Jump to content

Toggle Scoreboard
ibProArcade Scoreboard

~Vaishu~ has obtained a high score of 13764 Yesterday, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Yesterday, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Yesterday, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Yesterday, 03:53 PM Playing WordPlex Play Now!                ~Vaishu~ has obtained a high score of 8700 Yesterday, 03:13 PM Playing Word Up Play Now!                
Photo
  • Please log in to reply
12 replies to this topic

#1 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,293 posts
18,234
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 May 2014 - 08:57 AM

 
18-manju4.jpg
 
മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു എന്നറിഞ്ഞതു മുതല്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തിരുന്നു. മഞ്ജു സിനിമയില്‍ വരുന്നതിനോടുള്ള എതിര്‍പ്പാണ് റിങ്മാസ്റ്റര്‍ എന്ന സിനിമയിലെ കഥ എന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടു മഞ്ജു തിരിച്ചുവരുന്നു എന്ന് മഞ്ജുവിന്റെ ഭാഗത്തു നിന്നുപറയുന്ന തരത്തിലാണ് പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. അതായത് റിങ് മാസ്റ്റര്‍ക്കുള്ള മറുപടിയാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്നു വ്യഖ്യാനിക്കാം. കലാതിലകമാകുന്ന പെണ്‍കുട്ടി, തന്നെ അതിനു പ്രാപ്തയാക്കിയ ആളെ വിട്ട് സിനിമാ ലോകത്തേക്കു പോകുന്നതും അവിടെ വലിയ ആളായപ്പോള്‍ പഴയ കാമുകനെയും അച്ഛനെയും തള്ളിപ്പറയുന്നതും ഒടുവില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ തിരിച്ചറിയുന്നതുമെല്ലാമാണ് റിങ്മാസ്റ്ററിലെ കഥ. ഹണിറോസ് അവതരിപ്പിക്കുന്ന ഡയാന എന്ന കഥാപാത്രമാണ് ഇത്. അവളെ തിരിച്ചുകൊണ്ടുവരാനാണ് പ്രിന്‍സ് എന്ന ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ശ്രമിക്കുന്നത്. ഇതിനിടെ പ്രിന്‍സ് ഡയാനയ്ക്കു നല്‍കുന്ന ഉപദേശമാണ് ദിലീപ് മഞ്ജുവിനു നല്‍കുന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.
 
റിങ് മാസ്റ്ററിനുള്ള മറുപടി തന്നെ ഹൗ ഓള്‍ഡ് ആര്‍ യു പഠനകാലത്ത് മികവു തെളിയിച്ചിരുന്നൊരു പെണ്‍കുട്ടി വിവാഹിതയായ ശേഷം ജോലിയും വീടുമായി ഒതുങ്ങിപോകുന്നു. അവള്‍ അങ്ങനെ കഴിയേണ്ടവളല്ല. ഈ പ്രായത്തിലും പലതും ചെയ്യാനുണ്ടെന്നു തെളിയിക്കുന്നതാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. മഞ്ജുവിനെ പോലെ കലാതിലകമായിരുന്ന പെണ്‍കുട്ടി സിനിമ വിട്ട് വീട്ടില്‍ വെറുതെയിരിക്കേണ്ടവളല്ല എന്നാണ് സിനിമ പറയുന്നതെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.
 
മഞ്ജുവിനെ അഭിനയലോകത്തു നിന്നു മാറ്റി നിര്‍ത്തിയതിനുള്ള മറുപടിയാണ് സഞ്ജയ് ബോബി ടീം എഴുതിയതെന്ന് സിനിമ കണ്ടാല്‍ വ്യക്തമാകും. സിനിമ കണ്ടാല്‍, മഞ്ജുവാര്യരുടെ പ്രകടനം കണ്ടാല്‍ അതു വ്യക്തമാകുകയും ചെയ്യും. പതിനാലു വര്‍ഷ ശേഷം ക്യാമറയ്ക്കു മുന്‍പില്‍ വന്നപ്പോള്‍ ആ പ്രതിഭ കൂടുതല്‍ തിളങ്ങിയിട്ടേയുള്ളൂ. ഇതിലെ നിരുപമയുടെ അടുത്തുനിന്ന് ഭര്‍ത്താവ് മകളെ വേര്‍പിരിക്കുന്നുണ്ട്. അന്നേരം നിരുപമ പറയുന്ന സംഭാഷണം സ്വന്തം അനുഭവത്തില്‍ നിന്നുള്ളതാണെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു ജീവിക്കുമ്പോള്‍ മകള്‍ ദിലീപിനൊപ്പമാണ്. പതിനാലു വയസ് പ്രായമായ പെണ്‍കുട്ടിക്ക് അമ്മ അടുത്തുവേണമെന്നും അമ്മയ്ക്കു മാത്രം ചെയ്തുകൊടുക്കാന്‍ കഴിയുന്ന, പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന കുറേ കാര്യങ്ങളുണ്ടെന്നും നിരുപമ പറയുന്നുണ്ട്.
 
തിരിച്ചെത്തിയത് മാറ്റുകൂടിയ മഞ്ജു
 
ഈ നടിയുടെ കഴിവ് മലയാളി ഒരുകാലത്ത് തിരിച്ചറിഞ്ഞതാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം, കന്‍മദം, ആറാം തമ്പുരാന്‍, തൂവല്‍ക്കൊട്ടാരം, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലാണ് മഞ്ജുവാര്യര്‍ എന്ന നടി കയറിപറ്റിയത്. ആദ്യചിത്രമായ സല്ലാപത്തിലൂടെ തന്നെ തന്നില്‍ നല്ലൊരു നടിയുണ്ടെന്നു തെളിയിച്ച മഞ്ജു തുടര്‍ന്നങ്ങോട്ട് ഓരോ ചിത്രത്തിലൂടെയും ആ കഴിവിന്റെ തിളക്കം കൂട്ടുകയായിരുന്നു.
 
ഈ പുഴയും കടന്ന് എന്ന ചിത്രമെത്തുമ്പോള്‍ മഞ്ജു- ദിലീപ് താരജോടികള്‍ മലയാളികളുടെ ഇഷ്ടതാരങ്ങളായി. മഞ്ജുവാര്യരെ മുന്നില്‍ കണ്ടുകൊണ്ടാണ് ലോഹിതദാസ് കന്മദം എഴുതുന്നത്. അതിലെ നായിക ഭാനുമതി എഴുതിതീരുമ്പോള്‍ മഞ്ജു തന്നെയായിരുന്നു തന്റെ മനസ്സിലെന്ന് ലോഹി തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ എഴുതാനിരുന്നപ്പോള്‍ നായിക അഭിരാമിയായി മഞ്ജു മാത്രമേ രഞ്ജിത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ നായികയായി മഞ്ജുവിനെ മാത്രം കണ്ടുകൊണ്ടാണ് രഞ്ജിത്ത് എഴുതുന്നത്. അതിലെ ഉണ്ണിമായയെ മഞ്ജുവിനു മാത്രമേ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
 
തിരിച്ചെത്തിയത് മാറ്റുകൂടിയ മഞ്ജു ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിലെ നായകനായി സുരേഷ്‌ഗോപിയെ കണ്ടപ്പോള്‍ നായികയായി രഞ്ജി പണിക്കരുടെ മനസ്സിലേക്ക് വേരെയാരും വന്നില്ല. ആദ്യകാല പത്രപ്രവര്‍ത്തകനായ മാധവേട്ടന്റെ മകളും തന്റേടിയുമായ പത്രപ്രവര്‍ത്തകയായി മഞ്ജുവാര്യര്‍ തന്നെയായിരുന്നു രഞ്ജിയുടെ മനസ്സിലും. മഞ്ജു അഭിനയിച്ച കുറഞ്ഞ സിനിമയകളിലെ കഥാപാത്രങ്ങളെയെല്ലാം അവളെ മാത്രം കണ്ടുകൊണ്ട് സൃഷ്ടിച്ചതാണ്. അതായത് മറ്റുള്ള നടികള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എഴുതുന്നവര്‍ക്ക് ഉറപ്പായ കഥാപാത്രം. അതുകൊണ്ടു തന്നെയായിരുന്നു ശാരദയ്ക്കു ശേഷം മലയാള സിനിമ കണ്ട മികച്ച നടിയായി മഞ്ജുവിനെ എല്ലാവരും വാഴ്ത്തിതും. പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു അവതരിപ്പിക്കാന്‍ മറ്റേതൊരു നടിക്കും കഴിയുമായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ കാണുന്നതുപോലെ നിരുപമയാകാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. വീട്ടിലെ പ്രശ്‌നങ്ങളും ഓഫിസിലെ തലവേദനയും ഭര്‍ത്താവുമൊത്തുള്ള അഭിപ്രായ വ്യത്യാസവുമെല്ലാം അതേപോലെ പകര്‍ത്താന്‍ മഞ്ജുവിനു മാത്രമേ കഴിയൂ. തിരിച്ചുകിട്ടിയ മഞ്ജു കഴിവു കുറഞ്ഞവളല്ല, കൂടിയവള്‍ തന്നെയാണെന്ന് സിനിമ കണ്ടാല്‍ വ്യക്തമാകും.

പ്രായം നിരുപമയ്ക്ക് തടസ്സമായില്ല
 
നിരുപമ രാജീവ്. കലക്ടറേറ്റിലെ യുഡി ക്ളര്‍ക്ക്. വയസ് 36. ഭര്‍ത്താവ് രാജീവ് (കുഞ്ചാക്കോ ബോബന്‍) ആകാശവാണിയിലെ അനൗണ്‍സര്‍. മകള്‍ ലക്ഷ്മി എന്ന ലച്ചു.പഠനകാലത്ത് നിരുപമ (മഞ്ജു) പുലിയായിരുന്നു. കൂട്ടുകാരി സൂസന്‍ (കനിഹ) എന്ന മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പറയുമ്പോഴാണ് നിരുപമ വെരുമൊരു യുഡി ക്ശർക്ക് ആകേണ്ടവള്‍ അല്ല എന്നറിയുന്നത്. വിദേശത്തേക്ക് ചേക്കേറാന്‍ നില്‍ക്കുകയാണ് രാജീവ്. ഭര്‍ത്താവിനൊപ്പം പോകാന്‍ ഇന്റര്‍വ്യുവിനു പോകുന്ന നിരുപമ പ്രായം 36 ആയതിന്റെ പേരില്‍ തള്ളിപ്പോകുന്നു. വീട്, ഭര്‍ത്താവ്, മകള്‍, ഭക്ഷണം ഉണ്ടാക്കല്‍, പച്ചക്കറി വാങ്ങല്‍ എന്നിങ്ങനെ ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമേ നിരുപമയുടെ ജീവിതത്തില്‍ ഉള്ളൂ. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നിരുപമ സ്റ്റാര്‍ ആകുകയാണ്. രാഷ്ട്രപതി കൊച്ചിയിലെത്തിയപ്പോള്‍ ലച്ചുവിന്റെ സ്‌കൂളില്‍ വരുന്നു. അവിടെ വച്ച് ലച്ചു ചോദിച്ച ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നു. ആ ചോദ്യം അമ്മയാണു പറഞ്ഞു തന്നതെന്ന് കേട്ടതോടെ രാഷ്ട്രപതി നിരുപമയെ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു. അതോടെ നിരുപമ സ്റ്റാര്‍ ആകുന്നു. പ്രായം നിരുപമയ്ക്ക് തടസ്സമായില്ല എന്നാല്‍ രാഷ്ട്രപതിയെ കാണുമ്പോഴുള്ള അമിതസമ്മര്‍ദ്ദത്താല്‍ നിരുപമ തലകറങ്ങി വീണുപോകുന്നു. അതോടെ അവള്‍ നാണംകെടുന്നു. ഇത് കുടുംബത്തിലും ആകെ ചലനമുണ്ടാക്കുന്നു. മകളെയും കൂട്ടി ഭര്‍ത്താവ് വിദേശത്തേക്കുപോകുന്നു. ഇതോടെ നിരുപമ ഒറ്റപ്പെട്ടു പോകുന്നു. ഈ ഒറ്റപ്പെടലിനിടെയാണ് പഴയ കൂട്ടുകാരി സൂസന്‍ കാണാന്‍ വരുന്നത്. അവളുടെ പ്രചോദനം നിരുപമയെ വീണ്ടും സജീവമാക്കുന്നു. പ്രമുഖ ടെക്‌സ്റ്റൈല്‍ ഉടമയുടെ മകളുടെ കല്യാണത്തിന് വിഷമില്ലാത്ത പച്ചക്കറി ഉല്‍പാദിപ്പിച്ചു നല്‍കാനുള്ള കരാര്‍ നിരുപമയെ തേടിവരുന്നു. സമീപത്തെ വീട്ടിലെ സ്ത്രീകളെയും കൂട്ടി നിരുപമ ഇതിനിറങ്ങുന്നു. ഒടുവില്‍ അത് വലിയൊരു മുന്നേറ്റമാകുന്നു. പ്രായം ഒന്നിനും തടസ്സമല്ല എന്നുതെളിയിച്ച നിരുപയെ തേടി ഒരിക്കല്‍ നഷ്ടപ്പെട്ട അവസരം വീണ്ടുമെത്തുന്നു. ആദ്യതവണ എത്തിയത് മകളുടെ പേരിലായിരുന്നെങ്കില്‍ ഇക്കുറി ആ അവസരം വന്നത് നിരുപയുടെ കഴിവുകൊണ്ടായിരുന്നു. ആ അവസരം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കി്ടടുന്നതായിരുന്നു. (അതറിയാന്‍ സിനിമ കാണുക തന്നെ വേണം).
 
Curtesy : Oneindia.in

Edited by JagannadhaN, 20 May 2014 - 09:01 AM.



Users Awards

#2 PacifisT

PacifisT

    Winner of PSS 2012

  • Budding Member
  • 767 posts
321
Excellent
  • Interests:in music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 May 2014 - 09:26 AM

Nalla movie aanennu njaanum kettu.. kaananam.. welldone indu.. Thanks for the review :)


Users Awards

#3 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,684 posts
11,177
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 May 2014 - 12:34 PM

Manjuvine thirichu varavu... kaananamennundu... :)

 

indus... :thanks: for sharing...




Users Awards

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,201 posts
23,999
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 May 2014 - 12:43 PM

Nandi indu...

#5 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,086 posts
5,106
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 May 2014 - 07:40 AM

Thanks indu :)


Users Awards

#6 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,402 posts
929
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 May 2014 - 02:39 PM

:thanks: Jaga... Netil varumbol kaanaam :sigh:




Users Awards

#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 May 2014 - 01:24 PM

nalla movie aa

thanks jagguchetta



#8 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,158 posts
9,162
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 May 2014 - 04:54 PM

nalla review.

pakshe oru kariyathodu jan yogikunilla.. 

chila roles manjunu matrame cheyan patollo ennathu..

 

shobanayoke pinne  chumma irikayalle.

 

ther are many talented. ororutharum oro rolil tilagunnu. atra matram




Users Awards

#9 Zoony

Zoony

    Nokkukutti

  • Members
  • 501 posts
156
Very Good
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 May 2014 - 05:33 PM

thanks for d review... :)



#10 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:10 AM

thks



#11 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:10 AM

gudone



#12 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:10 AM

:super:



#13 vettu666

vettu666

    Nokkukutti

  • Members
  • 109 posts
7
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 October 2014 - 01:10 AM

:kalakki:







Also tagged with one or more of these keywords: How old Are U, How old Are U - Movie Review, How old are u Movie, Malayalam movie news, Movie News, Manju Varrier, Movies Manju

0 user(s) are reading this topic

0 members, 0 guests, 0 anonymous users