചാല്‍ അദ്ദേഹത്തെ വെല്ലാന്‍ ആണൊരുത്തന്‍ കേരളത്തില്‍ വേറെ കാണുമോ??? കിരീടത്തിലെ സേതുമാധവനൊപ്പം കരയാത്ത മലയാളികളുണ്ടോ ?? അതുകൊണ്ടാവണം പിന്‍ഗാമികള്‍ ഇല്ലാത്ത താര സിംഹാസനത്തില്‍ അദ്ദേഹം വിരാജിക്കുന്നത്.

എക്കാലത്തെയും വലിയ വിജയ ചിത്രങ്ങള്‍ ലാലേട്ടനു മാത്രം അവകാശപെട്ടതാണ് ചിത്രവും , കിരീടവും , നരസിംഹവും , ഇരുപതാം നൂറ്റാണ്ടും എന്ന് വേണ്ട ചരിത്രമായ ദൃശ്യം പോലും ഈ നടനവിസ്മയത്തിനു സ്വന്തം . 350-ഓളം ചിത്രങ്ങള്‍ . നാല് ദേശിയ അവാര്‍ഡുകള്‍ .പദ്മശ്രീയും , കേണല്‍ പദവി ഉള്‍പടെ എണ്ണമറ്റ പുരസ്കാരങ്ങള്‍ . വിലമതിക്കാനാവാത്ത അനേക ലക്ഷം ആരാധകര്‍.

സ്വന്തം മോനെ മറന്നാലും " മോനെ ദിനേശാ " മറക്കുമോ?? ഇനി ഹോളിവൂഡില്‍ നിന്നും ആര് വന്നാലും ആടുതോമയുടെ മുണ്ട് പറിച്ചടിയോളം എത്തുമോ ?? താളവട്ടത്തിലെ വിനുവിന്റെ നിഷ്കളങ്കത വേറെ ഇതു മനുഷ്യനില്‍ കാണാന്‍ കഴിയും ? ഡോക്ടര്‍ പലരും വന്നിടും സണ്ണിയെ നമ്മള്‍ മറന്നോ ?അങ്ങനെ എത്ര എത്ര അനശ്വര കഥാപാത്രങ്ങള്‍ . സിനിമ മോശമാണ് പക്ഷെ ലാലേട്ടന്റെ കഥാപാത്രം തകര്‍ത്തു എന്നത് മോഹന്‍ലാല്‍ സിനിമയ്ക്കു മാത്രം അവകാശപെട്ടതാണ് .

നല്ലൊരു എഴുത്തുകാരന്‍. സജീവമായി സാമൂഹിക പ്രശ്നങ്ങളിലിടപെടുന്ന കര്‍ത്താവ്യബോധാമുള്ള ഒരു പൌരന്‍ . ഒരു നടനെന്നതിലുപരി മോഹന്‍ലാല്‍ എന്നാ മനുഷ്യനെ മനസിലാക്കാന്‍ അദ്ദേഹം നടത്തിയ സാമൂഹ്യ ഇടപെടലുകള്‍ തന്നെ ധാരാളം..

പകരം വെക്കനാകാത്ത ഒന്നല്ല, ഒരു പിടിയല്ല , ഒട്ടനവധി കഥാപാത്രങ്ങള്‍ . ഒരാളെ പോലെ ഒന്‍പതു പേരുണ്ടെന്ന് പറയുമെങ്കിലും 

ലാലേട്ടാ നിങ്ങളെ പോലെ വേറാരും ഇല്ല 

അത് കൊണ്ടാണല്ലോ ഈ പ്രജകള്‍ താങ്കളെ മലയാള സിനിമയുടെ ഉടയോന്‍ എന്ന് താങ്കളെ വിളിക്കുന്നത്‌ .വിശേഷണങ്ങള്‍ ചൊരിഞ്ഞാല്‍ ഈ സ്ഥലം മതിയാവില്ല അതിനും . 

പക്ഷെ ഒന്ന് പറയാം താങ്കളാണ് അഭിനയ കലയുടെ ഉസ്താദ്.........................താങ്കള്‍ മാത്രം 

അരെ.......വാഹ്#2 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 40,619 posts
29,165
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 May 2014 - 10:48 PM

Vishnu super aayittund! Lalettante pazhaya kala cinemakal eshtappedunna oralanu njan!

#3 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,336 posts
5,165
Professional
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 May 2014 - 10:53 PM

:chey: hmmm 
Users Awards

#4 Vishnu.pr

Vishnu.pr

  MobiLe GuRu

 • Members
 • 778 posts
488
Excellent
 • Location:eranakulam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 31 May 2014 - 10:57 PM

i am die hard fan of his character his writings his talent his personality his attitude#5 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,449 posts
935
Professional
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 01 June 2014 - 03:29 PM

Vishu super ayittundu... :kodukai:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users