Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Yesterday, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Yesterday, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Yesterday, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Yesterday, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Aug 21 2017 08:10 PM Playing Zed Play Now!                
Photo

French Open 2014 ~ News ~ Scores ~ Images

French open 2014 news scores images punchapaadam sports

  • Please log in to reply
33 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2014 - 02:47 PM

french_open.png

 

Hi PP Friends

 

Ivide namukku French Open Tennis Tournament

News. Scores, Images okke Update cheyyam..

 

ella koottukaarum sahakarikkum ennu pratheekshikkunnu



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 May 2014 - 02:59 PM

ഫ്രഞ്ച് ഓപ്പണ്: വാവറിങ്ക ഒന്നാം റൗണ്ടില് പുറത്ത്


പാരിസ്: ഫ്രഞ്ച് ഓപ്പണ് ടെന്നിസിന്റെ തുടക്കം വന്വീഴ്ചയോടെ. ഓസ്ട്രേലിയന് ഓപ്പണ് ചാമ്പ്യന് സ്റ്റാന്സ്ലാസ് വാവറിങ്കയാണ് ഒന്നാം റൗണ്ടില് തന്നെ അടിതെറ്റിയ വമ്പന്. ഇതുവരെ ടൂര്ണമെന്റിന്റെ മൂന്നാം റൗണ്ടിനപ്പുറം കളിക്കാത്ത സ്പെയിനിന്റെ ഗ്യുലെര്മൊ ഗാര്ഷ്യാ-ലോപ്പസാണ് മൂന്നാം സീഡായ സ്വിസ് താരത്തെ അട്ടിമറിച്ചത്. സ്കോര്: 6-4, 5-7, 6-2, 6-0. ഒന്നാം സെറ്റില് 3-1 എന്ന സ്കോറിന്റെ ലീഡ് കരസ്ഥമാക്കിയശേഷമാണ് വാവറിങ്ക മത്സരം കളഞ്ഞുകുളിച്ചത്.

അതേസമയം മുന്നിര താരങ്ങളായ റാഫേല് നഡാല്, റോജര് ഫെഡറര്, നൊവാക് ദ്യോകോവിച്ച്, തോമസ് ബെര്ഡിച്ച്, ടോമി റോബ്രെഡൊ, പത്താം സീഡ് ജോണ് ഐസ്നര്, റഡെക് സ്റ്റെപ്പാനെക്, ജോ ഫില്ഫ്രഡ് സോംഗ എന്നിവര് വിജയിച്ചു. ഇന്ത്യന് പ്രതീക്ഷയായിരുന്ന സോംദേവ് ദേവ്വര്മന് ഒന്നാം റൗണ്ടില് തോറ്റ് പുറത്തായി.

രണ്ടാം സീഡായ നൊവാക് ദ്യോകോവിച്ച് പോര്ച്ചുഗലിന്റെ യാവൊ സോസയെയും (6-1, 6-2, 6-4) റാഫേല് നഡാല് റോബി ഗിനെപ്രിയെയും (6-0, 6-3, 6-0) റോജര് ഫെഡറര് ലൂക്കാസ് ലാക്കോയെയും (6-2, 6-4, 6-2) ആറാം സീഡായ ചെക് താരം തോമസ് ബെര്ഡിച്ച് കാനഡയുടെ പീറ്റര് പൊളാന്സ്കിയെയും (6-3, 6-4, 6-4) പതിനാഴാം സീഡായ സ്പാനിഷ് താരം ടോമി റോബ്രെഡൊ ബ്രിട്ടന്റെ ജെയിംസ് വാര്ഡിനെയും (4-6, 6-4, 6-2, 6-4) ഐസ്നര് ഫ്രാന്സിന്റെ പിയറി ഹ്യുസ് ഹെര്ബര്ട്ടിനെയും (7-6, 7-6, 7-5) റഡെക് സ്റ്റെപ്പാനക് (6-7, 3-6, 6-4, 6-3, 6-2) ജോ വില്ഫ്രഡ് സോംഗ ഫ്രാന്സിന്റെ എഡ്വോഡ് റോജര് വാസ്സെലിനെയും (7-6, 7-5, 6-2) ആണ് ഒന്നാം റൗണ്ടില് തോല്പിച്ചത്.

സോംദേവ് ദേവ്വര്മന് കസാക്കിസ്ഥാന്റെ അലക്സാണ്ടര് നെദോവ്യസോവിനോടാണ് പൊരുതിത്തോറ്റത്. സ്കോര്: 705, 6-3, 7-6, 6-3

വനിതാ വിഭാഗത്തില് സെറീന വില്ല്യംസ്, വീനസ് വില്ല്യംസ്, മരിയ ഷറപ്പോവ, റഡ്വാന്സ്ക, ഡാനിയേല ഹാന്റുചോവ, പെട്ര ക്വിറ്റോവ ആന്ദ്രെ പെറ്റ്കോവിച്ച് എന്നിവരും രണ്ടാം റൗണ്ടില് പ്രവേശിച്ചു.

സെറീന അലിസെ ലിമ്മിനെയും (6-2, 6-1) വീനസ് വില്ല്യംസ് ബെലിന്ഡ ബെസിച്ചിനെയും (6-4, 6-1) സാമന്ത സ്റ്റോസര് മോണിക്ക പ്യുക്കിനെയും (6-1, 6-1) ഏഴാം സീഡ് മരിയ ഷറപ്പോവ നാട്ടുകാരിയായ സെനീന പെര്വക്കിനെയും (6-1, 6-2) ഡാനിയേല ഹാന്റുചോവ യൊവാന യാക്സിക്കിനെയും (2-6, 6-2, 6-4) തോല്പിച്ചു.



#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 May 2014 - 04:11 PM

Nice topic keep updating ..:clap:




Users Awards

#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 May 2014 - 12:04 PM

സെറീന പുറത്ത്‌

 

വീനസും പുറത്ത്; ദ്യോക്കോവിച്ച്, ഫെഡറര്‍ മൂന്നാം റൗണ്ടില്‍
 

21646_584664.jpg


പാരീസ്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക റാങ്കിങ്ങില്‍ 35-ാം സ്ഥാനക്കാരി സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരൂസ(20) നേരിട്ടുള്ള സെറ്റുകളില്‍ (6-2, 6-2) 32-കാരിയായ സെറീനയെ ഞെട്ടിക്കുകയായിരുന്നു. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ സെറീനയുടെ രണ്ടാം കനത്ത തോല്‍വിയാണിത്. 2012-ല്‍ സെറീന ആദ്യ റൗണ്ടില്‍ തോറ്റിരുന്നു. 2005-ല്‍ അന്നത്തെ ചാമ്പ്യന്‍ അനസ്താസിയ മിസ്‌കിനെതിരെ ആദ്യ റൗണ്ടില്‍ പുറത്തായശേഷം ഒരു നിലവിലെ ചാമ്പ്യന് ഫ്രഞ്ച് ഓപ്പണില്‍ പിണയുന്ന ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. 

ചൊവ്വാഴ്ച രണ്ടാം സീഡ് ചൈനയുടെ നാ ലീ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ആധുനിക ഫ്രഞ്ച് ഓപ്പണില്‍ ആദ്യ രണ്ട് സീഡുകള്‍ രണ്ടാം റൗണ്ടിനപ്പുറം കടക്കാതെപോകുന്നത് ഇതാദ്യമാണ്. ഗെയിമുകള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍, ഗ്രാന്‍ഡ്!സ്ലാം ടൂര്‍ണമെന്റില്‍ സെറീനയുടെ ഏറ്റവും മോശം പ്രകടനവും കൂടിയായി ഇത്. 1998-ല്‍ ഫ്രഞ്ച് ഓപ്പണില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ സെറീന രണ്ടാം റൗണ്ടില്‍ തോറ്റിരുന്നു. നിര്‍ബന്ധിതമല്ലാത്ത 29 പിഴവുകളും അഞ്ച് ഇരട്ടപ്പിഴവുകളും നിറഞ്ഞതായിരുന്നു 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കവകാശിയായ സെറീനയുടെ ഗെയിം.

29-ാം സീഡായ ചേച്ചി വീനസ് വില്യംസ് സ്ലൊവാക്യന്‍ കൗമാരതാരം അന്ന ഷ്മീഡ്‌ലോവയോട് തോറ്റ് ഒരു മണിക്കൂറിനകമായിരുന്നു സെറീനയുടെ തോല്‍വി.6-2, 3-, 4-6നായിരുന്നു വീനസിന്റെ തോല്‍വി.
പുരുഷവിഭാഗത്തില്‍ രണ്ടാം സീഡ് നൊവാക് ദ്യോക്കോവിച്ചും നാലാം സീഡ് റോജര്‍ ഫെഡററും മൂന്നാം റൗണ്ടില്‍ കടന്നു. ദ്യോക്കോവിച്ച് ഫ്രഞ്ച് താരം ജെറമി ചാര്‍ഡിയെ 6-1, 6-4, 6-2ന് തകര്‍ത്തപ്പോള്‍ ഫെഡറര്‍ അര്‍ജന്റീനയുടെ ഡീഗോ സെബാസ്റ്റ്യന്‍ ഷ്വാര്‍ട്‌സ്മാനെ 6-3, 6-4, 6-4ന് കീഴടക്കി.
റാഡെക് സ്റ്റെപാനകെ്, ഏണസ്റ്റ് ഗുല്‍ബിസ്, ജൈല്‍സ് സൈമണ്‍, മാഴ്‌സലോ ഗ്രാനോളേഴ്‌സ്, ദിമിത്രി തുര്‍സുനോവ്, റോബര്‍ട്ടോ ബോട്ടിസ്റ്റ എന്നിവര്‍ പുരുഷവിഭാഗം മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ വനിതകളില്‍ ആഞ്ജലിക് കെര്‍ബര്‍, ജൊഹാന ലാര്‍സണ്‍, യൂജീന്‍ ബൂച്ചാര്‍ഡ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.


#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 May 2014 - 06:04 PM

16_1320_632_2106.jpg



#6 KD DexteR

KD DexteR

    Nokkukutti

  • VIP Members
  • 3,069 posts
689
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 May 2014 - 06:38 PM

Gud one jayaramettan  :aliya:



#7 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 May 2014 - 07:48 PM

:thanks: jayaram




Users Awards

#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 June 2014 - 09:56 PM

ഫെഡറര്‍ പുറത്ത്: സാനിയ-കാരാ സഖ്യം ക്വാര്‍ട്ടറില്‍


 

21646_585368.jpgപാരിസ്: ഇന്ത്യയുടെ സാനിയാ മിര്‍സ-സിംബാബ്!വെയുടെ കാരാ ബ്ലാക് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറിലെത്തി. അഞ്ചാം സീഡായ സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ സെര്‍ബ്-റഷ്യന്‍ ജോഡികളായ യെലേന ജാങ്കോവിച്ചിനെയും അലിസ ക്ലെയ്ബനോവയെയുമാണ് തോല്പിച്ചത്(6-3, 6-3). ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനീസ് തായ്!പേയിയുടെ സു വെയി ഹെസി- ചൈനയുടെ ഷുവായി പെങ് ജോഡിയെ സാനിയ സഖ്യം നേരിടും.
പുരുഷ സിംഗിള്‍സില്‍ നാലാം സീഡ് സ്വിസ് താരം റോജര്‍ ഫെഡറര്‍ പുറത്തായി. 18-ാം സീഡ് ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസാണ് അഞ്ച് സെറ്റില്‍ ഫെഡററുടെ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്(7-6, 6-7, 2-6, 6-4, 3-6).
മൂന്നാം റൗണ്ടിലെ രണ്ട് ദിവസം നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ ഏഴാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മറേ ജര്‍മനിയുടെ ഫിലിപ്പ് കോല്‍ഷ്രെയ്ബറെ കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി(3-6, 6-3, 6-3, 4-6, 12-10). ശനിയാഴ്ച വൈകിട്ട് അഞ്ചാം സെറ്റില്‍ ഇരുവരും 7-7 എന്ന നിലയിലെത്തിയതോടെ ഞായറാഴ്ചത്തേക്ക് മത്സരം മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച 12-10 ന് സെറ്റും മാച്ചും മറേ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ബെര്‍ത്തിനായുള്ള അടുത്ത പോരാട്ടത്തില്‍ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ് മറേയുടെ എതിരാളി. റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ വെര്‍ഡാസ്‌കോ മൂന്നാം റൗണ്ടില്‍ തോല്പിച്ചത്(6-3, 6-2, 6-3). അമേരിക്കയുടെ ജോണ്‍ ഇസ്‌നെറെ കീഴടക്കി ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിഷും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്(6-4, 6-4, 6-4). വനിതാ സിംഗിള്‍സില്‍ ഞായറാഴ്ചയും മുന്‍നിര സീഡുകളുടെ ദുരന്തം തുടര്‍ക്കഥയായി. ഇക്കുറി ജര്‍മനിയുടെ എട്ടാം സീഡ് ആഞ്ചലിക്ക കെര്‍ബറായിരുന്നു അട്ടിമറിയുടെ ഇര. 18-ാം സീഡ് കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡാണ് നാലാം റൗണ്ടില്‍ കെര്‍ബറെ തോല്‍പ്പിച്ച ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്(6-1, 6-2).ക്രൊയേഷ്യയുടെ അജ്!ല ടോമല്‍ജാനോവിച്ചിനെ കീഴടക്കി സ്‌പെയിനിന്റെ 14-ാം സീഡ് കാര്‍ല സുവാരസ് നവാരോയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്(6-3, 6-3).


#9 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 June 2014 - 07:44 PM

 

ഫെഡറര്‍ പുറത്ത്: സാനിയ-കാരാ സഖ്യം ക്വാര്‍ട്ടറില്‍

 

http://images.mathrubhumi.com/images/201...പാരിസ്: ഇന്ത്യയുടെ സാനിയാ മിര്‍സ-സിംബാബ്!വെയുടെ കാരാ ബ്ലാക് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറിലെത്തി. അഞ്ചാം സീഡായ സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ സെര്‍ബ്-റഷ്യന്‍ ജോഡികളായ യെലേന ജാങ്കോവിച്ചിനെയും അലിസ ക്ലെയ്ബനോവയെയുമാണ് തോല്പിച്ചത്(6-3, 6-3). ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനീസ് തായ്!പേയിയുടെ സു വെയി ഹെസി- ചൈനയുടെ ഷുവായി പെങ് ജോഡിയെ സാനിയ സഖ്യം നേരിടും.
പുരുഷ സിംഗിള്‍സില്‍ നാലാം സീഡ് സ്വിസ് താരം റോജര്‍ ഫെഡറര്‍ പുറത്തായി. 18-ാം സീഡ് ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസാണ് അഞ്ച് സെറ്റില്‍ ഫെഡററുടെ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്(7-6, 6-7, 2-6, 6-4, 3-6).
മൂന്നാം റൗണ്ടിലെ രണ്ട് ദിവസം നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ ഏഴാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മറേ ജര്‍മനിയുടെ ഫിലിപ്പ് കോല്‍ഷ്രെയ്ബറെ കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി(3-6, 6-3, 6-3, 4-6, 12-10). ശനിയാഴ്ച വൈകിട്ട് അഞ്ചാം സെറ്റില്‍ ഇരുവരും 7-7 എന്ന നിലയിലെത്തിയതോടെ ഞായറാഴ്ചത്തേക്ക് മത്സരം മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച 12-10 ന് സെറ്റും മാച്ചും മറേ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ബെര്‍ത്തിനായുള്ള അടുത്ത പോരാട്ടത്തില്‍ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ് മറേയുടെ എതിരാളി. റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ വെര്‍ഡാസ്‌കോ മൂന്നാം റൗണ്ടില്‍ തോല്പിച്ചത്(6-3, 6-2, 6-3). അമേരിക്കയുടെ ജോണ്‍ ഇസ്‌നെറെ കീഴടക്കി ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിഷും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്(6-4, 6-4, 6-4). വനിതാ സിംഗിള്‍സില്‍ ഞായറാഴ്ചയും മുന്‍നിര സീഡുകളുടെ ദുരന്തം തുടര്‍ക്കഥയായി. ഇക്കുറി ജര്‍മനിയുടെ എട്ടാം സീഡ് ആഞ്ചലിക്ക കെര്‍ബറായിരുന്നു അട്ടിമറിയുടെ ഇര. 18-ാം സീഡ് കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡാണ് നാലാം റൗണ്ടില്‍ കെര്‍ബറെ തോല്‍പ്പിച്ച ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്(6-1, 6-2).ക്രൊയേഷ്യയുടെ അജ്!ല ടോമല്‍ജാനോവിച്ചിനെ കീഴടക്കി സ്‌പെയിനിന്റെ 14-ാം സീഡ് കാര്‍ല സുവാരസ് നവാരോയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്(6-3, 6-3).

 

 

 

:o uvvo..njaan two days ayitut kali kaananillaa..time kittanillaa odukkate busy :odikko:




Users Awards

#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 June 2014 - 01:52 PM

2cncpe9.jpg



#11 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2014 - 10:27 AM

ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ച് ഫൈനലില്‍

Posted on: 07 Jun 2014

 

21646_586395.jpg

ഷറപ്പോവ-ഹാലെപ് ഫൈനല്‍ ഇന്ന്
പാരിസ്:
 സെര്‍ബിയയുടെ ലോകരണ്ടാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. വെള്ളിയാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ലാത്വിയയുടെ 18-ാം സീഡ് ഏണസ്റ്റ് ഗുല്‍ബിസിനെ കീഴടക്കിയാണ് ദ്യോക്കോവിച്ചിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്(6-3,6-3,3-6,6-3).

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാലും ബ്രിട്ടന്റെ ആന്‍ഡി മറേയും തമ്മിലുള്ള രണ്ടാംസെമിയിലെ വിജയിയെ ദ്യോക്കോവിച്ച് നേരിടും. വനിതാ സിംഗിള്‍സ് ഫൈനലില്‍ ശനിയാഴ്ച ഏഴാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പുമായി മാറ്റുരയ്ക്കും.

2012-ലെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നഡാലിനോട് ദ്യോക്കോവിച്ച് കീഴടങ്ങിയിരുന്നു. ഇത്തവണ കിരീടം നേടാനായാല്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാം പൂര്‍ത്തിയാക്കുന്ന ടെന്നീസ് ചരിത്രത്തിലെ എട്ടാമത്തെതാരമാകും 27-കാരനായ ദ്യോക്കോവിച്ച്. 

പാരീസില്‍ ഇക്കുറി 'ജയന്റ് കില്ലര്‍' ആയി വിലസിയ ഏണസ്റ്റ് ഗുല്‍ബിസിന്റെ മിന്നുന്ന തേരോട്ടത്തിനാണ് ദ്യോക്കോവിച്ച് സെമിയില്‍ അന്ത്യം കുറിച്ചത്. കരിയറിലെ 22-ാം സെമി കളിക്കുന്ന ദ്യോക്കോവിച്ച് ആദ്യ സെമിയിലെത്തിയ ഗുല്‍ബിസിനെതിരെ തുടക്കംമുതല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ രണ്ടു സെറ്റുകള്‍ 6-3, 6-3 എന്ന സ്‌കോറിന് സെര്‍ബ് താരം കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ കരിയറിലെ മികച്ച പ്രകടനത്തിലൊന്നില്‍ ഇത്തവണ റോളണ്ട് ഗാരോസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍, ആറാം സീഡ് തോമസ് ബെര്‍ഡിഷ് എന്നിവരെ കീഴടക്കി സെമിയിലെത്തിയ ഗുല്‍ബിസ് മൂന്നാം സെറ്റില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന്റെ നാലാം സര്‍വ് ബ്രേക്ക് ചെയ്ത ഗുല്‍ബിസ് 5-3 ലീഡു പിടിച്ചെടുത്തു. അടുത്ത ഗെയിമില്‍ സ്വന്തം സര്‍വ് നിലനിര്‍ത്തി 3-6 ന് സെറ്റ് കരസ്ഥമാക്കുകയും ചെയ്തു. സെറ്റില്‍ 11 എയ്‌സുകള്‍ പായിച്ച ഗുല്‍ബിസിന്റെ ഒരു സര്‍വിന് മണിക്കൂറില്‍ 210 കി.മീ. വേഗവുമുണ്ടായിരുന്നു. മൂന്നാം സെറ്റില്‍ അരിശംമൂത്ത ദ്യോക്കോവിച്ച് സ്വന്തം ബാറ്റ് നിലത്തെറിഞ്ഞ് ഉടയ്ക്കുകയും ചെയ്തു.

എന്നാല്‍ നാലാം സെറ്റിന്റെ തുടക്കത്തില്‍തന്നെ ലാത്വിയന്‍താരത്തിന്റെ സര്‍വീസ് ഭേദിച്ച് 2-0 ലീഡ് നേടിയ ദ്യോക്കോവിച്ച് അധികം വിയര്‍ക്കാതെ 6-3 ന് സെറ്റും മാച്ചും കൈക്കലാക്കി ഫൈനലിലേക്ക് കുതിച്ചു. കളിയില്‍ നിര്‍ബന്ധിതമല്ലാത്ത 44 പിഴവുകള്‍ വരുത്തിയ ഗുല്‍ബിസിന് പ്രമുഖ ടൂര്‍ണമെന്റുകളിലെ പരിചയക്കുറവും വിനയായി. ദ്യോക്കോവിച്ചാവട്ടെ മികച്ച ബാക്ക്ഹാന്‍ഡ് റിട്ടേണുകളിലൂടെ തന്റെ മികവ് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു.


#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 June 2014 - 06:45 PM

18_2022_670_3024_zps0440d082.jpg



#13 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,298 posts
5,146
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 June 2014 - 11:58 PM

Sharapova :trophy: adichallo kali kandirunnu ...




Users Awards

#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 June 2014 - 11:18 AM

Sharapova :trophy: adichallo kali kandirunnu ...

njan kandilla.... enikku kanan pattiyilla.. ivide nalla mazha aarunnu. dish work cheythilla



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 June 2014 - 11:18 AM

ഷറപ്പോവ ചാമ്പ്യന്‍


 

21647_586570.jpgപാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം റഷ്യയുടെ മരിയ ഷറപ്പോവ നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ റുമാനിയയുടെ നാലാം സീഡ് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് ഷറപ്പോവയുടെ കിരീട നേട്ടം(62,67, 64). 2012ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ഏഴാം സീഡുമായ ഷറപ്പോവയുടെ കരിയറിലെ അഞ്ചാമത്തെ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനോടാണ് ഷറപ്പോവ തോറ്റത്. 

ഞായറാഴ്ച നടക്കുന്ന പുരുഷ സിംഗിള്‍സിലെ ഹെവിവെയ്റ്റ് ഫൈനലില്‍ ഒമ്പതാം കിരീടത്തിനായി ലോക ഒന്നാംനന്പര്‍ റാഫേല്‍ നഡാല്‍ സെര്‍ബിയയുടെ രണ്ടാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ നേരിടും.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ആദ്യസര്‍വ്വ് നഷ്ടപ്പെടുത്തി 20 ന് പിന്നിലായ ഷറപ്പോവ പിന്നീട് വമ്പന്‍ തിരിച്ചു വരവ് നടത്തി. ഹാലെപിന്റെ സര്‍വ്വീസ് ഭേദിച്ച് 57 മിനിറ്റില്‍ 64 ന് ആദ്യസെറ്റ് പിടിച്ച് 10 ന് മുന്നിലെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ 67(57) ന് സെറ്റ് നേടിയ ഹാലെപ് ഷറപ്പോവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി(11).ടൈബ്രേക്കറില്‍ 42ന് പിന്നിട്ട് നിന്ന് തോല്‍വിയെ മുഖാമുഖം കണ്ട ഹാലെപ് പിന്നീട് മികച്ച റിട്ടേണുകളോടെ റഷ്യന്‍താരത്തിന്റെ സര്‍വ്വീസ് ഭേദിച്ച് 57 ന് വിജയിക്കുകയായിരുന്നു. 

മൂന്നാം സെറ്റില്‍ ഉജ്വലമായി പൊരുതിയെങ്കിലും നിര്‍ണായക സമയത്തെ പിഴവുകള്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടാനുള്ള ഹാലെപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 64 ന് മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കി ഷറപ്പോവ കരിയറിലെ അഞ്ചാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടു. കരിയറില്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ ഹാലെപ്പിനെ തന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഷറപ്പോവ എതിരിട്ടത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ ഹാലെപ് ലോക റാങ്കിങ്ങില്‍ 57ാം സ്ഥാനത്തായിരുന്നു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users